Entrepreneurs | അനന്തപുരത്തിന്റെ അനന്ത സാധ്യത തേടി വ്യവസായം തുടങ്ങാന്‍ വന്നു; 38 കോടി രൂപ നിക്ഷേപിച്ചു; 800 പേര്‍ക്ക് നേരിട്ടും 300 പേര്‍ക്ക് പരോക്ഷമായും ജോലി നല്കാന് കഴിയും; കാസര്‍കോട്ട് ഇനിയും കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ വരേണ്ടതുണ്ടെന്ന് വ്യവസായി ഫിറോസ് ഖാന്
Nov 17, 2022, 13:31 IST
കാസര്‍കോട്: (www.kasargodvartha.com) അനന്തപുരത്തിന്റെ അനന്ത സാധ്യത തേടി വ്യവസായം തുടങ്ങാനായി എറണാകുളം ആലുവയില്‍ നിന്നെത്തിയ ഫിറോസ് ഖാനും കൂടെയുള്ള സംരംഭകരും കാസര്‍കോട് ജില്ലയില്‍ മുടക്കിയത് 38 കോടി രൂപ. ഇതില്‍ തങ്ങളുടെ വ്യവസായ സംരംഭങ്ങളില്‍ ഒന്നായ കല്പന ഫിറോസ് ഖാന്റെ ഉടമസ്ഥതയിലുള്ള നാളികേര സംസ്കരണ സംരംഭങ്ങളുടെ ഉദ്ഘാടനം രണ്ട് മാസത്തിനകം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിറോസ് ഖാന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
രണ്ട് യൂണിറ്റായാണ് നാളികേര സംസ്കരണ സംരംഭം ആരംഭിക്കുന്നത്. ഇതിലൊന്നില്‍ അത്യാധുനിക രീതിയിലുള്ളതും യാതൊരു മായവും ഇല്ലാത്തതുമായ വെളിച്ചെണ്ണ ഉത്പാദനം നടത്താനാണ് ഉദ്ദേശിക്കുന്നത്. രണ്ടാമത്തേത് കേരളത്തിലെ തന്നെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയുള്ള കോകനട് ഡ്രയേഴ്സ് യൂണിറ്റാണ്. പ്രത്യകിച്ചും ഫുഡ് ഗ്രേഡ് സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ യൂണിറ്റായാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ടാമത്തെ യൂണിറ്റ് കൊച്ചിന് ഷെല്‍ പ്രോഡക്ട് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴില്‍ കേരളത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന പ്ലൈവുഡ് നിര്‍മാണ യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്. ഏകദേശം 32,000 സ്ക്വയര്‍ ഫീറ്റ് കെട്ടിടത്തിന്റെ നിര്‍മാണം 95 ശതമാനം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനവും നാളികേര ഉത്പന്ന സംസ്കരണ യൂണിറ്റിന്റെ കൂടെത്തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്.
മൂന്നാമത്തേത് ആയുര്നിധി ആയുര്‍വേദിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. ആയുര്‍വേദിക് പേറ്റന്റ് മെഡിസിന് ഉത്പാദനമാണ് ഇതില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. സാങ്കേതികവശാല്‍ പേറ്റന്റ് മെഡിസിന് സംസ്ഥാന സര്‍കാരിന്റെ ലൈസന്‍സ് ലഭ്യമല്ലാത്തതിനാല്‍ ഇവിടെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഘടന മാറ്റത്തിന് അപേക്ഷ നല്കി കാത്തിരിക്കുകയാണ്. ഇതില്‍ 42000 സ്ക്വയര്‍ ഫീറ്റ് കെട്ടിട നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
നാലാമത്തെ മിയ പോളിമേഴ്സ് എന്ന സ്ഥാപനത്തിന് അനുവദിച്ച സ്ഥലത്ത് ഇതിന്റെ ഉത്പാദനം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സമയത്ത്, കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രഖ്യാപനം വന്നു. അതിനാല്‍ ഈ ഉത്പന്നത്തിന് പകരം ഏറ്റവും ആധുനിക രീതിയിലുള്ള ഓടോമാറ്റിക് ഡ്രൈ ഫിഷ് യൂണിറ്റാണ് തുടങ്ങാന്‍ പോവുന്നത്. ഇതിന്റെ ഘടന മാറ്റത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
അഞ്ചാമത്തെ കൈരളി ഓര്‍ഗാനിക്സ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ആധുനിക രീതിയിലുള്ള അരി, മസാല, പഴ വര്‍ഗ സംസ്കരണം എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഇത് വ്യവസായ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കും. 12000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണവും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
എല്ലാ വ്യവസായങ്ങളും ആരംഭിക്കുന്നതോടെ 800 പേര്‍ക്ക് നേരിട്ടും 300 പേര്‍ക്ക് പരോക്ഷമായും ജോലി നല്കാന് കഴിയുന്ന സംരംഭങ്ങള്‍ക്ക് സര്‍കാര്‍ തലത്തില്‍ എല്ലാ വിധ പ്രോത്സാഹനവും നല്‍കുന്നുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വികസിക്കേണ്ടതുണ്ടെന്നും ഫിറോസ് ഖാന് പറഞ്ഞു. രണ്ട് മാസത്തിനകം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന ഫോര്‍ച്യൂണ്‍ ഇന്‍ഗ്രേറ്റഡ് കോകനട് പ്രോഡക്ട്സ് എന്ന സ്ഥാപനത്തില്‍ മാത്രം 200 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനും 50 പേര്‍ക്ക് പരോക്ഷമായി തൊഴില്‍ നല്‍കാനും സാധിക്കുമെന്ന് വ്യവസായ സ്ഥാപനത്തിന്റെ ഉടമ കല്പന ഫിറോസ് ഖാന് വ്യക്തമാക്കി.
ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ നാളികേരം ഒരു ദിവസം സംസ്കരിച്ചെടുക്കാന്‍ കഴിയുന്ന ഡ്രൈ കോകനട് യൂനിറ്റും വെളിച്ചെണ്ണ ഉത്പാദനവുമാണ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്റെ യന്ത്രങ്ങളെല്ലാം സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവിടേക്കുള്ള ട്രാന്‍സ്ഫോര്‍മര്‍ കൂടി വ്യവസായ വകുപ്പ് ഒരുക്കിനല്‍കിയാല്‍ ഉദ്ഘാടനം പെട്ടന്ന് നടത്താന്‍ സാധിക്കും. അനുവദിച്ച അഞ്ച് യൂണിറ്റുകളിലായി 150 ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉത്പന്നങ്ങളുടെ വകഭേദവും സീസണ് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അരിപ്പൊടി യൂണിറ്റില്‍ നിന്ന് മാത്രം 50 ലേറെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉണ്ടാക്കാനാണ് ലക്ഷ്യം.
എല്ലാ ഉത്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുമെന്നും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫിറോസ് ഖാന് കൂട്ടിച്ചേര്‍ത്തു. പല വ്യവസായ യൂനിറ്റുകളും തകര ഷീറ്റുകള്‍കൊണ്ട് നിര്‍മിക്കുമ്പോള്‍ ഫിറോസ് ഖാന് കോര്‍ഡിനേറ്റര്‍ ആയിട്ടുള്ള വിഷന്‍ 2020 യുടെ കീഴിലുള്ള കംപനികള്‍ വ്യവസായ യൂനിറ്റുകളെല്ലാം മികച്ച നിര്‍മാണ വസ്തുക്കള്‍ കൊണ്ട് കെട്ടുറപ്പോടെയും ബലത്തോടെയും കൂടി ശാശ്വതമായ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഫിറോസ്ഖാന് പ്രസിഡന്റായും വിക്രം പൈ ജനറല്‍ സെക്രടറിയുമായുള്ള വ്യവസായ സംരംഭകരുടെ സംഘടനയുടെ ശ്രമഫലമായും സമ്മര്ദപരമായും ഘട്ടം ഘട്ടമായി അനന്തപുരം വ്യവസായ പാര്കില് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇപ്പോള്‍ ഒരുങ്ങിവരുന്നുണ്ട്. വ്യവസായ പാര്‍കിലേക്കുള്ള അപ്രോച് റോഡിന് പ്രഭാകരന് കമീഷന്റെ പാക്കേജിന്റെ അടിസ്ഥാനത്തില്‍ മൂന്ന് കോടി രൂപ സര്‍കാര്‍ അനുവദിച്ചിട്ടുണ്ട്. പാര്‍കിനകത്ത് ഏകദേശം അഞ്ചര കിലോമീറ്റര്‍ റോഡ്, ഡെവലപ്മെന്റ് പ്ലോടിലും രണ്ടര കിലോമീറ്റര്‍ റോഡ്, ഡെവലപ്മെന്റ് ഏരിയയിലും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
പാര്‍കിലേക്കുള്ള അപ്രോച് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. മൊഗ്രാല്‍ പുഴയില്‍ നിന്നും വ്യവസായ പാര്കിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി നാല് വര്‍ഷം മുമ്പ് വ്യവസായ വകുപ്പിന്റെ ജെനറല്‍ മാനജരായിരുന്ന രാജേന്ദ്രന് മുന്‍കൈ എടുത്ത് ആരംഭിക്കാന്‍ നടപടികള്‍ തുടങ്ങിയിരുന്നു. പ്ലാനിങ് ബോര്‍ഡിന്റെ അംഗീകാരവും ഇക്കാര്യത്തില്‍ ലഭിച്ചിരുന്നുവെങ്കിലും പദ്ധതി ഇപ്പോഴും കടലാസില്‍ ഒതുങ്ങിയിരിക്കുകയാണെന്നും ഇതുകൂടി നടപ്പിലാക്കിയാല്‍ വ്യവസായ സംരഭങ്ങള്‍ക്ക് അത് വലിയ അനുഗ്രഹമായി മാറുമെന്നും ഫിറോസ് ഖാനും വിക്രം പൈയും കൂട്ടിച്ചേര്‍ത്തു.
അനന്തപുരം വ്യവസായ കേന്ദ്രത്തില്‍ 104 ഏകറിലായി ഡെവലപ്മെന്റ് ഏരിയയില്‍ 80 വ്യവസായങ്ങള്‍ തുടങ്ങാനാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ 20 ഓളം വ്യവസായങ്ങള്‍ മാത്രമാണ് ഇതിനകം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ബാക്കി 60 വ്യവസായ സംരംഭങ്ങളും സാങ്കേതിക പ്രശ്ങ്ങള്‍ കൊണ്ടും ധനകാര്യ സ്ഥാപങ്ങളില്‍ നിന്ന് വായ്പ ലഭ്യമാകുന്നതിലെ കാലതാമസം കൊണ്ടും പ്രവര്‍ത്തനം തുടങ്ങാനാകാതെ നീണ്ടുപോവുകയാണ്. ഇക്കാര്യത്തില്‍ സര്‍കാര്‍ തലത്തില്‍ നടപടിയുണ്ടാവണമെന്നാണ് വ്യവസായികളുടെ സംഘടന ആവശ്യപ്പെടുന്നത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫും കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നും ഉദുമ എംഎല്‍എ അഡ്വ. സിഎച് കുഞ്ഞമ്പുവും വ്യവസായ സംരംഭങ്ങള്‍ വരുന്നതിനും സര്‍കാര്‍ തലത്തിലെ കാര്യങ്ങള്‍ നിറവേറ്റിനല്കുന്നതിനും പിന്തുണ നല്കി വരുന്നുണ്ടെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ തരിശ് ഭൂമിയായി കിടക്കുന്ന നിരവധി സ്ഥലങ്ങള്‍ വ്യവസായ പാര്‍ക്കുകളാക്കി മാറ്റണമെന്നും ഭാരവാഹികള്‍ വ്യക്തമാക്കുന്നു .
തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയാണ് ഇവിടെ വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ സ്ഥലം അളന്നു നല്‍കിയത്. 2009 ല്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം തിരുവനന്തപുരത്ത് വെച്ച് നടത്തിയ വ്യവസായ മീറ്റില്‍ വെച്ചാണ് കാസര്‍കോട് കുമ്പള അനന്തപുരം വ്യവസായം തുടങ്ങാന്‍ ക്ഷണം ലഭിച്ചതെന്ന് ഫിറോസ് ഖാന് പറഞ്ഞു. ഇവിടെ വരുമ്പോള്‍ സര്‍ക്കാരിന്റെ കീഴിലുള്ള കയര്‍ മാനുഫാക്ചറിങ് യൂണിറ്റും വിക്രം പൈയുടെ കൊങ്കണ്‍ ഇന്‍ഡസ്ട്രീസും മോര്ഫ്ലക്സ് എന്ന മാട്രക്സ് മാനുഫാക്ചറിങ് യൂണിറ്റുമാണ് ഉണ്ടായിരുന്നത്.
വാളയാര്‍ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്റ്റീല്‍ മാനുഫാക്ച്റിങ് യൂണിറ്റാണ് താന്‍ ആദ്യം ഇവിടെ ആരംഭിച്ചത്. അത് ഉത്പന്നങ്ങളില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് മറ്റൊരു സംരംഭകരെ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീടാണ് ഭക്ഷ്യ ഉത്പന്ന സംസ്കരണ യൂണിറ്റിലേക്ക് തിരിഞ്ഞത്. ആദ്യ ഘട്ടത്തില്‍ വെള്ളമോ വെളിച്ചമോ റോഡോ ഒന്നും ഉണ്ടായിരുന്നില്ല. ഇവിടത്തെ വ്യവസായ സംരംഭങ്ങളുടെയും അസോസിയേഷന്റെയും ഇടപെടലോടെയാണ് ഓരോ കാര്യങ്ങളും ഇവിടെ നടപ്പിലാക്കി തന്നത്.
ഒറ്റ കവാടമുള്ള കേരളത്തിലെ ഒരേയൊരു വ്യവസായ പാര്‍കായി അനന്തപുരത്തെ മാറ്റണമെന്ന സ്വപ്നമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അശാസ്ത്രീയമായ രീതിയില്‍ സ്ഥലം അളന്നുകൊടുത്തത് കൊണ്ട് നിലവില്‍ മൂന്ന് കവാടങ്ങള്‍ വേണ്ടി വന്നിട്ടുണ്ട്. ഇത് വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും മതില് നിര്‍മിച്ച് സുരക്ഷ ഒരുക്കണമെന്നും വ്യവസായ സംരംഭകര്‍ ആവശ്യപ്പെടുന്നുണ്ട്. വ്യവസായ പാര്‍കിലെ ഡെവലപ്മെന്റ് ഏരിയയിലും സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥാപനങ്ങള്‍ക്കൊന്നും ഇനിയും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങള്‍ എത്താത്തത് കൊണ്ടാണ് പല വ്യവസായ സ്ഥാപനങ്ങളും ആരംഭിക്കാന്‍ ഇത്രയേറെ വൈകിയതെന്ന് വ്യവസായികള്‍ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളെ പോലെയും മറ്റ് ജില്ലകളെ പോലെയും വ്യാവസായകമായി വളരുന്നതിന് കാസര്‍കോടിന് എല്ലാ അനുകൂല സാഹചര്യമുണ്ട്. പിന്നോക്ക ജില്ലയായ കാസര്‍കോടിനെ വികസനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങേണ്ടതുണ്ട്. വ്യവസായികളെ കാസര്‍കോട്ടേക്ക് സ്വാഗതം ചെയ്യാന്‍ സര്‍കാര്‍ തലത്തില്‍ നടപടി സ്വീകരിക്കണം. നല്ല വ്യവസായിക അന്തരീക്ഷം നില്ക്കുന്ന സ്ഥലമാണ് ഇവിടെ. പാവപ്പെട്ട നൂറുകണക്കിന് ആളുകള്‍ ഇവിടെ തൊഴില്‍ ഇല്ലാതെ വലയുന്നുണ്ട്. അവര്‍ക്ക് ജോലി നല്കാന് തങ്ങളുടെ സ്ഥാപനത്തിലൂടെ സാധിക്കുമെന്ന് ഫിറോസ് ഖാന് പറഞ്ഞു. വ്യവസായ സംരഭങ്ങള്‍ തുടങ്ങുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. കാസര്‍കോടിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഫിറോസ് ഖാന് അഭ്യര്ഥിക്കുനത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Business, Job, Business-Man, Video, Entrepreneurs, Ananthapuram, Entrepreneurs with industrial establishments in Ananthapuram by investing 38 crore rupees.
< !- START disable copy paste -->