city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബോംബെ എസ് കമാല്‍

എ.എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 10/06/2015) തെരുവോരത്ത് കൂടി നടന്നകലുന്ന ആ ഏകാന്ത പഥികനെ ഇനി തിരുവനന്തപുരത്തുകാര്‍ക്ക് കാണാന്‍ സാധിക്കുകയില്ല. മുംബൈ എസ് കമാല്‍(83) എന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍, ഗായകന്‍, ഗാന രചയിതാവ്, ശ്വാസകോശസംബന്ധമായ അസുഖത്താല്‍ നഗരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് വിട പറയുമ്പോള്‍ തന്റെ ഭാര്യയും മക്കളുമൊഴിച്ച് മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.

ഞാനപ്പോഴോര്‍ത്തു പോയത് ഒ.പി. നയ്യാര്‍ എന്ന അതിപ്രശസ്തനായ ഹിന്ദി സിനിമാസംഗീത സംവിധായകനെയാണ്. പ്രായാധിക്യവും അവസരമില്ലായ്മയും തളര്‍ത്തിയപ്പോള്‍, ഒരു സുപ്രഭാതത്തില്‍ ഒ.പി. മുംബൈ നഗരത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. പൂനെയിലെ ഒരു ചേരിപ്രദേശത്തെ കുടിലില്‍ വെച്ച് മരണത്തിനു കീഴടങ്ങിയപ്പോള്‍, യാദൃച്ഛീകമായെത്തിയ മുംബൈയിലെ ഒരു പത്രപ്രവര്‍ത്തകനാണ് നയ്യാറെ തിരിച്ചറിഞ്ഞത്. പിന്നീടത് മാധ്യമങ്ങള്‍ കൊണ്ടാടി. അത്രയൊന്നും പ്രശസ്തനല്ലെങ്കിലും, സമാനമാണ് കമാലിന്റെയും ജീവിതം.

ഭെണ്ടി ബസാര്‍ എന്ന സ്ഥലത്ത് ഭൂജാതനായ കമാല്‍ ബാബുരാജുമായുള്ള സൗഹൃദവും പിന്നെ ഹിന്ദി സിനിമാ സംഗീതരംഗം നൗഷാദ് അലി, എസ്,ഡി ബര്‍മന്‍, ശങ്കര്‍ ജയ്കിഷന്‍ പോലുള്ള പല പ്രമുഖരുടേയും മത്സര്യവേദിയായി മാറുന്നത് കണ്ട് അവസരത്തിന് കാത്തു നിന്ന് ജീവിതം പാഴാക്കണ്ട എന്നു കരുതിയുമാവണം കോഴിക്കോട്ടെത്തി ഒരു പരീക്ഷണത്തിന് തയ്യാറായത്.

മുംബൈ ഡോങ്ഗ്രിയില്‍ എമ്പതുകളിലാണെന്നാണ് എന്റെ ഓര്‍മ. എസ് കമാലിന്റെ റഫി ഗാനാലാപനത്തിന് ഒരു ശ്രോതവാവാന്‍ എനിക്ക് അവസരമൊത്തിട്ടുണ്ട് .'ഓ ദുനിയാ കെ രഖ്‌വാലെ.. സുന് ദര്‍ദ് ഭരീ മെരെ നാലെ..  'ബെയ്ജു ബാവ്‌ര' യിലെ ആ 'പ്രാര്‍ത്ഥന' പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാനവിടെനെയത്തിയത്.

രാത്രി, ഗതാഗതം ഗതി മാറ്റിയ, തിരക്കും ബഹളവും വീര്‍പ്പുട്ടിക്കുന്ന തെരുവില്‍ നില്‍പുറപ്പിച്ച ശ്രോതാക്കളുടെ ഒരാള്‍ക്കൂട്ടം. മുമ്പില്‍ തട്ടിക്കൂട്ടിയ ഒരു വേദി. പക്ഷെ ആ ശബ്ദം പാട്ടിന്റെ പാലാഴി തീര്‍ത്തപ്പോള്‍ അതൊഴിച്ച് മറ്റൊന്നും അവിടെ കേള്‍ക്കുന്നില്ലായിരുന്നു. ഏഴു വയസില്‍ തുടങ്ങിയ റഫിയുടെ ഗാനങ്ങളോടുള്ള ആ ആരാധന. റഫി ഗാനങ്ങളോട് അറിയാത്ത പ്രായത്തിലുള്ള  ആകര്‍ഷണമാവണം എന്നെ ഒരുപക്ഷെ സംഗീതലോകത്തേയ്ക്ക് ആകര്‍ഷിച്ചത് എന്ന് പോലും കമാലിനെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്.

എം.എസ് ബാബുരാജുമായുള്ള സൗഹൃദം നിമിത്തം കമാലിന് 1979ല്‍ തുടങ്ങി മലയാള സിനിമയില്‍ ചെറുതായി അവസരങ്ങള്‍ കിട്ടിത്തുടങ്ങി. 'എവിടെ എന്‍ പ്രഭാതം' എന്ന സിനിമയുടെ പശ്ചാത്തല സംഗീതത്തിലൂടെയാണ് തുടക്കം. 1986ല്‍ 'നിലവിളക്ക്' എന്ന സിനിമയുടെ സംഗീത സംവിധായകനായതോടെ ശ്രദ്ധിക്കപ്പെട്ടു. യേശുദാസ് ആലപിച്ച ദേവീ സുകൃതാനന്ദമയീ..(നിലവിളക്ക്), മഞ്ഞണിയും മാമലയില്‍..( ശാന്തിനിലയം) തുടങ്ങിയ ഗാനങ്ങള്‍ എസ്. കമാല്‍ ശ്രുതിയിട്ടവയാണ്, ശീര്‍ഷകം, പോലീസ് ഡയറി, തുടങ്ങി പതിമൂന്നോളം പടങ്ങള്‍.. ഏറ്റവുമവസാനം മേജര്‍ രവിയുടെ 'കീര്‍ത്തിചക്ര' യിലെ  'ചലോ ചലോ..' എന്ന പാട്ടിന്റെ രചന.

പക്ഷെ എസ്. കമാലിന്റെ രാഗതാള ബോധം, ഹാര്‍മോണിയത്തിലെ ആ കരവിരുത് തീര്‍ത്തും ആസ്വദിക്കാനാവുന്നത് അദ്ദേഹം ചിട്ടപ്പെടുത്തിയ ആല്‍ബങ്ങളിലെ ഗാനങ്ങളിലാണ്. അവിടെ മാപ്പിളപ്പാട്ടുണ്ട് ഒപ്പനയുണ്ട്. വിഷാദഗാനങ്ങളുണ്ട്. അങ്ങനെയെല്ലാം.. ഇതാസ്വദിക്കുമ്പോള്‍ നമുക്ക് ഒരു നഷ്ടബോധം അനുഭവപ്പെടും. എം.എസ് സജീറിന്റെ വരികളെ അണിയിച്ചൊരുക്കിയ 'കരളെ ഒരു ഗാനം പാടാമോ'. എന്ന ആല്‍ബത്തിലെ ഒരൊറ്റ ഒപ്പന മതി കമാലിന്റെ 'കമാലി'ന് ദൃഷ്ടാന്തമായി.

'പെണ്ണിന്റെ ചെഞ്ചുണ്ടില്‍ നാണം വിടര്‍ന്നല്ലോ..' ഇതൊരു മലയാളിയല്ല ശ്രുതിയിട്ടതെന്ന് പറയാന്‍ ആര്‍ക്കാവും? അത്രയ്ക്കും വരികളിലെ ഭാഷയെ, ഭാവാര്‍ത്ഥത്തെ ഉള്‍ക്കൊണ്ടാണ് അത് ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നത്. 'സുറുമയിട്ട കണ്ണുകള്‍.'. 'കടല്‍ കരയോട് മൊഴിയും കഥകള്‍..' 'ഓര്‍മ വെച്ച നാളിന്റെ..' 'ഇതെന്തൊരു ദുനിയാവ്..' എസ് കമാലെന്ന സംഗീതജ്ഞനെ ശരിക്കും വിലയിരുത്താന്‍ മറ്റൊരു ആല്‍ബം സോങ്‌സുണ്ട്.  പി. ഭാസ്‌കരന്റെ രചനയില്‍ ഉരുത്തിരിഞ്ഞ, 'ആദ്യത്തെ പ്രേമലേഖനം.'(സുജാത്), 'വധൂവരന്മാര്‍ വിടപറഞ്ഞൂ വന്നവര്‍ വന്നവര്‍ വേര്‍പിരിഞ്ഞൂ.'.(യേശുദാസ്), 'കണ്ണീരില്‍ കുതിര്‍ന്ന ക്ഷണക്കത്ത്..' (യേശുദാസ്), 'ശരത്കാല ചന്ദ്രലേഖ ചിരിക്കുന്നു മേലെ.. മനുഷ്യന്റെ മധുരസ്വപ്നം മരിക്കുന്ന താഴെ.'

മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന നിമിഷമായിരുന്നു 2012ല്‍ സ്വരലയ, ഗുരുവന്ദനം അവാര്‍ഡ് നല്‍കി കമാലിനെ ആദരിച്ചത്. പ്രഫഷണല്‍ നാടകങ്ങള്‍ക്കും ടിവി സീരിയലുകള്‍ക്കും സംഗീതം നല്‍കിയ കമാല്‍, ഈയടുത്ത കാലം വരെ കുടുംബ കാവ്യ സദസ്സുകള്‍ സംഘടിപ്പിച്ചും ഗസല്‍ ആലാപനം നടത്തിയും ഉപജീവനം കണ്ടെത്തുകയായിരുന്നു. 'മൊഗ്രാല്‍ ഇശല്‍ തനിമ' പരിപാടിയില്‍ പങ്കെടുക്കാനായി  കാസര്‍കോട്ടും വന്നിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബോംബെ എസ് കമാല്‍

More Articles of Writer A.S. MohammedKunhi

Keywords : Article, Remembrance, A.S Mohammed Kunhi, Singer, Bombai S Kamal. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia