ന്യൂജനറേഷന് പെരുന്നാള്‍
Jul 17, 2015, 18:39 IST
റസാഖ് പള്ളങ്കോട്
(www.kasargodvartha.com 17/07/2015) ഒരുമാസക്കാലം മറ്റുള്ളവരുടെ ആട്ടും ചവിട്ടും കൊണ്ടിട്ടാണ് അത്താഴത്തിന് ഏണീറ്റതെങ്കിലും പെരുന്നാള്‍ ദിവസം എല്ലാവരും അതിരാവിലെ ഉണരും (അതുമില്ലാത്തവര്‍ ക്ഷമിച്ചേര്). രാത്രി ചാര്‍ജ്ജിനു വെച്ച മൊബൈല്‍ അണ്‍പ്ലഗ് ചെയ്യുക, നെറ്റ് ഓണ്‍ ചെയ്യുക, വാട്സ്ആപ്പ് മെസേജുകള്‍ ഓടിച്ചെങ്കിലും നോക്കുക, ആവശ്യമായതിന് റിപ്ലേ കൊടുക്കുക, രണ്ട് ഷെയര്‍, പിന്നെ ഒരു സ്റ്റാറ്റസ്... ഇത്യാദി പ്രാഥമിക കൃത്യങ്ങള്‍ക്ക് പെരുന്നാള്‍ ദിവസവും ഒരു മുടക്കവും വരാന്‍ സാധ്യതയില്ല. പെരുന്നാളിന്റെ പുണ്യം തലേദിവസങ്ങളിലെ പ്രഭാഷണങ്ങളില്‍ നിന്ന് ആവോളം ആവാഹിച്ചെടുത്ത മനസ്സുകൊണ്ട് അപ്പോഴും ഓര്‍ക്കുന്നുണ്ടാവുക, ഇന്ന് ഏതു ടൈപ്പ് സ്നാപ്പ് അപ്ലോഡ് ചെയ്താലാണ് ലൈക്ക് തുരുതുരാ വരികെയെന്നായിരിക്കും.
പെരുന്നാള്‍ ദിനം മഴയെത്തുമോ എന്ന ഭയങ്കരമായ ആശങ്കയിലാണ് ഫ്രീക്കന്‍സ്. ഒന്നൂല്ലേലും ചുവന്ന നോട്ടുകള്‍ എണ്ണിക്കൊടുത്ത കാന്‍വാസ് ഷൂ ആദ്യദിനം തന്നെ നനയുന്നത് അത്ര നല്ലതല്ലല്ലോ. അതിനെ എങ്കനെയെങ്കിലും സംരക്ഷിക്കാനുള്ള തത്രപ്പാട് അങ്ങനെ എല്ലാവര്‍ക്കുമറിയില്ല. മഴ വന്നാല്‍ ഷൂസിട്ടു നടക്കാനുമല്ല, പുറത്തിറങ്ങാതിരിക്കാനുമല്ല. ഇനി അഥവാ മഴ വന്നാല്‍ വലിപ്പിച്ച മുടികള്‍ ഇടക്കിടെ നനയ്ക്കേണ്ട പണി കുറയുമല്ലോ എന്ന് വേണമെങ്കില്‍ ആശ്വസിക്കാം. മഴ വന്നാലും വിട്ടുനിന്നാലും പെരുന്നാള്‍ പൊളിച്ചടുക്കുക തന്നെ ചെയ്യും.
ന്യൂജന്‍സിന്റെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മാസങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ, വിയര്പ്പൊഴുക്കലിന്റെ, വിരഹത്തിന്റെ, കഠിനാധ്വാനത്തിന്റെ ഫലമായാണ് നല്ലൊരു അടിച്ചുപൊളി പെരുന്നാള്‍ ആഘോഷിക്കാനാവുന്നത്. രണ്ടുമാസം മുമ്പേ നാടും വീടും വിട്ട് പോവണം. എറണാകുളത്തിനും കോഴിക്കോട്ടേക്കും വണ്ടി കയറണം. നല്ലൊരു ഷോപ്പ് കണ്ടുപിടിക്കണം. പണി എന്തായാലും എടുത്തിരിക്കും. പണിയല്ല, പണമാണ് പ്രശ്നം. കാസ്രോട്ടാരെ ഭാഷയില്‍ പറഞ്ഞാല്‍ കായ് ബാണം. മറ്റു ജില്ലകളില്‍ ജോലി തേടിപ്പോകുന്നവര്‍ പണം മാത്രമല്ല, കൂടെ നല്ല കട്ടിയുള്ള മലയാളവും കൊണ്ടുവരും. കാസര്‍കോട്ട് അതു പ്രയോഗിക്കുമ്പോഴുള്ള പുകിലും ഇവര്‍ അനുഭവിക്കണം.
എവിടെയും എപ്പോഴും വൈകുന്ന ടീമായതുകൊണ്ട് തിക്കും തിരക്കും നീക്കി പെരുന്നാള്‍ നിസ്കാരത്തിനായി പള്ളിയില്‍ എങ്ങനെയെങ്കിലും കയറിക്കൂടും. ഫ്രീക്കന്മാര് മിക്കവാറും മേലേ നിലകളിലായിരിക്കും. അതിലും ഇത്തിരി ഫ്രീക്ക് കൂടിയ ലവന്മാര് സ്റ്റെപ്പ്, മാറ്റി, മുറ്റം ഇങ്ങനെയുള്ള സ്ഥലങ്ങള്‍ നിസ്കാരത്തിനായി തെരഞ്ഞെടുക്കും. (എല്ലാ വര്‍ഷവും സമാനമായ സ്ഥിതിയാണെന്നറിഞ്ഞിട്ടും വൈകിവരുന്നതു കൊണ്ട് തെരഞ്ഞെടുപ്പെന്നല്ലാതെ വേറെന്തു പറയാന്‍). പെരുന്നാള്‍ നിസ്കാരം കഴിഞ്ഞാണ് ഖുത്തുബ നിര്‍വഹിക്കാറ്. നിസ്കാരം കഴിഞ്ഞ് ഖുത്തുബ നിര്‍വഹിക്കേണ്ടത് ഖത്തീബിന്റെ പണിയാണെന്ന് ഫ്രീക്കന്സിന് നന്നായറിയാം. അതുകൊണ്ടുതന്നെ തങ്ങളുടെ ദൈനംദിന ചര്യയില്‍ ഏര്‍പ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. കോലും വടിയുമെടുത്ത് കുത്താന്‍ തുടങ്ങും. ചാഞ്ഞും ചരിഞ്ഞും മുഖം ചുളിച്ചും അങ്ങനങ്ങനെ മെമ്മറി നിറയ്ക്കും. പടങ്ങളുടെ മാലപ്പടക്കം. ഈ സ്നാപ്പെല്ലാം വെറുതെ മൊബൈലില്‍ സൂക്ഷിക്കാനുള്ളതല്ല. ഗ്രൂപ്പിലിടാം, വാളിലിടാം, ട്വീറ്റാം... സാധ്യതകള്‍ അനവധി. തള്ളവിരല്‍ കുത്തനെയും വിലങ്ങനെയും വരും. ഒന്നല്ല, ഒരായിരം. പ്രത്യേകം ശ്രദ്ധിക്കുക, എം.ബി തീര്‍ന്നു, ഫോണ്‍ ഹാങ്ങായി, ഡൗണ്‍ലോഡ് ആവുന്നില്ല തുടങ്ങിയ പരാതികള്‍ക്കൊന്നും ഇവിടെ ഒരു സാധ്യതയുമില്ല.
എന്തൊക്കെയാണെങ്കിലും ന്യൂജന്‍ പെരുന്നാളിന് അതിന്റേതായ പവിത്രതയുണ്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴും സ്നാപ്പുകളെടുക്കുമ്പോഴും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും വളരുന്നുണ്ട്. മുമ്പെങ്ങോ വിട്ടുപോയ സൃഹൃത്തുക്കളെ തിരിച്ചുതന്ന വാട്സ്ആപ്പിനെയും ഫെയ്സ്ബുക്കിനെയും പെരുന്നാള്‍ ആഘോഷത്തിനും കൂട്ടുപിടിക്കുന്നതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല. വാട്സാആപ്പിലൂടെ ചാറ്റലും പോസ്റ്റലും ഗംഭീരമായി നടക്കുന്നതോടെ നാട്ടിലുള്ളവരും മറുനാട്ടിലുള്ളവരും ഒരുപോലെ ആഘോഷത്തില്‍ പങ്കെടുക്കുന്ന പ്രതീതി ഉണ്ടാവാറുണ്ട്. പെരുന്നാള്‍ ദിവസം ഉറക്കമാഘോഷിച്ചിരുന്ന പ്രവാസികള്‍ അവരുടെ ഫോട്ടോസും മറ്റും ഗ്രൂപ്പിലിടാന് തുടങ്ങി. ഭൂരഭാഗം പേരും ഉറങ്ങിത്തീര്ത്തിരുന്ന പെരുന്നാള്‍ ഫോട്ടോ ഷെയര്‍ ചെയ്യാനെങ്കിലും ആഘോഷത്തില്‍ പങ്കു ചേരുന്നുണ്ട്. തിരിച്ചങ്ങോട്ടും നാട്ടിലെ ഓരോ സ്നാപ്പും പ്രവാസികള്‍ക്ക് ലഭിക്കുന്നതോടെ വലിയൊരകല്‍ച്ച ആഘോഷങ്ങളില്‍ ഇല്ലാതായിട്ടുണ്ട്.
പെരുന്നാളാഘോഷവും ഗൃഹാതുരമായ ഒരനുഭവമായി തോന്നാറുണ്ട്. കുട്ടിക്കാലത്തെ പെരുന്നാള്‍ തന്നെയാണ് എല്ലാവര്‍ക്ക് എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നത്. ടൈലറെ മുമ്പില്‍ വിനയാന്വിതനായി നിഷ്കങ്കനായി നില്ക്കുന്ന ആ സീനെങ്ങാനും ഇന്ന് ഫെയ്സ്ബുക്കിലിട്ടിരുന്നെങ്കില് കാണാമായിരുന്നു. അന്ന് ഡ്രസ് കോഡ് പറഞ്ഞുതരാന്‍ വാട്സ്ആപ്പ് ചങ്ങായിമാരുണ്ടായിരുന്നില്ല. നാട്ടില്‍ അറിയപ്പെടുന്ന ടൈലറുണ്ടാവും. അവിടെയങ്ങ് കൊടുത്താല്‍ അയാളുടെ ഇഷ്ടം. പെരുന്നാളിന്റെ തലേന്ന് തിരിച്ചുതരണോ വേണ്ടയോ എന്ന് അങ്ങേര് തീരുമാനിക്കും.
ഈദ് സന്തോഷിക്കാനുള്ളതാണ്. ഇതില്‍ ദരിദ്രനും ധനികനും ഒരുപോലെ സന്തോഷിക്കണം. ബൈക്കുള്ളവനും ഇല്ലാത്തവനും ഒരുപോലെ ആഘോഷിക്കണം. മുടി അയണ്‍ ചെയ്തവനും സാദാ ക്രോപ്പ് ചെയ്തവനും തമ്മില്‍ വേര്തിരിവുണ്ടാവാന് പാടില്ല. കണ്ണിറുക്കി സെല്‍ഫിയെടുക്കുമ്പോള്‍ സ്റ്റാര്‍ ഷര്‍ട്ട് ധരിച്ചില്ലെന്ന കാരണത്താല്‍ ആരും ഫ്രെയിമിന് പുറത്തായിപ്പോകരുത്. ഒന്നായി ആഘോഷിക്കാം ഒരുമയുടെ ഈദ് ദിനത്തില്‍...
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Article, Eid, Youth, House, Social networks, Razak Pallangod, Facebook, Whatsapp, New generation eid.
Advertisement: