എന്തുകൊണ്ട് കെ. സുരേന്ദ്രന്‍?
Apr 7, 2014, 11:00 IST
സുജിത്ത് കെ
(www.kasargodvartha.com 07.04.2014) 'അനീതിക്കെതിരെ അക്ഷമനായ പോരാളി' - ഒത്തുതീര്‍പ്പിന് വഴങ്ങാത്ത യുവതലമുറയുടെ രാഷ്ട്രീയം കെ. സുരേന്ദ്രന് ഫേസ്ബുക്ക് മതിലുകളില്‍ നല്‍കിയ വിശേഷണമാണിത്. കെ. സുരേന്ദ്രന്‍ ഇന്ന് ഒരു രാഷ്ട്രീയ നേതാവിന്റെ പേര് മാത്രമല്ല. അനുദിനം മലിനമാക്കപ്പെടുകയും കെട്ടുപോവുകയും ചെയ്യുന്ന പൊതുജീവിതത്തിലെ അധാര്‍മ്മിക പ്രവണതകള്‍ക്കെതിരായ മലയാളി മനസിന്റെ പ്രതിരോധത്തിന്റെ പ്രതീകം കൂടിയാണ്.
അഴിമതിയും സ്വജനപക്ഷപാതവും അസാന്മാര്‍ഗീകതയും അക്രമവും ഭീകരവാദവും സൃഷ്ടിക്കുന്ന ബഹളങ്ങള്‍ക്കിടയില്‍ നേരും നെറിയും കാത്ത് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ശബ്ദമായി അത് ഉയര്‍ന്ന് പൊങ്ങുന്നു. കോര്‍പ്പറേറ്റുകളും മാഫിയകളും മലയാളത്തിന്റെ മണ്ണും മനസും കവര്‍ന്നെടുക്കുമ്പോള്‍ അരുതെന്ന് പറഞ്ഞ് പാഞ്ഞെത്തുന്നവരുടെ മുമ്പിലെ പടനായകന്റെ പേരാണത്. സരിതമാരുടെ സാരി ഞൊറികള്‍ക്കിടയില്‍ കിടന്ന് കേരളത്തിലെ ഇടതു വലതു നേതാക്കന്മാര്‍ അശ്ലീലം പറയുമ്പോള്‍ പകല്‍ മാന്യന്മാരുടെ തനിനിറം പുറത്ത് കൊണ്ടു വന്ന് അവരുടെ ഉറക്കം കെടുത്തുന്നവന്റെ പേരായി അത് മാറുന്നു.
51 വെട്ടുകള്‍ കൊണ്ട് ഒരു രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കിയപ്പോള്‍ അക്രമികള്‍ക്ക്, ഗൂഢാലോചനക്കാര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുന്നുവെന്ന് ആദ്യം പറഞ്ഞത് ഈ യുവനേതാവായിരുന്നു. പിന്നീടത് കേരളം കണ്ടു. സോളാര്‍ നായിക സരിതയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷവുമാണെന്ന് പറഞ്ഞതും ഇതേ നായകന്‍ തന്നെ. അത് ശരിയെന്ന് പിന്നീട് തെളിഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തുകാരന്‍ ഫയാസിന് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാത്തവര്‍ക്ക് മുമ്പില്‍ പിന്നീട് അതിന്റെ തെളിവുകള്‍ നിരന്നു.
സോളാര്‍ സമരത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിക്കുമെന്നും സമരം നിരുപാധികം പിന്‍വലിക്കുമെന്നും പറഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചവര്‍ക്ക് തെറ്റി. ഇന്ന് സുരേന്ദ്രന്‍ പറഞ്ഞത് നാളെ കേരളം അംഗീകരിക്കേണ്ടി വരുന്നു. അസുഖകരമായ സത്യങ്ങളാണെങ്കിലും നാളെയത് ശരിയെന്ന് കേരള സമൂഹത്തിന്റെ മുന്നില്‍ തുറന്നുകൊടുക്കപ്പെടുന്നു.
എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന ആ സാമൂഹ്യ പ്രതിബദ്ധതയുടെ പേരാണ് കെ. സുരേന്ദ്രന്‍. ഒത്തുതീര്‍പ്പുകളില്ലാത്ത പോരാട്ടത്തിന്റെ പര്യായമാണത്. വീട്ടുവീഴ്ചകളില്ലാത്ത നിലപാടുകളാണത്.
വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടായതോടെ കെ. സുരേന്ദ്രന്റെ സമരവീര്യം കേരളം തിരിച്ചറിഞ്ഞു. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ വകവയ്ക്കാത്ത സമരപരമ്പരകളിലൂടെ യുവശക്തിയെന്തെന്ന് അധികാരികള്‍ക്ക് കാട്ടിക്കൊടുത്തു സുരേന്ദ്രന്‍.
കോവളം കൊട്ടാരത്തിന്റെ ഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതിന് സുരേന്ദ്രന്‍ തെളിച്ച പ്രക്ഷോഭജ്വാല പിന്നീട് കേരളമാകെ പടര്‍ന്നു. വിവിധ രാഷ്ട്രീയ സംഘടനകള്‍ വിഷയമേറ്റെടുക്കുകയും കൊഴിഞ്ഞുപോവുകയും ചെയ്തപ്പോഴും സുരേന്ദ്രനും യുവമോര്‍ച്ചയും അവസാനം വരെ പൊരുതി. സമരത്തിനിടെ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ഏറെക്കാലം ആശുപത്രിയിലായെങ്കിലും സുരേന്ദ്രന്റെ സമരവീര്യത്തെ തടഞ്ഞുനിര്‍ത്താന്‍ ഭരണാധികാരികള്‍ക്കായില്ല. കോഴിക്കോട് ലീഗ് നേതാവ് അബ്ദുല്‍ വഹാബിന്റെ ഭൂമി കയ്യേറ്റം പുറത്തെത്തിച്ചതും സുരേന്ദ്രന്‍ നയിച്ച നിരന്തര സമരമാണ്. വിപ്ലവ സംഘടനകള്‍ പോലും മൗനം പാലിച്ചിടത്തേക്ക് ഇടിമുഴക്കമായി സുരേന്ദ്രന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച കടന്നുചെന്നതിന് ഉദാഹരണങ്ങള്‍ നിരവധി.
ടി.പി. വധം, സോളാര്‍കേസ്, ചക്കിട്ടപ്പാറ ഖനനം തുടങ്ങിയ ഇടത് വലത് മുന്നണികള്‍ ഒത്തുകളിച്ച വിഷയങ്ങളില്‍ ബിജെപി നേതാവെന്ന നിലയില്‍ സുരേന്ദ്രന്റെ ഇടപെടലുകള്‍ ഏറ്റവുമൊടുവില്‍ നാം കണ്ടു. രാഷ്ട്രീയ ധാര്‍മ്മികതയെ പടിക്ക് പുറത്താക്കി അണികളെ വഞ്ചിച്ച് ഭരണ പ്രതിപക്ഷങ്ങള്‍ രഹസ്യധാരണയുണ്ടാക്കുന്നത് സുരേന്ദ്രന്‍ തുറന്ന് കാട്ടി. മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഒത്താശയോടെ നടന്ന കോടികളുടെ സോളാര്‍ കുംഭകോണ കേസ് സുരേന്ദ്രന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ തുടക്കത്തിലേ അവസാനിക്കുമായിരുന്നു.
മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും സൂക്ഷിക്കണമെന്ന് ആദ്യം വിളിച്ചുപറഞ്ഞത് സുരേന്ദ്രനാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ പോലും യാഥാര്‍ത്ഥ്യത്തോട് മുഖം തിരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പങ്കും സുരേന്ദ്രന്‍ ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞു. സരിതയുടെ മൊഴി അട്ടിമറിച്ചത് തെളിവുകള്‍ സഹിതം പുറത്തെത്തി. സുരേന്ദ്രന്റെ ആരോപണങ്ങള്‍ മുഴുവന്‍ ശരിയെന്ന് മണിക്കൂറുകള്‍ക്കകം രാഷ്ട്രീയ കേരളത്തിന് ബോധ്യപ്പെട്ടു. ചക്കിട്ടപ്പാറ ഖനനത്തിലേയും ടി.പി വധത്തിലേയും ഒത്തുകളി പൊതുസമൂഹത്തിനുമുന്നില്‍ അനാവൃതമാക്കിയത് സുരേന്ദ്രനാണ്.
മതഭീകരവാദത്തെ വെല്ലുവിളിച്ച് നാറാത്തേക്കും ഗ്രീന്‍വാലിയിലേക്കും സുരേന്ദ്രന്‍ നയിച്ച മാര്‍ച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന മുന്നണികള്‍ക്കുള്ള താക്കീത് കൂടിയായി. കാസര്‍കോട്ട് മുസ്ലിംലീഗ് സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനം തുറന്നെതിര്‍ക്കപ്പെടുന്നത് സുരേന്ദ്രന്റെ സാനിധ്യം മൂലമാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടപ്പോഴും സുരേന്ദ്രന്‍ രംഗത്തെത്തി. അതെ, രാഷ്ട്രീയം തുടര്‍ച്ചയായി അപമാനിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് ആദര്‍ശധീരതയുടെ പര്യായമാവുന്നു കെ. സുരേന്ദ്രന്‍.
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുക തന്നെ ചെയ്യും. കെ. സുരേന്ദ്രന് ചരിത്രവിജയം നല്‍കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് കാസര്‍കോടിന് കൈവന്നിരിക്കുന്നത്. കാപട്യങ്ങളും കാര്‍ക്കശ്യങ്ങളുമില്ലാതെ സാധാരണക്കാരന്റെ ഹൃദയവേദനകളെ തൊട്ടറിയുന്ന നേതാവ് മോദി മന്ത്രിസഭയിലെ പ്രതിനിധിയാവണം. പിഴച്ചുപോകാത്ത തീരുമാനമെടുക്കേണ്ടത് നമ്മളാണ്. നാം കാസര്‍കോട്ടുകാര്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് കാണുന്നവരാണ്. രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന മാറ്റത്തിന്റെ കാറ്റില്‍ നമുക്കും മാറിനിന്നുകൂടാ. സുരേന്ദ്രന്റെ വിജയം കാസര്‍കോടിന്റെ വിജയമാണ്. അതുറപ്പിക്കാന്‍ നമുക്ക് താമരയ്ക്ക് വോട്ട് ചെയ്യാം.

Keywords: K. Surendran, BJP, Election-2014, Kasaragod, Facebook, Kerala, BJP Candidate, Parliament Election, BJP Leader.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍