city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയിംസിന്റെ പ്രസക്തി എന്‍ഡോസള്‍ഫാന്‍ താണ്ഡവമാടിയ കാസര്‍കോട്ട്

എ.എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 15.07.2014) കേരളത്തിന്റെ ജില്ലകളില്‍ ഏറ്റവുമധികം രോഗികളുള്ളത് കാസര്‍കോട്ടാണെന്ന് സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എന്‍ഡോസള്‍ഫാന്‍ ബാധിതരായി മാനസികമായും ശാരീരികമായും തളര്‍ന്ന് രോഗശയ്യയിലായവര്‍ തന്നെ ആറായിരത്തിലധികമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതല്ലാതെ നിത്യവും എത്ര ആംബുലന്‍സുകളാണ് സൈറന്‍ മുഴക്കിക്കൊണ്ട് എന്‍.എച്ച് 17ലൂടെ മംഗലാപുരം ലക്ഷ്യമാക്കി പാഞ്ഞു പോകുന്നതെന്ന് ഒന്ന് കണക്കെടുത്തു നോക്കുക.
കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ റോഡപകടങ്ങളില്‍ പെട്ട് മികച്ച ചികിത്സയ്ക്കായി സംസ്ഥാനം വിടുന്നവരുടേതാണത്. ഇതീ പ്രദേശത്ത് നല്ലൊരു ആശുപത്രിയുടെ അഭാവമാണ് അടയാളപ്പെടുത്തുന്നത്. കാസര്‍കോട്ട് കേന്ദ്ര സര്‍വ്വകലാശാല വന്ന് അതിനോടൊപ്പം ഒരു മെഡിക്കല്‍ കോളജും ഉണ്ടെന്ന് കേട്ടപ്പോഴാണ് സംസ്ഥാന സര്‍ക്കാരും സടകുടഞ്ഞെഴുന്നേറ്റ്  കാസര്‍കോടിനൊരു മെഡിക്കല്‍ കോളജ് എന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്നത്.

അതിനിടയില്‍ കേന്ദ്ര സര്‍ക്കാറിന്റെ മെഡിക്കല്‍ കോളജ് പത്തനംതിട്ടയിലേയ്ക്ക് പോയി എന്നും കേള്‍ക്കുകയുണ്ടായി. അപ്പോഴേയ്ക്കും തിരക്കിട്ട് സംസ്ഥാന സര്‍ക്കാറിന്റെ  കോളജിന്റെ തറക്കല്ലിടല്‍ കര്‍മ്മവും നടന്നു ബദിയടുക്കയില്‍. പക്ഷെ പിന്നീടാണ് കാസര്‍കോട്ടുകാര്‍ മനസിലാക്കിയത് ഈ തിരക്കെല്ലാം കേന്ദ്ര സര്‍വ്വകലാശാല ഇവിടുന്ന് തട്ടി മാറ്റാനുള്ള അടവാണെന്ന്. എന്താണ് കാസര്‍കോട്ടുകാരോട് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും സര്‍വ്വ രാഷ്ട്രീയക്കാര്‍ക്കും ഇത്ര വിരോധമെന്നും മറ്റു ജില്ലകളോട് എന്താണിത്ര പ്രിയമെന്നുമാണ് മനസിലാകാത്തത്. ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിക്കപ്പെട്ട 'എയിംസ്' (അകകങട) കാസര്‍കോട്ടാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് അറിയാത്തവര്‍ ഭരണപക്ഷത്തോ, പ്രതിപക്ഷത്തോ ഉണ്ടാവാന്‍ സാധ്യതയില്ല.  പക്ഷെ ഈ പിന്നാക്ക പ്രദേശത്തിന് വേണ്ടി നാവുയര്‍ത്തി സംസാരിക്കാന്‍ ആരുമില്ലെന്നതു തന്നെയാണ് ഈ പ്രദേശത്തിന്റെ പിന്നാക്കാവസ്ഥയ്ക്കുള്ള വലിയ കാരണവും. കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ എവിടേയും ചര്‍ച്ചാ വിഷയമാണ്.
എയിംസിന്റെ പ്രസക്തി എന്‍ഡോസള്‍ഫാന്‍ താണ്ഡവമാടിയ കാസര്‍കോട്ട്
മംഗലാപുരം സിറ്റിയിലും പരിസരത്തും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെന്ന പേരില്‍ വലിയ വലകള്‍ കെട്ടി, അതിനകത്ത് ഇരകളെ പിടി കൂടാന്‍ തക്കം പാര്‍ത്തിരിക്കുന്ന പോലെ ചിലന്തികളുണ്ട്. അപകടത്തില്‍ പെട്ട് കാഷ്വാലിറ്റിയിലെത്തുന്ന മരണാസന്നനായ പേഷ്യന്റ് പോലും മടിശീല വീര്‍പ്പിക്കാനുള്ള ഒരു ഇര മാത്രമാണിവര്‍ക്ക്. കൗണ്ടറില്‍ നിന്ന് കിട്ടുന്ന ആ ബില്ല് കാണുമ്പോഴായിരിക്കും ശരിക്കും നിലവിളി ഉയരുക. കാസര്‍കോട്ടെ പിന്നാക്കം നില്‍ക്കുന്ന ഭൂരിപക്ഷം വരുന്നവര്‍ക്ക്  എത്തിപ്പിടിക്കാനാവുന്ന കൊമ്പുകളൊന്നുമല്ല അവിടങ്ങള്‍.

കാസര്‍കോട്ടും ചില ചിന്ന ചിന്ന സ്വകാര്യ ആശുപത്രികളുണ്ട്. മംഗലാപുരത്തെ ഏട്ടന്റെയടുത്തേയ്ക്ക് റഫര്‍ ചെയ്തയച്ച് കമ്മീഷന്‍ പറ്റുന്നവര്‍. ഇതാവാം ഒരുപക്ഷെ നമ്മുടെയിടയിലെ മക്കളെ ഡോക്ടറാക്കാന്‍ നെട്ടോട്ടമോടുന്നവരുടെ മനസില്‍ വിടരുന്ന സ്വപ്നങ്ങള്‍.  എന്‍ഡോസള്‍ഫാന്‍ രോഗികളുള്ള കാസര്‍കോട് ജില്ലയിലാണ് എയിംസ്(AIIMS) പോലുള്ള സര്‍വ്വ സൗകര്യങ്ങളുമടങ്ങിയ ആശുപത്രികളുടെ പ്രസക്തി.  എന്‍ഡോസള്‍ഫാന്‍ നിമിത്തം ക്യാന്‍സറടക്കം രോഗങ്ങളാല്‍ വലയുന്ന ആയിരക്കണക്കിന് രോഗികളുണ്ടിവിടെയീ ജില്ലയില്‍.  മാനസികവും ശാരീരികവുമായ വൈകല്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നവര്‍ ഇതിനു പുറമെ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : A.S Mohammed Kunhi, Article, Hospital, Endosulfan-victim, Endosulfan, AIIMS, Commission. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia