കര്‍ണാടകയില്‍ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന അത്യുഗ്രശക്തിയുള്ള 7 ടണ്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടി; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടംഗസംഘം മലപ്പുറത്ത് പിടിയില്‍
Mar 29, 2018, 10:16 IST
മലപ്പുറം: (www.kasargodvartha.com 29.03.2018) കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ജൈവ വളത്തിന്റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന അത്യുഗ്ര ശേഷിയുള്ള ഏഴ് ടണ്‍ സ്ഫോടക വസ്തുക്കളുമായി കാസര്‍കോട് സ്വദേശി അടക്കമുള്ള രണ്ടംഗസംഘം മലപ്പുറം കൊണ്ടോട്ടിയില്‍ പോലീസ് പിടിയിലായി. ലോറിഡ്രൈവര്‍ കാസര്‍കോട് കടുമേനി തോട്ടുമണ്ണില്‍ ജോര്‍ജ് (40), കര്‍ണാടക സ്വദേശി ഹക്കീം (32) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എസ്.ഐ രഞ്ജിത്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ കൊണ്ടോട്ടി മോങ്ങത്ത് വെച്ച് കര്‍ണാടകയില്‍ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. 10,000 ഓഡിനറി ഡിറ്റനേറ്റര്‍, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6,750 കിലോ ജലാറ്റിന്‍ സ്റ്റിക് (54,810 എണ്ണം), 38,872.5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് ലോറിയില്‍ നിന്ന് കണ്ടെടുത്തത്.
75 ജൈവവള ചാക്കുകള്‍ക്ക് ചുറ്റും മറച്ചുവെച്ചാണ് ഇവ ലോറിയില്‍ കടത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോങ്ങം അങ്ങാടിക്ക് സമീപത്തെ ഗോഡൗണിലേക്കാണ് സ്ഫോടക വസ്തുക്കള്‍ കടത്തുകയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സി.ഐ മുഹമ്മദ് ഹനീഫയും സംഘവും മോങ്ങത്തെ മര ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നടത്തിയ പരിശോധനയിലും വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. ഇവിടെ നിന്ന് എഴ് പെട്ടികളിലായി 7,000 ഇലക്ട്രിക് ഡിറ്റനേറ്ററും, 21,045 മീറ്റര്‍ നീളത്തില്‍ 115 റോള്‍ സേഫ്റ്റി ഫ്യൂസും കണ്ടെത്തി. രണ്ടിടങ്ങളില്‍ നിന്നുമായി ഏഴ് ടണ്‍ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചിരിക്കുന്നത്. ഇവയുടെ പോസ്റ്റര്‍ പെട്ടികളില്‍ നിന്ന് നീക്കം ചെയ്ത നിലയിലാണ്. മലപ്പുറം മേല്‍മുറി സ്വദേശി ബാസിത് എന്നയാളുടെ ഉടമസ്ഥതയിലാണ് മരങ്ങള്‍ സൂക്ഷിച്ച ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മലപ്പുറം ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു. കോട്ടയം സ്വദേശിക്ക് ഇയാള്‍ വാടക്ക് നല്‍കിയിരുന്നെങ്കിലും ഒരുമാസം മുമ്പ് ഉടമ തിരികെ വാങ്ങിയിരുന്നു. ഇയാള്‍ക്കായി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കരിങ്കല്ല് ക്വാറികളിലും മറ്റും ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണെങ്കിലും ഇത്ര വലിയ ശേഖരം സംസ്ഥാനത്ത് പിടികൂടുന്നത് ആദ്യ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. പിടികൂടിയ സ്ഫോടക വസ്തു ശേഖരം ജില്ലയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ കോടതി നിര്‍ദേശത്തില്‍ മറ്റൊരിടത്തേക്ക് മാറ്റും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, 2 including Kasaragod native arrested in Kondotty with Explosives < !- START disable copy paste -->

Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, 2 including Kasaragod native arrested in Kondotty with Explosives