സര്‍ഗ വിസ്മയം പൂത്തുലഞ്ഞ ഒരു രാവ്
Oct 13, 2014, 18:00 IST
നംഹര്‍
(www.kasargodvartha.com 13.10.2014) ധിഷണയുടെ പ്രകാശം പരത്തുന്ന വാക്കുകള്‍...അപൂര്‍വ സുന്ദരമായ ഈരടികളുടെ ഹൃദ്യമായ ആലാപനങ്ങള്‍...മാപ്പിളപ്പാട്ടുകളുടെ ചരിത്രത്തില്‍ കൂടിയുള്ള ഒരു യാത്ര...അതില്‍ ഉബൈദ് ധീരമായി അടയാളപ്പെടുത്തിയ മുദ്രകള്‍...
ശനിയാഴ്ച രാത്രി വ്യവസായ പ്രമുഖനും കവിതകളുടെ തോഴനുമായ യഹ്‌യ തളങ്കരയുടെ മനോഹരമായ 'വെല്‍ഫിറ്റ് മാനേര്‍സി'ല്‍ ഒത്തുകൂടിയ അതിഥികള്‍ക്ക് മുമ്പില്‍ അവതരിക്കപ്പെട്ട 'സര്‍ഗ വിസ്മയം' ഒരനുഭവമായി.
ഒരു ദിവസം നീണ്ടു നിന്ന ഉബൈദ് അനുസ്മരണ പരിപാടികള്‍ക്കൊടുവിലാണ് ഓര്‍ക്കാപ്പുറത്ത് അനന്യ സാധാരണമായ ഒരു സര്‍ഗ മഴ പെയ്തിറങ്ങിയത്. റഹ്മാന്‍ തായലങ്ങാടിയാണ് തുടക്കമിട്ടത്. ടി. ഉബൈദിനെ കുറിച്ചുള്ള ജീവിത ഗന്ധിയായ ഓര്‍മകള്‍, അദ്ദേഹം സമ്പന്നമാക്കിയ മാപ്പിളപ്പാട്ടിന്റെ കാവ്യ സരണി, 1947ല്‍ കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം തീര്‍ത്ത വഴിത്തിരിവ്, സാമൂഹിക പരിഷ്‌കരണത്തിന് വേണ്ടി കാവ്യങ്ങള്‍ക്ക് പുറമെ നടത്തിയ പ്രഭാഷണങ്ങളും ഇടപെടലുകളും, അധ്യാപനത്തിന്റെ സവിശേഷതകള്‍, ടി. ഉബൈദ് എന്ത് ആയിരുന്നില്ല എന്നിടത്തോളമെത്തുന്ന അന്വേഷണങ്ങള്‍... ചുരുക്കിപ്പറഞ്ഞാല്‍ ഉബൈദിന്റെ കാവ്യ പ്രപഞ്ചം ഒരിക്കല്‍ കൂടി പുനര്‍ജനിക്കുകയായിരുന്നു.
മാപ്പിളപ്പാട്ട് രചനയുടെ വര്‍ത്തമാനകാല സംഭവമായ ഒ.എം കരുവാരക്കുണ്ട് യുവജനോത്സവ വേദികളിലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചു. ഒരു പുസ്തകം എഴുതാനുള്ള ഫലിതങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നിരന്നുവന്നു. പാടിപ്പതിഞ്ഞ പാട്ടുകളുടെ രചയിതാവ് ഒരു വിസ്മയം പോലെ തന്റെ കാവ്യ സഞ്ചാരത്തിന്റെ പൊലിമകള്‍ അനാവരണം ചെയ്തു.
മാപ്പിളപ്പാട്ട് ഗായകരും ആസ്വാദകരും എന്നെന്നും പാടിനടക്കുന്ന നൂറു കണക്കിന് ഹിറ്റ് ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ഒ.എം ഒരവകാശ വാദവുമില്ലാതെയാണ് തന്റെ രചനകളെ സ്വയം സമീപിച്ചത്. അടുത്ത ഊഴം റിയാലിറ്റി ഷോകളില്‍ തന്റെ തിളങ്ങുന്ന ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനായ ഫൈസല്‍ എളേറ്റിലിന്റേതായിരുന്നു. നിറഞ്ഞൊഴുകുന്ന കാട്ടാറുപോലെ കളകളാരവം പൊഴിച്ചൊഴുകിയ ഫൈസലിന്റെ വാക്കുകള്‍ക്ക്തന്നെ സംഗീതാത്മകതയുണ്ടായിരുന്നു. മാപ്പിള തനിമകളുടെ വൈവിധ്യ വിസ്മയങ്ങള്‍ ഈണത്തില്‍ ചാലിച്ചാവരണം ചെയ്തപ്പോള്‍ സമ്പന്നമായ ഒരു കാവ്യ ശാഖയുടെ വശ്യത അതിശയപ്പെടുത്തുക തന്നെ ചെയ്തു.
എസ്.എ ജലീലിന്റെ ആരും കേള്‍ക്കാത്ത ജീവിത ഗന്ധിയായ പാട്ടുകള്‍ കോരിത്തരിപ്പിക്കുന്നവയായിരുന്നു. അറിയപ്പെടാത്ത ഒരു ജമീലിനെയായിരുന്നു ഫൈസല്‍ വരച്ചുവെച്ചത്. ഒരു അതിശയപ്പെടുത്തുന്ന വ്യക്തിത്വത്തിന്റെ വൈവിധ്യ വിശേഷങ്ങള്‍ പാട്ടുകള്‍ക്ക് പിറകില്‍ ജീവിച്ച പച്ചയായ ഒരു മനുഷ്യന്റെ സവിശേഷതകളിലേക്ക് കൂടി വെളിച്ചം പകര്‍ന്നു.
അതിഥി സല്‍ക്കാരത്തിന്റെ രസതന്ത്രം പഠിച്ചു വെച്ച യഹ്‌യ തളങ്കരയുടെ തീന്‍മേശയില്‍ വിഭവങ്ങള്‍ തണുക്കുന്നു എന്ന അറിയിപ്പ് വന്നപ്പോഴേക്കും ആര്‍ക്കും സദസു വിടാന്‍ താല്‍പര്യമില്ലായിരുന്നു. സര്‍ഗമഴയുടെ ആസ്വാദ്യത അതിലും കേമമായത് കൊണ്ടായിരുന്നു അത്. അതിനിടയില്‍ പി.എസ് ഹമീദ് എന്ന കവി ഏറെ പരാമര്‍ശിക്കപ്പെട്ടു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഓര്‍മച്ചെപ്പില്‍ നിന്ന് ഇടയ്ക്കിടെ മാപ്പിള ഗാന ചരിത്രത്തിന്റെ വിസ്മൃതമായ ചീളുകള്‍ അടര്‍ത്തിയെടുത്തു കൊണ്ടിരുന്നു.
കവി റഹ്മാന്‍ പാണത്തൂര്‍ യുവജനോത്സവ വേദികളില്‍ പലവട്ടം മുഴങ്ങിക്കേട്ട ഒ.എം കരുവാരക്കുണ്ടിന്റെ 'അഞ്ചിത മഞ്ചൊളി...' എന്ന പാട്ട് രചയിതാവിന്റെ സാന്നിധ്യത്തില്‍ തന്നെ ഈണത്തില്‍ ചൊല്ലി. അതും ഓര്‍മയില്‍ നിന്ന് തപ്പിയെടുത്ത്. മാപ്പിളപ്പാട്ടിന്റെ മധുര നിശകള്‍ക്ക് ഒരു കാലത്ത് ജീവന്‍ പകര്‍ന്ന തളങ്കരയുടെ ഭൂമികയില്‍ ഒരിക്കല്‍ കൂടി ഭൂതകാലത്തിന്റെ കാവ്യ നന്മ ഇശല്‍ പൂക്കളായ് വിരിഞ്ഞപ്പോള്‍ അതിന് രാകി മിനുക്കിയെടുത്ത ഒരു സദസ് തന്നെ സാക്ഷിയായി.
ഇശലുകള്‍ ഇന്നും നിറംവറ്റാത്തൊരു വികാരമായി മനസില്‍ കൊണ്ടുനടക്കുന്ന 25 പേര്‍...എല്ലാം പേരെടുത്ത് പറയേണ്ടവര്‍. കവികള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, സഹൃദയര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍... അങ്ങനെ...അങ്ങനെ...
ഓര്‍മയിലൊരിക്കലും മാഞ്ഞുപോകാത്ത ഇങ്ങനെയൊരു ഒത്തുചേരലിന് ആതിഥ്യം അരുളിയ യഹ്‌യ തളങ്കരയ്ക്ക് നന്ദി മാത്രം പറഞ്ഞാല്‍ കുറഞ്ഞുപോകും. എങ്കിലും നന്ദി...നന്ദി...നന്ദി...
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Video: Gafoor Thalangara
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Article, Kasaragod, T-Ubaid, Yahya-Thalangara, Remembrance, Poet, Kerala, Namhar.
Advertisement: