city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടപ്പുറത്തിന്റെ നാട്ടുനന്മ

റാശിദ് ആനച്ചാല്‍

(www.kasargodvartha.com 04/08/2015) നീലേശ്വരം നഗരത്തില്‍ നിന്നും വിരിമാര്‍ അകലെയാണ് കോട്ടപ്പുറം. ബേക്കല്‍ ടൂറിസത്തിന്റെ ഭാഗമായ പ്രധാന ടൂറിസ്റ്റ് കേന്ദ്രം. കോട്ടയില്ലെങ്കിലും കോട്ടപ്പുറം എന്ന പേര് വരാന്‍ നിരവധി കാരണങ്ങളാണ് പറയുന്നത്. പ്രധാന കാരണമായി പഴമക്കാര്‍ പറയുന്നത് ഇക്കീരിയന്‍ രാജ വംശത്തിന്റെ കാലത്ത് കോട്ടപ്പുറത്ത് കോട്ടയുണ്ടായിരുന്നുവെന്നാണ്.

പതിനേഴാം നൂറ്റാണ്ടിനെ പകുതിയില്‍ വെച്ച് 1732 ലാണ് കോലത്തിരിയും ഇക്കെരിയും (കര്‍ണാടക രാജാക്കന്മാര്‍) തമ്മിലുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് നീലേശ്വരത്ത് ഒരു കോട്ട കെട്ടാന്‍ ഇക്കീരിക് അനുവാദം ലഭിക്കുന്നത്. കോട്ടപ്പുറം കോട്ട രൂപം കൊള്ളുന്നത് അങ്ങനെയാണ്. വയലും, കടലും, കായലും, കുഞ്ഞ് അരുവികളും തിങ്ങി നിറഞ്ഞ ഇളം കുരുവികളുടെ തലോടലും മര്‍മര ശബ്ദങ്ങള്‍ കേള്‍ക്കുന്ന  ഗ്രാമീണ പ്രദേശമാണ് ഇവിടെ.

നീലേശ്വരം നഗരസഭയില്‍ പെട്ട പ്രധാന ദേശമാണ് പള്ളിയും ക്ഷേത്രവും സംഗമിക്കുന്ന കോട്ടപ്പുറം. സ്വാതന്ത്രസമരത്തിന്റെ കഥ പറയുമ്പോള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത തേജ്വസിനി ഒഴുകുന്നതും കേരളത്തില്‍ ഏറ്റവും നീളം കൂടിയ നടപ്പാലം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. തേജസ്വിനി പുഴയുടെ കുറുകെ 400 മീറ്റര്‍ നീളമുള്ള കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഈ പാലം അച്ചാംതുരുത്തി കോട്ടപ്പുറം ബന്ധിപ്പിക്കുന്ന പാലം മാത്രമല്ല, മറിച്ച് നീലേശ്വരം നഗരത്തെ ഗ്രാമപ്രദേശമായ ചെറുവത്തൂര്‍ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിളിക്കുമ്പോള്‍ കേരളത്തിലെ വടക്കിന്റെ വെനീസ് എന്ന പേരിലാണ് കോട്ടപ്പുറം അറിയപ്പെടുന്നത്. വടക്കന്‍ കേരളത്തില്‍ സര്‍വീസ് ബോട്ടും കെട്ട് വള്ളങ്ങള്‍ സര്‍വീസ് നടത്തുന്നതും, എഴ് പള്ളികളുടെ മധ്യ ഭാഗത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നുവെന്ന പ്രത്യേകതയും കോട്ടപ്പുറത്തിനുണ്ട്.

റോഡുകളും വാഹനങ്ങളും വരുന്നതിന് മുമ്പ് പ്രധാന വ്യാപാര കേന്ദ്രവും ഇവിടെയായിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയയിടത്തെല്ലാം കോട്ടപ്പുറം ഒരു വാണിജ്യ നഗരം ആയിട്ടാണ് കാണപ്പെടുന്നത്. നമ്മുടെ നാടിന്റെ പ്രകൃതി ദത്തമായ സവിശേഷതകള്‍ കാരണം, ഇതൊരു തുറമുഖനഗരമായി മാറി. ഇന്നത്തെ കോട്ടപ്പുറം നാടെന്ന സങ്കല്‍പത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായി. നീലേശ്വരം കേന്ദ്രീകരിക്കപ്പെട്ടു നടന്ന രാജവംശങ്ങളുടെയും, ഭരണങ്ങളുടെയും ഒരു നഗരവും കച്ചവടകേന്ദ്രവും ആയിരുന്നു കോട്ടപ്പുറം.

ഡച്ചുകാര്‍ വാണിജ്യ ഉല്‍പന്നങ്ങള്‍ കാര്യങ്കോട് പുഴ വഴി കോട്ടപ്പുറത്ത് എത്തിച്ച്, അവിടെ നിന്നാണ് കയറ്റുമതി ചെയ്തിരുന്നത്. വള്ളങ്ങളില്‍ മലയോര തീരദേശ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് മലഞ്ചരക്കുകള്‍ കൊണ്ട് പോയിരുന്നതും കോട്ടപ്പുറത്ത് നിന്നായിരുന്നു. ഇവിടെ നിന്ന് ഒരു കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ അറബി കടലിലേക്ക് എത്തുവാന്‍ കഴിയും.

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ അന്യസംസ്ഥാന ഭാഷകളിലെ സിനിമകളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് ഇന്ന് കോട്ടപ്പുറം. നീലേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്ററും മാര്‍ക്കറ്റ് ജംങ്ഷനില്‍ നിന്നും ഒരു കിലോമീറ്ററുമാണ് കോട്ടപ്പുറത്തേക്കുള്ള ദൂരം. ടിപ്പു സുല്‍ത്താന്റൈ പതനം കോട്ടപ്പുറം നാടിനെയും ബ്രിട്ടീഷ് അധീനതയിലാക്കി. എങ്കിലും ബ്രിട്ടീഷ് കാലഘട്ടത്തില്‍ തന്നെ നാട്ടില്‍ ഒരു സ്‌കൂള്‍ നിര്‍മിക്കപ്പെട്ടത് ചരിത്രപരമായും കോട്ടപ്പുറത്തിന്റെ പ്രാധാന്യം കണക്കിലെടുത്താകാം.

കോട്ടപ്പുറത്തിന്റെ നാട്ടുനന്മ

Keywords : Article, Kasaragod, Kerala, Masjid, Temple, Kottappuram, History, Rashid Anachal. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia