city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജൈവ­കൃ­ഷി­യില്‍ വിജ­യ­ഗാഥ ര­ചി­ച്ച് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ നാ­രാ­യണന്‍

ജൈവ­കൃ­ഷി­യില്‍ വിജ­യ­ഗാഥ ര­ചി­ച്ച് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ നാ­രാ­യണന്‍

 ജൈ­വ­വ­ളവും ജൈവ­കീ­ട­നാ­ശി­നിയും ഉപ­യോ­ഗിച്ച് കാര്‍ഷിക മേഖ­ല­യില്‍ വിജ­യ­ഗാഥ രചിച്ച കണ്ണാ­ലയം നാരാ­യ­ണന്‍ എന്ന മാധ്യ­മ­പ്ര­വര്‍ത്ത­ക­നായ കര്‍ഷ­കന്‍ നാ­ടിന് അഭി­മാ­ന­മാ­കു­ന്നു.

എന്‍ഡോ­സള്‍ഫാന്‍ അട­ക്ക­മുള്ള കീട­നാ­ശി­നി­യുടെ ദുരന്തം അനു­ഭ­വി­ക്കുന്ന നിര­വധി കുടും­ബ­ങ്ങ­ളുള്ള 11 പഞ്ചാ­യ­ത്തു­ക­ളില്‍ ഒന്നാണ് പുല്ലൂര്‍­-­പെ­രി­യ. ഈ ഗ്രാമ­ത്തിലെ ആറ് ഏക്ക­റോളം ഭൂമി­യില്‍ കാട് വെട്ടി­മാറ്റി കുന്നിന് ചെരു­വി­ല­ടക്കം വ്യത്യ­സ്ത­മായ കൃഷി­ക­ളി­റക്കി മണ്ണിനെ പൊന്നാക്കി മാറ്റി­യി­രി­ക്കു­ക­യാണ് നാരാ­യ­ണന്‍.


ജൈവ­കൃ­ഷി­യില്‍ വിജ­യ­ഗാഥ ര­ചി­ച്ച് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ നാ­രാ­യണന്‍
ആയ­മ്പാറ കപ്പ­ണ­ക്കാല്‍ ശാന്തം എന്ന വീട്ടിലെ 42 കാര­നായ കണ്ണാ­ലയം നാരാ­യ­ണന്‍ ചെയ്യാത്ത കൃഷി­യി­ല്ല. ദീര്‍ഘ­കാല വിള­യായ റബ്ബര്‍ മുതല്‍ ദിവ­സ­ങ്ങള്‍ക്കു­ള്ളില്‍ വിള­വെ­ടു­ക്കാന്‍ ക­ഴി­യുന്ന ചീര വരെ ഇദ്ദേഹം കൃഷി­യി­റ­ക്കി­യി­ട്ടു­ണ്ട്. ഒരിഞ്ച് സ്ഥലം പോലും വിടാതെ അതി­ലെല്ലാം വ്യത്യ­സ്ത­മായ വിള­ക­ളാണ് കൃഷി­യി­റ­ക്കി­യി­ട്ടു­ള്ള­ത്. പാര­മ്പ­ര്യ­മായി ചെയ്യുന്ന കൃഷി മുതല്‍ പുതിയ വിള­കള്‍ കൊണ്ടുള്ള പരീ­ക്ഷണം വരെ ഈ യു­വ മാധ്യ­മപ്ര­വര്‍­ത്തകന്‍ നട­ത്തി­യി­ട്ടു­ണ്ട്. ആത്മ­വി­ശ്വാ­സവും കഠി­നാ­ധ്വാ­നവും ഉണ്ടെ­ങ്കില്‍ നമ്മുടെ മുറ്റത്ത് ഏത് കൃഷിയും നല്ല­രീ­തി­യില്‍ ചെയ്ത് വിള­വെ­ടു­ക്കാന്‍ ക­ഴി­യു­മെന്ന് അനു­ഭ­വ­ത്തി­ലൂടെ നാരാ­യ­ണന്‍ സാക്ഷ്യ­പ്പെ­ടു­ത്തു­ന്നു.

ജൈവ­കൃ­ഷി­യില്‍ വിജ­യ­ഗാഥ ര­ചി­ച്ച് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ നാ­രാ­യണന്‍ആയി­ര­ത്തോളം റബ്ബര്‍ മര­ങ്ങളും ഇരു­ന്നൂ­റോളം കുരു­മു­ള­ക് വ­ള്ളി­കളും നാരാ­യ­ണന്റെ കൃഷി­ത്തോ­ട്ട­ത്തി­ലു­ണ്ട്. മുരി­ങ്ങ, കക്കി­രി, നര­മ്പന്‍, പയര്‍, ചേന, ചേമ്പ്, പാവ­ക്ക, അമ്പ­ഴം, ചിക്കു, മാങ്ങ, പൈനാ­പ്പിള്‍ തുട­ങ്ങി­യവ പതി­വായി കൃഷി ചെയ്യുന്ന നാരാ­യ­ണന്‍ ഇത്ത­വണ കാരറ്റും മുള്ള­ങ്കിയും നട്ട് പരീ­ക്ഷണം നട­ത്തി. ഈ കൃ­ഷി­യില്‍ പ്രതീക്ഷിച്ചതി­നേ­ക്കാള്‍ വിള­വെ­ടുപ്പ് നട­ത്താന്‍ സാധി­ച്ചു­വെന്ന് ആഹ്ലാ­ദ­ത്തോടെ നാരാ­യ­ണന്‍ പറ­ഞ്ഞു.

ജൈവ­കൃ­ഷി­യില്‍ വിജ­യ­ഗാഥ ര­ചി­ച്ച് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ നാ­രാ­യണന്‍
Narayanan
Kannalayam
രണ്ട് പതി­റ്റാണ്ട് കാല­മായി കാസര്‍കോട്ടെ മാധ്യ­മ­പ്ര­വര്‍ത്തന രംഗത്ത് സജീ­വ­മാണ് കണ്ണാ­ലയം നാരാ­യ­ണന്‍. പതി­നെട്ട് വര്‍ഷ­മായി കാ­ര­വല്‍ സായാഹ്ന പത്ര­ത്തിലെ ലേഖ­ക­നായി പ്രവര്‍ത്തി­ക്കുന്ന ഇദ്ദേഹം സര്‍ക്കാ­റിന്റെ അക്രി­ഡി­യേ­ഷന്‍ കാര്‍ഡുള്ള മാധ്യ­മ­പ്ര­വര്‍ത്ത­ക­രില്‍ ഒരാ­ളാ­ണ്. കവി, നോവ­ലി­സ്റ്റ്, നാട­ക­ന­ടന്‍, പൊതു­പ്ര­വര്‍ത്ത­കന്‍ എ­ന്നീ മേ­ഖ­ല­ക­ളിലും നാരാ­യ­ണന്‍ തിളങ്ങി നില്‍ക്കു­ന്നു. ഉസ്താദ് ഹസന്‍ ഭായി­യുടെ ആത്മ­കഥ എഴു­തിയ ശിഷ്യന്‍ കൂടി­യാ­ണ് നാ­രാ­യണന്‍.


ജൈവ­കൃ­ഷി­യില്‍ വിജ­യ­ഗാഥ ര­ചി­ച്ച് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ നാ­രാ­യണന്‍അമ്മ ശാന്തയും ഭാര്യ ശ്രീജയും മക്ക­ളായ ഹ­രി­ശാ­ന്തും, ജയ­ശാന്തും കൃഷി­യില്‍ സജീ­വ­മായി സഹാ­യി­ക്കു­ന്നു. രാവിലെ 7.15 മുതല്‍ വൈകി­ട്ട് നാല് മണി വരെ തിര­ക്കിട്ട പത്ര­പ്ര­വര്‍ത്ത­ന­ത്തി­ലേര്‍പ്പെ­ടു­ന്ന നാ­രാ­യണന്‍ മറ്റു സമ­യ­ങ്ങ­ളില്‍ മുഴു­വനും കൃഷി­യില്‍ സജീ­വ­മാ­കു­ന്നു. നാടന്‍ കര്‍ഷ­കരെ പൊതു­വി­പ­ണി­യില്‍ ചൂഷണം ചെയ്യു­ന്ന­താ­യി നാ­രാ­യണന്‍ ആരോ­പി­ക്കു­ന്നു. ഇട­നി­ല­ക്കാര്‍ വന്‍വില ഈടാക്കി കര്‍ഷ­കര്‍ക്ക് തുച്ഛ­മായ വില­യാണ് പല­വി­ള­കള്‍ക്കും നല്‍­കു­ന്ന­ത്. നല്ല രീതി­യില്‍ നമ്മുടെ പറ­മ്പില്‍ ഒഴി­വുള്ള സ്ഥല­ങ്ങ­ളില്‍ കൃഷി ചെയ്താല്‍ മാരക കീട­നാ­ശിനി ഉപ­യോ­ഗിച്ച് ലഭി­ക്കുന്ന അന്യ­സം­സ്ഥാ­ന­ങ്ങ­ളിലെ പച്ച­ക്ക­റി­ക­ളില്‍ നിന്നും മോചനം നേടാനും ഒപ്പം നമുക്ക് നല്ല ആ­രോ­ഗ്യം ലഭി­ക്കാനും കാര­ണ­മാ­കു­മെ­ന്ന് നാ­രാ­യണന്‍ പറ­യു­ന്നു.
ജൈവ­കൃ­ഷി­യില്‍ വിജ­യ­ഗാഥ ര­ചി­ച്ച് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ നാ­രാ­യണന്‍

-മാഹിന്‍ കുന്നില്‍

Keywords:  Kasaragod, Agriculture, Journalist, Pullur-periya, Kerala, Narayanam Kannayalam, Article

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia