city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുര: രാവണന്റെ ആരും പറയാത്ത കഥ

ലീഡ് സ്റ്റാര്‍ട്ട് പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച ആനന്ദ് നീലകണ്ഠന്റെ അസുര, രാമായണത്തിന്റെ ഉള്ളറകളിലേക്ക് ഇതുവരെ ആരും ഇറങ്ങിച്ചെല്ലാന്‍ തുനിയാത്ത, രാവണന്റെ ഇതുവരെ ആരും പറയാത്ത കഥ പറയുന്നു. പ്രധാന പ്രൊട്ടഗണിസ്റ്റുകളായ തീവ്ര ഉല്‍ക്കര്‍ഷേച്ഛുവായ ലങ്കാധിപന്‍ രാവണന്റേയും സാധാരണക്കാരനും ദശമുഖ രാജാവിന്റെ സേവകനുമായ ഭദ്രന്റേയും മാനസിക വ്യാപാരങ്ങളിലൂടെയാണ് ഈപുസ്തകം കഥ പറയുന്നത്.

രാവണന്റെ മരണത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഒരു ശവശരീരമായി ഈഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുന്നതിനു മുമ്പ്, അദ്ദേഹത്തിന്റെ കണ്ണില്‍ മിന്നിമറയുന്നതു പോലെയാണ് കഥ അവതരിപ്പിക്കുന്നത്. ലങ്കയുടെ തലസ്ഥാനമായ ത്രികോണയിലെ ഒരു ചൊറിപിടിച്ച പട്ടിയുടെ ജീവിതത്തില്‍ നിന്നും ലങ്കയുടെ അധിപനായിത്തീരുകയും രാമന്റെ ഉപജാപത്തില്‍ എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന രാവണന്റെ കഥ അതിമനോഹരമായിത്തന്നെ ആനന്ദ് അവതരിപ്പിക്കുന്നു. മറ്റൊരു പ്രൊട്ടഗണിസ്റ്റായ ഭദ്രന്‍, നമ്മുടെയിടയില്‍ തന്നെയുള്ള ഒരു സാധാരണക്കാരനും കഥ വളരെവെ ആര്‍ക്കും ഇഷ്ടപ്പെടുന്നതുമായു കഥാപാത്രവുമാണ്.

അസുര: രാവണന്റെ ആരും പറയാത്ത കഥനമ്മുടെ ഉള്ളില്‍ പതിഞ്ഞുപോയ 10 തലകളുള്ള ഭീമാകാരമായ ഒരു രൂപമല്ല രാവണന്‍. സന്തോഷം, ദുഃഖം, ഭയം, കോപം, ആത്മാഭിമാനം, അസൂയ, സ്വാര്‍ത്ഥത, ആസക്തി, അഭ്യുദയേച്ഛ തുടങ്ങിയ ഒമ്പത് അടിസ്ഥാന വികാരങ്ങള്‍ (ചിന്താ ശക്തിയുള്ള തലകള്‍) സ്വാംശീകരിച്ച ഒരു സാധാരണ മനുഷ്യനായിരുന്നു സത്യത്തില്‍ രാവണന്‍. 10 -ാമത്തെ തല, ഈ ഒമ്പത് വികാരങ്ങളേയും നിയന്ത്രിച്ച് തന്നെ ശക്തനും അഭിമതനും ഭയപ്പെടുന്നവനുമായ ഒരു ഭരണാധികാരിയാക്കി തീര്‍ക്കുവാന്‍ അദ്ദേഹം ഉപയോഗിച്ചു.

കഥ പറയുവാന്‍ കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്ന രീതി വളരെ ലളിതവും, രാവണന്റേയും ഭദ്രന്റേയും പാത്രസൃഷ്ടി അനന്യ സാധാരണവുമാണ്. ഈ പുസ്തകം ആനന്ദിന്റെ കഥപറച്ചിലിന്റെ മികവിന്റെ ദൃഷ്ടാന്തവും ആ കഥപറച്ചില്‍ വായനക്കാരെ കഥയില്‍ പൂര്‍ണമായി മുഴുകുവാന്‍ സഹായിക്കുന്നതുമാണ്. ഒരിക്കല്‍ അസുര വായിച്ച് തുടങ്ങിയാല്‍ അതു പൂര്‍ത്തിയാക്കാതെ പുസതകം താഴെ വയ്ക്കുക എന്നത് അസാധ്യമായ ഒരു വെല്ലുവിളി തന്നെയായിരിക്കും.

അസുരയെക്കുറിച്ച് 
വിജയത്തിന്റേയും പരാജയത്തിന്റേയും ഒരു  ഐതിഹാസിക കഥ... രാമായണ കഥ, അനേക തവണ പറഞ്ഞു കഴിഞ്ഞതാണ്. ഇരുട്ടിന്റെ രാക്ഷസരാജാവായ രാവണനെ വധിച്ച ദൈവാവതാരമായ രാമന്റെ അതിശയ കഥ എല്ലാ ഭാരതീയനും മനഃപാഠമാണ്. ചരിത്ര താളുകളില്‍ എല്ലായ്‌പ്പോഴും എന്ന പോലെ, വിജയിച്ചവന്റെ വീരകഥകളാണ് പാടിപ്പുകഴ്ത്തുന്നത്. പരാജിതന്റെ ശബ്ദം നിശബ്ദതയില്‍ അലിഞ്ഞുപോകുകയും ചെയ്യുന്നു.

രാവണനും അദ്ദേഹത്തിന്റെ പ്രജകള്‍ക്കും മറ്റൊരു കഥയാണ് പറയാനുള്ളതെങ്കിലോ? രാവണായനത്തിന്റെ കഥകള്‍ ഒരിക്കലും പാടിപ്പുകഴ്ത്തുമായിരുന്നില്ല. ആസുര പരാജിതരായ രാക്ഷസ പ്രജകളുടെ കഥയാണ്. ഭാരതം 3000 വര്‍ഷങ്ങളായി അടിച്ചമര്‍ത്തിവച്ച ഒരു ജനതയുടെ പരിലാളനങ്ങളുടെ കഥ. ഇതുവരെ ഒരു അസുരനും ഈകഥ പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഒരു പക്ഷേ, പരാജിതനും മരണപ്പെട്ടവനും കഥ പറയുവാനുള്ള സമയം ഇപ്പോഴായിരിക്കാം ആഗതമായത്.

'ആയിരക്കണക്കിന് വര്‍ഷങ്ങളായി എന്നെ ഒരു നിഷ്ഠൂരനായി ചിത്രീകരിക്കുകയും എന്റെ മരണം ഭാരതത്തിന്റെ മുക്കിലും മൂലയിലും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. എന്തിനു വേണ്ടി? എന്റെ മകള്‍ക്കു വേണ്ടി ഞാന്‍ ദൈവത്തെ വെല്ലുവിളിച്ചതിനോ? ദേവകളുടെ ജാതിയില്‍ അടിസ്ഥാനമായ ഭരണത്തിന്‍ കീഴില്‍ നിന്നും ഒരു ജനതയെ ഞാന്‍ മോചിപ്പിച്ചതിനോ? നിങ്ങള്‍ വിജയിയുടെ കഥ കേട്ടു കഴിഞ്ഞു, രാമായണത്തില്‍. ഇനി രാവണായനം കേള്‍ക്കൂ, കാരണം ഞാന്‍ രാവണനാണ്...അസുരന്‍. എന്റെ കഥ പരാജിതന്റെ കഥയാണ്.'' ''ഞാന്‍ അസ്തിത്വമില്ലാത്തവനാണ് - അദൃശ്യന്‍, അധികാരമില്ലാത്തവന്‍, അവഗണിക്കപ്പെട്ടവന്‍. എന്നെക്കുറിച്ച് ഒരു ഇതിഹാസവും ഒരിക്കലും എഴുതപ്പെട്ടിട്ടില്ല.

രാവണനും രാമനും - പ്രതിനായകനും നായകനും അല്ലെങ്കില്‍ നായകനും പ്രതിനായകനും - ഇവ രണ്ടും ഞാന്‍ അനുഭവിച്ച് കഴിഞ്ഞു. മഹാന്മാരുടെ കഥകള്‍ വാഴ്ത്തുമ്പോള്‍, എന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയാത്തത്ര ദുര്‍ബലമായിപ്പോകുന്നു. എങ്കിലും കുറച്ച് നിമിഷങ്ങള്‍ എന്റെ കഥ കേള്‍ക്കാനായി മാറ്റിവയ്ക്കുക. ഞാന്‍ ഭദ്രനാണ്.. അസുരന്‍. എന്റെ ജീവിതം നഷ്ടപ്പെട്ടവന്റെ കഥയാണ്.''

പുരാതന അസുര സാമ്രാജ്യം, ദേവകളുടെ കാല്‍ക്കീഴില്‍ പരസ്പരം പോരടിക്കുന്ന അനേകം രാജ്യങ്ങളായി ചിതറിക്കിടന്നിരുന്നു. നിരാശരായ അസുരഗണം, യുവ രക്ഷകനായ രാവണനെ പ്രതീക്ഷയോടെ ഉറ്റുനോക്കി. രാവണനു കീഴില്‍ സന്തോഷകരമായ ഒരു ലോകത്തെ പ്രതീക്ഷിച്ച്, ഭദ്രനെപ്പോലെയുള്ള സാധാരണ ജനങ്ങള്‍  രാവണന്‍ എന്ന യുവാവിനെ പിന്തുടരുവാന്‍ തീരുമാനിച്ചു. ഉരുക്കു പോലെ ഉറച്ച മനഃശക്തിയോടും ജ്വലിക്കുന്ന ഉല്‍ക്കര്‍ഷേച്ഛയോടും രാവണന്‍ തന്റെ ജനങ്ങളെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്കു നയിക്കുകയും ദേവകളില്‍ നിന്നും വിശാലമായ ഒരു സാമ്രാജ്യം പിടിച്ചടക്കുകയും ചെയ്തു. പക്ഷേ, രാവണന്‍ മഹത്തായ വിജയങ്ങള്‍ നേടുമ്പോഴും, സാധുക്കളായ അസുരന്മാര്‍ക്ക്, അവര്‍ക്കു ചുറ്റും മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല എന്നു തോന്നി. അപ്പോഴാണ്, ഒരൊറ്റ പ്രവൃത്തിയിലൂടെ രാവണന്‍ ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയത്.

അസുര: രാവണന്റെ ആരും പറയാത്ത കഥ
രാവണന്റെ വീക്ഷണത്തില്‍ കൂടിയുള്ള കഥ, മുന്‍വിധികളൊന്നും കൂടാതെ പറയാനാണ് ഈപുസ്തകത്തില്‍ക്കൂടി ആനന്ദ് നീലകണ്ഠന്‍ ശ്രമിക്കുന്നത്. കുട്ടിക്കാലം മുതല്‍ നാം രാമായണത്തില്‍ വായിച്ചറിഞ്ഞ എല്ലാറ്റിനേയും ചോദ്യം ചെയ്യുവാന്‍ ഈ പുസതകം വായനക്കാരെ പ്രാപ്തനാക്കുന്നു. ആനന്ദിന്റെ ലളിതമായ കഥപറച്ചിലും രാവണന്റേയും ഭദ്രന്റേയും സമര്‍ത്ഥമായ പാത്രസൃഷ്ടിയും ഒരു നിമിഷത്തേക്കെങ്കിലും വായനക്കാരനെ ചരിത്രവുമായി ബന്ധപ്പെടുത്തുന്നു. ഏതെങ്കിലുമൊരു പുസ്തകവുമായി പ്രണയത്തിലാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അത് ഇതായിക്കൊള്ളട്ടെ!

Also Read:
പഠിക്കണം പ്രണയപാഠം, കാഞ്ചനയില്‍ നിന്ന്
Keywords : Article, Book, Asura, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia