city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാഫിയകളും ഗുണ്ടകളും വാഴും നാട്

രവീന്ദ്രന്‍ പാടി

കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും കാണാത്ത ഒരുപാട് സവിശേഷതകള്‍ ഉള്ള പ്രദേശമാണ് കാസര്‍കോട്. ഒരു ഡസനോളം ഭാഷകള്‍ സംസാരിക്കുന്ന ഈ നാടിന് തുളുനാട് എന്ന അപര നാമധേയവും ഉണ്ട്. ഭാഷകളുടെ കാര്യത്തില്‍ മാത്രമല്ല, സംസ്‌കാരങ്ങളുടെ കാര്യത്തിലും ഈ ഉത്തരദേശം ഏറെ സമ്പന്നമാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന് ഏറെ പ്രിയപ്പെട്ട ജില്ലയാവണം കാസര്‍കോട് എന്ന് വിചാരിച്ചാലും തെറ്റ് പറയാന്‍ കഴിയില്ല. നദികളാലും മലകളാലും വനങ്ങളാലും കടലിനാലും അനുഗ്രഹീതമാണ് ഈ പ്രദേശം. പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന ഈ പ്രദേശത്തിന്റെ ചരിത്രവും സാംസ്‌കാരികവും മതപരവും ആയ പാരമ്പര്യവും ഏറെ സവിശേഷത ഉള്ളവയാണ്. ഇങ്ങിനെയാരു നാടിന്റെ വര്‍ത്തമാന കാലം വളരെയധികം സങ്കടകരമാണ് എന്ന വസ്തുത ബോധ്യപ്പെടുത്താനാണ് ഇവിടെ ശ്രമം.

മാഫിയകളും ഗുണ്ടകളും വാഴും നാട്
ബേക്കല്‍ എസ്.ഐയെ ഇടിച്ചിട്ട പിക്കപ്പ് വാന്‍
അനധികൃത പൂഴി കടത്ത് തടയാനെത്തിയ എസ്.ഐയെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന തരത്തിലേക്ക് ഇവിടുത്തെ മാഫിയകള്‍ വളര്‍ന്നു കഴിഞ്ഞു. ഔദ്യോഗിക സംവിധാനങ്ങളെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് ഇവിടെ മാഫിയകള്‍ അടക്കി വാഴുകയാണ്. കൊല്ലിനും കൊലയ്ക്കും തയ്യാറാകുന്ന അവര്‍ പൊതുജനങ്ങളുടെ സമാധാന പരമായ ജീവിതത്തിന് തന്നെ വെല്ലുവിളി ഉയര്‍ത്തുകയാണ്.

മഞ്ചേശ്വരം ഉപ്പളയില്‍ ഈയിടെ ബാളിഗെ അസീസ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും മാഫിയകള്‍ തന്നെയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഭവ വികാസമാണ് അസീസിന്റേയും കൊലപാതകത്തിലേക്ക് വഴിവെച്ചത്. അതിന് മുമ്പ് നടന്ന ഒട്ടേറെ അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്. പട്ടാപ്പകല്‍ ആളുകളെ പച്ചയ്ക്ക് വെട്ടിക്കൊല്ലുന്ന തരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ നാട്ടില്‍ വിലസി നടക്കുകയാണ്. ആരുടെ നെഞ്ചത്ത്, എപ്പോള്‍ കഠാര തുളച്ചു കയറുമെന്ന് പറയാന്‍ കഴിയാത്ത തരത്തിലാണ് കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങള്‍.

കഞ്ചാവ്, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് മാഫിയകള്‍ക്ക് പുറമെ ഭൂമാഫിയകളും പെണ്‍വാണിഭക്കാരും ഇവിടെ വേരുകളാഴ്ത്തിയിരിക്കുകയാണ്. മംഗലാപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസുകളില്‍ പിടികൂടുന്ന ഭൂരിഭാഗം ആളുകളും കാസര്‍കോട്ടുകാരാവുന്നത് തികച്ചും യാദൃശ്ചികമാണ്. നിത്യേനയെന്നോണം കാസര്‍കോട്ടുകാരുടെ 'പെരുമ' മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞ് മൂക്കത്ത് വിരല്‍ വെക്കുകയാണ്. മുംബൈയിലും ഗള്‍ഫ് രാജ്യങ്ങളിലും കാസര്‍കോട്ടുകാര്‍ക്ക് നേരത്തെ തന്നെ ഒരു പേരുണ്ട്, കാസര്‍കോട് എംബസി. അത് ഒന്നുകൂടി ഉറപ്പാക്കുന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന സ്വര്‍ണക്കടത്ത്.

സ്വര്‍ണക്കടത്തിന് കാസര്‍കോട്ടുകാര്‍ സ്വീകരിക്കുന്ന രീതികള്‍ കേട്ടാല്‍ ഞെട്ടാത്തവര്‍ ആരുമുണ്ടാകില്ല. തച്ചങ്ങാട്ടെ ശശിധരന്‍ എന്ന യുവാവ് 30 ടാബ്ലറ്റ് രൂപത്തിലാക്കിയ 42 പവന്‍ സ്വര്‍ണം വിഴുങ്ങി കടത്തിയതും പിന്നീട് ആശുപത്രിയില്‍ വെച്ച് അത് പുറത്തെടുക്കുകയും ചെയ്ത സംഭവം ജില്ലയെ തന്നെ നാണംകെടുത്തിയ ഒന്നാണ്.

മാഫിയകളും ഗുണ്ടകളും വാഴും നാട്
ബാളിഗെ അസീസിനെ കൊലപ്പെടുത്തിയ സ്ഥലം
എന്‍ഡോസള്‍ഫാനാണ് കാസര്‍കോട്ടെ ഏറ്റവും വലിയ പ്രശ്‌നം എന്നാണ് പുറംലോകം ധരിച്ചുവെച്ചിരിക്കുന്നത്. ആ ധാരണകളെ തകിടം മറിച്ചുകൊണ്ടാണ് ഇവിടെ വര്‍ഗീയ പ്രശ്‌നങ്ങളും മാഫിയ അക്രമങ്ങളും വലിയ പ്രശ്‌നങ്ങളായി വളര്‍ന്നു കൊണ്ടിരിക്കുന്നത്. ഇവയൊന്നും ഇവിടെയില്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. സമൂഹത്തിനും നാടിനും വിപത്തായി പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ അര്‍ബുദത്തെ അതിന്റെ പ്രഭവ കേന്ദ്രത്തില്‍ വെച്ച് തന്നെ കരിച്ച് കളഞ്ഞ് സുഖപ്പെടുത്തേണ്ടതാണ്.

നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള നടപടികള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് ഭൂഷണമല്ല. നിയമ സംവിധാനങ്ങളിലും ഔദ്യോഗിക മേഖലകളിലും പാളിച്ചകളോ, പോരായ്മകളോ ഉണ്ടെങ്കില്‍ അവ തിരുത്തിയെടുക്കാനുള്ള നടപടികളാണ് വേണ്ടത്. അല്ലാതെ അതിനെ വെല്ലുവിളിക്കുകയല്ല. ആവശ്യക്കാര്‍ക്ക് മണല്‍ കിട്ടാത്ത ഒരു പ്രശ്‌നം കാസര്‍കോട്ട് നിലവിലുണ്ട് എന്നത് യാഥാര്‍ത്യമാണ്. നിര്‍മാണ മേഖലയില്‍ പ്രവൃത്തികള്‍ നടത്താനും തൊഴില്‍ നല്‍കാനും മണല്‍ കൂടിയേ തീരൂ. അതേസമയം ഇവിടുത്തെ പുഴകളെയും അഴിമുഖങ്ങളെയും തീരപ്രദേശങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിലാണ് മണല്‍ വാരലിന് സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അത് അംഗീകരിക്കുന്നതിന് പകരം എസ്.ഐയെ അപകടപ്പെടുത്തിക്കൊണ്ട് മണല്‍ കടത്താനുള്ള നീക്കം എവിടെച്ചെന്ന് എത്തുമെന്നത് ഭീതിജനിപ്പിക്കുന്നു.

മാഫിയകളും ഗുണ്ടകളും വാഴും നാട്
കാസര്‍കോട് സ്വദേശിയില്‍ നിന്നും
പിടികൂടിയ സ്വര്‍ണം
കാസര്‍കോടിന്റെ ഭൂതകാലത്തിലെ യശസ്സ് വീണ്ടെടുക്കാനും സപ്തഭാഷാ സംഗമ ഭൂമിയുടെ നന്മകള്‍ നിലനിര്‍ത്താനും ഉള്ള ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മണല്‍ മാഫിയകള്‍ക്ക് പുറമെ നികുതി വെട്ടിച്ചുള്ള കോഴിക്കടത്തും മരം കടത്തും മദ്യക്കടത്തും ജില്ലയില്‍ നാള്‍ക്കുനാള്‍ പെരുകി വരുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെയായി കാസര്‍കോട്ട് പുലര്‍ന്നു കാണുന്ന സമാധാന അന്തരീക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ചില പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞ് വരുന്നത് മുളയിലേ തന്നെ നുള്ളിക്കളയേണ്ടതാണ്. റോഡരികിലും പൊതുസ്ഥലത്തും സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുന്നു. നിസാരമായ തര്‍ക്കങ്ങള്‍ പിന്നീട് മാഫിയകള്‍ ഏറ്റെടുക്കുകയും ക്വട്ടേഷന്‍ അക്രമങ്ങളിലേക്ക് അതിനെ വളര്‍ത്തുകയും ചെയ്യുന്നു.

ആഘോഷങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളുടെയും ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ച് അതിന്റെ പേരില്‍ നാട്ടില്‍ അസ്വാസ്ഥ്യവും സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ അരങ്ങുവാഴുന്നു. അവരെ കണ്ടെത്തി മര്യാദക്കാരാക്കി മാറ്റിയെടുക്കേണ്ട നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
മാഫിയകളും ഗുണ്ടകളും വാഴും നാട്
Ravindran Pady
(Writer)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ നാടിന്റെ പൊതു പ്രശ്‌നങ്ങളിലും അവയ്ക്കുള്ള പരിഹാരങ്ങളിലും ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും സജീവമാകേണ്ടതുണ്ട്.

കുറ്റങ്ങളുടെയും കുറവുകളുടെയും പേരിലല്ല, മേന്മകളുടെയും നന്മകളുടെയും പേരിലാണ് നമ്മുടെ നാട് അറിയപ്പെടേണ്ടതും നിലനില്‍ക്കേണ്ടതും. അതിന് ഭീഷണി ഉയര്‍ത്തുന്ന മാഫിയകളെ തളയ്ക്കാനും നേരായ വഴിയിലേക്ക് തെളിക്കാനും അടിയന്തര നടപടികള്‍ ഉണ്ടായേ തീരൂ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Article, Sand mafia, Police, Ravindran Pady, Politics, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia