സൗഹൃദത്തിന്റെ റോസാപ്പൂവ്
Oct 24, 2011, 16:26 IST
ബി.കെ. മുഹമ്മദ് കുഞ്ഞി മാഷ് മരിച്ചപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് ഊഷ്മള സൗഹൃദത്തിന്റെ ഒരു ചെമ്പനീര്‍ പൂവായിരുന്നു. ഞാന്‍ കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം മുസ്ലിം ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. മറിച്ച് കാസര്‍കോട് ഗവ. ഹൈസ്‌കൂളിലാണ് പഠിപ്പിച്ചിരുന്നതെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും എന്റെ ഗുരുവാകുമായിരുന്നു. പഠിപ്പിക്കാതെയും സ്വന്തം ജീവിതനിഷ്ഠ കൊണ്ട് ഒരാള്‍ക്ക് ആരുടേയും ഗുരുവായിത്തീരാന്‍ കഴിയുമെന്ന് നീണ്ട കാലത്തെ അധ്യാപകവൃത്തി കൊണ്ട് മാഷ് തെളിയിച്ചിട്ടുണ്ടല്ലോ ?
കെ.എം. അഹ്മദ് മാഷിലൂടെയാണ് ഞാന്‍ മുഹമ്മദ് കുഞ്ഞി മാഷിലെത്തിച്ചേര്‍ന്നത്. ഗള്‍ഫില്‍ അധ്യാപകനായിരുന്ന കാലത്ത് നാട്ടില്‍ വരുമ്പോഴെല്ലാം യാദൃശ്ചികമായി ഞങ്ങള്‍ സന്ധിക്കാറുണ്ടായിരുന്നു. അത് കാസര്‍കോട് ടൗണില്‍ വെച്ചാകാം. മാതൃഭൂമി ഓഫീസില്‍ വെച്ചാകാം. ഉത്തരദേശത്തിന്റെ പഴയ മുറിയില്‍ വെച്ചാകാം. അപ്പോഴെല്ലാം സ്‌നേഹവാത്സ്യങ്ങളുടെ തരംഗങ്ങള്‍ ആ മുഖത്ത് നിറഞ്ഞ് വിരിയുന്ന ചിരിയിലൂടെയും പതിഞ്ഞ വര്‍ത്തമാനങ്ങളിലൂടെയും ഞാന്‍ അനുഭവിച്ചിരുന്നു. ഞാനും ഒരു മാഷായപ്പോള്‍ അധ്യാപകവൃത്തിയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും വരണ്ട ഔപചാരികതാസ്ലേശമില്ലാതെ മാഷ് അന്വേഷിക്കുമായിരുന്നു. കാസര്‍കോട് പട്ടണത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വെച്ചോ ആള്‍ക്കൂട്ടത്തിന്റെ നിറവില്‍ വെച്ചോ കണ്ടാല്‍ കണ്ടില്ലെന്ന് നടിക്കാതെ പോകാന്‍ മാഷിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരത്തു നിന്നുള്ള ഒരു മടക്കയാത്രയില്‍ ഞാന്‍ തീവണ്ടിയില്‍ വെച്ച് മാഷിനോട് ദീര്‍ഘമണിക്കൂറുകള്‍ സംസാരിച്ചിരുന്നത് ഇന്നും ഓര്‍മ്മയിലുണ്ട്. മാഷിന്റെ പ്രശ്‌നങ്ങള്‍ മാഷും എന്റെ പ്രശ്‌നങ്ങള്‍ ഞാനും പങ്കുവെച്ച മണിക്കൂറുകള്‍. തീവണ്ടിയിലെ ആ നീണ്ട പകല്‍ യാത്രയിലെ ഭക്ഷണച്ചിലവെല്ലാം താന്‍ തന്നെ വഹിക്കണമെന്ന് മാഷിന് നിര്‍ബന്ധമുണ്ടായിരുന്നു.
ഖത്തറില്‍ ഔദ്യോഗിക പദവിയില്‍ ഉയര്‍ന്നുയര്‍ന്ന് പോകുമ്പോള്‍ അതെല്ലാം ഉടനെത്തന്നെ അഹ്മദ് മാഷ് ഉത്തരദേശത്തിലൂടെ കാസര്‍കോട്ടുകാരെ നിതാന്ത ജാഗ്രതയോടെ അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നുവല്ലോ. എന്റെ സ്വകാര്യ ആഹ്ലാദങ്ങളിലൊന്നായിട്ടാണ് ഞാനതിനെ കൊണ്ടാടിയിരുന്നത്.
ഒടുവില്‍ ഞാന്‍ മാഷിനെ കണ്ടതും ഏറെ സംസാരിച്ചതും ഗ്രീന്‍വുഡ് സ്‌കൂളില്‍ വെച്ചാണ്. തന്റെ ഔദ്യോഗിക വൃത്തിയില്‍ അദ്ദേഹം തീര്‍ത്തും കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. വിദ്യ പകരുമ്പോഴും അത്തരം സ്ഥാപനത്തിന്റെ അധികാരം സ്വന്തം കൈയിലാകുമ്പോഴും അതിനെ വിജയകരമായി മുമ്പോട്ടു കൊണ്ടുപോകാന്‍ അല്‍പം കര്‍ക്കശത വേണം. എന്‍.സി.സി. അധ്യാപകന്‍ കൂടിയായിരുന്ന മുഹമ്മദ് കുഞ്ഞി മാഷിന് ആ പട്ടാളച്ചിട്ട ജന്മനാതന്നെ ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. അത് തന്നെയായിരുന്നു മാഷിന്റെ ജീവിതവിജയത്തിന്റെ ഹേതുവും.
മരണത്തിന്‍ മുമ്പിലെ ക്യൂവില്‍ മുഹമ്മദ് കുഞ്ഞി മാഷ് എന്റെ അല്‍പം മുമ്പിലായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. അഹമ്മദ് മാഷ് അതിനും മുമ്പിലായിരുന്നു. തൊട്ടു പിറകേ ഞങ്ങളുണ്ട് മാഷേ എന്ന് പറയേണ്ട കാര്യമില്ല. കാരണം ജനിക്കുമ്പോള്‍ തന്നെ നിശബ്ദനായ ആ കൂട്ടുകാരന്‍ നമ്മുടെയെല്ലാം കൂടെത്തന്നെ കാണാത്ത കള്ളച്ചിരിയുമായി ഉണ്ടല്ലോ.