നീതി നിര്‍വഹണത്തിലെ 'തുല്യ'പരിഗണന!
Oct 28, 2012, 09:34 IST
'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്' എന്നാണ് നീതി ന്യായ ലോകത്തെ എക്കാലത്തേയും പ്രമാണം. എന്നാല്‍ ലോകമെങ്ങും നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നതാണ് വസ്തുത. ചരിത്രത്തില്‍ ഇതിനെ സാധൂകരിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്.
അനീതി അരങ്ങേറുന്നതിന് കാല-ദേശ ഭേദമില്ല. നമ്മുടെ സംസ്ഥാനത്തും ജില്ലയില്‍ തന്നെയും നടമാടുന്ന അനീതികള്‍ നിരവധിയാണ്. നീതി കിട്ടായ്മ നീതി ലഭ്യമാക്കാന്‍ ചുമതലപ്പെട്ടവരില്നിന്നു തന്നെയാകുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്. വൈകിലഭിക്കുന്ന നീതി, നിഷേധത്തിന് തുല്യമാണ് എന്നതത്വവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുന്ന ആളുടെ പേരില്‍ തന്നെ കേസെടുത്ത് ലോക്കപ്പിലിടുന്നതും പരാതിയില്‍ പറയുന്ന ആളുകളെ കുറിച്ച് യാതൊരു അന്വേഷണവും നടത്താതെ അപ്പാടെതന്നെ കേസെടുക്കുന്നതും ഇവിടെ പുത്തരിയല്ല. ഒരു സംഘര്‍ഷമോ, സംഘട്ടനമോ ഉണ്ടായാല്‍ അതില്‍ നിരപരാധികളെകൂടി പ്രതിചേര്‍ത്ത് പോലീസ് കേസെടുക്കുന്നതിനെ അംഗീകരിച്ചാല്‍ തന്നെയും ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള പോലീസിന്റെ നടപടികള്‍ ചോദ്യംചെയ്തേ മതിയാകു.
തനിക്ക് വിരോധമുള്ളവരുടെയൊക്കെ പേരെഴുതി അവരെല്ലാം തന്നെ പീഡിപ്പിച്ചു എന്നൊരു പരാതി പോലീസ് സ്റ്റേഷനില്‍ നല്കിയാല് ഉടന്‍ പരാതിയില്‍ പറയുന്നവരുടെയൊക്കെ പേരില്‍ കേസെടുത്ത് നടപടി ഊര്‍ജിതപ്പെടുത്തുകയാണ് പോലീസ്. സാധാരണഗതിയില്‍ ഒരു പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് പേരിനൊരു പ്രാഥമികാന്വേഷണമെങ്കിലും നടത്തിയതിനുശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവു എന്നാണ് വ്യവസ്ഥ. എന്നാല്‍ കേട്ട പാതി കേള്‍ക്കാത്ത പാതി പോലീസ് എടുത്തുചാടുന്നതുമൂലം അവതാളത്തിലാകുന്നത് നിരപരാധികളുടെ ജീവിതമാണ്.
സ്ത്രീധന പീഡന പരാതികളില്‍ കുടുങ്ങുന്നതാര്?
കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും ഇത്തരം സംഭവങ്ങള്‍ നിത്യേനയെന്നോണം അരങ്ങേറുന്നു. സ്ത്രീധനമാവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചു എന്ന് കാണിച്ച് ഒരു സ്ത്രീ തന്റെ സ്ഥലത്തില്ലാത്ത ഭര്‍ത്താവിന്റെ പേരിലും അദ്ദേഹത്തിന്റെ വൃദ്ധമാതാക്കളുടെ പേരിലും മറ്റു ബന്ധുക്കളുടെ പേരിലും ഒക്കെ ഒരു വ്യാജ പരാതിനല്‍കിയാല്‍ പോലും ഉടന്‍ അവരുടെയെല്ലാം പേരില്‍ കേസെടുത്ത് തങ്ങളുടെ കൃത്യനിര്‍വഹണത്തിലെ ശുഷ്കാന്തി നാട്ടുകാരെ ബോധ്യപെടുത്തുകയാണ് നിയമപാലകര്‍.
കാസര്‍കോട് ജില്ലയുടെ പലഭാഗത്തും അടുത്തിടെ നടന്ന സംഘര്‍ഷങ്ങളില്‍ പോലീസ് നിരവധി നിരപരാധികളെ കേസില്‍ കുടുക്കിയിട്ടുണ്ട്. അതിനാല്‍ എത്രയോ പേര്‍ക്ക് വിദേശയാത്ര മുടങ്ങിയ അനുഭവവും പറയാനുണ്ട്. കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം നാടുവിടുന്നവരും വീട്ടില്‍ അന്തിയുറങ്ങാത്തവരും അനവധിയുണ്ട്. സംഘര്‍ഷത്തിന് വര്‍ഗീയതയുടെ നിറം കലരുമ്പോള്‍ സംഗതി അവിടെയും നില്ക്കുന്നില്ല. ഉണക്കും പച്ചയും ഒന്നിച്ച് കത്തുന്ന കാഴ്ചയും നമുക്ക് കാണാന്‍ കഴിയുന്നു.
കേസിനെ പേടിച്ച് ആശുപത്രിയില്‍ പോകാത്തവരും ഏറെ
നാട്ടിലുണ്ടാകുന്ന കുഴപ്പത്തിലോ, മറ്റു സംഘര്‍ഷങ്ങളിലോ പരിക്കേറ്റു ആശുപത്രിയില്‍ പോകാന്‍ ഭയക്കുന്നവരും ഏറെ. ആശുപത്രിയില്‍ അഡ്മിറ്റായാല്‍ തങ്ങളുടെ പേരിലും പോലീസ് കേസെടുക്കുമോ എന്നാണ് ഇവര്‍ ചിന്തിക്കുന്നത്. അടി കൊണ്ടയാളുടെയും കൊടുത്തയാളുടെയും പേരില്‍ തുല്യവകുപ്പിട്ട് കേസെടുത്ത് എല്ലാവരോടും 'നീതി'കാട്ടുകയാണ് പോലീസ്. ഈ തുല്യപരിഗണനയെ 'അഭിനന്ദിച്ചേ'മതിയാവൂ. നീതി, അത് അര്ഹിക്കുന്നവന് കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാനൊന്നും ഭാരിച്ച കൃത്യനിര്‍വഹണത്തിനിടയില്‍ പോലീസിന് സമയം കിട്ടാറില്ലല്ലോ!

-രവീന്ദ്രന് പാടി
Keywords: Article, Police, Kasaragod, Clash, Case, Hospital, Reveendran Pady