city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വായനയുടെ പരിണാമം

മുഹമ്മദ് മൊഗ്രാൽ

(www.kasargodvartha.com 19.06.2021)
ഒരു വായാനാ ദിനവും കൂടി കടന്ന് പോകുമ്പോൾ, ഒരു മഹത്തായ ഗ്രന്ഥത്തിന്റെ അവതരണം തന്നെ 'വായിക്കുക' എന്ന ഉൽബോധനം നൽകിക്കൊണ്ടായിരുന്നു എന്നത് വായനയുടെ പ്രസക്തിയും പ്രാധാന്യവും ഒരിക്കൽകൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ്.


വായനയുടെ പരിണാമം


ഒരു കടലാസ് കഷ്ണം അത് വഴിയിൽ വീണു കിടക്കുന്നതാണെങ്കിൽ പോലും ഒന്നെടുത്തു വായിച്ചു നോക്കാനുള്ള ത്വര ഇന്നും കൈമോശം വന്നിട്ടില്ല. സ്കൂൾ പഠന സമയത്ത് പോലും ബാലരമ, പൂമ്പാറ്റ, മംഗളം, മനോരമ മുതലായവ വായിക്കുമ്പോൾ കിട്ടിയിരുന്ന ഒരു സംതൃപ്തി ഇപ്പോഴുംനമ്മുടെ എല്ലാം മനസ്സിലുണ്ടാകും. ദിനപത്രം വായന ഒരു ശീലമാക്കിയത് മുതൽ അത് വല്ലപ്പോഴും മുടങ്ങിപ്പോയാലാണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല.

പ്രവാസ ജീവിതത്തിനിടയിൽ രണ്ട് റിയാലിന്റെ പത്രം അഞ്ച് റിയാലിനും അതും കിട്ടാത്തപ്പോൾ 10 റിയാലിന് ടാക്സിയിൽ പോയും വാങ്ങിയ അനുഭവം പോലും ഉണ്ടായിട്ടുണ്ട്. ആധികാരികമായ ഒരു പുസ്തകവും വായിക്കാൻ പറ്റിയിട്ടില്ലെങ്കിലും വായനയോടുള്ള അടങ്ങാത്ത ആവേശം എന്നും നില നിൽക്കും. ഒരു ലൈബ്രേറിയന്റെ ജോലി കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിൽ മിക്ക നന്മകളും കെട്ടു പോകുന്ന ഇക്കാലത്തും എഴുത്തിലൂടെയും വായനയിലൂടെയും നഷ്ടപെട്ട മൂല്യങ്ങളെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ പലയിടങ്ങളിലും കണ്ടു വരുന്നു എന്നത് വളരെ സന്തോഷം നൽകുന്നു.

നൈമിഷികമായി കിട്ടുന്ന സുഖങ്ങളിലാണ് നമുക്കധികവും താല്പര്യം. കാഴ്ചയിലൂടെയും കേൾവിയിലൂടെയും കിട്ടുന്നതിനേക്കാൾ കൂടുതൽ അനുഭൂതി വായനയിലൂടെ കിട്ടുന്നു എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.

പല തലങ്ങളിലൂടെയും വിത്യസ്ത വിഷയങ്ങളെക്കുറിച്ച് വായിക്കാനുള്ള അവസരങ്ങൾ നമുക്ക് മുമ്പിലുണ്ടെങ്കിലും, യഥാർത്ഥ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു പരന്ന വായന ഇനിയും നമുക്ക് സാധ്യമാകേണ്ടതുണ്ട് എന്ന് തന്നെയാണ് സമകാലീന സംഭവങ്ങളും ദൈനംദിന അനുഭവങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നത്.

'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്' എന്ന വാക്ക് കടമെടുത്ത് പറഞ്ഞാൽ, ഒരു മീഡിയകളുടെയും അതിപ്രസരം ഇല്ലാതെ തന്നെ ഈ ലോകത്തെ അതിന്റെ യഥാർത്ഥ കാൻവാസിൽ വായിച്ചെടുക്കാനും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മൂല്യങ്ങൾ തിരിച്ചു പിടിക്കാനും നമുക്ക് സാധിച്ചേക്കും എന്ന് തന്നെയാണ് വിശ്വാസം. വിവരങ്ങളുടെ കൂമ്പാരങ്ങൾക്ക് മുകളിൽ കിടന്നുറങ്ങുന്ന നാം, സമൂഹത്തിന്റെ സമഗ്ര നന്മക്കായി വേണ്ട വിധത്തിൽ അതിന്റെ ഒരു പുനർവായന നടത്തിയിരുന്നെങ്കിൽ വളരെ പ്രയോജനകരവും പ്രശംസനീയവുമായേനെ എന്ന് ഈ അവസരത്തിൽ ഓർത്ത് പോകുന്നു.

Keywords:  Kerala, Article, Book, Social-Media, Reading-Day, Saudi Arabia, Evolution of reading.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia