city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുനർജനിക്കുന്ന മരം

ഡോ. അബ്ദുൽ സത്താർ എ എ

(www.kasargodvartha.com 27.04.2021) പ്രൊഫസർ എം എ റഹ്‌മാൻ സാറിന്റെ 'കോവിഡ് കാലത്തെ ജീവന്റെ മരം' എന്ന കുറിപ്പ് ഏറുമാടം എന്ന മാസികയുടെ, 2021 ഏപ്രിലിലെ നാലാം ലക്കത്തിലാണ് പ്രസിദ്ധീകരിച്ചത്. സാറ് തന്നെയാണ് ഇത് സാഹിത്യ വേദി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതും. ഇത് ഞാൻ പല പ്രാവശ്യം വായിച്ചു. വായിക്കുന്തോറും ഇതിന്റെ ആസ്വാദ്യത കൂടുന്നു. സാമ്പത്തിക ശാസ്ത്രത്തിലെ തിയറി ഓഫ് യൂട്ടിലിറ്റിക്ക് വിരുദ്ധമാണിത്. അത്രകണ്ട് എന്നെ സ്വാധീനിച്ചിട്ടുണ്ട് ഈ കുറിപ്പ്. ഇക്കോ സിസ്റ്റത്തിലെ സന്തുലനാവസ്ഥ ഇങ്ങിനെയുമാവാം. ഒരു മരം ഒരു വരം. തീർത്തും ശരി വെക്കുന്നു ഈ എഴുത്തിലൂടെ. ജീവൻ നഷ്ടപ്പെട്ടപോഴും മരം വരമായി, തുണയാകുന്നത് പത്തോളം കുടുംബങ്ങൾക്ക്.

പ്രപഞ്ചം അല്ലെങ്കിൽ പ്രകൃതി, ഒരു തരത്തിലുണ്ടാവുന്ന നഷ്ടം മറ്റൊരു തരത്തിൽ നികത്തുന്നു. ഈ യാഥാർത്ഥ്യം ഒറ്റ പേജിലൊതുങ്ങുന്ന ഒരു വരയും കുറിപ്പും കൊണ്ട് എം എ റഹ്‌മാൻ സാർ നമുക്ക് മുന്നിലിട്ടു തന്നു.

ഒരുപുസ്തകത്തിനപ്പുറമാണതിന്റെ മൂല്യം. ഒരു വലിയ തത്വശാസ്തം നമ്മെ പഠിപ്പിക്കുന്നു. പ്രകൃതിയിലെ സചേതനവും അചേതനവുമായ വസ്തുക്കൾ പരസ്പരം കൂട്ടിക്കെട്ടിയിരിക്കുകയാണെന്ന്. 'മരത്തിലെ എട്ടുകാലി നെയ്തെടുത്ത വല പോലും ജീവിതത്തിന്റെ സൗന്ദര്യം ഓർമ്മിപ്പിക്കുന്നു'

പുനർജനിക്കുന്ന മരം

അതു തന്നെയാണ് പ്രകൃതിയുടെ സൗന്ദര്യവും. ആ സൗന്ദര്യം ആസ്വദിക്കാൻ നമുക്കാവണം. എന്നാലെ നമ്മളും പ്രകൃതിയുടെ ഭാഗമാവുന്നുള്ളു.

നമ്മളിൽ പലരും ജീവനില്ലാത്ത ഉണങ്ങിയ മരം പലപ്പോഴും കണ്ടിട്ടുണ്ടാവാം. അതിലെ ആവാസ വ്യവസ്ഥിതിയെ കുറിച്ച് നമ്മളാരും ചിന്തിച്ചിട്ടു പോലും മുണ്ടാവില്ല. ഉണങ്ങിയതെങ്ങിൽ മരംകൊത്തിപ്പക്ഷികൾ തുളയുണ്ടാക്കി അതിൽ പാർക്കുന്നത് സ്കൂളിൽ പോകുന്ന കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. അവിടെ ആരും ശല്യം ചെയ്യാൻ വരില്ലെന്ന് അതിനറിയാമെന്ന പോലെ. കുറെ കഴിയുമ്പോൾ അവ വാസസ്ഥലം മാറ്റും. ആ മരപ്പൊത്തിൽ തത്തകൾ കൂടുകെട്ടും.

ഇന്നാണതിന്റെ പ്രപഞ്ച തത്വം എനിക്കു മനസ്സിലായത്. മരം മരിക്കുന്നില്ല. മരിച്ചാലും പുനർ ജനിക്കുന്നു, മറ്റു ജീവികളിലൂടെ. മസ്തിഷ്ക മരണം സംഭവിച്ച് പോയ ഒരാളുടെ അവയവമെടുത്ത് മറ്റൊരാൾക്ക് പുതു ജീവൻ നൽകുന്നത് പോലെ, ചത്തുപോയ മരങ്ങൾ ജീവിക്കുന്നു, മറ്റു പല ജീവികളിലൂടെയും.

പ്രകൃതിയുടെ സഹവർത്തിത്വം എന്നത് ഊഹിക്കാനും നിർണ്ണയിക്കാനുംപറ്റാത്തതാണ്. നമ്മുടെ ചിന്തകൾക്കുമപ്പുറത്താണ്. റഹ്‌മാൻ സാറിന്റെ ഒറ്റ പേജിലുള്ള കുറിപ്പിലും വരയിലും അതു കാണുന്നു. എല്ലാജീവജാലങ്ങളുടെയും സ്വാഭാവിക മരണത്തിന് പ്രകൃതി സന്തുലനത്തിൽ ഒരു വലിയ പങ്ക് ഉണ്ട്

മരത്തിന്റെ മരണമായാലും. എന്നാൽ മരമിങ്ങനെ ഉണങ്ങി നില്കുന്ന അവസ്ഥയിലുംഅത് മറ്റുള്ളവയ്ക്ക് പലതും കൊടുക്കുന്നു. മനുഷ്യന് ഇത് പോലൊരു അവസ്ഥ ഉണ്ടോ.? നന്ദി റഹ്‌മാൻ മാഷെ.

Keywords:  Kerala, Article, Tree, Nature, Note, Life, Prof. M A Rahman, Erumadam, Magazine, Dr. Abdul Sathaar A A, Regenerating tree.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia