ഭ്രാന്തന് പ്രവര്‍ത്തികളുമായി കല്ലുരുട്ടിയ സുരേന്ദ്രന്
Aug 22, 2013, 07:46 IST
കൂക്കാനം റഹ്മാന്
ഇതൊരു പിരാന്തന് (ഭ്രാന്തന്). വെറും പിരാന്തനല്ല നട്ടപിരാന്തന്. സുരേന്ദ്രന് കൂക്കാനം എന്ന പേരിലറിയപ്പെടുന്ന കേരളമാകെ പ്രശസ്തനായ വ്യക്തിക്ക് സ്നേഹപൂര്‍വ്വം ഞങ്ങള്‍ നല്കിയ പേരാണിത്. സാധാരണ മനുഷ്യര്‍ ചെയ്യാന്‍ അറക്കുന്ന പ്രവര്‍ത്തികള്‍ സുരേന്ദ്രന് ചെയ്യാന്‍ പ്രയാസമൊന്നുമില്ല. ചെയ്യുന്നതൊക്കെ പ്രഷേധിക്കാനാണ്. ഭരണ കൂടത്തോടും സമൂഹത്തോടും ഒന്നും ഒളിച്ചു വെക്കാനില്ലാതെ തുറന്നു പറയും. ഭരണ-പ്രതിപക്ഷമെന്നൊന്നുമില്ല. തെറ്റ് കണ്ടാല്‍ സുരേന്ദ്രന് പ്രതിഷേധാഗ്നിയുമായി എടുത്തു ചാടും.
റോഡ് കുഴിയായി മാറുമ്പോള്‍, റോഡപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ പ്രതികരിച്ചതെങ്ങനെയെന്നറിയേണ്ടേ? റോഡിലെ കുഴികളില്‍ കെട്ടിക്കിടന്ന ചെളിവെളളം ദേഹത്ത് കോരിയൊഴിച്ച് കുളി തന്നെ. ജനത്തെ സാക്ഷിയാക്കിയാണ് ഈ പ്രതിഷേധം. മനസ്സാക്ഷി മരിക്കാത്തവര്‍ ആ കാഴ്ചകണ്ട് അത്ഭുതപ്പെട്ടു. ഇത്തരം ഒരു ഭ്രാന്തന് കളിയിലൂടെ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാന്‍ പറ്റുമെങ്കില്‍ നല്ലതു തന്നെ. കേരളമൊട്ടാകെ ഈ വാര്‍ത്ത പരന്നു. ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഈ സാഹസികത പ്രേരകമായി.
കുന്നും മലയും ഇടിച്ചു നിരത്തുന്നവരോടെതിര്പ്പുമായി സുരേന്ദ്രന് വന്നു. പഴയ നാറാണത്തു ഭ്രാന്തനായി. കോണകം മാത്രമുടുത്ത് നാറാണത്ത് ഭ്രാന്തന്റെ ഭവവും വേഷവുമായി കുന്നിനു മുകളിലേക്ക് ഭാരമുളള കല്ല് ഉരുട്ടിക്കയറ്റി, വീണ്ടും താഴേക്ക് പതിപ്പിച്ചു. വീണ്ടും ആ ഭ്രാന്തമായ പ്രവര്‍ത്തി ആവര്‍ത്തിച്ചു ജനം ഈ പ്രവര്‍ത്തിക്ക് സാക്ഷിയായി.
കഴിഞ്ഞ ഓണക്കാലത്ത് മദ്യകുപ്പികള്‍ ശേഖരിച്ച് അവമാത്രം ഉപയോഗിച്ച് പൂക്കളമുണ്ടാക്കി. അതും ഒരു ചെറു പ്രദേശത്ത് നിന്ന് മാത്രം വലിച്ചെറിഞ്ഞ മദ്യക്കുപ്പികള്‍ കൊണ്ട്. ഇത്രയും കുപ്പികള്‍ നമ്മുടെ നാട്ടില്‍ കിട്ടിയോ, കണ്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു. ഇതാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് നാട്ടാര്‍ക്ക് ബോധ്യപ്പെട്ടുത്തിക്കൊടുക്കാന് ഈയൊരു ഭ്രാന്തന് പണിമൂലം സുരേന്ദ്രന് സാധ്യമായി.
സ്വന്തം ശരീരം കാന്‍വാസാക്കി പരിസ്ഥിതി സംരക്ഷണ സന്ദേശചിത്രരചന സ്വയം നടത്തി. കുട്ടികളും സുരേന്ദ്രന്റെ ശരീരത്തില്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വരച്ചു. എത്രയോ വഴിയോര ചിത്ര രചനയേക്കാളും ശക്തിയുളളതായി അനുഭവപ്പെട്ടു ഈ ഭ്രാന്തന് ചിന്തയും പ്രവര്‍ത്തിയും.
ഇന്ത്യന്‍ ജനത സ്വപ്നം കണ്ട സ്വാതന്ത്യമല്ല ഭരണ കൂടങ്ങള്‍ മാറിമാറി വന്നപ്പോഴും ഇന്ത്യന്‍ ജനത്തിന് സമ്മാനിച്ചത്. ജനം അനുഭവിക്കുന്ന അസ്വാതന്ത്യം വെളിപ്പെടുത്താന്‍ സ്വയം ചങ്ങലയില്‍ ബന്ധിതനായി സുരേന്ദ്രന് നടന്നു. ഈ പ്രതീകാത്മക പ്രതിഷേധം നാട്ടുകാര്‍ക്കും കണ്ടു നിന്നവര്‍ക്കും എളുപ്പം ബോധ്യപ്പെട്ടു. ഇക്കഴിഞ്ഞ പുതുവര്‍ഷപുലരിയില്‍ മദ്യക്കുപ്പികള്‍ അടുക്കി വെച്ച് ശരശയ്യയാക്കി കിടന്നതും ഹര്‍ഷാരവത്തോടെയാണ് ജനം പ്രോത്സാഹിപ്പിച്ചത്. മദ്യാസക്തിയുളളവരുടെ കണ്ണു തുറപ്പിക്കാന്‍ ഇത്തരം ഭ്രാന്തന് നടപടികള്‍ ഇടയാക്കുമെന്നതില്‍ സംശയമില്ല.
സുരേന്ദ്രന്റെ ജീവിത കാഴ്ചപ്പാടുകളും അനുഭവങ്ങളും സമൂഹത്തിന് പാഠമാകേണ്ടതാണ്. ബാല്യകാല ജീവിതം പ്രയാസങ്ങളുടേതായിരുന്നു. നാടന്‍ ചാരായം വാറ്റി വിറ്റിട്ടാണ് സുരേന്ദ്രന് തന്റെ രക്ഷിതാക്കള്‍ക്കൊരു താങ്ങായി നിന്നത്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തി. അന്നും മദ്യത്തിന് ഉളളാലെ എതിര്‍പ്പു കാണിച്ച വ്യക്തിയാണ് സുരേന്ദ്രന്. പിന്നെ പിന്നെ അല്പാല്പം മദ്യ സേവതുടങ്ങി. സമൂഹത്തിലെ പിന്നോക്കക്കാരില്‍ പിന്നോക്കാരായവരുടെ കൂട്ടുകാരനായി. സമൂഹത്തില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവര്‍ത്തികളും, അറിയാന്‍ ഈ സഹവാസം ഇടയാക്കി. അത്തരക്കാര്‍ ആരൊക്കെയെന്നുളള തിരിച്ചറിവിനും ഈ കൂട്ടുകെട്ടു സഹായകമായെന്ന് സുരേന്ദ്രന് പറയുന്നു.
സുരേന്ദ്രനില്‍ ഒരു ചിത്രകാരന്, ശില്പി ഇവയൊക്കെ ഉറങ്ങിക്കിടക്കുകയായിരുന്നു ഇക്കാലമത്രയും. വാറ്റ് നിര്‍ത്തി പാറക്കല്ല് പൊട്ടിക്കാന്‍ പോയി. പെയിന്റിംഗ് ജോലി ചെയ്തു. ആയിടയ്ക്ക് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ എസ്.എസ്.എല്‍.സി വിജയിച്ചു. ചിത്രകലാധ്യാപക പരിശീലനം നേടി. കാസര്‍കോട് ജില്ലയിലെ ഒരു ഹൈസ്കൂളില്‍ ചിത്ര കലാധ്യാപകനായി ജോലികിട്ടി.
ഇടതു പക്ഷ വീക്ഷണമുളള കുടുംബത്തിലും നാട്ടിലും ജീവിച്ചു വന്ന സുരേന്ദ്രന് ആ ചിന്ത കൈ വെടിയാന്‍ കഴിഞ്ഞില്ല. സ്കൂള്‍ വാര്‍ഷികത്തിന് ഒരു നാടകം കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കി. അവരെ നാടകം പഠിപ്പിച്ചു. സ്റ്റേജില്‍ അവതരിപ്പിച്ചു, പുരോഗമന ആശയമുളളതായിരുന്നു നാടകം. സ്കൂള്‍ അധികൃതര്‍ക്ക് അതത്ര പിടിച്ചില്ല. സ്കൂള്‍ പി.ടി.എ ക്കാരും എതിര്‍പ്പുമായി വന്നു. കമ്മ്യുണിസം പഠിപ്പിക്കാന്‍ ഇവിടെ ആരും വളര്‍ന്നിട്ടില്ല. അങ്ങിനെയുളള മാഷെ ഇവിടെ വേണ്ട- സുരേന്ദ്രന് എതിര്‍ക്കാന്‍ നിന്നില്ല. പക്ഷെ എളിമയോടെ പറഞ്ഞു. എനിക്കിങ്ങിനെയേ ചെയ്യാന്‍ പറ്റു. ഇക്കാര്യത്തില്‍ ക്ഷമ പറയാന്‍ എന്നെക്കിട്ടില്ല.
ഇത്രയും പറഞ്ഞ് അവിടെ നിന്നിറങ്ങി. ഒരു ജോലിവലിച്ചെറിഞ്ഞു. അന്ന് രാത്രി വണ്ടിക്ക് മദ്രാസിലേക്ക് യാത്ര തിരിച്ചു. ആരോടും പറയാതെ ചോള മണ്ഡലത്തിലെത്തി. സിനിമയ്ക്ക് ആര്ട്ട്വര്ക്ക് ചെയ്യാന്‍ അവസരം കിട്ടി. പത്തോളം സിനിമകള്‍ക്ക് ആര്‍ട്ട് വര്‍ക്ക് സുരേന്ദ്രന്റേതാണ്. പണം ഇഷ്ടം പോലെ വരാന്‍ തുടങ്ങി. സിനിമാരംഗത്തെ പ്രഗത്ഭരുമായി കൂട്ടുകെട്ടുണ്ടായി. ഷാജി, വി.ആര്. സുധിഷ്, യേശൂദാസ്, ജി. അരവിന്ദന് തുടങ്ങി പലരും അടുത്ത സുഹൃത്തുക്കളായി.
വീണ്ടും എന്തോ ഒരു തോന്നല്‍, പഴയ നാടിനെയും നാട്ടാരെയും ഓര്‍ത്തു. വീണ്ടും ആരോടും പറയാതെ തിരിച്ചൊരു വണ്ടി യാത്ര. ഇപ്പോള്‍ നാട്ടിലാണ്. വിവാഹിതനായി. നല്ലൊരു കാര്ട്ടുണിസ്റ്റു കൂടിയാണ് സുരേന്ദ്രന്. ദേശാഭിമാനി, കൗമൂദി, മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ സുരേന്ദ്രന്റേതായി നിരവധി കാര്‍ട്ടുണുകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ശില്പ നിര്‍മ്മാണത്തിലാണ് കൂടുതല്‍ താല്പര്യം. ശില്പ നിര്‍മ്മാണ രംഗത്തും വേറിട്ട വഴിയിലൂടെ സഞ്ചരിക്കാനാണ് സുരേന്ദ്രന് താല്പര്യം.
ഇക്കഴിഞ്ഞ റംസാന് മാസം നോമ്പനുഷ്ഠിച്ചു. പളളിമുറ്റത്തും, പൊതു സ്ഥലങ്ങളിലും ഈ ദിനങ്ങളിലൊക്കെ മരം നടുകയായിരുന്നു. പുണ്യമരം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രകൃതി സ്നേഹിയും സമൂഹത്തിലെ ജീര്‍ണ്ണതയ്ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന സുരേന്ദ്രന് തന്റെ പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കയാണ്.
സുരേന്ദ്രന് നടത്തുന്ന ഭ്രാന്തിനൊക്കെ കാര്യഗൗരവമുണ്ട്. ആരെയും കൂസാതെ തന്റെ ചിന്ത തുറന്നു പറയാനുളള ത്രാണി അംഗീകരിക്കേണ്ടതു തന്നെയാണ്. എല്ലാം പച്ചയായി പറയുന്നതില്‍ സുരേന്ദ്രന് പരുങ്ങലില്ല. സമൂഹത്തിലെ നിന്ദിതരുടെയും പീഡിതരുടെയും കൂടെ നില്‍ക്കുകയും ഉയര്‍ന്ന ചിന്തയും പ്രവര്‍ത്തിയും കൈമുതലുളള മഹല്‍ വ്യക്തികളുടെ കൂട്ടുകാരനായി അനുഭവങ്ങള്‍ പഠിക്കുകയും ചെയ്ത സുരേന്ദ്രന് വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും പലതും സുരേന്ദ്രന്റെതായി നമുക്ക് ലഭിക്കാനിരിക്കുന്നതേയുളളൂ...
Also read:
മോഹന്‍ലാലിന്റെ മികച്ച 40 സിനിമകള്‍
Keywords: Article, Kookanam-Rahman, Surendran, Road maintenance work, Mental, Artist, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Kookkanam Rahman (Writer) |