ജില്ലയുടെ അവഗണന: ചേര്‍ത്തു വായിക്കാന്‍ ചില നേരുകള്‍
Nov 7, 2011, 14:32 IST
ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുവേണ്ടിയുള്ള സെമിനാറുകളും ചര്‍ച്ചകളും പല വഴിക്കും നടന്നുവരുന്നതിനിടയില്‍ ചില സന്ദേഹങ്ങള്‍ പ്രകടിപ്പിക്കുകയാണിവിടെ. മലബാറിനോടുമൊത്തത്തില്‍ വിവേചനം കാണിക്കുകയാണെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നാല്‍ തീര്‍ത്തും അവികസിതമായികിടക്കുകയായിരുന്ന കാസര്‍ക്കോട്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലുള്ളവര്‍ക്ക് കണ്ണൂരിലെ ജില്ലാ ആസ്ഥാനത്തേക്ക് എത്തിപ്പെടാനാവാത്തതാണ് ഈ പ്രദേശങ്ങളുടെ പിന്നോക്കാവസ്ഥയുടെ കാരണങ്ങളിലൊന്നെന്ന് പറഞ്ഞ്, ഇവിടുത്തെ ജനനേതാക്കളുടേയും സാമൂഹ്യ സാംസ്‌കാരികനായകന്മാരും എഴുത്തുക്കാരും പത്രമാധ്യമപ്രവര്‍ത്തകരുമെല്ലാം തോളോടുതോള് ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് പതിനാലാമത് ജില്ല നിലവില്‍ വന്നു. ഇക്കേരിനായക്കന്മാരുടേയും മൈസൂര്‍ സുല്‍ത്താന്മാരുടേയും പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സപ്തഭാഷാ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ഈ തുളുനാടന്‍ പ്രദേശങ്ങള്‍ പിന്നീട് പഴയ മദ്രാസ് സംസ്ഥാനത്തിന്റെ വടക്കേ അറ്റവും മൈസൂര്‍ സംസ്ഥാനത്തിലെ സൗത്ത് കനറായിലുമായി നോക്കെത്താദൂരത്ത് ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ വടക്കന്‍ ദിക്കുകളെ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ കേരളത്തിന്നു അതിരിട്ടുകിടന്നു.
ഫോറസ്റ്റോ ആക്ട്‌നിലവിലില്ലാത്ത ജില്ലയില്‍ വനമേഘലയില്‍ തലമുറകളായി ജീവിച്ചുവരുന്നവര്‍ ഏറെ ദുരിതങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്. ജില്ലയിലെ പല പഞ്ചായത്തുകളും റിസര്‍ച്ച് വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍ ആനയും കാട്ടുപന്നികളടക്കമുള്ള വന്യജീവികള്‍ ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിവെക്കാറുണ്ട്. ഇത് കര്‍ഷകര്‍ വനപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ തന്നെ മതിയായ നഷ്ടപരിഹാരങ്ങള്‍ക്കായി കണ്ണൂരിലെ കണ്ണോത്തും ചാലില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിന്റെ പടികള്‍ പലവട്ടം കയറി ഇറങ്ങേണ്ടി വരുന്നു. എന്നിരുന്നാല്‍ തന്നെ പലപ്പോഴും നിരാശരായിപ്പോവുന്നതിനാല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷര്‍ അപേക്ഷ നല്‍കാന്‍ പോലും ശ്രമിക്കാറില്ല. വൈദ്യുതി വേലി അടക്കമുള്ള ന്യൂനത സംവിധനങ്ങളോടെ വിള സംരക്ഷിക്കപ്പെടുമെന്നു പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വനങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി കൃഷിചെയ്തു ജീവിച്ചുക്കൊണ്ടിരിക്കുന്നവര്‍ക്ക് നാളിത് വരെ ഗതാഗതസൗകര്യങ്ങളോ വൈദ്യുതി വെളിച്ചമോ കണിക്കാണാതെ കിടക്കുന്നവര്‍ അനേകമാണ.് ദേലം പാടി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അഞ്ചുകിലോ മീറ്ററെങ്കിലും കാട്ടുവഴി താണ്ടിയാണു തങ്ങളുടെ മക്കളെ പള്ളികൂടത്തിലയക്കുന്നത്. ജില്ലയുടെ പിന്നോക്കാവസ്ഥയെ കുറിച്ചു വാചാലരാവുന്ന പലരും ഇവിടങ്ങളിലെ ദാരുണമായ സ്ഥിതിവിശേഷങ്ങള്‍ നേരില്‍ കാണാറില്ല.
ജില്ലയുടെ പരിതാപകരമായ അവസ്ഥയില്‍ ജില്ലക്കകത്ത് ജീവിക്കുന്നവരേക്കാള്‍ ആവലാതികള്‍ നമ്മുടെ പ്രവാസി കൂട്ടായ്മകള്‍ക്കുമുണ്ട് എന്ന കാര്യം പ്രസക്തമാണ്. ജില്ലയുടെ നാനോന്മുകമായ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാന്‍ വേണ്ടിയായിരിക്കും രണ്ടുവര്‍ഷം മുമ്പ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രവാസി സംഘടന കാസര്‍കോടിന്റെ വികസ സാധ്യതകള്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധമത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയികള്‍ക്ക് ദുബായില്‍ നിന്നൊരു പൗണ്ടന്‍പേനയും കൊടുത്തയച്ചു തൃപ്തിപ്പെടുത്തിലേഖനങ്ങളില്‍ നിന്നും വായിച്ചെടുത്ത കാര്യങ്ങള്‍ അധികാരികള്‍ക്കുമുമ്പില്‍ സമര്‍പ്പിക്കുമ്പോള്‍ പാടുപെട്ട് പഠനം നടത്തിയവരെ വിസ്മരിച്ചുകൊണ്ട് ശിതീകരിച്ച മുറിക്കകത്ത് നിന്നു ചര്‍ച്ചചെയ്ത് തീര്‍ക്കാതെ സമൂഹത്തിലെ അടിസ്ഥാന വര്‍ഗ്ഗക്കാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞു പ്രവര്‍ത്തിച്ചാലെ വികസ മുരടിപ്പിന്റെ കാരണങ്ങള്‍ കണ്ടെത്താനാവുകയുള്ളൂ.
മാറിമാറി വരുന്ന സര്‍ക്കാറുകളുടെ അവഗണന ഏറ്റ് പിന്നോക്കം നില്‍ക്കുകയാണ് കാസര്‍കോട് ജില്ല എന്നു എളുപ്പത്തില്‍ പറഞ്ഞൊഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇതിന് ചില പിന്നാമ്പുറ കഥകള്‍ കൂടിയില്ലേ എന്ന് സംശയിക്കേണ്ടി വരുന്നു. എന്‍ഡോസള്‍ഫാന്‍ ഏറ്റുവാങ്ങി പലതരത്തിലുള്ള മാരകരോഗങ്ങളാല്‍ അവശത അനുഭവിച്ചുവരുന്നു നൂറുക്കണക്കിനാളുകള്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ അന്യമാണ് എന്നത് സൗകര്യ പൂര്‍വ്വം വിട്ടുകളയുന്നു. കേരള കേന്ദ്ര സര്‍ക്കാറുകള്‍ ജില്ലയ്ക്ക് കനിഞ്ഞു നല്‍കിയ മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിസെന്ററുകളും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളാതെ അത്യാഹിതം സംഭവിച്ചവരേയും കൊണ്ട് പരിയാരത്തേക്കോ മംഗലാപുരത്തേക്കോ ഓടാന്‍വിധിക്കപ്പെട്ടവരാണ് ഇപ്പോഴും കാസര്‍കോട്ടുകാര്‍.
അതിവേഗം ബഹുദൂരം എന്ന വികസ മുദ്രാവാക്യവുമായി അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നൂറുദിനകര്‍മ്മ പരിപാടി ജില്ലയില്‍ എന്തു മത്രം ഫലബത്തായി എന്നതും പുനര്‍വിചിന്തനം നടത്തേണ്ടതാണ്. തിരക്ക് പിടിച്ച ഇക്കാലത്ത് എന്തെങ്കിലും അത്യാവശ്യ കടലാസ്സുപണികള്‍ക്കായി കലക്ടറേറ്റില്‍ പത്ത് മണികഴിഞ്ഞാലും ഒഴിഞ്ഞ കസേരകളായിരിക്കും വരവേല്‍ക്കുക. കാരണം ജീവനക്കാര്‍ വന്നെത്തുന്നത് തീവണ്ടി മാര്‍ഗ്ഗമാണെന്നത് തന്നെ. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഷായില്‍ പറഞ്ഞ ഒരു മണിക്കൂര്‍ വൈകി കൃത്യ സമയത്ത് ഓടി എത്തുന്ന തീവണ്ടികളിലെത്തുന്നവരേയും കാത്താണ് നാലും അഞ്ചും മണിക്കൂര്‍ സഞ്ചരിച്ചെത്തുന്ന പാവപ്പെട്ടവരുടെ ഒരു ദിവസം പാഴായിപ്പോകുന്നത്.
പൊതുമരാമത്തിലെ ഒത്തുകളികളിലൂടെ കുളങ്ങളായി മാറിയ റോഡുകളുടെ ശോചനീയാവസ്ഥ എടുത്തുപറയാതിരിക്കാനാവില്ല. ഇങ്ങനെയുള്ള സംഭവ വികാരങ്ങള്‍ ജില്ലയുടെ പിന്നോക്കാവസ്ഥകള്‍ക്ക് ആക്കം കൂട്ടുമ്പോള്‍ സംസ്ഥാനത്തെ വികസനപാതയിലൂടെ അതിവേഗം മുന്നോട്ട്‌കൊണ്ടുപോകാനുള്ള തന്ത്രപാടില്‍ അന്തപുരിയിലെ മുഖ്യമന്തിയുടെ കാര്യാലയം ഇരുപത്തിനാലു മണിക്കൂറും പ്രാവര്‍ത്തികമാക്കിയാല്‍ മാത്രം ഉറപ്പാക്കുന്നതാണോ സാമൂഹ്യ നീതി എന്നത് ബന്ധപ്പെട്ടവര്‍ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതാണ്. താഴെ തട്ടിലുള്ള ജനവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹാരം കാണാനുള്ള തത്വരനടപടികള്‍ സ്വീകരിക്കനുള്ള സന്മസ്സ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന കാലത്ത് മാത്രമേ കിതച്ചുനില്‍ക്കുന്ന ജില്ലയ്ക്ക് വികസന മുന്നേറ്റങ്ങള്‍ സാധ്യമാകുകയുള്ളൂ എന്ന വസ്തുത കൂടികണക്കിലെടുക്കേണ്ടതാണ്.
Keywords: Article, Kuttiyanam Mohammedkunhi
യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി തുടങ്ങിയ ചെറുതും വലുതുമായ പ്രസ്ഥാനങ്ങളെല്ലാം അവരുടെ ആവലാതികളും വേവലാതികളും ജനങ്ങള്‍ക്കിടയില്‍ കൊട്ടിഘോഷിച്ചുകൊണ്ട് അനന്തപുരയിലേക്കുള്ള വിമോചനയാത്രകളുടെ തുടക്കം കുറിക്കാന്‍ ഉപയോഗിച്ചുവരുന്ന മഞ്ചേശ്വരവും കാസര്‍കോടും അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ഒരിക്കലും മോചനമില്ലാതെ കിടക്കുന്ന കാര്യം ഈ യാത്രക്കാര്‍ പോലും വിസ്മരിച്ചുപോവുകയാണ്. കാസര്‍കോടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ത്രിതല പഞ്ചായത്തും വികസന സമിതികളും ജനപ്രതിനിധികളും കിണഞ്ഞുശ്രമിക്കാറുണ്ടെങ്കിലും ഇപ്പോള്‍ നമ്മള്‍ പതിനാലാം സ്ഥാനത്ത് തന്നെ പരുങ്ങിനില്‍ക്കുന്നു. ഈ പ്രദേശങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യവുമായി ജില്ല നിലവില്‍വന്നിട്ട് കാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴും സിവില്‍ സ്റ്റേഷന്‍ അടക്കമുള്ള ഭരണകാര്യാലയങ്ങള്‍ കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും, ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസ് തുടങ്ങിയെങ്കിലും പലതിനും ഇപ്പോഴും കാണ്ണൂരിനെ ആശ്രയിക്കേണ്ടിവരുന്നു.