വൈദ്യുതി പ്രതിസന്ധി: കാസര്‍കോട്ട് വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്ക്
May 31, 2014, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 31.05.2014) വൈദ്യുതി വകുപ്പ് അധികൃതരുടെ കുറ്റകരമായ അനാസ്ഥ കാരണം വൈദ്യുതി ഉപഭോക്താക്കള്‍ മാസങ്ങളായി ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ കടയടപ്പ് സമരത്തിനൊരുങ്ങുന്നു. നിലവില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങാത്ത ഒരു ദിവസം പോലുമില്ല. എന്നിട്ടും പ്രശ്‌നം പരിഹരിക്കുവാന്‍ വൈദ്യുതി വകുപ്പ് മേധാവികള്‍ക്കോ ജില്ലാ ഭരണകൂടത്തിനോ കഴിഞ്ഞിട്ടില്ല.
വ്യാപാര - വ്യവസായ മേഖലയിലും തൊഴില്‍ മേഖലയിലും ലക്ഷങ്ങളുടെ നഷ്ടമാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചാല്‍ കാസര്‍കോട് പ്രദേശത്തെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പറഞ്ഞ് ഒരാഴ്ചയോളം ജനങ്ങളെ തീ കുണ്ഠത്തില്‍ നിര്‍ത്തിയ അധികൃതര്‍ക്ക് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചിട്ടും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല.
നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ അനുഭവപ്പെട്ടുവരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാത്ത പക്ഷം കടയടപ്പ് ഉള്‍പെടെയുളള ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്.
ചില്ലറ നാണയക്ഷാമം പരിഹരിക്കണമെന്നും യോഗം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ചില തീവണ്ടികളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കിയ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കാസര്‍കോടിനോടുളള റെയില്‍വേയുടെ അവഗണനക്കെതിരെ റെയില്‍വേ മന്ത്രിക്ക് നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ. നാഗേഷ് ഷെട്ടി, അഷ്‌റഫ് സുല്‍സണ്‍, ബഷീര്‍ കല്ലങ്കാടി, ഹമീദ് അരമന, ബാലകൃഷ്ണ ഷെട്ടി, റൗഫ് പളളിക്കാല്‍, ശശിധരന്‍ ജി.എസ്, ടി.എ ഇല്ല്യാസ്, മാഹിന്‍ കോളിക്കര, എ.എ അസീസ് എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Shop, Electricity, Kerala, Business, Merchant-association, Strike.