city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്‍മയുടെ മേല്‍ക്കോയ്മ വരുന്നു

പെണ്‍മയുടെ മേല്‍ക്കോയ്മ വരുന്നു
പെണ്‍മയുടെ സ്വഭാവങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. പുരുഷന്മാരുടെ പീഢനങ്ങളില്‍ സഹികെട്ട സ്ത്രീകള്‍ പുതുവഴികള്‍ തേടിത്തുടങ്ങി. തിരിച്ചടി തുടങ്ങി എന്നു പറയുന്നതാവും ശരി. ബുദ്ധിപൂര്‍വ്വം ഓപ്പറേറ്റ് ചെയ്തു പുരുഷന്മാരെ വരുതിക്ക് വരുത്തുന്ന പെണ്‍ ശക്തിക്കുമുമ്പില്‍ ആണ്‍ കോണ്‍മയ്കള്‍ പത്തിമടക്കാന്‍ നിര്‍ബന്ധിതരാവുന്ന കാഴ്ചകള്‍ക്ക് സമൂഹം ദൃക്്‌സാക്ഷികളാവുകയാണ്. പുരുഷന്മാരെ അടിയറവ് പറയിച്ച അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണ് മിഴിച്ച് അമ്പരക്കേണ്ടതില്ല. തങ്ങള്‍ അനുഭവിച്ച തിക്താനുഭങ്ങള്‍ക്കുളള ചുട്ടമറുപടിയായിട്ട് ഇതിനെ കണക്കാക്കാവുന്നതാണ്.
പച്ചയായ ഈ യാഥാര്‍ത്ഥ്യങ്ങളില്‍ ചിലത് അവര്‍ നമുക്കുമുമ്പില്‍ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക. ചിലകാര്യങ്ങള്‍ ഊഹിച്ച് അനുമാനത്തിലെത്തുകയുമാവാം

മാലതിപറയുന്നു: എനിക്ക് മുപ്പത്തിരണ്ടുവയസ്സായി. പതിനേഴില്‍ വിവാഹിതയായി. കുടിച്ചു ലക്കുകെട്ട് നടക്കുന്ന ഒരു മനുഷ്യപിശാച്. കഞ്ചാവിനും അടിമയാണയാള്‍. ഒന്നുരണ്ടുകൊല്ലം ആ നീചന്റെ കൊടും ക്രൂരതകള്‍ അനുഭവിച്ചു. രണ്ടു പെണ്‍മക്കളുടെ അമ്മയുമായി സഹികെട്ട് ഞാന്‍ ആ പിശാചിനെ ഉപേക്ഷിച്ചു. മക്കളെ വളര്‍ത്തിയെടുക്കാന്‍ ഞാന്‍ പാടുപെട്ടു. അവസരം മുതലാക്കാന്‍ ചില പുരുഷകേസരികള്‍ എത്തി. അവര്‍ എന്നെ വശത്താക്കാന്‍ ശ്രമിച്ചു. എന്റെ പട്ടിണിയും പരിവട്ടവും മുതലലെടുത്ത് വഴിയാധാരമാക്കി. ഞാന്‍ പിഴച്ചു. വിശക്കുന്ന മൂന്നുവയറിന്റെ പശിയടക്കാന്‍ ഉടുമുണ്ടഴിച്ച് അവര്‍ക്ക് വഴങ്ങിക്കൊടുത്തു.

എന്റെ രോഷം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒന്നുതീരുമാനിച്ചു. ഏതായാലും നാറി. ഇനിവരുന്നിടത്തു വെച്ചു കാണാം. ഉടുത്തൊരുങ്ങി ടൗണുകളിലെത്തി. കണക്കുപറഞ്ഞു വന്‍ തോക്കുകളുടെ കുടെ പോയി. ആയിരവും രണ്ടായിരവും ചിലപ്പോള്‍ അതില്‍ കുടുതലും കണക്കുപറഞ്ഞു തുകമുന്‍കൂര്‍ വാങ്ങും. പകല്‍ മാത്രമെ പോകൂ. ഉയര്‍ന്ന ഹോട്ടലുകളില്‍. സംസ്ഥാനത്തിന് പുറത്താണ് ഓപ്പറേഷന്‍. മാന്യന്മാരുടെ കുടെ മാത്രമെപോകൂ. പല വകുപ്പുകളിലെ ആപ്പീസര്‍മാരും ഓച്ചാനിച്ച് പിറകെ കൂടും. ഗമ ഞാന്‍ കൈവിടില്ല. എനിക്കെന്റെ മക്കളെ വളര്‍ത്തണം. പഠിപ്പിക്കണം. ഉയര്‍ന്ന നിലയിലെത്തിക്കണം. ഇതെന്റെ പ്രതിജ്ഞയാണ്. എന്നെ വഞ്ചിച്ച ഭര്‍ത്താവെന്ന പുരുഷനോടും, എന്നെ ചവച്ചു തുപ്പിയ ആദ്യകാല പുരുഷ കേസരികളോടും എനിക്ക് പകരം വീട്ടണം.

തൈക്കടപ്പുറത്തെ സൈനയും മഞ്ചേശ്വരത്തെസിനത്തും: എന്തുനല്ല പേര് സൈന,സീന. കാണാന്‍ പെരുത്ത് ശേലും. കിളിക്കൊഞ്ചലില്‍ ഏതു പുരുഷനെയും വീഴ്ത്താനുളള കഴിവ്. പോരെ. ഇതില്‍പ്പരം മറ്റെന്തുവേണം ഒരു പെണ്ണിന് ആണിനെ കീഴടക്കാന്‍
പറഞ്ഞുപറ്റിച്ചു ആളില്ലാവീടുകളിലും, പറമ്പിലും കൊണ്ടുപോയി തങ്ങളെ പീഡിപ്പിച്ച പുരുഷന്മാരെ പാഠം പഠിപ്പിച്ചേ അടങ്ങു എന്നാണ് ഇത്തരം വനിതാ കരുത്തുകാരികള്‍ തീരുമാനിച്ചിരിക്കുന്നത് എന്നു വേണം കരുതാന്‍. . കൈ നൊടിച്ചാല്‍ നിമിഷങ്ങള്‍ക്കകം ഓടി അണയുന്ന നാലോ അഞ്ചോ പുരുഷകിങ്കരന്മാരെ ചോറുകൊടുത്തുവളര്‍ത്താനുളള ചങ്കുറ്റവും ഇവര്‍ കാണിക്കുന്നു. ഒരു സ്ത്രീയെ കിട്ടിയാല്‍ റാഞ്ചിക്കൊണ്ടുപോയി നാലും അഞ്ചും പുരുഷന്മാര്‍ ചവച്ചു തുപ്പുന്ന അനുഭവം പഠിച്ചതുകൊണ്ടാവാം, അതേ നാണയത്തില്‍ സ്ത്രീലമ്പടന്മാരെ സൈനയും സീനയും വഞ്ചിക്കാന്‍ ത്രാണികാണിക്കുന്നത്.

തങ്ങളുടെ പഞ്ചാരവാക്കുകളില്‍ പുരുഷന്മാര്‍ നിപതിക്കുമെന്ന് അവര്‍ക്കറിയാം. വിളിച്ചുവരുത്തേണ്ട സ്ഥലവും കാലവും അവര്‍ മുന്‍കൂട്ടി ബുദ്ധിപൂര്‍വ്വം പ്ലാന്‍ ചെയ്യുന്നു. തങ്ങളുടെ വലം കയ്യായി നിന്ന് ആ ജ്ഞാനുവര്‍ത്തികളെ പോലെ കിങ്കരന്മാര്‍ സ്ത്രീകളുടെ ഇരകളായെത്തിയ പുരുഷന്മാരുടെമേല്‍ ചാടിവീഴൂന്നു. നിശ്ചയിച്ച കേന്ദ്രത്തിലേക്ക് പുരുഷനെ എത്തിക്കുന്നു. അവിടെ എത്തേണ്ട താമസം. അവനെ നഗ്നനാക്കുന്നു. സുന്ദരികളും സമര്‍ത്ഥകളുമായ സൈനയേയും സീനത്തിനെയും പോലുളളവര്‍ സ്വയം നഗ്നരായി പുരുഷരോടൊപ്പം പോസ് ചെയ്ത് ഫോട്ടോ എടുക്കുന്നു.. തുടര്‍ന്ന് അതുവെച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കൈക്കലാക്കുന്നു. നാണക്കേട് ഭയന്ന് ചൂഷണത്തിന് വിധേയനായ പുരുഷന്‍ നിശ്ശബ്ദത പാലിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പെണ്‍ബുദ്ധി.. “പെണ്‍ ബുദ്ധി പിന്‍ബുദ്ധി” എന്ന് പറഞ്ഞ് അപമാനിക്കുന്ന സമൂഹത്തിന് നേര്‍ക്കുളള വെല്ലുവിളി.

ഭര്‍ത്താവിനെ ഒഴിവാക്കുന്ന ഭാര്യമാര്‍ : കാലം മാറി. എന്തിനും ഏതിനും ഭാര്യയെ ഒഴിവാക്കുന്ന ഭര്‍ത്താക്കന്മാരുടെ കാലം കഴിഞ്ഞു. ഇനി ഭാര്യമാര്‍ ആകര്‍ത്തവ്യം ഏറ്റെടുക്കുകയാണ്. അതിന് 'ഒളിച്ചോട്ടം' എന്ന പദ പ്രയോഗം നല്‍കിയത് വാര്‍ത്താമാധ്യമങ്ങളുടെ സൃഷ്ടിയാണ് സത്യത്തില്‍ ഭര്‍ത്താക്കന്മാരെ മടുത്തതുകൊണ്ട് അവരെ ഉപേക്ഷിച്ച് ഭാര്യമാര്‍ കടന്നു കളയുകയാണ്. അതിന് കാണിക്കുന്ന തന്റേടത്തെ അഭിനന്ദിക്കുകതന്നെ വേണം. എല്ലാം ഇട്ടെറിഞ്ഞാണ് പോക്ക്. മക്കളും സ്വത്തും ഒന്നും ഒരു പ്രശ്‌നമേ അല്ല.. സ്‌നേഹം കിട്ടാത്തിടത്ത്, തങ്ങളുടെ വികാരവിചാരങ്ങള്‍ക്ക് അംഗീകാരം കിട്ടാത്തിടത്ത് നിന്ന് ഓടിപ്പോവുകയേ വഴിയുളളൂ.
പണ്ടൊക്കെ പ്രായം കുടിയ പുരുഷന്‍ പ്രായം കുറഞ്ഞ സ്ത്രീയുടെ കൂടെകഴിയാനാണ് ആഗ്രഹിക്കുക. ഇപ്പോള്‍ അതും തിരിച്ചടിയായി. പത്തൊമ്പതുകാരന്റെ കൂടെ മുപ്പത്തിനാലുകാരിയാണ് ജീവിതം തുടരാന്‍ ഇറങ്ങിപുറപ്പെടുന്നത്. ഈ നടപടികളൊക്കെ പകരത്തിനുപകരം തന്നെയാണ്. എന്തൊക്കെ പ്രയാസങ്ങള്‍ സ്ത്രീകളുടെ മേല്‍ പുരുഷാധിപത്യം അടിച്ചേല്‍പ്പിച്ചോ, അതൊക്കെ തിരിച്ചു കൊടുക്കുക തന്നെ ചെയ്യുമെന്ന് സ്ത്രീ സമൂഹം തീരുമാനിച്ചു കഴിഞ്ഞു. സൂക്ഷിച്ചോ.........

ചെറുക്കനെ വിടില്ലെന്നു തീരുമാനിച്ചുറച്ച പെണ്‍കുട്ടി: ഇതൊരു പതിനഞ്ചുകാരിയാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. തന്റെ ലൈംഗികമായ ഇംഗിതം തിര്‍ത്തുതരാന്‍ ഒരു യുവാവിനെ കൂട്ടുപിടിക്കുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ആ ചെറുപ്പക്കാരന്റെയടുത്ത് പെണ്‍കുട്ടിയെത്തും. ഗര്‍ഭിണിയാവാതിരിക്കാനുളള വഴിയെല്ലാം ചെറുപ്പക്കാരനേക്കാള്‍ ഈ പതിനഞ്ചുകാരിക്കറിയാം. അവനെ എങ്ങനെയും ഒഴിവാക്കാന്‍കഴിയില്ലെന്നവള്‍ തീരുമാനിച്ചു കഴിഞ്ഞു. അവന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു. പക്ഷെ വിട്ടുകൊടുക്കാന്‍ പെണ്‍കുട്ടി തയ്യാറല്ല.
ഇതും കാലത്തിന്റെ മാറ്റം പണ്ടൊക്കെ യുവാക്കളാണ് പെണ്‍കുട്ടികളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരികയും ലൈംഗിക മോഹം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നത്. ഈ പെണ്‍കുട്ടി എങ്ങിനെ ഇത്ര ധൈര്യം കാണിച്ചു എന്ന് സംശയിക്കുന്നവര്‍ക്ക് ചില സൂചനകള്‍ നല്‍കാം.
ചെറിയ പ്രായത്തില്‍ ഈ പെണ്‍കുട്ടി കൗമാരക്കാരനായ ആണ്‍ സുഹൃത്തുമായി ഒപ്പം കുടികളിക്കുകയും രസിക്കുകയും ചെ.യ്തു. ഇരു വീട്ടുകാര്‍ക്കും ഈ കുട്ടിക്കളിയില്‍ പരാതി ഉണ്ടായില്ല. പെണ്‍കുട്ടി വളരുന്നതോടൊപ്പം അവളുമായി വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ കൗമാര പ്രായം കഴിഞ്ഞ ചെറുപ്പക്കാരന്‍ ശ്രമിച്ചു. അതവള്‍ ഇഷ്ടപ്പെട്ടു. ക്രമേണ പ്രായം ഏറി വന്നു. രണ്ടു പേരുടെയും ഇടപെടല്‍ ലൈംഗിക വേഴ്ചകളില്‍ എത്തി. അതില്‍ സുഖം കണ്ട പെണ്‍കുട്ടി യുവാവിനെ വിടാതെ കൂടി.
കുട്ടി ഒരു ദിവസം ബയോളജി ക്ലാസില്‍ തലകറങ്ങി വീണു. അന്ന് അധ്യാപിക ഗര്‍ഭപാത്രത്തെക്കുറിച്ചും, ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചമാണ് ക്ലാസെടുത്ത്. ഗര്‍ഭമാവാതിരിക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ പെണ്‍കുട്ടി സ്വജീവിത്തില്‍ അനുവര്‍ത്തിക്കുന്നുണ്ടെങ്കിലും അതെക്കുറിച്ചുളള ഭയം എപ്പോഴും മനസ്സിലുണ്ട്. വിവാഹ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ഗര്‍ഭം ധരിക്കുന്ന അവസ്ഥ ഉണ്ടാവരുതെന്ന് പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ കെണിഞ്ഞ് പോകുമോ എന്ന ഭയം മനസ്സിനെ പിടിവിടാതെ കൂട്ടിനുണ്ട്.അതാണ് ബയോളജി ക്ലാസില്‍ തലകറക്കത്തിനു കാരണം.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പലരും ലൈംഗികസ്വാദനം ഒരിക്കലെങ്കിലും നടത്തിയിട്ടുണ്ട്. എന്ന് പല പഠനങ്ങളിലും വെളിവാക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും അതിലെ വസ്തുത അംഗീകരിക്കാന്‍ വിഷമമായിരുന്നു. പക്ഷേ ഇപ്പോള്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ പഠനങ്ങള്‍ ശരിയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നു. രക്ഷിതാക്കളുടെ ജാഗ്രത്തായ ശ്രദ്ധ തങ്ങളുടെ പെണ്‍മക്കളില്‍ പതിയണമെന്ന് ഒന്നു കൂടി താക്കീതു നല്‍കുന്നതാണ് പച്ചയായ ഈ അനുഭവസാക്ഷ്യം.
സ്ത്രീകള്‍ മാത്രമുളള ലോകം: പുരുഷന്മാരില്ലാത്ത, പുരുഷന്മാര്‍ വേണ്ടാത്ത ഒരു ലോകത്തെക്കുറിച്ചു സ്ത്രീകള്‍ ആലോചന തുടങ്ങിക്കഴിഞ്ഞു. സമൂഹത്തില്‍ നടമാടുന്ന സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും കാരണം പുരുഷന്മാരാണ് എന്നവര്‍ കണ്ടെത്തുന്നു. സ്ത്രീകള്‍ മാത്രമുളള ഒരു ലോക സൃഷ്ടി അസാധ്യമല്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുകയാണ്.

പുരുഷന്മാരില്ലാതെ ലൈംഗിക സുഖാനുഭവം തങ്ങള്‍ സ്വയം വിചാരിച്ചാല്‍ ഉണ്ടാക്കിയെടുക്കാമെന്ന് കണക്കുകൂട്ടുന്നു. യോനീബാഹ്യദള പരിഛേദനം വഴി ലൈംഗിക തൃഷ്ണക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ച കാര്യവും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ലോണിങ്ങിലൂടെ പുതിയ ജീവജാലങ്ങളുടെ സൃഷ്ടി നടന്നു ഇന്നത്തെ ലോക ക്രമത്തില്‍ സ്ത്രീ ബീജത്തില്‍ നിന്നു മാത്രം പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ പറ്റുമെന്നും അവര്‍ സൈദ്ധാന്ധവല്‍ക്കരിക്കുന്നു അതും പെണ്‍കുഞ്ഞുങ്ങള്‍ മാത്രം ജനിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാക്കാന്‍ കഴിയുമെന്നും ന്യായീകരിക്കുന്നു.

ഇതെക്കെ ഉട്ടോപ്യന്‍ ചിന്തകളാണെന്ന് പുച്ഛിച്ചു തളളാന്‍ വരട്ടെ. ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന പല മാറ്റങ്ങളും കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇതും ഇതിലപ്പൂറവും സംഭവിച്ചു കൂടായ്കയില്ല. ലോകത്ത് മുമ്പുണ്ടായിരുന്ന പലവിധത്തിലുളള മേല്‍ക്കോയ്മമകളും നശിപ്പിക്കപ്പെടുകയോ, സ്വയം നാശത്തിലേക്ക് നിങ്ങുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ പുരുഷകേന്ദ്രീകൃതവും, പുരുഷമേല്‍ക്കോയ്മയും നിലനിന്നു പോരുന്ന ലോകക്രമത്തിന്റെ അടിവേരിളകുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും അവ സഫലീകരിക്കപ്പെടുകയും ചെയ്തു കൂടായ്കയില്ല കണ്ടറിയാം.

-കൂക്കാനം റഹ്മാന്‍


പെണ്‍മയുടെ മേല്‍ക്കോയ്മ വരുന്നു


Keywords:  Article,  Kookanam-Rahman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia