ജീവിതമെന്ന ലഹരി നുകരൂ...
Jun 11, 2016, 12:30 IST
-ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍
(www.kasargodvartha.com 11.06.2016) ലഹരി മുക്ത കേരളമെന്നത് ചിലര്‍ പറയുന്ന പോലെ ഒരിക്കലും നടക്കാത്ത വലിയ സ്വപ്നമാണെങ്കിലും ഋഷിരാജ് സിങിനെ സ്വതന്ത്രമായി വകുപ്പ് നന്നാക്കാന്‍ വിട്ടാല്‍, എന്തെങ്കിലും നടക്കും...! അതുറപ്പാണ്..! ചിലപ്പോള്‍, ചിലപ്പോളല്ല, ഉറപ്പാണ്. നമ്മുടെ കുട്ടികളും കോളജ് പിള്ളേരുമൊക്കെ തെറ്റിയ, തെറ്റുന്ന, തെറ്റാന്‍ പോകുന്ന വഴിയില്‍ നിന്ന് രക്ഷപ്പെടും, നേര്‍വഴി പോയേക്കും...കുടുംബ പ്രതീക്ഷകള്‍ അതേ അളവില്‍ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞേക്കും. കൂടെ നമ്മളും സഹകരിച്ചാല്‍ അതിനപ്പുറം മറ്റുള്ളവരെയും നേരെയാക്കിയെടുക്കാം.
നമ്മുടെ നാട്, സംസ്കാരം, പൈതൃകം എല്ലാം തകരുന്നത് ലഹരിയിലൂടെയാണെന്നതിന് നമ്മള് ഓരോ നാളും പ്രാതലിനൊപ്പം വിഴുങ്ങുന്ന അക്ഷരങ്ങളില്‍ ഉള്ളടങ്ങുന്ന വാര്‍ത്തകള്‍ തെളിവാണ്. ലഹരി പതഞ്ഞു പൊന്തിയ ഒരു നിമിഷത്തിന്റെ ബോധശൂന്യതയ്ക്ക് പകരമായി, ജീവിതം അഴികള്ക്കുള്ളിലായിപ്പോയ ഒരു തടവുകാരനോടു ചോദിച്ചാലറിയാം, എന്താണ് ലഹരിയെന്ന്.
കഞ്ചാവ് ഉപയോഗിച്ച് പഠനം മാത്രമല്ല, ജീവിതം തന്നെ തുലഞ്ഞു പോയ മകനെക്കുറിച്ചോര്‍ത്ത് ഇന്നും കണ്ണീരൊഴുക്കുന്ന അമ്മയുടെ കണ്ണീരുപ്പും ചൂടും പറയും എന്താണ് ലഹരിയെന്ന്. അച്ഛന്റെ നിയന്ത്രണമില്ലാത്ത മദ്യപാനത്തില്‍ അമ്മയെ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനോടു ചോദിക്കണ്ട, അതിന്റെ മുഖം നോക്കിയാലറിയാം, എന്താണ് ലഹരിയെന്ന്. കേവലം 10 ദിവസത്തെ പരിചയത്തില്‍, നമ്മള് ഇന്ഫാച്ചുവേഷന് എന്നൊക്കെ പറയുന്ന ഒരു തലതിരിഞ്ഞ വികാരത്തിന് വശംവദയായി, പോറ്റി വളര്‍ത്തിയ അച്ഛനെയും നൊന്തുപെറ്റ അമ്മയേയും മറ്റു ബന്ധുക്കളേയും ചിലപ്പോള്‍ ഭര്‍ത്താവിനെയും പിഞ്ചു കുഞ്ഞിനേയും മറന്ന് അന്യനോടൊപ്പം വീട് വിട്ട്, ലഹരിയില്‍ കുളിക്കുന്ന പുതു കൂട്ടിനെ എന്തു ചെയ്യണമെന്നറിയാതെ സ്വയമൊടുങ്ങിയ പെണ്ണിന്റെ ആത്മാവിനോട് ചോദിച്ചാലറിയാം, എന്താണ് ലഹരിയെന്ന്.
ചിലപ്പോഴൊക്കെ മാനസികാരോഗ്യകേന്ദ്രത്തിലെ ആളൊഴിഞ്ഞ മൂലയില്‍ ഒറ്റയ്ക്ക് പതുങ്ങിയിരിക്കുന്ന പതിനഞ്ചുകാരനോട് ചോദിച്ചാലുമറിയാം.
വാല്‍ക്കഷണം: ഇതിന്റെ ഇടയാളുകളോട്... സഹോദരാ... ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടില്‍ എന്തു ചെറിയ പണിയെടുത്താലും മാന്യമായി ജീവിക്കാം. ഇതില്‍ ചിലപ്പോള്‍ അതിവേഗം സമ്പാദിക്കാന്‍ സാധിക്കുമായിരിക്കാം, ഒറ്റ ചോദ്യം. നിങ്ങളുടെ സമ്പാദ്യത്തിനിടയില് ഒരുപാട് അമ്മമാരുടെ, ഭാര്യമാരുടെ, പെങ്ങന്മാരുടെ, പിഞ്ചുകുട്ടികളുടെ കണ്ണീരുപ്പ് നിങ്ങളറിയാതെ പറ്റിപ്പിടിച്ചിട്ടുണ്ട്. അത് നിങ്ങളുടെ നോട്ടുകെട്ടുകളെ മാത്രമല്ല, ശരീരത്തെയും അലിച്ചു കളഞ്ഞേക്കാം. അതുകൊണ്ട്, അതുകൊണ്ട് മാത്രം സുഹൃത്തെ രക്ഷപ്പെടുക. രക്ഷപ്പെടുത്തുക, രക്ഷപ്പെടാന്‍ സഹായിക്കുക.
ഞാന്‍ പറയുന്നത് ഒന്നും കൊണ്ടല്ല, ഒരു സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ ചില കഥകള്‍ കേട്ടും, കണ്ടറിഞ്ഞും, കണ്ടനുഭവിച്ചും എന്റെ ഉള്ളില്‍ നിന്ന് ഒഴുകിയ കണ്ണീരിന്റെ, ഹൃദയനീരിന്റെ കണക്ക് തിട്ടമില്ലാത്തതുകൊണ്ടാണ്. എന്റെ ആരാധ്യപുരുഷനായ ഋഷിരാജ് സിംഗിലൂടെ ഒരു വലിയമാറ്റം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് പിന്തുണയാവാന്‍ ഓരോ മനസിനും സാധിക്കട്ടെ.
Keywords : Students, College, Article, Say no drugs, G Pushpakaran Bendichal, Life.