നേതൃഗുണം
Jul 28, 2020, 13:02 IST
അസ്ലം മാവിലെ
(www.kasargodvartha.com 28.07.2020)
നേതൃത്വം അമാനത്താണ്.
സൂക്ഷിപ്പ് വസ്തു.
ദുരുപയോഗം
ചെയ്യാന്‍ പറ്റാത്ത ഒന്ന്.
അടുത്ത അവകാശികള്‍ക്ക് ശ്രദ്ധയോടെ തിരിച്ചേല്‍പ്പിക്കേണ്ടത്.
ഉടയാതെ, ഉലയാതെ,
മങ്ങാതെ, മായം ചേരാതെ തിരിച്ച് നല്‍കേണ്ടത്.
ഒന്നാം ഗുണം -
സംസാരം സ്ഫുടമാകണം
ആലോചിച്ചുറച്ചതാകണം.
മിണ്ടുന്നതിന് മുമ്പ് മിണ്ടണോ എന്നാലോചിക്കണം,
മിണ്ടുന്നെങ്കില്‍ തന്നെ എന്താ മിണ്ടേണ്ടതെന്നും..
വിട്ട ശബ്ദം, പറഞ്ഞ കാര്യം,
എഴുതിയ സംഗതി രണ്ടാം വട്ടം സ്വയം കേള്‍ക്കണം, വായിക്കണം,
ഓണ്‍ലൈന്‍ യുഗത്തില്‍ പ്രത്യേകിച്ച്.
അണികള്‍ എന്തും പറയും.
അവരതങ്ങനെ തുടരാമോ ?
നേതൃത്വം പക്വതയോടെ സംസാരിച്ചു തുടങ്ങുമ്പോള്‍ അണികള്‍ താനേ അടങ്ങും.
എല്ലാ ഉഡായിപ്പും ആവിയായിപ്പോകും.
സ്വയമവര്‍ക്ക് തിരിച്ചറിവ് വരും.
നാക്കുകള്ക്കവര് കൊളുത്തിടും.
അതിനാണ് നേതൃത്വം.
അതിനു കൂടിയാണ് നേതൃത്വം.
അജഗണങ്ങളുടെ കൂടെ ഇടയനെന്തിനാണ് ?
പൈക്കളൊന്നിച്ച് പശുപാലകനെന്തിന് ?
അവറ്റങ്ങള് തോന്നുന്നിടത്ത്
തോന്നുമ്പോലെ നടക്കുന്നത് നോക്കാനല്ലവന്, തോന്നുന്നിടത്ത് പോയി ഭുജിക്കുന്നത് നോക്കിയാസ്വദിക്കാനുമല്ല.
നേതൃത്വം വളഞ്ഞാലോ?
മോന്തായം ഒടിഞ്ഞാലോ?
അവരുടെ നാക്ക് പിടുത്തം വിട്ടാലോ ?
ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്താറും പിഴക്കും ശിഷ്യനെന്ന്
നമ്പ്യാര്‍ പറഞ്ഞത് പോലെയാകും.
'Speech is Silver
Silent is Golden'
അര്‍ഥം : നിങ്ങളുടെ വാചാലതയോളമോ അതിന്റെ പതിന്മടങ്ങോ മൗനത്തിന് എടുപ്പുണ്ട്.
നെപ്പോളിയന് പറയും :
രണ്ടൂട്ടമാലോചിക്കൂ
മിണ്ടാന്‍ തുടങ്ങുന്നതിന് മുമ്പ്
എല്ലാ നേതൃത്വങ്ങള്‍ക്കുമുള്ള ഒന്നാം പാഠമിതാണ്. ഉള്ളത് പറയട്ടെ, ഒട്ടു മിക്ക നേതൃത്വങ്ങും ആദ്യം ബ്രെയ്ക്ക് ചെയ്യുന്നതും ഇതു തന്നെ.
Keywords: Article, Benefit of leadership