city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഞങ്ങൾക്കും കുടുംബമുണ്ട് ഞങ്ങൾക്കും ജീവിക്കണം' ബദിയടുക്കയിൽ പിച്ചച്ചട്ടിയുമായി വ്യാപാരികൾ സമരത്തിലേക്ക്

ബദിയടുക്ക: (www.kasargodvartha.com 11.07.2021) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയടുക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ബദിയടുക്ക ടൗണിലും സർകാർ ഓഫീസിലും പിച്ചയെടുപ്പ് സമരം നടത്തുന്നു.
'ഞങ്ങൾക്കും കുടുംബമുണ്ട് ഞങ്ങൾക്കും ജീവിക്കണം' ബദിയടുക്കയിൽ പിച്ചച്ചട്ടിയുമായി വ്യാപാരികൾ സമരത്തിലേക്ക്

നോട് നിരോധനവും ജി എസ് ടിയും കൂടാതെ ഒന്നാം കോവിഡ് തരംഗം മൂലവും പ്രതിസന്ധിയിലായ വ്യാപാരികൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തും മറ്റും സീസൺ കച്ചവടമെങ്കിലും നേടി എങ്ങനെയെങ്കിലും സ്ഥാപനങ്ങൾ നിലനിർത്താമെന്ന് കരുതിയപ്പോഴായിരുന്നു കോവിഡ് രണ്ടാം തരംഗം വേട്ടയാടി വന്നത്.

വ്യാപാരികളെ മാത്രം ലക്ഷ്യം വച്ച് കൊണ്ട് അശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ ടി പി ആർ നിശ്ചയിച്ച് എ ബി സി ഡി കാറ്റഗറിയുണ്ടാക്കി വ്യാപാരസ്ഥാപനങ്ങളെ മാത്രം ബലിയാടാക്കി അടച്ചിടുകയും വ്യാപാരികളെയും ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിയിലേക്കും വലിച്ചെറിയുകയും ചെയ്യുന്ന ജനദ്രോഹ നയം ഉപേക്ഷിക്കണമെന്നാണ് ആവശ്യം.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തന്നെ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ബദിയടുക്കയിലെ വ്യാപാരികളും ജീവനക്കാരും കുടുംബവും പിച്ചച്ചട്ടിയുമായി വേറിട്ട സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Keywords:  Kasaragod, Kerala, News, Badiyadukka, Tradesman, Trade-union, Strike, Protest, Government, Office, COVID-19, Corona, Shop, Business, Business-man, Lockdown, 'We have a family, we have to live' Badiyadukka traders strike.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia