city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓർമയിലെ ഉപ്പ; കരിമ്പിൻ നീരും, ശർക്കരയും

അസീസ് പട്ള

(www.kasargodvartha.com 28.03.2022) ഉപ്പയുടെ കൂടെയുള്ള ഓരോ യാത്രയും അറിവിന്റെ ഓരോ പുസ്തകത്താളുകളായിരുന്നു എന്നു പിന്നീട് ദൈനംദിന ജീവിതവുമായി സംവദിക്കുമ്പോൾ പലവുരു തോന്നിയിട്ടുണ്ട്. സാമൂഹ്യ വ്യവസ്ഥിതിയുടെ ഇടപഴകളിൽ മൂർത്ത ബിംബങ്ങളാൽ സമ്പുഷ്ടമായ ആചാര മര്യാദകൾ എന്നെ പലപ്പോഴും നാണിപ്പിച്ചിട്ടുണ്ട്, പ്രായമായവർക്ക് വഴി മാറിക്കൊടുത്തും കൊച്ചു കുട്ടികളെ വാത്സല്യത്തോടെ തലോടിയും ചേർത്തുനിർത്തി കുശലങ്ങൾ പങ്കിട്ടുമുള്ള മുമ്പോട്ടുള്ള പ്രയാണത്തിൽ പങ്കുചേരാൻ എനിക്കും ചില അവസരങ്ങൾ വീണുകിട്ടുമായിരുന്നു, മൃഗങ്ങളോടുള്ള ഉപ്പയുടെ സ്നേഹം ഒരിക്കൽ ഞാൻ എഴുതിയതാണ്.
                           
ഓർമയിലെ ഉപ്പ; കരിമ്പിൻ നീരും, ശർക്കരയും

എന്റെ പട്ള ഗ്രാമത്തിൽ നിന്നു, അക്കാലത്ത് കരിമ്പിൻ കൃഷിക്ക് പേര് കേട്ട കോപ്പ-മുട്ടത്തോടി ഭാഗത്തേക്ക് കഷ്ടിച്ചു നടവഴിയായി നാലു കിലോ മീറ്ററോളം കാണും, അവിടെയാണ് എന്റെ കുഞ്ഞിമ/അമ്മായിയെ കെട്ടിച്ചയച്ചത്, ഉപ്പയുടെ ഇളയ പെങ്ങൾ. ഒരിക്കൽ എന്റെ ഏഴാം വയസ്സിൽ ഉപ്പയുടെ വിരലിൽ തൂങ്ങിപ്പിടിച്ചു മധൂർ വഴി നടന്നു പോകാൻ ഞാനും ഉപ്പയോടൊപ്പം കൂടി, അക്കാലത്ത് ബസ്സ് റൂട്ടൊന്നും തുടങ്ങിയിരുന്നില്ല.

കഷ്ടപ്പെട്ട് അവിടെ പോകാൻ ഒരു കാരണമുവുണ്ട്, കരിമ്പ് വിളവെടുപ്പ് സീസണാണ്, പരമ്പരാഗതമായി പോത്തുകളെക്കൊണ്ട് ചക്ക് പ്രവർത്തിപ്പിച്ചു കരിമ്പിൻ നീരെടുത്ത് ശർക്കര ഉണ്ടാക്കുന്ന വലിയ ഒരു ഏരിയാ തന്നെയുണ്ട്, എനിക്ക് നടാടയാണെങ്കിലും ഉപ്പയ്ക്ക് ആ നടവഴിയും പാടത്തും വരമ്പത്തും പണിയെടുക്കുന്നവരും പെട്ടിക്കടകളും ആൾക്കാരും ഇന്നലെ പിരിഞ്ഞ അയൽക്കാരെപ്പോലെ സുപരിചിതമായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് ഇഷ്ടം പോലെ കരിമ്പിൻ കമ്പും, കുടിക്കാൻ കരിമ്പിൻ നീരും വീട്ടിലേക്ക് വാഴയിലയിൽ പൊതിഞ്ഞു ശർക്കരപ്പാവും ഒരു വലിയ കുപ്പിയിൽ കരിമ്പിൻ നീരും, ഒക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു..

നടവഴിയിലൂടെ തിരിച്ചു വരുമ്പോൾ ചാരത്തെ വേലിയിലെ വിവിധ വർണ്ണപ്പൂക്കൾ ഞങ്ങളെത്തലോടി, ഒന്നു രണ്ടു ചെമ്പരത്തിപ്പൂവിനെ നെടുകെ പിളർന്നു തേൻ നുകർന്നു, പഴുത്ത ചെത്തിക്കായയുടെ ചമർപ്പ് വായിൽ തങ്ങി നിന്നു, നീല നിറത്തിലുള്ള കോളാമ്പിപ്പൂവ് എന്നെ വല്ലാതെ ആകർഷിച്ചു. തെങ്ങിൽ തട്ടിയ പോക്കുവെയിലിന്റെ നീളൻ നിഴൽ പടിഞ്ഞാറൻ കാറ്റിൽ ആടിയുലഞ്ഞു, അസ്തമയ സൂര്യനെ ഭേദിച്ചു കലപില കൂടുന്ന കിളികൾ വല്ലാത്ത കാഴ്ചഭംഗി പകർന്നു ., വീണ്ടും വീണ്ടും പുൽകാൻ മനസ്സും ശരീരവും കൊതിച്ച നിമിഷങ്ങൾ.. വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം എന്നു കവി പാടിയത് പോലെ 'വെറുതെ മോഹിക്കുവാൻ മോഹം'. ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും..

Keywords:  News, Kerala, Article, Love, Father, Remembrance, AZEEZ-PATLA, Childrens, Patla, Story, Father in memory.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia