city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡീലക്‌സ് സ്റ്റൈലില്‍ നാലപ്പാട്ടേക്ക്

ഡീലക്‌സ് സ്റ്റൈലില്‍ നാലപ്പാട്ടേക്ക്
Nalapad Shafi
സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ചരിത്രമാണ് നാലപ്പാട് ഷാഫിയുടെത്. അദ്ദേഹത്തിന്റെ വിജയഗാഥ ഉത്തരകേരളത്തിന്റെ വ്യാവസായിക ചരിത്രം കൂടിയാണ്. കച്ചവടക്കാരനാവുക എന്നത് ഷാഫിയുടെ ബാല്യകാല സ്വപ്‌നമായിരുന്നു. പിതാവ് മരക്കച്ചവടക്കാരനായിരുന്നു. പക്ഷേ ചെറുപ്രായത്തില്‍ കച്ചവടം തുടങ്ങാനുള്ള മൂലധനം എവിടെ നിന്ന് കിട്ടും? മകന്റെ ആവേശവും ഉത്സാഹവും കണ്ട് ഉമ്മ നല്‍കിയ കൈനീട്ടം വെറുതെയായില്ല. 1984ല്‍ ഉദുമയില്‍ തുടങ്ങിയ ഡീലക്‌സ് ഫര്‍ണീച്ചര്‍ വളര്‍ന്ന് പന്തലിച്ച് കാസര്‍കോട്ടെ നാലപ്പാട് ഫര്‍ണീച്ചറായി മാറി. ഉദുമയ്ക്കും കാസര്‍കോടിനും പുറമെ കാഞ്ഞാങ്ങാടിനും കൂടി തിലകക്കുറി ചാര്‍ത്താന്‍ വിശാലമായ ഫര്‍ണീച്ചര്‍ ഷോറൂം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഷാഫി.
സ്വന്തമായി മരം വാങ്ങി ഫര്‍ണീച്ചര്‍ ഉണ്ടാക്കി വിറ്റായിരുന്നു തുടക്കം. ഡീലക്‌സ് എന്ന വാക്കിന്റെ അര്‍ത്ഥം അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു ഫര്‍ണീച്ചര്‍. അതുകൊണ്ട് തന്നെ ആവശ്യക്കാര്‍ ഏറെയായിരുന്നു. പേരും പെരുമയും നാള്‍ക്കുനാള്‍ വര്‍ധിച്ചു.

ഡീലക്‌സ് സ്റ്റൈലില്‍ നാലപ്പാട്ടേക്ക്
നാലപ്പാട് ഷാഫി സത്യസായി ബാബയുടെ കൂടെ
കേരളത്തിന്റെ പരമ്പരാഗത ശൈലിയോടൊപ്പം ലോകോത്തര നിലവാരമുള്ള ശൈലിയും സമന്വയിപ്പിച്ചാണ് നാലപ്പാടിന്റെ രൂപകല്‍പ്പന. മേന്മയേറിയ തടികള്‍ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന നിഷ്‌കര്‍ഷ നാലപ്പാടിനുണ്ട്. ആധുനിക സൗകര്യത്തോടുകൂടിയ പണിശാലയില്‍ വിദഗ്ദ്ധരായ തച്ചുശാസ്ത്ര വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലാണ് ഫര്‍ണീച്ചര്‍ നിര്‍മ്മാണം. ഫര്‍ണീച്ചറുകള്‍ ഷാഫി സ്വന്തമായാണ് ഡിസൈന്‍ ചെയ്യുന്നത്.  ഡിസൈനിംഗിനോടൊപ്പം ഫിനിഷിംഗിലും ശ്രദ്ധിച്ചാലേ നല്ല ഉല്‍പ്പന്നങ്ങള്‍ ലഭിക്കുകയുള്ളൂ, ഷാഫി പറയുന്നു.  തടിയുടെ ഗുണമേന്മ, ഏറ്റവും നവീനമായ ഡിസൈനിംഗ്, കുറ്റമറ്റ ഫിനിഷിംഗ് ഇവയെല്ലാം ഒത്തുചേര്‍ന്നതാണ് നാലപ്പാട് ഫര്‍ണീച്ചറിനെ വ്യത്യസ്തമാക്കുന്നത്. ഇത് അവകാശപ്പെടാന്‍ ഉത്തര കേരളത്തില്‍ മറ്റൊരു ഫര്‍ണീച്ചര്‍ നിര്‍മാതാക്കളില്ലെന്നതും ശ്രദ്ധേയമാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുക നാലപ്പാട് ഫര്‍ണീച്ചര്‍ നമ്മുടെയൊക്കെ പോക്കറ്റില്‍ ഒതുങ്ങുമോയെന്നായിരിക്കും. പേടിക്കേണ്ടതില്ല. നാലപ്പാടില്‍ അമിത വിലയില്ല. നമ്മുടെ സങ്കല്‍പ്പത്തിനും വരുമാനത്തിനുമൊത്ത ഫര്‍ണീച്ചറുകള്‍ ഇവിടെ ലഭ്യമാണ്.

കാസര്‍കോട് അണങ്കൂര്‍ ദേശീയ പാതയിലെ നാലുനില ഷോറൂമില്‍ 25000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ ഡംറോ, പിയസ്ട്ര, സ്റ്റൈവൂ, ബെല്ല-മലേഷ്യ തുടങ്ങിയ രാജ്യാന്തര ഫര്‍ണീച്ചറുകളും സുആരി, ഓക് 'എന്‍' ഓക്, കുര്‍ലോണ്‍ തുടങ്ങിയ ഇന്ത്യന്‍ ഫര്‍ണീച്ചറുകളും ലഭ്യമാണ്. 
ലോകത്തിലെ വിവിധ ഫര്‍ണീച്ചറുകള്‍ ഒറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭിക്കുക, അതാണ് നാലപ്പാട് ഫര്‍ണീച്ചര്‍ ഷോറും. ഉത്തര മലബാറിലെ ഫര്‍ണീച്ചര്‍ പ്രേമികള്‍ക്കും സൗന്ദര്യ ആസ്വാദകര്‍ക്കും ഇവിടെ പുണ്യ സങ്കേതമാണ്. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നിര്‍മ്മിച്ച സ്വപ്‌ന ഗ്യഹം മോടിപിടിപ്പിക്കാന്‍ ആര്‍ക്കാണ് ആഗ്രമില്ലാത്തത്. ഇന്റീരിയര്‍ ഡിസൈനിംഗ് വര്‍ത്തമാനകാലത്തിന്റെ കലയായി വളരുകയാണ്. വീടുവച്ചാല്‍ പിന്നെ നാലപ്പാടിലെ ഫര്‍ണീച്ചര്‍ എന്ന പുതുചൊല്ല് തന്നെ രൂപപ്പെട്ടിരിക്കുന്നു.

സത്യസായി ബാബയുടെ സന്നിധാനത്തിലും നാലപ്പാടിന്റെ കരവിരുത് എത്തിയിട്ടുണ്ട്. സംഭവമിങ്ങനെ: 2001 ല്‍ കര്‍ണാടക അതിര്‍ത്തിയായ വിട്ടല്‍ അലക്കയില്‍ സത്യസായി ബാബ സന്ദര്‍ശത്തിനെത്തി. ബാബയ്ക്ക് സ്‌നോഹോപഹാരം നല്‍കണമെന്ന് അലക്കയിലെ ശ്രീ സത്യസായി ലോകസേവ ട്രസ്റ്റും ആരാധകരും തീരുമാനിച്ചു. വീട്ടിയില്‍ തീര്‍ത്ത ഊഞ്ഞാല്‍ ബാവയ്ക്ക് സമ്മാനിക്കാമെന്ന് ധാരണയിലായി. എന്നാല്‍ ഊഞ്ഞാല്‍ ആര് നിര്‍മ്മിക്കും? എല്ലാവര്‍ക്കും ഒരേ ഉത്തരം നാലപ്പാട് ഫര്‍ണീച്ചര്‍. ഉടമ ഷാഫി ആ ദൗത്യം ഏറ്റെടുത്തു. ഷാഫി നിര്‍മ്മിച്ച ഊഞ്ഞാല്‍ ബാബയ്ക്ക് ഇഷ്ടമായി. അദ്ദേഹം ഷാഫിയെ അടുത്തുവിളിച്ച് ആശംസിച്ചു.

കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവുമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല. പക്ഷെ ചെയ്യുന്ന പ്രവ്യത്തി സത്യസന്ധമായിരിക്കണം. നാലപ്പാട് ഷാഫിയുടെ വിജയഗാഥ അതാണ് തെളിയിക്കുന്നത്. പൊതുചടങ്ങുകളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും നമ്മുടെ നാടിനെകുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്.
പാവങ്ങളെ സഹായിക്കുന്ന കാര്യത്തിലായാലും ഷാഫി മുന്നിലാണ്. പക്ഷേ ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയരുതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിരവധി അശരണര്‍ക്ക് ആ സഹായം ലഭിച്ചിട്ടുണ്ട്. ഇത് ഡീലക്‌സ് സ്റ്റൈല്‍.

-കെ. പ്രദീപ്

English Summary

Shafi Nalappad is the man who attained his dreams to reality. His victory in industry is the victory of industrial revelution in northern Kerala. Born in a business family his ambition was to become a business man and his mother gave him the first capital for his investment. His first attempt was the Deluxe Furniture in Uduma in 1984. This pave the way to Nalappad Furniture in Kasaragod. He is in the workshop of another furniture showroom at Kanhangad.

In Nalappaad Furniture we can see a mixture of Kerala style with International styles. Nalappad Furniture is situated in a 25000 sqft four storeyed building in Kasargod. It gives International furnitures of Damro, Piestra, Stywoo, Bella (Malasia) and Indian furnitures of Zuari, Oak&Oak, Kurl-on etc.

From the beginning
Shafi gave extra care to the selection of wood and himself designed furniture. Quality wood, most modern designing, best finishing; together form Nalappad Furniture. Furniture is formed under special care of excellent carpenters in most modern grounds. He designs furniture and give special care to finishing touch. We will get furniture according to our wish and income. In North Kerala no other furniture shops deserves this.

Shafi's grace in his handicrafts also reach Sathya Sai Baba's presence. When Baba reach Karnataka boarder of Vittal Alakka in 2001 his followers decided to give him a swing in fine wood. They decided to give that work to Nalappad Furniture and Shafi himself designed the swing for Baba. Baba praised Shafi Nalappad in his presense.

Shafi Nalappad says nothing is impossible when we have hardwork and willingness. The work should be sincere. That is his slogan. Though he is not ready to appear in public functions he helps those in need.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia