എയിംസ് വേണം കാസർകോട്ട്
Feb 4, 2022, 11:32 IST
/ കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(www.kasargodvartha.com 03.02.2022) ആതുരശുശ്രൂഷ രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന നമ്മുടെ ജില്ലയ്ക്കാണ് കേരളത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആൾ ഇന്ത്യാ മെഡിക്കൽ സയൻസ് (എയിംസ്) ൻ്റെ ആവശ്യം. എന്തുകൊണ്ടും മുന്തിയ പരിഗണ നൽകേണ്ടത് ഇവിടേക്കാണെന്ന ആവശ്യവുമായി കാസർകോട് പുതിയ ബസ് സ്റ്റാൻ്റിന്ന് മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന എയിംസ് കാസർകോട് ജനകീയ കൂട്ടായ്ക്ക് പിന്തുന്ന പ്രഖ്യാപിച്ചു കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് എൻഡോസൾഫാൻ ദുരിതബാധമൂലം ചികിത്സയിലായിരുന്ന അഷിത എന്ന പിഞ്ചോമനയുടെ മരണവാർത്തയും കേൾക്കാനിടയായത്.
എൻഡോസൾഫാൻ വിഷമഴയേറ്റ് മാരക രോഗങ്ങൾക്കടിമകളായി കൊടിയ ദുരിതത്തിൽ കഴിയുന്ന ഈ പ്രദേശത്തു നിന്നും ഒരു മാസത്തിനകം മരണം തട്ടിയെടുത്ത മൂന്നാമത്തെ മനുഷ്യ ജീവനാണ് ഈ കുട്ടി. ഡിസംബർ അവസാനത്തിൽ കുഞ്ഞാറ്റ എന്ന അമ്മയാണ് മരണത്തിന് കീഴടങ്ങിയത്, ഇതിന്ന് തൊട്ടുപിന്നാലെ ഇസ്മായീൽ എന്ന കുട്ടി മംഗലാപുരത്തെ ഒരു ആസ്പത്രിയിൽ വെച്ചും മരണപ്പെട്ടു. ഇപ്പോഴിതാ കുമ്പഡാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗർ കോളനിയിലെ ഹർഷിതയേയാണ് മരണം തട്ടിക്കൊണ്ടുപോയത്.
കാസർകോട് വെച്ചുള്ള പരിമിതമായ ആസ്പത്രി പരിചരണത്തിനിടയിൽ രോഗം അധികരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ കുട്ടി അവിടെ വെച്ചാണ് അന്തരിച്ചത്. വർഷങ്ങളായി കാസർകോട്ടുകാർക്കുള്ള തിക്താനുഭവങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് ആർക്കാണറിയാത്തത്. അഭിവക്ത കണ്ണൂർ ജില്ലയിലെ ഒരു വികസനവുമെത്താത്ത ഓണം കേറാമൂലയായിരുന്ന കാസർകോട്, ഹോസ്ദുർഗ്ഗ് താലൂക്കുകളെ വെട്ടിമാറ്റി കാസർകോട് എന്ന പതിനാലാമത് ജില്ലക്ക് 1984 മോയ് 24ന്ന് രൂപം നൽകിയപ്പോൾ ഈ ജില്ലക്ക് അതിവേഗത്തിൽ ഒരു വികസന കുതിപ്പുണ്ടാവുമെന്ന നമ്മുടെയൊക്കെ പ്രതീക്ഷകളാണ് പിന്നീട് എന്തുകൊണ്ടോ അസ്ഥാനത്തായത്.
അന്ന് പ്രവാസിയായിരുന്ന ഞാൻ വർഷങ്ങൾക്ക് ശേഷം, അതായത് കാൽ നൂറ്റാണ്ട് കഴിഞ്ഞു തിരിച്ചെത്തി ജില്ലയിലൊരു പര്യടനം നടത്തിയപ്പോഴാണ് നമ്മുടെ നാടിൻ്റെ ദയനീയമായ അവസ്ഥ മനസ്സിലാക്കാനായത്. പിന്നീട് ഒരു പഠനം നടത്തിയ ശേഷം ഞാൻ തയ്യാറാക്കിയ ലേഖനപരമ്പര ആദ്യം പത്രപംക്തികളിലും തുടർന്ന് 2012 ൽ 'ഞങ്ങൾ ഒരു തോറ്റ ജനത' എന്ന പേരിൽ പുസ്തക രൂപത്തിലുമാക്കി ഞാൻ ജനങ്ങളിൽ എത്തിച്ചു. ജില്ലക്കകത്തും പുറത്തും ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എങ്കിലും അതിൽ അന്ന് ഞാൻ വിവരിച്ച പല ജനകീയ പ്രശ്നങ്ങളും ഒരു പരിഹാരം കാണാതെ അതേ പടി കിടക്കുകയാണിപ്പോഴും, പ്രത്യേകിച്ച് ചികിത്സാരംഗത്ത്.
ആരോഗ്യ സമ്പന്നരും അധ്വാനശീലരുമായ ഒരു ജനത വസിച്ചിരുന്ന കാസർകോടിൻ്റെ മേൽ കേരള പ്ലാൻ്റേഷൻ കോർപ്പറേഷൻകാർ അവരുടെ കശുമാവിൻ തോട്ടങ്ങൾക്ക് ഹെലികോപ്റ്ററിലൂടെ ചീറ്റിയടിച്ച എൻഡോസൾഫാൻ തന്നെയാണ് കാസർകോടിൻ്റെ മണ്ണും വെള്ളവും മലീസമാക്കി മനുഷ്യരെ മാത്രമല്ല മൃഗങ്ങളും പക്ഷി പറവകളുമടക്കമുള്ള സകല ജീവജാലങ്ങളേയും നാശത്തിലേക്ക് തള്ളിവിട്ടത്. ഇവരുടെ ഉന്നമനത്തിന്ന് വേണ്ടി മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ എൻഡോസൾഫാൻ പ്രയോഗിക്കുന്നത് നിർത്തിവെച്ചെങ്കിലും രോഗബാധിതർക്ക് ആവശ്യമായ ചികിൽസകൾ നൽകാൻ പ്രഖ്യാപിച്ച സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രി നാളിത് വരെയും പുലർന്നു കണ്ടില്ല.
പേരിനൊരു മെഡിക്കൽ കോളേജ് നമുക്കുമുണ്ടെങ്കിലും ഒ പി വിഭാഗം പോലും നേരാംവണ്ണം പ്രവർത്തിക്കുന്നില്ല എന്നതാണ് വേദനാജനകമായ സത്യം. ജില്ലാ ആസ്പത്രിയും, താലൂക്ക് ആസ്പത്രികളും ഉണ്ടെങ്കിലും അവിടങ്ങളിലൊന്നും മതിയായ ജീവനക്കാരോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ ബോവിക്കാനത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ സമഗ്ര വികസത്തിന് വേണ്ടി വലിയൊരു കെട്ടിടം പണിത് വെച്ചിട്ട് വർഷങ്ങളായെങ്കിലും എൻഡോസൾഫാൻ ദുരിതബാധിതർ ഏറെയുള്ള ഇവിടെ ഇന്ന് വരെയും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട ഒരു നടപടിയുമുണ്ടായിട്ടില്ല. ഇപ്പോഴും ശൈശവ ദിശയിൽ തന്നെ കഴിയുന്ന മെഡിക്കൽ കോളേജിനെ ഈ പരുവത്തിലെത്തിക്കാനും ജനകീയസമരങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ടെന്നതാണ് കാസർകോട് ജില്ലയുടെ അവസ്ഥ.
അത് തന്നെയാണ് എയിംസിന്ന് വേണ്ടിയും തെരുവിലിറങ്ങാൻ ഒരു കൂട്ടം മനുഷ്യ സ്നേഹികളെ നിർബ്ബന്ധിതരാക്കിയത്. വർഷങ്ങളായി ജില്ലയിലെ ജനങ്ങൾ ചികിത്സക്കായി തൊട്ടടുത്ത മംഗലാപുരത്തെ ആസ്പത്രികളെയാണ് ആശ്രയിക്കുന്നത്. അത് കൊണ്ട് ജില്ലയിൽ മതിയായ ആസ്പത്രികളില്ലാത്തതിൻ്റെ പോരായ്മകൾ അറിഞ്ഞതേയില്ല. എന്നാൽ കോവിഡ് കാലത്തെ ലോക്ക്ഡൗണിൽ കർണാടകയുടെ അതിർത്തികൾ അടച്ചിട്ടപ്പോഴാണ് ജില്ലയുടെ നൊമ്പരമറിഞ്ഞത്. ആവശ്യമായ ചികിത്സ കിട്ടാതെ ആംബുലൻസുകളിലും റോഡുകളിലും നമ്മുടെ സഹോരങ്ങൾ പിടഞ്ഞു മരിച്ചു. ഈ അവസ്ഥ തുടരാൻ അനുവദിച്ചു കൂട, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി (എയിംസ്) ഇവിടെ വേണം എന്ന ആശയം ഉടലെടുത്തതും അതിനായി ജില്ലയിലെ മൊത്തം ജനങ്ങളെ ബോധവൽക്കരിക്കുവാനായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ജാഥകൾ നടത്തി ജനങ്ങളിൽ സമരാവേശം പകുത്തു നൽകിയതും ഇതോടെയാണ്.
ഇതിനായി നാസർ ചെർക്കളം ചെയർമാനും സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് ജനറൽ കൺവീനറും സലീം ചൗക്കി ട്രഷററുമായ എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2022 ജനുവരി 13 മുതൽ നടത്തിവരുന്ന നിരാഹാരത്തിനും കെ ജെ സജി ചെയർമാനും, റഫീന കോട്ടപ്പുറം ജനറൽ കൺവീററും അനന്തൻ പെരുമ്പള ട്രഷറുമായ സമരസമിതി നടത്തി വരുന്ന സമരത്തിന്നും അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുബൈർ പടുപ്പ്, ഹമീദ് ചേരങ്കൈ, ഷരീഫ് മുഗു തുടങ്ങിയ ജിലയിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതു പ്രവർത്തകരും സമരത്തിൽ അണിചേർന്നു നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനും ഐക്യ ധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഓരോ ദിവസവും എം.പിയും എം.എൽഎയുമടക്കമുള്ള ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംഘടനാ നേതാക്കളം പ്രവർത്തകരുമാണ് വന്നെത്തിക്കൊണ്ടിരിക്കുന്നത്.
സമരത്തിൻ്റെ പതിമൂന്നാം നാൾ പ്രമുഖ മനുഷ്യാവകാശ സംഘടനയായ കേരള പൗരാവകാശ സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ചു ഞാനും ശാഫി മാപ്പിളക്കുണ്ടുമാണ് സമരപന്തലിലെത്തിയത് .ഓരോ ദിവസം കഴിയുന്തോറും സമരത്തിൻ്റെ ശക്തി കൂട്ടുകയാണെന്ന് തെളിക്കുന്ന തരത്തിലാണ് എയിംസ് സമരത്തിൻ്റെ മുന്നോട്ടുള്ള പോക്ക് പറയുന്നത്. ഹർഷിത മോൾ മരിച്ച വിവരമറിഞ്ഞു ആസ്പത്രിയിലേക്ക് ഓടിയെത്തി ആ പാവപ്പെട്ട കുംബത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകി മോളുടെ ശരീരം സമരപ്പന്തലിൽ എത്തിച്ചു പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ദയാഭായിയുടെ സാന്നിധ്യത്തിൽ അവർക്ക് വേണ്ട തരത്തിലുള്ള സഹായ സഹകരണങ്ങൾ ചെയ്യാൻ സാധിച്ചതും ജനങ്ങൾക്ക് ഏറെ മതിപ്പും സമരാവേശവും പകർന്നു നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇനിയെങ്കിലും അധികൃതർ കണ്ണൂ തുന്നു പ്രവർത്തിക്കാൻ തയ്യാറാവണമെന്ന അപേക്ഷ മാത്രമാണ് ഞങ്ങൾക്കുള്ളത്. ജില്ല പിറന്നിട്ട് അരനൂറ്റാണ്ടോടടുക്കാറായിട്ടും മാറി മാറി വരുന്ന കേരള സർകാറുകൾ ജില്ലയോടു കാണിക്കുന്ന അവഗണന ഇനിയെങ്കിലും അവസാനിപ്പിച്ചു ഒപ്പം നിർത്തിയാൽ, ഈയ്യാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്ന മക്കളെ ഇനിയും കാണാനുള്ള കരുത്തില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മാത്രം കരുതി, എയിസിൻ്റെ പട്ടികയിൽ ഇടം നൽകുക മാത്രമല്ല അത് ഉറപ്പായും കാസർകോടിന്നു നൽകുക തന്നെ വേണം.
< !- START disable copy paste -->

Keywords: Kasaragod, Kerala, Kuttiyanam Mohammed Kunhi, Health, Health-Department, Government, Medical College, Treatment, Death, Endosulfan, Endosulfan-victim, Article, Kasargod wants AIIMS.