പീഡനത്തിന്റെ പുതിയ രീതി: ചില നിര്‍ദേശങ്ങള്‍
Oct 25, 2012, 06:30 IST
1995 നവംബര്‍ 30 നു വീണ്ടും ദേശസ്‌നേഹം കാരണം ഷാര്‍ജയില്‍ നിന്നും മുംബൈയിലേക്ക് ടിക്കെറ്റെടുത്തു. ഇത്തവണ ഇന്ത്യന്‍ എയര്‍ ലൈന്‍സാണ് സാധനം. കലം പൊളിഞ്ഞാല്‍ കഞ്ഞി കലത്തിലെന്നത് പോലെ രണ്ടിന്റെയും ലാഭവും, നഷ്ടവുമൊക്കെ ഭാരത സര്‍ക്കാരിന് തന്നെയാണല്ലോ. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ഡല്‍ഹി വഴി പോകണമെന്ന് പറയുന്നത്. ഏതായാലും കുടുങ്ങിയല്ലോ. എന്നാല്‍ ഒന്നര മണിക്കൂറോളം വൈകിയാണ് പേടകം പറന്നത്. രാവിലെ ഏഴ് മണിക്ക് ഡല്‍ഹിയില്‍ ഇറങ്ങി. അവിടെ നിന്നും വൈകുന്നേരം നാലുമണിക്ക് മുംബൈയിലേക്ക് ഫ്‌ളൈറ്റ്. രണ്ടു മണിവരെ ഒരു വിധം ഡല്‍ഹിയില്‍ കഴിച്ചു കൂട്ടി വീണ്ടും എയര്‍ പോര്‍ട്ടിലേക്ക് പോയി.
ലഗേജ് ആദ്യം തന്നെ വാങ്ങി ഇവര്‍ ബെല്‍ട്ടില്‍ തള്ളി. പിന്നീട് ബോഡിംഗ് എടുക്കാന്‍ വേണ്ടി നിരയില്‍ നിന്നു. ഇഴഞ്ഞു നീങ്ങിയ നിരയില്‍ കൂടി കൗണ്ടറില്‍ എത്തുമ്പോള്‍ സമയം മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. ബോഡിംഗ് പാസിനു വേണ്ടി ടിക്കറ്റ് നല്‍കി. അത് വാങ്ങി അവിടെ വെച്ച് കൗണ്ടറില്‍ ഇരിക്കുന്ന മാന്യ ദേഹം പറഞ്ഞു-നിങ്ങള്‍ക്ക് ഈ ഫളൈറ്റില്‍ പോകാന്‍ കഴിയില്ല, ഫുള്‍ ആണ്. 5.45 ന്റെ ഫ്‌ളൈറ്റില്‍ വിടാമെന്ന്. അതോടെ ഞങ്ങള്‍ ഫൂളായി. ഞങ്ങളുടെ ലഗേജ് നേരത്തെ വിട്ടതാണല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് മുംബൈയില്‍ വെച്ച് നിങ്ങള്‍ക്ക് കിട്ടുമെന്നായിരുന്നു മറുപടി.
അന്നും നാല് പച്ചത്തെറി പറയാന്‍ ഷാര്‍ജയില്‍ നിന്നും കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആലം ഖാന്‍ എന്ന മുംബൈവാലക്കായിരുന്നു അവസരം. മുമ്പ് അനുഭവിച്ച പാഠം ഓര്‍ക്കാതെ വീണ്ടും മാതൃ രാജ്യത്തെ പേടകത്തിന് ടിക്കെറ്റ് എടുത്ത ഞങ്ങളാണല്ലോ കുറ്റക്കാര്‍. 5.45 നു പേടകം വന്നില്ല. ഒരു മണിക്കൂര്‍ വൈകി 6.45 നു പുറപ്പെട്ടു. 9.15നു മുംബൈയില്‍ ഇറങ്ങി വേഗം ലഗേജു ഹാളിലേക്ക് വിട്ടു. നോക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരുടെ ലഗേജുകള്‍ അനാഥ പ്രേതം പോലെ ബെല്‍ട്ടില്‍ കിടക്കുന്നു. അതോടെ ആശ്വാസമായി. കാരണം സുഹൃത്തുക്കള്‍ ഏല്‍പിച്ച പല സാധനങ്ങളും അതിനകത്തായിരുന്നു. ആളില്ലാതെ രണ്ടു മണിക്കൂറോളം മുംബൈയില്‍ അത് കിടന്നിട്ടും ഒന്നും പോയിട്ടില്ല. മഹാ ഭാഗ്യം. അങ്ങിനെ ഷാര്‍ജയില്‍ നിന്ന് മുംബൈയിലെത്താന്‍ ചിലവഴിച്ച സമയം 23 മണിക്കൂര്‍. അതോടെ മഹാരാജാവിനോടും, തഥാ പ്രജയോടും ഞങ്ങള്‍ സലാം ചൊല്ലി. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍, അതാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്്. അതിനുശേഷം ഈയുള്ളവന്‍ പ്രവാസം മതിയാക്കിയത് കൊണ്ട് വീണ്ടും ഇവരുടെ പീഡനത്തിന് ഇരയായില്ല. എങ്കിലും 17 വര്‍ഷം മുമ്പ് അനുഭവിച്ച ആ പീഡനം ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. ഇനി ക്രൂരതയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിച്ചോളാം.
ഇത് പോലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവും. 100 ദിര്‍ഹം ലാഭവും, ദേശക്കൂറും നോക്കി ഈ പേടകത്തിലേക്ക് ടിക്കറ്റെടുത്താല്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് താഴെപറയുന്ന കാര്യങ്ങളാണ്.
1. ഞങ്ങളുടെ മുത്തച്ഛന്‍ (എയര്‍ ഇന്ത്യ) തുടങ്ങിയ കാലം തൊട്ടു മുതലേ ആഴ്ചകള്‍ക്ക് ശേഷമാണ് യാത്രക്കാരെ മറുകരയിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ ഞങ്ങള്‍ അല്‍പം മുന്നോട്ട് പോയിട്ടുണ്ട്. അതുകൊണ്ട് മൂന്നു ദിവസത്തിനകം മറുകര പറ്റാം, എങ്കിലും ഞങ്ങളുടെ പാരമ്പര്യം ഞങ്ങള്‍ പാടെ ഉപേക്ഷിക്കാന്‍ തയ്യാറല്ല. അങ്ങിനെ വന്നാല്‍ മുത്തച്ഛന്‍ ഞങ്ങളുടെ ചെവിക്കു പിടിക്കും.
2. ഞങ്ങള്‍ക്ക് തോന്നിയ സമയത്ത് പുറപ്പെടും. ചിലപ്പോള്‍ മൂന്നു ദിവസം വരെ പുറപ്പെടേണ്ട താവളത്തില്‍ നിങ്ങള്‍ ഭക്ഷണവും,വെള്ളവും ഇല്ലാതെ അഭയാര്‍ഥികളെ പോലെ നരകിക്കേണ്ടി വരും ഇതിനു കമ്പനി ഉത്തരവാദിയല്ല. കാരണം ഞങ്ങളുടെ വകുപ്പ് മന്ത്രിക്കു തന്നെ ഉത്തരവാദിത്വമില്ല.
3. യാത്ര പുറപ്പെട്ടാല്‍ വായ പൂട്ടി ഇരിക്കണം, ഒരക്ഷരം ഉരിയാടരുത്. അങ്ങിനെ ഉണ്ടായാല്‍ വിമാനം റാഞ്ചാനുള്ള ശ്രമമായി കണക്കാക്കും. അതിന്റെ വകുപ്പനുസരിച്ച് നിയമ നടപടികള്‍ കൈക്കൊള്ളും.
4. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ ഒരു പക്ഷെ ഇന്ത്യയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും ഇറങ്ങുകയും പൊങ്ങുകയും ചെയ്യും. കൂടാതെ പൈലറ്റും മറ്റു സ്റ്റാഫുകളും ചില പോര്‍ട്ടുകളില്‍ നിന്നും ഇറങ്ങി ഓടും. ഈ സമയത്ത് ഫ്‌ളൈറ്റിലെ എ.സി. മുതല്‍ മെഴുക് തിരിവരെ അണക്കും. അന്നേരം യാത്രക്കാര്‍ ഇരുന്ന സ്ഥലത്ത് നിന്നും എഴുന്നേല്‍ക്കുകയോ നിങ്ങള്‍ എവിടെ പോകുന്നു എന്ന് ചോദിക്കുകയോ ചെയ്യരുത്. അങ്ങിനെ വന്നാല്‍ വിമാനം റാഞ്ചിയതായി കണക്കാക്കുന്നതും അടിയന്തിര സന്ദേശം കൈമാറുന്നതും കൂടാതെ രാജ്യത്തെ എല്ലാ താവളങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതുമാണ്.
5. ഞങ്ങളുടെ വിമാനത്തില്‍ പൈലറ്റ് ഉള്‍പെടെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. വിമാനം റാഞ്ചിയതായി ഞങ്ങള്‍ പറഞ്ഞാല്‍ ദൈവത്തിന്റെ സ്വന്ത്വം നാട്ടിലെ ചില പോലീസുകാര്‍ക്ക് അത് കേള്‍ക്കുന്നത് മാനം റാഞ്ചിയതായിട്ടാണ്. അതുകൊണ്ട് ഇവരില്‍ നിന്നും ആദ്യ സ്വീകരണമെന്ന നിലയില്‍ കരണക്കുറ്റിക്ക് രണ്ടു പെട കിട്ടാന്‍ സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ വേണ്ട ഹെല്‍മറ്റ് പോലെയുള്ള സാധനങ്ങള്‍ ഞങ്ങള്‍ കുറച്ചു തരുന്ന നൂറു ദിര്‍ഹമില്‍ നിന്നും വാങ്ങി കൈയില്‍ സൂക്ഷിക്കുക.
6. ഒരു കാര്യത്തില്‍ ഞങ്ങള്‍ വളരെ കൃത്യത പാലിക്കും-അത് ഡ്യൂട്ടി ടൈം ആണ്. യാത്രക്കിടയില്‍ ഞങ്ങളുടെ സമയം ആയാല്‍ ഞങ്ങള്‍ പാരച്യൂട്ട് വഴി പുറത്തേക്ക് ചാടും. അപ്പോള്‍ വിമാനം പാക്കിസ്ഥാന്‍ മുനമ്പിലോ മറ്റോ ആണെന്നെന്നും ഞങ്ങള്‍ നോക്കില്ല. ഡ്യൂട്ടി കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് ഒരു നിമിഷം പോലും വിമാനത്തില്‍ ഇരിക്കാന്‍ പാടില്ല. നിങ്ങള്‍ മാനത്തു കൈകാല്‍ ഇളക്കി നിലവിളിച്ചാലൊന്നും ഞങ്ങള്‍ തിരികെ വരില്ല.
7. എക്‌സ്പ്രസ് ആയി ഓടുന്നത് കൊണ്ട് ചിലപ്പോള്‍ ഇന്ധനം നിറക്കാന്‍ മറക്കും. അങ്ങിനെ വല്ലതും ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം യാത്രക്കാര്‍ക്കാണ്. കൂടാതെ നിങ്ങളുടെ ലഗേജുകള്‍ എവിടെയെങ്കിലും പോകും. അതിനും പരാതി പറയരുത്. നിങ്ങള്‍ ഞങ്ങളുടെ ടിക്കെറ്റ് എടുക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ക്ക് എക്‌സ്പ്രസായി ഓടേണ്ടി വരുന്നത്.
8. ദയവു ചെയ്തു പിഞ്ചു മക്കളെയും കൊണ്ട് ഞങ്ങളുടെ വിമാനത്തില്‍ കയറരുത്. അങ്ങിനെ വരികയാണെങ്കില്‍ നിങ്ങള്‍ തന്നെ ഒരാഴ്ചക്കുള്ള വെള്ളവും ഭക്ഷണവും കരുതണം. ഇല്ലെങ്കില്‍ ഭാരതത്തിന്റെ അഭിമാനമായ ധീര ജവാന്മാരില്‍പെട്ട ചില ആളുകള്‍ മൂത്രം ഒഴിച്ച് കൊടുക്കാന്‍ പറയും. ചിലപ്പോള്‍ അവര്‍ തന്നെ ഒഴിച്ച് തന്നെന്നുമിരിക്കും.
9. നിങ്ങള്‍ ആരും തന്നെ ഞങ്ങളുടെ ടിക്കറ്റ് എടുത്തില്ലെങ്കിലും വര്‍ഷം തികയുമ്പോള്‍ ഞങ്ങള്‍ക്കുള്ള അഷ്ടിക്ക് ചെറിയ രീതിയില്‍ 500 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും.
NB: 2013 മുതല്‍ ഞങ്ങള്‍ പുതിയ പദ്ധതി ആരംഭിക്കുന്നു. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ആരോടെങ്കിലും തീര്‍ത്താല്‍ തീരാത്ത വിദ്വേഷം ഉണ്ടെങ്കില്‍ നിങ്ങള്‍ ടെന്‍ഷന്‍ അടിക്കേണ്ട. 550 ദിര്‍ഹം മുടക്കി നിങ്ങള്‍ ഒരു ടിക്കറ്റ് എടുത്ത് അയാള്‍ക്ക് പോസ്റ്റ് ചെയ്യുക. ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം.
See also:
എയര്‍ ഇന്ത്യയുടെ കിറു കൃത്യസമയം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
-ഹമീദ് കുണിയ

Keywords: Article, Air India, Hameed Kuniya, Pravasi, Gulf, Air Port