വിപണി കീഴടക്കാന്‍ കുടുബശ്രീയുടെ ഓജസ് പുട്ടുപൊടി റെഡി
Jun 4, 2015, 15:53 IST
കാസര്‍കോട്: (www.kasargodvartha.com 04/06/2015) വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി അഞ്ചിന് കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം വാര്‍ഡിലെ ഓജസ് കുടുംബശ്രീ യൂണിറ്റാണ് പുട്ടുപൊടി കമ്പോളത്തിലെത്തിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ 1000 പാക്കറ്റ് പുട്ടുപൊടിയാണ് വിപണിയില്‍ ഇറക്കുന്നത്. അരക്കിലോ പാക്കറ്റ് പുട്ടുപൊടിക്ക് 27 രൂപയാണ് വില. പിന്നീട് 8000 കിലോ പുട്ടുപൊടി 16000 പാക്കറ്റുകളിലായി വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം. മായം ചേര്‍ക്കാത്ത പരിശുദ്ധമായ പുട്ടുപൊടി യാണ് വിപണിയിലെത്തിക്കുന്നത്. പദ്ധതി വിജയകരമായാല്‍ കേരളമാകെ വിപണനം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ ഓജസ് കുടുംബശ്രീ യൂണിറ്റില്‍ നിന്നാണ് പുട്ടുപൊടി തയ്യാറാക്കുന്നത്. കമ്പോളത്തില്‍ നിന്ന് വിലയ്ക്ക് അരിവാങ്ങി, യൂണിറ്റില്‍ വെച്ച് മിഷന്‍ ഉപയോഗിച്ച് വറുത്തുപൊടിച്ചാണ് പുട്ട്‌പൊടി തയ്യാറാക്കുന്നത്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭിച്ച പരിശീലനമാണ് ഇവര്‍ക്ക് മുതല്‍ക്കൂട്ട്. നാല് അയല്‍കൂട്ടങ്ങളില്‍ നിന്നായി ഒമ്പത് കുടുംബശ്രീ അംഗങ്ങളാണ് ഓജസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അംഗണ്‍വാടികളില്‍ വിതരണം ചെയ്യുന്ന അമൃത ഫുഡ് തയ്യാറാക്കികൊണ്ടാണ് ഇവര്‍ ഈ മേഖലയിലേക്ക് കടന്നത്. അമൃതം ഫുഡിന്റെ വിജയം ഇവര്‍ക്ക് മറ്റുല്‍പ്പന്നങ്ങള്‍ പരീക്ഷിക്കുന്നതിന് പ്രചോദനമേകി. അമൃതം കേക്ക്, ബിസ്‌കറ്റ് തുടങ്ങിയവയും ഓജസിന്റെ നേതൃത്വത്തില്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു.
കുടുംബശ്രീ ജില്ലാമിഷന്‍ നല്‍കിയ പ്രോത്സാഹനമാണ് തങ്ങളുടെ വിജയങ്ങള്‍ക്ക് പിന്നിലെന്ന് ഓജസ് യൂണിറ്റ് പ്രസിഡന്റ് പി. റീനയും, സെക്രട്ടറി രജനിയും പറയുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ നല്‍കിയ സബ്‌സിഡിയും ക്രൈസിസ് ഫണ്ടും സാമ്പത്തിക അടിത്തറക്ക് ബലമേകിയതായി ഇവര്‍ പറയുന്നു.
തേനൂറും വിജയഗാഥ.
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയായിരുന്ന ഉദയന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ചെറുതേനീച്ച പറന്നുവന്നത്. ഒരു വര്‍ഷം മുമ്പ് പത്ര പരസ്യം കണ്ടിട്ടാണ് ഉദയന്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിനായി കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെത്തുന്നത്. ഇവിടുന്ന് ലഭിച്ച പരിശീലനമാണ് ഉദയന്റെ പിന്നീടുള്ള ജിവിതത്തെ മാറ്റി മറിച്ചത്. പരിശീലനം കഴിഞ്ഞ് ഉദയന്‍ തേനീച്ച കോളനികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. സുഹൃത്ത് നല്‍കിയ ഒരു കോളനികൊണ്ടായിരുന്നു തേനീച്ച വളര്‍ത്തലിന്റെ ആരംഭം. ഇന്ന് ഉദയന് സ്വന്തമായി 67 തേനീച്ചകോളനികളുണ്ട്, ഇതിനകം 113 ഓളം തേനീച്ചകോളനികളെ വില്‍ക്കുകയും ചെയ്തു. വീട്ടിലുല്‍പാദിപ്പിക്കുന്ന തേന്‍ യുനീക്ക് ഹണി എന്ന പേരില്‍ വിപണനവും ചെയ്യുന്നു. ദിനംപ്രതി നിരവധി പേരാണ് തേന്‍ വാങ്ങാന്‍ ഉദയന്റെ വീട്ടിലെത്തുന്നത്. വിദ്യാര്‍ത്ഥികളും സംരംഭകരും അടക്കം നിരവധി പേര്‍ തേനീച്ച വളര്‍ത്തല്‍ പഠിക്കുന്നതിനും ഉദയനെ സമീപിക്കുന്നുണ്ട്. ഒരു തേനീച്ച കോളനി 1200 രൂപ നിരക്കിലും ഒരുകിലോ തേനും ഇതേ നിരക്കില്‍ വിപണനം ചെയ്യുന്നു.
കാറഡുക്ക, പാനൂര്‍ കൊച്ചി ഹൗസ് നിവാസിയായ ഉദയന്‍ കെ.എസ്.ആര്‍.ടി.സി താത്കാലിക ഡ്രൈവറാണ്. ലഭിക്കുന്ന ശമ്പളം ഒന്നിനും തികഞ്ഞിരുന്നില്ല. ആദ്യകാലങ്ങളില്‍ ലോട്ടറി ടിക്കറ്റെടുത്താണ് ഉദയന്‍ ഭാഗ്യം പരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് ദൈവം തന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ലോട്ടറി ടിക്കറ്റാണ് തേനീച്ചവളര്‍ത്തലെന്ന് ഉദയന്‍ പറയുന്നു. ചെറുതേനീച്ച വളര്‍ത്തല്‍ ആര്‍ക്കും ചെയ്യാവുന്ന ആദായകരമായ ജോലിയാണ്. അല്പം ക്ഷമയും വൈദഗ്ധ്യവുമുണ്ടെങ്കില്‍ ആര്‍ക്കും ചെറുതേനീച്ച വളര്‍ത്തലിലൂടെ കൂടുതല്‍ സമ്പാദിക്കാമെന്ന ഈ യുവാവ് സമ്മതിക്കുന്നു. വീട്ടിനു മുമ്പില്‍ തയ്യാറാക്കിയിട്ടുള്ള മരപ്പെട്ടികളിലാണ് തേനീച്ചകളെ വളര്‍ത്തുന്നത്. ഒഴിവ് വേളകളില്‍, വനത്തില്‍ പോയി തേനീച്ച കോളനികളെ ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ തേന്‍ എടുക്കാന്‍ പാടുള്ളൂ. തേനീച്ച കോളനികളെ വച്ചിട്ടുള്ള മരപ്പെട്ടിയുടെ താഴ്ഭാഗത്ത് ബോട്ടില്‍ വെച്ച് തേന്‍ ശേഖരിക്കാം. ചെറുതേന്‍ വളരെ ഔഷധ ഗുണമുള്ളതാണ്. നടുവേദന, കാന്‍സര്‍, മുട്ടുവേദന, പല്ലുവേദന, തീപൊള്ളല്‍ എന്നിവയ്ക്ക് ഫലപ്രദമായ മരുന്നായി ചെറുതേന്‍ ഉപയോഗിക്കാം.
പാരമ്പര്യമായി ലഭിച്ച 60 സെന്റ് ഭൂമിയിലാണ് ഉദയന്റെ താമസം. കൂടെ മാതാവും ഭാര്യയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ മകളും. വീടിനോട് ചേര്‍ന്ന് സ്വന്തമായി അടുക്കള തോട്ടവും ഉദയന്‍ തയ്യാറാക്കിയിട്ടുണ്ട്. മുളക്, ചീര, പടവലങ്ങ, തക്കാളി, നരമ്പന്‍, നിത്യവഴുതനങ്ങ, കയ്പ്പ, പയര്‍, കോവയ്ക്ക, പച്ചമുളക് ഇത്യാദി പച്ചക്കറിക്ള്‍ തോട്ടത്തില്‍ സുലഭം. എല്ലാവീട്ടിലും സ്വന്തമായി ഒരു തേനീച്ച കോളനി ഉണ്ടാകണം എന്നതാണ് ഉദയന്റെ ആഗ്രഹം. ഒരു സ്പൂണ്‍ തേന്‍ പ്രതി ദിനം കഴിക്കുക വഴി നിരവധി അസുഖങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഉദയന്‍ പറയുന്നു.

Keywords : Kasaragod, Kerala, Kudumbasree, Business, Kanhangad, Market.