city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാസുവിന്റെ കൗതുകം ടയറുകളില്‍

വാസുവിന്റെ കൗതുകം ടയറുകളില്‍
വാസു ടയര്‍ റിപ്പയറിംഗിനിടയില്‍
ന്ത്രണ്ടാം വയസില്‍ ലോറി കഴുകി കുടുംബത്തെ സഹായിക്കാനിറങ്ങിയ ആനവാതുക്കലിലെ വാസുവിന്റെ കൗതുകം ടയറുകളില്‍ ഉടക്കിനിന്നു. പിന്നീട് വാസുവിന്റെ ജീവിതം സഞ്ചരിച്ചത് ചക്രങ്ങളിലൂടെയായിരുന്നു. കാസര്‍കോടിന് പുതുമയായി അദ്ദേഹം ടയര്‍ റീസോളിംഗ് സംരംഭം തുടങ്ങി.
1965 ല്‍ പ്രസ്‌ക്ലബ് ജംഗ്ഷനു സമീപം തുടങ്ങിയ സംരംഭം ഇന്ന് വലിയ പ്രസ്ഥാനം തന്നെയായി മാറി. ടയര്‍ റിപ്പയറിംഗില്‍ കാസര്‍കോട്ടെ അവസാന വാക്ക് വാസുവിന്റേതാണ്.

ടയര്‍ റിപ്പയറിംഗ് തുടങ്ങിയ ആദ്യകാലത്ത് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും വാഹനങ്ങള്‍ വിരലില്ലെണ്ണാവുന്നതായിരുന്നു. കെ.ബി.ടി, പി.വി.എസ്, ഹബീബ് മോട്ടോര്‍ സര്‍വീസ് എന്നിങ്ങനെ ചില ബസുകളും ചില സ്വകാര്യ വാഹനങ്ങളും. അച്ഛന്‍ വികലാംഗനായിരുന്നു. അതിനാല്‍ എട്ടാംക്ലാസില്‍ നിന്നും നേരെ പണിയെടുക്കാനിറങ്ങേണ്ടിവന്നു. അന്നത്തെ പ്രായത്തിനും ആരോഗ്യത്തിനും പറ്റിയത് ലോറി കഴുകലാണെന്ന് തോന്നി. അങ്ങനെ അയല്‍ക്കാരന്റെ ലോറി കഴുകാന്‍ തുടങ്ങി. വാസുവേട്ടന്‍ ഓര്‍ക്കുന്നു.

കേവലം തൊഴിലാളിയായി ഒതുങ്ങിക്കൂടാന്‍ മനസ് അനുവദിച്ചില്ല. ജീവിതം ഒരു സമരമായി ഏറ്റെടുക്കാന്‍ മനസ് പാകമായപ്പോഴേക്കും വാസുവെന്ന 15 വയസുകാരന്റെ കൈവശം മൂലധനമായി നാല്‍പത്തിയഞ്ചു രൂപയുണ്ടായിരുന്നു; ലോറി കഴുകിയാല്‍ കിട്ടുന്ന തുച്ഛമായ സംഖ്യയില്‍നിന്നും മിച്ചം പിടിച്ചത്. അന്നേരമാണ് നഗരത്തിലെ ഒരു ഗ്യാരേജ് വില്‍ക്കുന്ന കാര്യമറിഞ്ഞതത്. ഉടന്‍ തന്നെ അത് വാങ്ങി. പുതിയ സംരംഭത്തിന് തുടക്കമിട്ടു -ടയര്‍റീസോളിംഗ്.
കഴിഞ്ഞ നാല്‍പത്തിയഞ്ച് കൊല്ലമായി വാസുവേട്ടന്‍ ടയറുകളുടെ ലോകത്താണ്. ടയറുകളെ സ്‌നേഹിച്ചും ഓമനിച്ചും കഴിയുകയാണ് ഈ ടയര്‍ ഡോക്ടര്‍. ഏതു തരത്തിലുള്ള റീസോളിംഗ് കേസുകളും വാസുവേട്ടന്‍ ഏറ്റെടുക്കും. അതെല്ലാം കുറ്റമറ്റ രീതിയില്‍ ചെയ്തു കൊടുക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ ടയര്‍ ജീവിതം മുന്നോട്ടല്ലാതെ സഞ്ചരിച്ചിട്ടില്ല.
സ്റ്റീല്‍ വാച്ച്, ഹോട്ട് വാച്ച്, കറന്റ് വാച്ച് .. അങ്ങനെ ടയര്‍ സാങ്കേതിക വിദ്യകള്‍ നിരവധിയാണ് വാസുവേട്ടന്‍ സ്വായത്തമാക്കിയിരിക്കുന്നത്. അറുപതുകളില്‍ ഡണ്‍ലപ്പ് ടയറുകളായിരുന്നു നിരത്തിലെ രാജാവ്.
പിന്നീട് കമ്പനികള്‍ പലതുമാറി വന്നു. ഓരോ കമ്പനികള്‍ക്കും ഓരോ തരം വിദ്യയുണ്ട് റീസോള്‍ചെയ്യാന്‍. അതുതന്നെ പ്രയോഗിക്കണം. തന്റെ ട്രേഡ് സീക്രട്ട് വെളിപ്പെടുത്താന്‍ വാസുവേട്ടന്‍ തയ്യാറല്ല. അതെന്തായാലും ശരി, വാഹനമുടമകള്‍ക്ക് കണികണ്ട ദൈവമാണ് ഈ ടയര്‍ ഡോക്ടര്‍. പണ്ട് മംഗലാപുരത്തുനിന്നായിരുന്നു റീസോളിംഗിനാവശ്യമായ സാമഗ്രികള്‍ കൊണ്ടുവന്നിരുന്നത്. അക്കാലത്ത് മൊത്തം 48 രൂപ ചിലവഴിച്ചാണ് ടയര്‍ റീസോളിംഗ് ചെയ്തിരുന്നത്.
ഇതില്‍ എട്ടു രൂപ ലാഭം. ഡണ്‍ലപ്, ഫയര്‍ സ്റ്റോണ്‍, ഇന്ത്യ സൂപ്പര്‍, വുഡ് യെന്‍ എന്നിവയായിരുന്നു പ്രധാന ടയര്‍ കമ്പനികള്‍. ദേവി മോട്ടോര്‍സ് തുടങ്ങി നിരവധി ബസുടമകള്‍ ഇദ്ദേഹത്തിന്റെ സ്ഥിരം കസ്റ്റമേഴ്‌സാണ്.
ഭാര്യ ലക്ഷ്മിയും നാലു മക്കളുമടങ്ങുന്ന കുടുംബത്തെ നല്ല നിലയില്‍ നോക്കിനടത്താന്‍ ടയറുകള്‍ കുറച്ചൊന്നുമല്ല സഹായിച്ചതെന്ന് വാസുവേട്ടന്‍ തുറന്നുസമ്മതിക്കും.  മക്കളെല്ലാം സര്‍ക്കാര്‍ ജീവനക്കാരാണ്. അതിലൊരാള്‍ ഡോക്ടറായത് ടയറുകളെ പരിപാലിച്ച വാസുവേട്ടനോട് ജീവിതം കാണിച്ച കാവ്യനീതി.

വാസുവിന്റെ കൗതുകം ടയറുകളില്‍










-കെ. പ്രദീപ്
Keywords: Article, Vasu, K.Pradeep



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia