city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലാക്ബോർഡ്

മിനിക്കഥ 

/ അസീസ് പട്ള

(www.kasargodvartha.com 14.02.2022) നീണ്ട പ്രവാസത്തിലെ വെക്കേഷനു നാട്ടില്‍ വന്ന അയാള്‍ പൊടുന്നനെ തിമിര്‍ത്തു പെയ്യുന്ന തുലാമഴ, കൈയ്യിലെ പുസ്തകം കക്ഷത്ത്‌ ഇറുക്കി വെച്ച് തെക്കിനിയിലെ നണുത്ത ജനാലക്കമ്പികളില്‍ അമർത്തിപ്പിടിച്ചു മനസ്സ് നിറയെ ആസ്വദിച്ചു, ചുഴി പരുവത്തില്‍ ആഞ്ഞടിച്ച കാറ്റിലെ ജലകണങ്ങൾ അയാളെ കോരിത്തരിപ്പിച്ചു, ആര്‍ദ്രതയില്‍ ചുടുനിശ്വാസം ആവി പടര്‍ത്തി.

കഷ്ടിച്ച് കാണാന്‍ പാകത്തില്‍ തൊടിയിലെ പേരമരച്ചില്ലയില്‍ ഒരു കാക്ക ഘോരഘോരം തൊണ്ട പൊട്ടിക്കുന്നു, അയാളുടെ മനസ്സ് പോലെ ശരീരവും ശാന്തതയില്‍ നിമഞ്ജിതനായി. കയ്യിലിരുന്ന പുതു പുസ്തകത്തിന്‍റെ ഗന്ധം മൂന്നര പതിറ്റാണ്ട് പിന്നിട്ട സ്കൂള്‍ അങ്കണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. തന്‍റെ ബോധമണ്ഡലത്തില്‍ തത്തിക്കളിക്കുന്ന ഓര്‍മ്മകളുടെ നിറക്കൂട്ടുകള്‍ ആനന്ദനൃത്തം ചവിട്ടി, ഇപ്പോള്‍ അയാള്‍ക്ക്‌ എല്ലാവരെയും കാണാം..

  
ബ്ലാക്ബോർഡ്



ക്ലാസ് മുറിയില്‍ ചില വിഷയങ്ങളില്‍ അദ്ധ്യാപകരില്‍ നിന്ന് ചോദ്യത്തിന് വേണ്ടി കാത്തിരുന്ന നിമിഷം, ആര്‍ക്കും കിട്ടാത്ത ഉത്തരം തന്നില്‍ നിന്നും കേട്ട അദ്ധ്യാപകന്‍ 'മിടുക്കന്‍' എന്നുരുവിടുമ്പോള്‍ മുന്‍പത്തെ ബെഞ്ചില്‍ നിന്നും ക്ലാസ്സിലെ ഒന്നാം റാങ്കുകാരിയടക്കമുള്ള പെണ്‍കുട്ടികളുടെ അസൂയാവഹമായ നോട്ടം, ഇല്ല...... ഒന്നും മറന്നിട്ടില്ല..... ദൈവമേ.......... തനിക്കാ കാലം തിരിച്ചു കിട്ടുമോ?! അയാളുടെ മനസ്സ് കെഞ്ചി. പിന്നില്‍ നിന്നും ഭാര്യയുടെ കരസ്പര്‍ശനം അയാളെ സ്ഥലകാല ബോധവാനാക്കി...

Keywords:  Kasaragod, Kerala, Article, Story, Writer, School, Teacher, Students, Book, Remembering, Memories, Blackboard.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia