കൊറഗര്‍: എണ്ണം കുത്തനെ കുറഞ്ഞു വരുന്ന ഒരു ആദിവാസി ഗോത്ര വിഭാഗം
Nov 22, 2022, 20:25 IST
-എ എസ് മുഹമ്മദ്കുഞ്ഞി
(www.kasargodvartha.com) രണ്ടു മൂന്നു ദശകങ്ങള്‍ കൂടി കഴിയുന്നതോടെ കൊറഗറെന്ന, ആദിവാസി ഗോത്രത്തെ കുറഞ്ഞത് നമ്മുടെ ഈ പ്രദേശത്തിലെങ്കിലും കാണാന്‍ കിട്ടാതാകുമെന്നത്തിനു സംശയമേ വേണ്ട. അവരുടെ എണ്ണത്തില്‍ .വന്നു ഭവിച്ചു കൊണ്ടിരിക്കുന്ന കുത്തനെയുള്ള കുറവ് നമ്മെ ബോധ്യപ്പെടുത്തുന്നത് അതാണ്. അത്രയും വേഗത്തിലാണ് അവരിവിടെ ചുരുങ്ങിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ അതി ശോചനീയമായ ജീവിതാവസ്ഥകളില്‍ നിന്ന് താത്കാലിക മോചനത്തിനായി നാടന്‍ ചാരായത്തിലും ലഹരി വസ്തുക്കളിലും അഭയം തേടി, പലരും ഇണകളെ പോലും കൈയൊഴിഞ്ഞും ജീവിതം ആടി തീര്‍ക്കുകയാണ്. ഇവരിവിടെ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ, അറിയാന്‍ പിന്നെ ചരിത്ര ഗ്രന്ഥങ്ങള്‍ മറിച്ചു നോക്കേണ്ടി വരും.
ഇരു (കേന്ദ്ര, കേരള) സര്‍ക്കാറുകളും അവരുടെ ക്ഷേമത്തിനായി പ്രത്യേകം പ്രത്യേകം വകുപ്പുകള്‍. ഖജനാവിലെ കാശ് ചിലവാക്കി എത്രയോ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നുണ്ടെങ്കിലും, അവര്‍ക്ക് വേണ്ടി വല്ലതും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ, സാധിക്കുന്നുണ്ടോ എന്ന് നാളിത് വരെയായി അന്വേഷിച്ചതായി അറിയുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടലുകളൊന്നും നടക്കാതെ പോകുന്നത് എന്ത് കൊണ്ടാണ് എന്നാണ് ആദ്യം കണ്ടെത്തേണ്ടത്.. ഇവ്വിഷയം ഇപ്പോള്‍ ശ്രദ്ധയിലേക്ക് കൊണ്ട് വന്നത് ഈയിടെ കാണാനിടയായ ഒരു ഡോക്യുമെന്ററിയാണ്. കാസര്‍കോട്ടെ, പൈക്ക സ്വദേശി ഡോ. അസിസ് മിത്തടി ഒരുക്കിയ പത്തിരുപത് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു മൂവി.
പൈക്ക എന്ന പ്രദേശത്ത് കുടിയേറി, കാട്ടില്‍ നിന്ന് വള്ളി ശേഖരിച്ചു വട്ടി മെടഞ്ഞു ഉപജീവനം കഴിക്കുന്ന അവിവാഹിതനും മധ്യവയസ്‌കനുമായ ഒരു മാധവനില്‍ ക്യാമറ ഫോക്കസ് ചെയ്തു കൊണ്ടാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ആദിമക്കള്‍ എന്നാണ് ടൈറ്റ്ല്‍. അവരുടെ ജീവിതത്തെ സമഗ്രതയോടെ നോക്കിക്കാണാന്‍ അണിയറ പ്രവര്‍ത്തകര്‍ മെനക്കെട്ടു കാണുന്നില്ലെങ്കിലും, സ്വന്തമായി ഒരു വീടില്ലാതെ ഒരു ചായ്പ്പില്‍ വസിക്കുന്ന മാധവനെന്ന കഥാപാത്രത്തിലൂടെ അവരുടെ സാമൂഹിക ജീവിതത്തെ അടയാളപ്പെടുത്താന്‍ ഡോക്യുമെന്ററിക്ക് സാധിക്കേണ്ടതായിരുന്നു. കൂട്ടം കൂടിയിരുന്ന് വട്ടി മെടയുന്ന ഒരു ഞൊടിയിട കാഴ്ചയും അവരുടെ ഡെയ്റ്റിയെ സന്തോഷിപ്പിക്കാന്‍ കൂട്ടം കൂടി നൃത്തം ചെയ്യുന്ന മറ്റൊരു ദൃശ്യവും, ഇല്ലായിരുന്നെങ്കില്‍ കൊറഗരുടെ ജീവിതത്തിലേക്ക് ഇത് തീരെ വെളിച്ചം വീശുന്ന ഒന്നാകുമായിരുന്നില്ല.
കൊറഗരെ അടുത്ത് ചെന്നു വീക്ഷിക്കുകയും, കൊറേ കൂടി ആഴത്തിലും പഠിക്കുകയും ചെയ്തു വേണമായിരുന്നു ഇത്തരമൊരു ഡോക്യുമെന്ററി തയ്യാറാക്കേണ്ടിയിരുന്നത്. അതിനുള്ള സാഹചര്യമാണെങ്കില്‍ നമ്മുടെ പരിസര പ്രദേശത്ത് ലഭ്യമാണ് താനും. ഡോക്യുമെന്ററി ദൃശ്യപരമായി നല്‍കുന്ന സന്ദേശം ചെറുതായി എങ്കിലും, ഒരുപാട് വിവരങ്ങള്‍ കമന്ററിയിലൂടെ നല്‍കുന്നുണ്ട്. മൊത്തമായി ഈ ഉദ്യമത്തെ നമുക്ക് ശ്ലാഘിക്കാതിരിക്കാനാവില്ല.
കൊറഗരുടെ ജീവിതവുമായി ബന്ധപ്പെട്ട് .എനിക്ക് പറയാനുള്ളത് ഒരുപിടി അനുഭവങ്ങളാണ്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ഗ്രാമ സ്വരാജ് കൊണ്ടുവന്ന 1995 മുതല്‍ 2000 വരെയുള്ള കാലയളവില്‍ മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഡ് അംഗമായിരിക്കാന്‍ അവസരം കിട്ടിയ ആളാണിത്. പുളിക്കൂര്‍ കൊറഗ (എസ് ടി) കോളനി ആ വാര്‍ഡിന്റെ പരിധിക്കകത്ത് വരുന്നു. വാര്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് ആ കോളനിയുടെ.. എന്താ പറയ്യാ.? ശോച്യാവസ്ഥ (!) ഞാന്‍ കാണുന്നത്. നന്നായി അധ്വാനിക്കുന്ന വര്‍ഗം. എന്നിട്ടും.!. എന്റെ വീട്ടില്‍ നിന്ന് അധികം ദൂരമില്ലായിരുന്നു ആ കോളനിക്ക്. കേവലം ഒരു കിലോ മീറ്ററിലധികം അകലമേയുള്ളൂ.. .
അന്നേ, ഒരു സാമൂഹിക പ്രവര്‍ത്തകനെന്ന നിലയില്‍ ചില ഇടപെടലുകള്‍ നടത്തി വന്നിരുന്നു ഞാന്‍. അതറിയുന്ന അവര്‍, ആ കോളനിയുടെ അവസ്ഥ എന്നെ പോലും ഉണര്‍ത്താതിരുന്നതിന് ഒരൊറ്റ കാരണമേ ഞാന്‍ കാണുന്നുള്ളൂ. ഞങ്ങള്‍ ഇത്രയൊക്കെ അര്‍ഹിക്കുന്നുള്ളു എന്ന കീഴാള ബോധം. അല്ലാതെന്ത്.! കോളനിക്ക് പുറത്ത് വെച്ചാണ് ഞാനവരെ കണ്ടിരുന്നത്. റോഡിലും പലചരക്കു കടകളുടെ മുന്നിലും, കൃഷി സ്ഥലങ്ങളിലും. ആ കോളനി കണ്ടതോടെ എനിക്ക് അവരോടുള്ള സമീപന കാഴ്ചപ്പാടിന് തന്നെ വ്യത്യാസം വന്നു.
മനുഷ്യവാസത്തിനു അവശ്യം വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും അപ്രാപ്യമായ ഒരിടമായിരുന്നു അത്. ചുറ്റുവട്ട പ്രദേശം അത്ര വികസിതമൊന്നുമല്ലായിരുന്നിട്ടും കോളനിയുടെ അപര്യാപ്തത മുഴച്ചു തന്നെ നിന്നു. പല കുടുംബങ്ങളുടെയും, പ്രതിമാസം റേഷന്‍ വിഹിതം കിട്ടുന്ന കാര്‍ഡ് പോലും പണയം വെച്ചിട്ടാണ് അവരവിടെ ജീവിതം തള്ളി നീക്കിയിരുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഇത്ര മാത്രം അധ്വാനിച്ചിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വരുന്നത് എന്ത് കൊണ്ടാണെന്ന് ഞാന്‍ ആലോചിച്ചു തുടങ്ങിയത് അത് മുതലാണ്.
എന്റെ വാപ്പാക്ക് നാട്ടില്‍ വീടിനോട് തൊട്ടു ഒരു പലചരക്കു കടയുണ്ടായിരുന്നു. 1940-കളിലെന്നോ ആരംഭിച്ച പഴയൊരു കട. മായിപ്പാടി കടവിലേക്കുള്ള പാതയോരത്ത് അത് രാത്രി വൈകി വരെ തുറന്നു കിടക്കും. കൃഷിയിടത്ത് അധ്വാനം കഴിഞ്ഞു രാത്രി വൈകി സങ്കേതത്തിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നത് ഇത്തരം കടകളാണ്. അന്ന്, ഇന്നത്തെ പോലെ ഏഴെട്ടു മണിക്കൂര്‍, ജോലി സമയം ഇല്ലായിരുന്നു. പകലന്തിയോളവും അല്ല. പാതിരാ വരെ. അതുവരെ അധ്വാനിച്ചു കിട്ടിയ തുച്ഛമായ കാശ് ആ സമയവും തുറന്നു കിടക്കുന്ന കള്ളു ഷാപ്പില്‍ കൊടുത്ത് വെറും കൈയോടെ എത്തി കടം ചോദിക്കുന്ന കൊറഗര്‍ക്ക് അരിയും സാമാനങ്ങളും കൊടുത്തില്ലെങ്കില്‍, പ്രാകിക്കൊണ്ട് തുളുവില്‍ നല്ലതല്ലാത്ത വാക്കുകള്‍ വിളിച്ചു പോകുന്ന കൊറഗ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചിത്രങ്ങള്‍ മനസ്സില്‍ ഇന്നുമുണ്ട്. ഒരുതരം പ്രാകൃത തുളുവായിരുന്നു അവര്‍ സംസാരിച്ചിരുന്നത്. അതിനു പുറമെ മലയാളവും സംസാരിക്കും.
പല ചരക്കു കടക്ക് പുറമെ കുറച്ചു കൃഷിയിടവും. വാപ്പാക്കുണ്ടായിരുന്നു. കൊറഗരുടെ സേവനം കൂടാതെ കൃഷിയിറക്കുക എന്നത് അന്ന് സങ്കല്‍പ്പിക്കാനെ ഒക്കില്ല. കണ്ടം (പാടം) തരിക്കല്‍ എന്നൊരു ഏര്‍പ്പാട് അന്നുണ്ടായിരുന്നു. ഉണക്ക ഭൂമിയിലെ ഉഴുത് ഇളക്കിയിട്ട കട്ട പൊടിയാക്കല്‍. അത് തുടങ്ങി വീടിനോടനുബന്ധിച്ചു കിടക്കുന്ന തൊഴുത്തില്‍ നിന്ന് വളം തലച്ചുമടായി കൃഷിസ്ഥലത്തെത്തിക്കാനും, ഞാറു നടാനും (സ്ത്രീകള്‍), മഴ പെയ്തു പതം വന്ന മണ്ണ് ഉഴുതു മരിച്ചു വെള്ളം കെട്ടി നിറച്ചു വെച്ച്, മുഴുത്ത നിലം ചവിട്ടി നിരപ്പാക്കാനും മറ്റും. അവരെ ഒഴിച്ച് സാധ്യമാകുന്ന കാര്യമല്ല.
അതിനായി അവരെ നേരത്തെ പറഞ്ഞൊപ്പിക്കണം നാള്‍ നിശ്ചയിച്ചു, അറിയിച്ചു വെച്ചില്ലെങ്കില്‍ അവരെ കിട്ടില്ല, കൃഷിയിറക്കുന്ന സീസണില്‍ അത്രക്കും തിരക്കായിരുന്നു അവര്‍ക്ക്. പണിയൊന്നും ഇല്ലാത്ത വേളകളില്‍ കൊറഗ പുരുഷന്മാര്‍ കൂലിപ്പണിക്കും സ്ത്രീകള്‍ കാട്ടില്‍ നിന്ന് വള്ളികള്‍ മുറിച്ചു കൊണ്ട് വന്ന് വട്ടി മെടയല്‍ പോലുള്ള ജോലിയും ചെയ്തു വന്നിരുന്നു. കൊറഗത്തികളില്‍ നല്ല മിടുക്കരായവര്‍ കൂലി വേലകള്‍ക്കും പോകാറുണ്ടായിരുന്നു. പുരുഷന്മാരുടെ, അപൂര്‍വം സ്ത്രീകളുടെയും മദ്യ സേവയാണ് എന്ത് കിട്ടിയാലും അവര്‍ക്ക് തികയാതെ വരാന്‍ ഒരു കാരണം.
ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു വന്ന ആ വേള, അന്നവിടെ കോളനിയില്‍ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായിരുന്നു. പുറത്തെ മറ്റു വീട്ടു കിണറുകളില്‍ നിന്ന് കൊറഗരെ വെള്ളം കോരാന്‍ സമ്മതിക്കില്ലല്ലോ, കോളനിയുടെ ശോച്യാവസ്ഥ അക്കമിട്ടു നിരത്തി ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചത് ബോധ്യപ്പെട്ട പ്രസിഡന്റ് ഒരു ദിവസം എന്നോടൊപ്പം കോളനി സന്ദര്‍ശിക്കാന്‍ തയ്യാറായി. ആ ദിവസം, മാങ്കു-(കൊറഗറിലെ സമപ്രായക്കാരനായ എന്റെ സുഹൃത്ത്)-വും അവന്റെ ബന്ധുക്കളായ രണ്ടു മൂന്നു സ്ത്രീകളും കൂടി ഞങ്ങളെ നല്ല തെളിഞ്ഞ ജലമുള്ള ഒരു കിണറിനടുത്തേക്ക് കൊണ്ട് പോയി. കിണറിനു ചുറ്റും കല്ല് കെട്ടുണ്ട്. അകത്തേക്ക് കുനിഞ്ഞു നോക്കിയ ഞങ്ങളുടെ കണ്ണ് തള്ളിപ്പോയി. അകം കാട് പിടിച്ചു കിടക്കുന്നു. അതിന്റെ തലപ്പുകളിലെല്ലാം തൊങ്ങിയാടുന്ന പല വര്‍ഗ്ഗത്തില്‍ പെട്ട പാമ്പുകള്‍. പത്തമ്പതെണ്ണമെങ്കിലും കാണും.
പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ മാങ്കുവിനോട് പറഞ്ഞു, ഒരു മെമ്പര്‍ക്കനുവദിക്കുന്ന തുകയുണ്ട്. (ഇന്നെത്രയാണെറിയില്ല) അയ്യായിരം രൂപ (അന്നതൊരു നല്ല തുക ആയിരുന്നു.) നല്‍കാം. നീയും കൂട്ടുകാരും ഇറങ്ങി ഇതൊന്നു വൃത്തിയായ്‌ക്കോ എന്ന്. അവന്‍ ബബ്ബബ്ബോ എന്നൊരു ഒച്ചയിട്ട് ഓടിയ കാഴ്ച ഇപ്പോഴും കാണുന്ന പോലെ. പിന്നീട്. ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മാങ്കുവിനൊരു മാറാത്ത വയറ്റുവേദന വന്ന് ,ഒരു ചികിത്സയും ഫലിക്കാതെ, സഹിക്ക വയ്യാതായപ്പോള്‍ അവന്‍ ചാടി ജീവനൊടുക്കിയത് അതെ കിണറിലാണെന്നതിന് എന്തൊരു വൈരുധ്യം.! ഫയര്‍ ഫോഴ്സുകാര്‍ എത്തി, ചെളിയില്‍ പൂണ്ട് കുത്തനെ നിന്ന നിലയില്‍, അവന്റെ ശരീരം തെളിഞ്ഞ വെള്ളത്തില്‍, മുകളില്‍ നിന്ന് കാണാമായിരുന്നു. കാട് കൊത്തി വൃത്തി ആക്കിയ ശേഷമാണ്.പുറത്തേക്കെടുക്കാനായത്.
1995 തൊട്ട് എന്റെ ആ കാലത്തെ ഓര്‍മയാണ്. രേഖകളൊന്നും എന്റെ കൈവശമില്ല. 55 കുടുംബങ്ങളുണ്ടായിരുന്നിടത്ത് കുറഞ്ഞു വന്ന് 35 കുടുംബങ്ങള്‍ ആയിടത്തോളം എനിക്കറിയാം. ഇന്ന് വളരെ ചുരുക്കം കുടുംബങ്ങളെ അവിടെയുള്ളൂ. ഒരു വാര്‍ഡ് അംഗമെന്ന നിലയില്‍ അന്ന് എനിക്ക് വെല്ലുവിളിയായത് നേരത്തെ സൂചിപ്പിച്ച കുടിവെള്ള പ്രശ്‌നവും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള അസൗകര്യങ്ങളുമാണ്, അവര്‍ക്ക് കക്കൂസ് സൗകര്യം ഒരുക്കാന്‍ പോയത് രസകരമായ കഥയാണ്. അത് പിന്നീടൊരിക്കലാവാം. കുടിവെള്ളത്തിന് ആവശ്യമായ കുഴല്‍ കിണറുകളും വാട്ടര്‍ ടാങ്കും പാസ്സാക്കിയാണ് ഞാനിറങ്ങിയത്. അവരുടെ പുതു തലമുറയെ വിദ്യാഭ്യാസത്തിലേക്ക് കൊണ്ട് വരാന്‍ ഒരു ഏകാധ്യാപക വിദ്യാലയവും സ്ഥാപിച്ചത് ആ കാലത്താണ്. പക്ഷെ അതും അധിക കാലം അവിടെ നില നിന്നില്ല.

Keywords: Article, Kerala, Kasaragod, Religion, Politics, Documentary, SC/ST, Koraga Community, About Koraga community.
< !- START disable copy paste -->