കുഞ്ഞുങ്ങളെ പിടിച്ചു തിന്നുന്നവര്‍
Mar 4, 2014, 09:50 IST
സമീര്‍ ഹസന്
കുഞ്ഞുങ്ങളെ പിടിച്ചു തിന്നുന്ന രാക്ഷസന്റെ കഥകള്‍ കുറേ കേട്ടിട്ടുണ്ട്. കുഞ്ഞുന്നാളില്‍ കുസൃതി കാട്ടുമ്പോള്‍ അമ്മമാരോ, മുത്തശ്ശിമാരോ ആണ് ഇത്തരം കഥകള്‍ ഉണ്ടാക്കിപ്പറയുന്നത്. ഇന്നിപ്പോള്‍ ശിശു തീനികള്‍ നാട്ടിലെമ്പാടും വിഹരിക്കുന്ന കാഴ്ച നാം നേരില്‍ കാണുകയാണ്.
ലൈംഗികമായി പീഡിപ്പിക്കല്‍, ശാരീരികമായും മാനസികമായും പീഡിപ്പിക്കല്‍, മയക്കുമരുന്ന് അടങ്ങിയ പാനീയവും മിഠായികളും നല്കല്, സൈബര്‍ വലയില്‍ കുരുക്കല്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പെടുത്തല്‍.... ഇങ്ങനെ പോകുന്നു അത്. കുട്ടികളുടെ വഴികളിലെങ്ങും വിശപ്പോടെ അഭിനവ രാക്ഷസന്മാര് പതിയിരിക്കുകയാണ്.
കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ രക്ഷിതാക്കളുടെ ഉള്ളില്‍ അഗ്നി ആളുകയാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുള്ള രക്ഷിതാക്കളില്‍. മക്കള്‍ക്കു നടന്നു പോകാനുള്ള വഴികളിലെല്ലാം ചതിക്കുഴികളാണെന്ന് അവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ ആ വഴികള്‍ മുന്‍കൂട്ടി കണ്ടെത്താനോ, ശരിയായ വഴിയിലൂടെ അവരെ നടത്താനോ എന്തുകൊണ്ടോ പലര്‍ക്കും സാധിക്കുന്നില്ല. മറ്റു ചിലപ്പോള്‍ അതിനു വൈകിപ്പോകുന്നു.
വീടിന്റെയും സ്കൂളിന്റെയും പരിസരങ്ങളില്‍ തന്നെ കുട്ടികളെ വഴി പിഴപ്പിക്കുന്ന സംഗതികളുണ്ട്. മിഠായിയുടെയും മധുരപാനീയത്തിന്റെയും പഞ്ചാര വര്‍ത്തമാനത്തിന്റെയും വര്ണച്ചിത്രങ്ങളുടെയും രൂപംപൂണ്ട്, മാരീചനെപ്പോലെ, പിശാചുക്കള്‍ കാലുവെക്കുന്നിടത്തൊക്കെ വാപിളര്‍ന്നു നില്‍ക്കുകയാണ്.
ഈയിടെയാണ് കാസര്‍കോട്ടെ ചില കടകളില്‍ നിന്ന് പേനയുടെ രൂപത്തില്‍ വിവിധ രുചികളിലുള്ള മയക്കുമരുന്നടങ്ങിയ സിഗററ്റുകള്‍ പിടികൂടിയത്. കുട്ടികളായിരുന്നു കൂടുതലും ഇതിന്റെ ഉപഭോക്താക്കള്‍. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്നാണ് ഇത്തരം സിഗററ്റുകള്‍ പിടികൂടിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് കടകളില്‍ പോലീസ് റൈഡ് നടത്തുകയും സിഗററ്റുകളും മയക്ക് മിഠായികളും കണ്ടെടുക്കുകയും ചെയ്തു. ഇതിന്റെ തീവ്രത കുറഞ്ഞ് വരുമ്പോഴാണ് മിഠായി തിന്ന് നെല്ലിക്കുന്നിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചര്‍ദ്ദിയും വയറ് വേദനയും അനുഭവപ്പെട്ട് ആശുപത്രിയിലായ വാര്‍ത്ത കേള്കുന്നത്. പഴകിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയതുമായ മിഠായിയാണ് കുട്ടികള്‍ കഴിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പോലീസും ആരോഗ്യവകുപ്പ് അധികൃതരും നഗരത്തിലെ ബേക്കറികളില്‍ റെയ്ഡ് നടത്തുകയും പഴകിയതും ലേബലില്ലാത്തതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയും ചെയ്തു.
സ്കൂളുകളില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിംഗും ബോധവല്‍ക്കരണവും സജീവമായതോടെ നിരവധി പീഡന കഥകള്‍ പുറത്ത് വരുന്നുണ്ട്. ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനവും അതിന് സഹായിച്ചു. വീട്ടില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും കടക്കാരില്‍ നിന്നും മറ്റും കുട്ടികള്‍ക്കുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ നിത്യേനയെന്നോണം പുറത്ത് വരുന്നുണ്ട്. പല സ്ഥലത്തും എം. മുകുന്ദന്റെ 'അച്ചന്' എന്ന കഥയില്‍ പറയുന്നത് പോലെയുള്ള തരത്തിലുള്ള പീഡനവും അരങ്ങേറുന്നു. നിഷ്കളങ്കമായ മനസ്സോടെയും മിഴികളോടെയും ലോകത്തെ കണ്ടു തുടങ്ങുമ്പോള്‍ തന്നെ കുട്ടികളുടെ മനസ്സിലും ദേഹത്തും കാലുഷ്യം നിറക്കുകയാണ് സമൂഹം.
വര്‍ഗീയമായി കുട്ടികളെ ചിന്തിപ്പിക്കുകയും അകല്‍ച്ച ഉണ്ടാക്കിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ കുട്ടികളില്‍ വേര്‍തിരിവുണ്ടാക്കാനും ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥിതിയും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്നു. സൈബര്‍ സാങ്കേതിക വിദ്യകളുടെ ദുരുപയോഗം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് കുട്ടികളെയാണ്. ഫെയ്സ്ബുക്കും വാട്ട്സ്ആപ്പും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളുടെ പിടിയില്‍ വീണ് പോകുന്ന കുട്ടികള്‍ പീന്നീട് സെക്സ് റാക്കറ്റിന്റെ വലയില്‍ വരെ ചെന്ന് വീഴുന്നു. മൊബൈല്‍ ഫോണും ആവശ്യത്തിലേറെ പണവും മക്കള്‍ക്ക് നല്കി അവരോട് സ്നേഹം പ്രകടിപ്പിക്കുന്ന രക്ഷിതാക്കള്‍ പലപ്പോഴും തിരിച്ചറിയുന്നില്ല, തങ്ങള്‍ കുട്ടികളെ വഷളാക്കുകയാണെന്ന്.
ഈ സാഹചര്യത്തില്‍ കടമ്മനിട്ട രാമകൃഷ്ണന്റെ 'കോഴി' എന്ന കവിതയിലെ ചില വരികള്‍ ഏറെ പ്രസക്തമാകുന്നു. കുഞ്ഞുങ്ങളെ കൊത്തിമാറ്റുന്ന അവസരത്തില്‍ തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന ഉപദേശം ഇങ്ങനെയാണ്:
കണ്ണുവേണം ഇരുപുറമെപ്പൊഴും...
കണ്ണുവേണം മുകളിലും താഴേം....
കണ്ണുവേണം അണയാത്ത കണ്ണ്...
കണ്ണിന്നകത്തോരുള്കണ്ണുവേണം....
ഈ ഉപദേശം മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്വീകരിക്കുകയാണെങ്കില്‍ ഒരു പരിധി വരെ കുട്ടികളെ പിടികൂടുന്ന രാക്ഷസന്മാരില്നിന്ന് അവരെ രക്ഷിക്കാനാകും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Children's security, Children clash, Guardian, Crime, Smuggling, Student, Article.
Advertisement:
ലൈംഗികമായി പീഡിപ്പിക്കല്‍, ശാരീരികമായും മാനസികമായും പീഡിപ്പിക്കല്‍, മയക്കുമരുന്ന് അടങ്ങിയ പാനീയവും മിഠായികളും നല്കല്, സൈബര്‍ വലയില്‍ കുരുക്കല്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പെടുത്തല്‍.... ഇങ്ങനെ പോകുന്നു അത്. കുട്ടികളുടെ വഴികളിലെങ്ങും വിശപ്പോടെ അഭിനവ രാക്ഷസന്മാര് പതിയിരിക്കുകയാണ്.
കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ രക്ഷിതാക്കളുടെ ഉള്ളില്‍ അഗ്നി ആളുകയാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുള്ള രക്ഷിതാക്കളില്‍. മക്കള്‍ക്കു നടന്നു പോകാനുള്ള വഴികളിലെല്ലാം ചതിക്കുഴികളാണെന്ന് അവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ ആ വഴികള്‍ മുന്‍കൂട്ടി കണ്ടെത്താനോ, ശരിയായ വഴിയിലൂടെ അവരെ നടത്താനോ എന്തുകൊണ്ടോ പലര്‍ക്കും സാധിക്കുന്നില്ല. മറ്റു ചിലപ്പോള്‍ അതിനു വൈകിപ്പോകുന്നു.
വീടിന്റെയും സ്കൂളിന്റെയും പരിസരങ്ങളില്‍ തന്നെ കുട്ടികളെ വഴി പിഴപ്പിക്കുന്ന സംഗതികളുണ്ട്. മിഠായിയുടെയും മധുരപാനീയത്തിന്റെയും പഞ്ചാര വര്‍ത്തമാനത്തിന്റെയും വര്ണച്ചിത്രങ്ങളുടെയും രൂപംപൂണ്ട്, മാരീചനെപ്പോലെ, പിശാചുക്കള്‍ കാലുവെക്കുന്നിടത്തൊക്കെ വാപിളര്‍ന്നു നില്‍ക്കുകയാണ്.
ഈയിടെയാണ് കാസര്‍കോട്ടെ ചില കടകളില്‍ നിന്ന് പേനയുടെ രൂപത്തില്‍ വിവിധ രുചികളിലുള്ള മയക്കുമരുന്നടങ്ങിയ സിഗററ്റുകള്‍ പിടികൂടിയത്. കുട്ടികളായിരുന്നു കൂടുതലും ഇതിന്റെ ഉപഭോക്താക്കള്‍. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്നാണ് ഇത്തരം സിഗററ്റുകള്‍ പിടികൂടിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് കടകളില്‍ പോലീസ് റൈഡ് നടത്തുകയും സിഗററ്റുകളും മയക്ക് മിഠായികളും കണ്ടെടുക്കുകയും ചെയ്തു. ഇതിന്റെ തീവ്രത കുറഞ്ഞ് വരുമ്പോഴാണ് മിഠായി തിന്ന് നെല്ലിക്കുന്നിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചര്‍ദ്ദിയും വയറ് വേദനയും അനുഭവപ്പെട്ട് ആശുപത്രിയിലായ വാര്‍ത്ത കേള്കുന്നത്. പഴകിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയതുമായ മിഠായിയാണ് കുട്ടികള്‍ കഴിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പോലീസും ആരോഗ്യവകുപ്പ് അധികൃതരും നഗരത്തിലെ ബേക്കറികളില്‍ റെയ്ഡ് നടത്തുകയും പഴകിയതും ലേബലില്ലാത്തതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയും ചെയ്തു.
സ്കൂളുകളില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിംഗും ബോധവല്‍ക്കരണവും സജീവമായതോടെ നിരവധി പീഡന കഥകള്‍ പുറത്ത് വരുന്നുണ്ട്. ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനവും അതിന് സഹായിച്ചു. വീട്ടില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും കടക്കാരില്‍ നിന്നും മറ്റും കുട്ടികള്‍ക്കുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ നിത്യേനയെന്നോണം പുറത്ത് വരുന്നുണ്ട്. പല സ്ഥലത്തും എം. മുകുന്ദന്റെ 'അച്ചന്' എന്ന കഥയില്‍ പറയുന്നത് പോലെയുള്ള തരത്തിലുള്ള പീഡനവും അരങ്ങേറുന്നു. നിഷ്കളങ്കമായ മനസ്സോടെയും മിഴികളോടെയും ലോകത്തെ കണ്ടു തുടങ്ങുമ്പോള്‍ തന്നെ കുട്ടികളുടെ മനസ്സിലും ദേഹത്തും കാലുഷ്യം നിറക്കുകയാണ് സമൂഹം.
ഈ സാഹചര്യത്തില്‍ കടമ്മനിട്ട രാമകൃഷ്ണന്റെ 'കോഴി' എന്ന കവിതയിലെ ചില വരികള്‍ ഏറെ പ്രസക്തമാകുന്നു. കുഞ്ഞുങ്ങളെ കൊത്തിമാറ്റുന്ന അവസരത്തില്‍ തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന ഉപദേശം ഇങ്ങനെയാണ്:
കണ്ണുവേണം ഇരുപുറമെപ്പൊഴും...
കണ്ണുവേണം മുകളിലും താഴേം....
കണ്ണുവേണം അണയാത്ത കണ്ണ്...
കണ്ണിന്നകത്തോരുള്കണ്ണുവേണം....
ഈ ഉപദേശം മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്വീകരിക്കുകയാണെങ്കില്‍ ഒരു പരിധി വരെ കുട്ടികളെ പിടികൂടുന്ന രാക്ഷസന്മാരില്നിന്ന് അവരെ രക്ഷിക്കാനാകും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍