Price hike | ചില്ല് കുപ്പിയിലുള്ള സോഡ, ശീതളപാനീയ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് ഉത്പാദകര്‍; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും
Oct 28, 2022, 17:04 IST
കാസര്‍കോട്: (www.kasargodvartha.com) ചില്ല് കുപ്പിയില്‍ ഉത്പാദിപ്പിക്കുന്ന സോഡ, ശീതളപാനീയങ്ങള്‍ എന്നിവയ്ക്ക് നവംബര്‍ ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ ഓഫ് സോഡ ആന്‍ഡ് സോഫ്റ്റ് ഡ്രിംഗ്‌സ് ജില്ലാ കമിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോഡയും ശീതളപാനീയങ്ങളും ഉത്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്രമാതീതമായി വില വര്‍ധിക്കുകയും ജോലിക്കാരുടെ വേതനത്തിലും വിതരണം ചെയ്യാനുള്ള വാഹനങ്ങളുടെ ഡീസല്‍, ഇന്‍ഷുറന്‍സ് മുതലായവയിലും ലൈസന്‍സ് ഫീസിലും വലിയ വര്‍ധനവുണ്ടായത് കാരണമാണ് വില വര്‍ധിപ്പിക്കേണ്ടി വരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സോഡ ഒരു ബോക്‌സിന് 120 രൂപയും ശീതള പാനീയങ്ങള്‍ക്ക് ഒരു ബോക്‌സിന് 180 രൂപയുമാണ് പുതുക്കിയ വില. ഇതിന്റെ ചില്ലറ വില യഥാക്രമം എട്ട് രൂപയും 12 രൂപയുമായിരിക്കും. ആറ് മുമ്പാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയും മറ്റും കാരണത്താല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അമ്പതിലധികം കംപനികള്‍ക്ക് ഉത്പാദനം നിര്‍ത്തിവെക്കേണ്ടിവന്നു. പ്രത്യക്ഷമായി ആയിരങ്ങള്‍ക്കും പരോക്ഷമായി പതിനായിരങ്ങള്‍ക്കും ജോലി നില്‍ക്കുന്ന ഈ വ്യവസായത്തെ നില നിര്‍ത്തുന്നതിന് സര്‍കാരിന്റെയും പൊതുജനങ്ങളുടെയും അകമഴിഞ്ഞ സഹായം ആവശ്യമാണ്.
കടകളില്‍ ഉപയോഗം കഴിഞ്ഞ കുപ്പികള്‍ കൃത്യമായി സൂക്ഷിക്കാത്തത് കാരണം കുപ്പികള്‍ മോഷണം പോകുന്നതും നശിപ്പിച്ചുകളയുന്നതും വൃത്തിഹീനമാക്കുന്നതും ഉള്‍പെടെ ഈ മേഖല അനുഭവിക്കുന്ന പ്രയാസങ്ങള്‍ വളരെ വലുതാണ്. കുപ്പി മോഷണം പോകുന്നതിനെതിരെ അസോസിയേഷന്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എവി ശശിധരന്‍, അബ്ദുല്‍ സത്താര്‍, ശറഫുദ്ദീന്‍ കുണിയ, അബ്ദുല്‍ അന്‍വര്‍ കെഎം എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Price, Business, Manufacturers will increase price of soda and soft drink products in glass bottles.
< !- START disable copy paste -->