സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 35,800 രൂപയായി
തിരുവനന്തപുരം: (www.kasargodvartha.com 04.12.2021) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 4475 രൂപയും ഒരു പവന് 35,800 രൂപയുമായി. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞതോടെ വെള്ളിയാഴ്ച ഒരു ഗ്രാമിന് 4,445 രൂപയും ഒരു പവന് 35,560 രൂപയുമായിരുന്നു നിരക്ക്.
ഡിസംബര്‍ മാസം ആദ്യമായാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഡിസംബര്‍ ഒന്നിന് പവന് 200 രൂപ കുറഞ്ഞിരുന്നു. രണ്ടാം തീയതി വിലയില്‍ മാറ്റമുണ്ടായില്ല. മൂന്നിന് വീണ്ടും 120 രൂപ പവന് കുറഞ്ഞു. അതേസമയം നവംബര്‍ 16നായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബര്‍ തുടക്കത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണം പിന്നീട് വില കൂടുന്ന കാഴ്ചയാണ് കണ്ടത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Business, Gold price hike on December 4