മാനത്ത് ശവ്വാല്‍ പൊന്‍പിറ; വിശ്വാസികളുടെ മനസില്‍ ആഹ്ലാദത്തിന്റെ പെരുന്നാള്‍ നിലാവ്
Jul 5, 2016, 10:30 IST
ബഷാല്‍ തളങ്കര
(www.kasargodvartha.com 05/07/2016) മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചുമായി സ്‌നേഹത്തിന്റെ നറൂപൂക്കള്‍ വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പെരുന്നാള്‍ കൂടി വരവായി. ഒരു മാസം നീണ്ട നോമ്പില്‍ സംശുദ്ധമാക്കിയ ശരീരവും പ്രസവിച്ച കുട്ടിയുടെ മനസുമായി മുസ്ലിമീങ്ങള്‍ ബുധനാഴ്ച 'ഈദുല്‍ഫിത്വര്‍' എന്ന ചെറിയപെരുന്നാള്‍ ആഘോഷിക്കും.
മനുഷ്യരുടെ വിശപ്പും ദാഹവും ക്ഷീണവും എല്ലാവരും മനസ്സിലാക്കുന്നതിനുവേണ്ടി ഹിജ്‌റ രണ്ടാം വര്‍ഷം മുതലാണ് പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തിലെ പകല്‍മുഴുവനും ആഹാരം വെടിഞ്ഞ് നോമ്പ് നോക്കുന്നത് ആരംഭിച്ചത്. പാപങ്ങള്‍ കരിച്ചുകളയുന്നമാസം എന്നര്‍ത്ഥം വരുന്ന 'റമദാനിയ' നോമ്പ് അനുഷ്ഠിക്കുന്നവരുടെ അതുവരെയുള്ള എല്ലാതെറ്റുകളും ദൈവം പൊറുത്തുകൊടുക്കുമെന്നാണ് വിശ്വാസം.
ഷഅബാന്‍ മാസത്തിന്റെ അവസാനത്തോടെ ആരംഭിക്കുന്ന നോമ്പ് ഷവ്വാല്‍ പിറകാണുന്നതോടെയാണ് അവസാനിക്കുന്നത്. ഇതോടൊപ്പം തന്നെ റമദാന്‍ മാസത്തില്‍ മാത്രം'ഇഷാഅ് നമസ്‌കാരത്തിന് ശേഷം നടക്കുന്ന ഒരുമണിക്കൂറിലധികം നീളുന്ന 'തറാവീഅ്' നമസ്‌കാരവും അവസാനിക്കും. പെരുന്നാള്‍ ദിവസം സുബ്ഹി നമസ്‌കാരത്തോടെ തന്നെ പള്ളി മിനാരങ്ങളില്‍നിന്നും 'അള്ളാഹു അക്ബറള്ളാഹു... വലില്ലാഹില്‍ ഹംദ്' എന്ന തക്ബീര്‍ ധ്വനിമുഴങ്ങിക്കൊണ്ടിരിക്കും. പെരുന്നാള്‍നമസ്‌കാരം വരെ ഈ തക്ബീര്‍ നൂറുകണക്കിന് ആളുകള്‍ ഏറ്റു ചൊല്ലിക്കൊണ്ടിരിക്കും.
പുതുവസ്ത്രമണിഞ്ഞ് സുഗന്ധവസ്തുക്കള്‍ പൂശി മസ്ജിദുകളിലും ഈദുഗാഹുകളിലും വിശ്വാസികള്‍ ഒത്തുകൂടും. ഇമാമുകളുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കും. ഇമാമുകള്‍ പെരുന്നാള്‍ സന്ദേശവും ഖുത്ത്ബയും നടത്തുന്നതോടെ പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണമാകും.
നമസ്‌കാരത്തിനുശേഷം മുസാഫഹത്ത് ചെയ്തും ആലിംഗനം ചെയ്തും ആഹ്ലാദം പങ്കിടും.്
ഒത്തിരി സ്‌നേഹത്തോടെ എന്റെയും എന്റെ കുടുംബത്തിന്റെയും ചെറിയ പെരുന്നാള്‍ ആശംസകള്‍....

Keywords: Article, Eid, Kerala, Eid Day celebration, Muslims, Namaz, Masjid, Perfume, Thakbeer, Pray, Eid Al Fitr, Eid Article by Bashal Thalangara.