സേവന വഴിയില്‍ മാതൃകയായി അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി
Nov 23, 2015, 13:00 IST
റഫീഖ് എര്‍മാളം
(www.kasargodvartha.com 23/11/2015) സ്വാര്‍ത്ഥതയും സങ്കുചിതത്വ മനോഭാവം ജീവിത ശൈലിയാക്കിയ സമകാലീന യുഗത്തില്‍ കാരുണ്യത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി ക്ലബ്ബ്. ജീവിതത്തില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ഒറ്റപ്പെടലുകളില്‍ വ്യസനമനുഭവിക്കുന്ന വൃദ്ധ സദനത്തില്‍ സാന്ത്വന സ്പര്‍ശവുമായി അറ്റ്‌ലസ് സ്റ്റാര്‍ പ്രവര്‍ത്തകര്‍ കടന്നു ചെന്നപ്പോള്‍ സ്വന്തം മക്കള്‍ക്കും കൂട്ടു കുടുംബക്കാര്‍ക്കും ഭാരമായി ജീവിതത്തിന്റെ സായം സന്ധ്യയില്‍ വൃദ്ധ സദനങ്ങളുടെ ചുവരുകള്‍ക്കുള്ളില്‍ ശിഷ്ട കാലം എണ്ണി കഴിയുന്ന പാവങ്ങളുടെ കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
അവര്‍ക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു. ന്യൂ ജനറേഷന്‍ യുവതയില്‍ നിന്ന് ഇത്തരം മാനുഷിക ഇടപെടല്‍ ആ വൃദ്ധ ജനങ്ങളെ തങ്ങളുടെ കൂടെയില്ലാത്ത മക്കളിലേക്കും പേര മക്കളിലേക്കും ഒരു നിമിഷം ചിന്ത വഴിനടത്തി. ഒറ്റപ്പെടലുകള്‍ക്കിടയിലും ഇത്തരം സാന്ത്വന സ്പര്‍ശങ്ങള്‍ അവര്‍ക്കിടയില്‍ സൃഷ്ടിച്ചെടുക്കുന്ന ആനന്ദപൂര്‍ണമായ നിമിഷങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് വായിച്ചെടുക്കാന്‍ കഴിയും. സ്വന്തം സുഖം തേടിപ്പോകാനുള്ള ബദ്ധപ്പാടിനിടയില്‍ ജന്മം നല്‍കിയ മാതാപിതാക്കളും പാലൂട്ടി താരാട്ടുപാടിയുറക്കിയ മുത്തശ്ശിമാരും വിഘ്‌നങ്ങള്‍ ആകുമ്പോള്‍ വൃദ്ധ സദനങ്ങള്‍ അവര്‍ക്ക് പ്രതീക്ഷയുടെ കേന്ദ്രങ്ങളാകുന്നു.
തീര്‍ച്ചയായും അറ്റ്‌ലസ് പ്രവര്‍ത്തകര്‍ ഭക്ഷണ പൊതികളുമായി അവരെ തേടിയെത്തിയപ്പോള്‍ മനസ്സറിഞ്ഞ ആയിരം പ്രാര്‍ത്ഥനകള്‍ അവരുടെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നു കാണും. വൃദ്ധസദനം മാത്രമല്ല, തങ്ങളോടു തൊട്ടുചേര്‍ന്ന് നില്‍ക്കുന്ന കരുണ സ്‌പെഷ്യല്‍ സ്‌കൂളിലേക്കും മധുര കിറ്റുമായി അറ്റ്‌ലസ് പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ശരീരം വളരുമ്പോഴും ബുദ്ധി വളരാതെ തങ്ങളുടെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജന്മനാ ബുദ്ധി മാന്ദ്യം നേരിട്ട് വിഷമം അനുഭവിക്കുന്ന പ്രായ വ്യത്യാസങ്ങള്‍ ഇല്ലാത്ത ഒരു പറ്റം മക്കള്‍ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍ തന്നെയാണ്. ഒരു സന്താന ലബ്ധിക്ക് വേണ്ടി പ്രാര്‍ത്ഥനാ വജസ്സുകളോടെ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന്, ഭൂമിയിലേക്കുള്ള ആഗമനം ബുദ്ധിയുടെ മരവിപ്പോടെ....
ലോകത്ത് ബുദ്ധി മാന്ദ്യത എന്ന ടൈറ്റിലില്‍ ജീവിക്കേണ്ടി വരുന്നുണ്ടെങ്കിലും സ്വര്‍ഗീയ ലോകത്തേക്ക് മാതാപിതാക്കളെ കൈപിടിച്ചു നയിക്കാന്‍ ഭാഗ്യം സിദ്ധിച്ച മക്കള്‍. അവര്‍ക്ക് അറ്റ്‌ലസ് പ്രവര്‍ത്തകരുടെ സ്‌നേഹ സ്പര്‍ശം പുതിയ അനുഭവമായി മാറി. സമൂഹത്തില്‍ ഒറ്റപ്പെടുമ്പോഴും ക്രൂരതകള്‍ നിറഞ്ഞ വര്‍ത്തമാന യുഗത്തില്‍ ഇത്തരം ഇടപെടലുകള്‍ അവിടത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ കാരണമായി.
ഒരു നേരത്തെ വിശപ്പടക്കാന്‍ യാചനകള്‍ ജീവിത ശൈലിയാക്കിയവര്‍ക്കും വഴിയോരങ്ങളില്‍ അലഞ്ഞു തിരിയുന്ന ഭ്രാന്ത പരിവേഷമുള്ളവര്‍ക്കും ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ നിര്‍ധരരായ രോഗികള്‍ക്കും ഭക്ഷണ കിറ്റുകളും പൊതിച്ചോറുകളുമായി അറ്റ്‌ലസ് പ്രവര്‍ത്തകര്‍ നടത്തിയ ഒരു നേരത്തെ വിഷപ്പടക്കല്‍ പദ്ധതി ഏറെ പ്രശംസനീയമായിരുന്നു.
സമൂഹത്തില്‍ സേവനത്തിന്റെ പുതിയ മാനം തീര്‍ക്കുന്ന അറ്റ്‌ലസിന്റെ കാരുണ്യ സ്പര്‍ശം നിര്‍ധരരായ രോഗികള്‍ക്കും, വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ക്കും, ഭവന രഹിതര്‍ക്കും, നിരവധി വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ വലിയൊരു കവാടമാണ് തുറന്നുകൊടുക്കുന്നത്. കളിയും ആസ്വാദനവും മാത്രമല്ല, ഒരു ക്ലബ്ബിന്റെ സ്ഥാപിത ലക്ഷ്യവും പ്രവര്‍ത്തന മേഖലയും, കാരുണ്യ പ്രവര്‍ത്തനവും സേവനവുമാണെന്നു സമൂഹത്തില്‍ മാതൃകാ യോഗ്യമായ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്തു കാണിക്കുകയാണ് അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടിയുടെ കര്‍മോത്സുകരായ പ്രവര്‍ത്തകര്‍.
Keywords : Article, Alampady, Club, Programme, Students, Helping Hands, Atlas Star Alampady, Rafeeq Ermalam.