city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹായിക്കാന്‍ വരുന്നവരെ ശ്രദ്ധിക്കണം

കൂക്കാനം റഹ്മാന്‍

ണ്ടു പെണ്‍കുട്ടികള്‍. പന്ത്രണ്ടും പതിനാലും വയസുകാരികള്‍ അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നു. എല്ലാകാര്യങ്ങളും പരസ്പരം പറയും. രണ്ടു പേരുടെയും അച്ഛനമ്മമാര്‍ കൂലിപ്പണിയെടുത്തു ജീവിക്കുന്നു. അടുത്തുളള ക്വാറിയിലാണ് ഇവരെല്ലാം പണിയെടുക്കുന്നത്. അന്യനാട്ടുകാരനായ ഒരു മുപ്പത്തിയെട്ടുകാരന്‍ വിവാഹം ചെയ്തത് ഇവരുടെ താമസസ്ഥലത്തിനടുത്താണ്.

ചെറുപ്പക്കാരനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. മദ്യപാനം, പുകവലി ഒന്നുമില്ല. എല്ലാവരേയും സഹായിക്കാന്‍ സന്മനസുളളവന്‍. അയാളും ക്വാറിയിലെ തൊഴിലാളിയായി മാറി. രണ്ടു പെണ്‍കുട്ടികളുടെയും അച്ഛന്മാര്‍ അയാളുടെ സുഹൃത്തുക്കളായി മാറി. അതു കൊണ്ടു തന്നെ ഇരുവരുടെയും വീടുകളിലെ നിത്യ സന്ദര്‍ശകനായി അയാള്‍.

കൂട്ടുകാരികളുടെ അച്ഛന്‍മാര്‍ നല്ല മദ്യപാനികളാണ്. ചെറുപ്പക്കാരന്‍ അവരുടെ കൂടെ ഷാപ്പിലേക്കു ചെല്ലും. കൂടെയിരിക്കും, പക്ഷെ കുടിക്കില്ല. മദ്യപിച്ചു ലക്കുകെട്ട ഇരുവരേയും വീടുകളില്‍ എത്തിക്കുന്ന സഹായിയായി ചെറുപ്പക്കാരന്‍.

വീടുകളില്‍ ചെന്നാല്‍ ചെറുപ്പക്കാരന്‍ പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടും. അച്ഛന്‍ പൂസായി കിടപ്പാണ്. അമ്മ അടുക്കളയിലുമാണ്. ചെറുപ്പക്കാരന്‍ മൊബൈലില്‍ ചില കളികളും ചിത്രങ്ങളും ഇവര്‍ക്ക് കാണിച്ചു കൊടുക്കും. അവിടെയും ഇവിടെയും പിച്ചുകയും നുളളുകയും ചെയ്യും. ചിത്രങ്ങള്‍ കാണാന്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമായിത്തുടങ്ങി. എല്ലാതരം ലൈംഗിക കേളികളുടെയും ചിത്രങ്ങളായിരുന്നു അവ.

സഹായിക്കാന്‍ വരുന്നവരെ ശ്രദ്ധിക്കണംരണ്ടു പെണ്‍കുട്ടികളും ഇക്കാര്യങ്ങളെല്ലാം പരസ്പരം പങ്കിട്ടു. ഇക്കാര്യം മറ്റാരും അറിയരുതെന്ന് അവര്‍ക്ക് നിഷ്‌ക്കര്‍ഷയുണ്ട്. രണ്ടു പെണ്‍കുട്ടികളും ഇതില്‍ സുഖം കണ്ടെത്തുകയായിരുന്നു. ക്രമേണ ആ ചെറുപ്പക്കാരന്റെ എല്ലാം ഇംഗിതങ്ങള്‍ക്കും പെണ്‍കുട്ടികള്‍ വഴങ്ങിക്കൊടുത്തു.

ശ്രദ്ധിക്കുക: ചെറുപ്പക്കാരന്‍ ലൈംഗികാസക്തി കൂടുതലുളള വ്യക്തിയാണ്. സഹായിയായി നില്‍ക്കുമ്പോഴും അയാളെ ശ്രദ്ധിക്കണമായിരുന്നു. പെണ്‍കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതിരുന്നതും പ്രശ്‌നമായി.


പതിനൊന്നാം ക്ലാസുകാരന് ഒമ്പതാം ക്ലാസുകാരിയോട് പ്രണയം

രേ സ്‌കൂളിലാണ് ഇരുവരും പഠിച്ചിരുന്നത്. പ്രണയം മൂത്ത് പഠിത്തം ഉപേക്ഷിച്ചവര്‍. ഇരുവരുടേയും മനസില്‍ പ്രണയം മാത്രമേയുളളു. ലോകം തന്നെ അവര്‍ മറന്നു പോയി. പരസ്പരം കാണണം. നോക്കിയിരിക്കണം. പിന്നെ പിന്നെ അടുത്തടുത്തിരിക്കണം. എവിടെ പോകുമ്പോഴും ഒന്നിച്ചേ പോകൂ.

രണ്ടു പേരും ഏകസന്താനങ്ങളാണ്. ഓമനിച്ചു വളര്‍ത്തിയവര്‍. അച്ഛനുമമ്മയ്ക്കും അവര്‍ പറയുന്നതിനപ്പുറം വേറൊരു അഭിപ്രായമില്ല. ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വീട്ടില്‍വരും. രണ്ടു വീട്ടുകാര്‍ക്കും അതില്‍ പരിഭവമില്ല.

ഇരുവീട്ടുകാര്‍ക്കും ഇക്കാര്യം അറിയാം. കൂലിപ്പണിയെടുത്തു ജീവിക്കുന്നവരാണ് ഇരു വീട്ടുകാരും. ഒരു ദിവസം പണിയെടുത്തില്ലെങ്കില്‍ അന്ന് പട്ടിണിയാണ്. ഇക്കാര്യമെല്ലാം ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും അറിയാം. രണ്ടു പേര്‍ക്കും വിവാഹ പ്രായത്തെക്കുറിച്ചും ബോധ്യമുണ്ട്.

ആണ്‍കുട്ടിയോട് എന്തെങ്കിലും പണിചെയ്ത് കാശുണ്ടാക്കു എന്ന് പറഞ്ഞാലും അവന് മിണ്ടാട്ടമില്ല. നാട്ടുകാരും ഇടപെട്ട് നോക്കി. മറ്റുളള കുട്ടികളും ഇത് കണ്ട് അനുകരിക്കുമോ എന്ന് അയല്‍ക്കാര്‍ക്ക് ഭയം.

ആണ്‍കുട്ടി ഊണും ഉറക്കവും എല്ലാം പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെ. വഴക്കു പറഞ്ഞ് ഓടിച്ചാലും അവന് കുലക്കമില്ല. പോലീസില്‍ പരാതിയുമായി നാട്ടുകാര്‍ ചെന്നു. സ്റ്റേഷനില്‍ വിളിപ്പിച്ചു. കൗണ്‍സലിംഗിന് വിധേയമാക്കി. 'ഞങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഒന്നിച്ച് മരിക്കും' അതാണവരുടെ പ്രതികരണം.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അവന്‍ ഒരുവാക്കു കൊടുത്തിട്ടുണ്ട്. 'നിയമപ്രകാരമുളള പ്രായമെത്തിയാലെ ഞാന്‍ അവളെ തൊടൂ' എന്ന്.

ശ്രദ്ധിക്കുക: ഇത്തരം പ്രായക്കാര്‍ എന്തെങ്കിലും അസ്വസ്ഥത കാണിക്കുന്നുണ്ടെങ്കില്‍ ആദ്യമേ കരുതണം. അവരോട് പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ ആവശ്യപ്പെടണം. രക്ഷിതാക്കള്‍ ആദ്യമേ ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇത്തരമൊരു കരുക്കില്‍ ആ കുട്ടികള്‍ അകപ്പെട്ടുപോയത്.


മകളെ ചൂഷണം ചെയ്യുന്ന അമ്മ

വര്‍ റബ്ബര്‍ വെട്ടുകാരാണ്. അതിരാവിലെ അതി വിശാലമായ റബ്ബര്‍ തോട്ടത്തിലേക്ക് ഇവര്‍ യാത്രയാവുന്നു. ഒരു ചെറുപ്പക്കാരനും വിവാഹിതയും ഒരു കൗമാര പ്രായമെത്തിയ പെണ്‍കുട്ടിയുടെ അമ്മയായ സ്ത്രീയുമാണ് ഇവര്‍. തോട്ടമുടമ ഇവരെ രണ്ടു പേരെ മാത്രമെ ഈ തോട്ടത്തില്‍ നിശ്ചയിച്ചിട്ടുളളൂ. വൈകീട്ട് ആറു മണിക്ക് തിരിച്ചെത്തും. നാട്ടുകാര്‍ സംശയിക്കും, തീര്‍ച. പക്ഷെ ആര്‍ക്കും പിടികൊടുക്കാതെയാണ് അവരുടെ ഇടപെടല്‍.

സ്ത്രീയുടെ ഭര്‍ത്താവ് കാര്യശേഷിയില്ലാത്ത ഒരു വ്യക്തിയാണ്. വീടും സൗകര്യവുമൊക്കെ ഒരുക്കിയിട്ടുണ്ട്. പ്ലസ്ടു പരീക്ഷയില്‍ അവരുടെ മകള്‍ തോറ്റു. തുടര്‍ന്ന് പഠിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അവളും വീട്ടില്‍ തന്നെയായി. അമ്മയുടെ കൂടെ പണിയെടുക്കുന്ന യുവാവ് അന്യമതക്കാരനാണ്. മതവും ജാതിയുമൊന്നും രതി സുഖത്തിന് തടസമല്ലല്ലോ? ആ സ്ത്രീ അതിസമര്‍ത്ഥയാണ്. ആ യുവാവിവനെ അവള്‍ക്ക് വേണം. അതിനൊരു മറവേണം.

സ്വന്തം മകളെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാം. പക്ഷെ മകള്‍ക്ക് പ്രായമായില്ല. വിവാഹം ചെയ്തു കൊടുത്താല്‍ നിയമ പ്രശ്‌നമുണ്ടാകും. ഭര്‍ത്താവെന്ന മനുഷ്യനുമായി ആലോചിച്ചു വഴികണ്ടെത്താന്‍ ആവുന്നില്ല.

ഒടുവില്‍ മകളോട് പറഞ്ഞു. അയാളുടെ കൂടെ ഇറങ്ങിപ്പോവാന്‍. അവള്‍ക്കും അതിഷ്ടമായി. അങ്ങിനെ ഒരു ദിവസം ആ പെണ്‍കുട്ടി അയാളുടെ കൂടെ ഇറങ്ങിപ്പോയി. നാട്ടുകാരോടൊക്കെ ആ സ്ത്രീ പറഞ്ഞു പരത്തി അവളുടെ മകള്‍ ഒളിച്ചോടിപ്പോയി എന്ന്. പക്ഷെ അവര്‍ അറിഞ്ഞു കൊണ്ടുളള അഡ്ജസ്റ്റ്‌മെന്റായിരുന്നു അത്.

ആ യുവാവിന്റെ വീട് ചെറിയൊരു കുടിലായിരുന്നു. അതില്‍ അയാളുടെ അമ്മയും പെങ്ങളും താമസിച്ചു വരുന്നുണ്ട്. അവിടെ കഴിച്ചു കൂട്ടാന്‍ യുവാവിനും പെണ്‍കുട്ടിക്കും ആവുമായിരുന്നില്ല.

പെണ്‍കുട്ടിയുടെ വീടും യുവാവിന്റെ വീടുമായി നടന്നു പോകാവുന്ന ദുരമേ ഉള്ളൂ. പെണ്‍കുട്ടിയുടെ വീട് ഒന്നു രണ്ട് മുറികളും മറ്റ സൗകര്യങ്ങളും ഉളളതാണ്. 17 വയസുകാരിയായ പെണ്‍കുട്ടി എല്ലാവരോടും എനിക്കു 18 വയസായി എന്നും, ഞങ്ങള്‍ ഉടനെ വിവാഹിതരാവും എന്നും പറയും.

നേരം ഇരുട്ടിയാല്‍ യുവാവും പെണ്‍കുട്ടിയും അവളുടെ വീട്ടിലേക്ക് ചെല്ലും. എല്ലാവരുടേയും കണ്ണില്‍ പൊടിയിട്ട് ആ സ്ത്രീ അയാളോടൊപ്പം ഇന്നും പകലന്തിയോളം റബ്ബര്‍ തോട്ടത്തില്‍ പണിക്കു പോകും. മകള്‍ക്ക് ഭര്‍ത്താവുമായി അവളുടെ ഭര്‍ത്താവിന് പരാതിയുമില്ല. കാര്യം സുഖമായി നടക്കുകയും ചെയ്യും.

ഒരേ സമയം മൂന്നു പേരെയും ആ സ്ത്രീ വഞ്ചിക്കുകയാണ്. സ്വന്തം മകളെ, ഭര്‍ത്താവിനെ, യുവാവിനെ.

ശ്രദ്ധിക്കുക: ഒറ്റപ്പെട്ട തൊഴിലിടങ്ങളില്‍ ജോലി ചെയ്യാന്‍ വിടുമ്പോഴും കാര്യ പ്രാപ്തിയില്ലാത്ത പുരുഷന്മാരെ ഭര്‍ത്താക്കന്മാരായി കണ്ടെത്തുമ്പോഴും അപകടം ഉണ്ടാവുമെന്ന ധാരണ രക്ഷിതാക്കള്‍ക്കുണ്ടാവണം.


ജ്യേഷ്ഠന്‍ ജയിലില്‍, അനിയത്തി ഭീഷണിയില്‍

വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായ ആ സ്ത്രീയുടെ അന്യ പുരുഷനുമായുളള അവിഹിത ബന്ധം കണ്ടു പിടിച്ച ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു. സ്വന്തം നാട്ടിലെത്തി. മകനെ അച്ഛന്‍ വിളിച്ചു കൊണ്ടു പോയി, അമ്മയുടെ ശ്രദ്ധയില്ലായ്മയില്‍ വളര്‍ന്ന മകന്‍ സഹപാഠിയെ പോലും വധിക്കാന്‍ തയ്യാറായ മനസിന്റെ ഉടമയായി. കൊലപാതകിയായ മകന്‍ ജയിലിലായി.

സഹായിക്കാന്‍ വരുന്നവരെ ശ്രദ്ധിക്കണം
Kookanam-Rahman
(Writer)
മകള്‍ അമ്മയുടെ കൂടെ ജീവിച്ചു പോരുന്നു. മയക്കുമരുന്നിനടിമയായ ഒരു പുരുഷനുമായി അമ്മ ഇപ്പോഴും ചങ്ങാത്തത്തിലാണ്. കൗമാര പ്രായത്തിലെത്തിയ മകളെയും അയാള്‍ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഏതു നിമിഷവും പെണ്‍ കുട്ടിയേയും അയാള്‍ അടിമപ്പെടുത്തും.

ശ്രദ്ധിക്കുക: ഭര്‍ത്താക്കന്മാര്‍ അലസരായാല്‍ ഭാര്യമാര്‍ വഴിതെറ്റും. മക്കള്‍ ദുരിതത്തിലാവും.

Keywords : Kookanam-Rahman, Article, Mother, Help, Daughter, Husband, Friend, Love, Mobile, Picture, House, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia