ഹൊസങ്കടിയിലെ ആ ചെറുപ്പക്കാര്‍ക്ക് നല്ലതു വരട്ടെ
Aug 8, 2015, 10:30 IST
കണി കണ്ടുണരാന് ഇനിയും നന്മ വറ്റിയിട്ടില്ലാത്ത കേരളം
ഹനീഫ് കല്‍മട്ട
(www.kasargodvartha.com 08/08/2015) പൊതുവെ പഴമയുടെ നന്മയും, വിനയവും, ചൂണ്ടിക്കാട്ടി ഇന്ന്, മുതിര്‍ന്നവരോടുള്ള അനുസരണക്കുറവും, അമിതമായ ടെക്നോളജി അവലംബനവും, സോഷ്യല്‍ മീഡിയ ഉപയോഗവും, അലക്ഷ്യമായ ജീവിത കാഴ്ചപ്പാടുകളും ഉദാഹരണമായെടുത്ത്, പുതിയ തലമുറയെയും ഇന്നത്തെ യുവതയെയും അടച്ചാക്ഷേപിക്കാന്‍ വരട്ടെ!. ഇനിയും നന്മ വറ്റിയില്ലാത്ത യുവ മനസ്സുകള്‍ കേരളത്തിനു സ്വന്തമായുണ്ട് എന്ന് ഈ വെക്കേഷന് കാലത്തെ ചില അനുഭവങ്ങള്‍ തെളിയിച്ചു. ചിലത് ഇവിടെ കുറിക്കട്ടെ !
പൊതു ജനം വര്‍ഷങ്ങളായി മുറവിളി കൂട്ടിയിട്ടും, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്തിട്ടും ഒരു മാറ്റവുമില്ലാതെ കാസര്‍കോട് - തലപ്പാടി റൂട്ടില്‍ യാത്രക്കാര്‍ക്ക് ഒരു തീരാശാപമായി ഹൊസങ്കടി വില്പന നികുതി ചെക്ക് പോസ്റ്റിലെ ഗതാഗത കുരുക്ക് തുടരുന്നു. ദീര്‍ഘ ദൂര യാത്രക്കാര്‍, എയര്‍പോര്‍ട്ട്, ആശുപത്രികളെന്നിവ ലക്ഷ്യം വെച്ചുള്ള വാഹനങ്ങള്‍, ആംബുലന്‍സ്, സ്കൂള്‍ ബസ്സുകള്‍ തുടങ്ങി എല്ലാ യാത്രക്കാരെയും കുരുക്കുന്ന ഈ ഗതാഗത സ്തംഭനം അഭംഗുരം തുടരുന്നു. കൂറ്റന്‍ ചരക്കു വണ്ടികള്‍ റോഡിന്റെ ഇരുവശങ്ങളിലായി ഒന്നും രണ്ടും വരികളായി നിര്ത്തിയിട്ടിരിക്കുന്നതിനിടയിലൂടെയുള്ള ഡ്രൈവിംഗ് ചുരം കയറുന്ന പ്രതീതി നല്കുന്നു! അതിലേറെ അപകട സാധ്യതകളും!
ഒരു കല്യാണ വിരുന്നില്‍ സംബന്ധിച്ച് പാതിരാത്രിക്ക് ശേഷം മടങ്ങുമ്പോഴായിരുന്നു ഞാനും കുടുംബവും കുരുക്കില്‍ പെടുന്നത്. ഒരു മണിക്കൂറോളം കാത്തു നില്‍ക്കാനുള്ള സാവകാശം ഉള്ളത് കൊണ്ട് ക്ഷമയോടെ നില്‍ക്കാനായി. ചെറിയ മഴ, ചരക്കു കയറ്റിയ ട്രക്കുകള്‍ നാലുവശവും, അകലെ ഒന്നും ചെയ്യാനാവാതെ ഒറ്റക്കൊരു പോലീസ്, രേഖകളുമായി ഉറക്കച്ചടവോടെ ചെക്ക്പോസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന കണ്ടക്ടര്‍മാര്‍, തല നനയാതിരിക്കാന്‍ തലയില്‍ തോര്‍ത്തുമിട്ടു ട്രക്കുകളിലെ ഡ്രൈവര്‍മാരോട് നേരിട്ടു ചെന്ന് സംസാരിക്കുന്ന ചില ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ (കൈക്കൂലി ഇരുട്ടിന്റെ മറവില്‍ ചൂടോടെ ആവാനാനെന്നു ജനാഭിപ്രായം), കുരുക്ക് കൂടുതല്‍ സങ്കീര്‍ണമാക്കാന്‍, ക്ഷമയില്ലാതെ ഇടയ്ക്കു കയറാന്‍ ശ്രമിക്കുന്ന ചെറിയ വണ്ടികളും ഇരു ചക്ര വാഹനങ്ങളും. ഇതിനിടയിലാണ് ഒരു കൂട്ടം യുവാക്കള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്.
കൂടെയുണ്ടായിരുന്ന അളിയന് സാദിഖ് പറഞ്ഞപ്പോഴാണ് ഞാന്‍ ഇവരെപറ്റി മനസ്സിലാക്കുന്നത്. പാതിരാത്രിക്ക് ശേഷവും ഒരു ഒച്ചപ്പാടും ബഹളവുമില്ലാതെ, മുഖത്തൊരു പുഞ്ചിരിയുമായി, മലയാളം കന്നഡ തുളു, തമിഴ്, ഹിന്ദി ഭാഷകളില്‍ ഡ്രൈവര്‍മാരോട് സംസാരിച്ചു. കേള്‍ക്കാന്‍ കൂട്ടാക്കാത്തവരോട് അല്പം കാര്‍ക്കശ്യം കലര്‍ത്തി. തലങ്ങും വിലങ്ങും ഓടി നടന്നു വാഹനങ്ങള്‍ മാറ്റാനുള്ള സഹായങ്ങളും കുരുക്കു നീക്കാനുള്ള വഴികള്‍ കാട്ടി, ഇരുഭാഗത്ത് നിന്നും വരുന്ന കൂടുതല്‍ വാഹനങ്ങള്‍ വേണ്ടിടത്ത് വെച്ച് തടഞ്ഞും, ഉത്തരവാദിത്തത്തോടെ യാതൊരു പ്രതിഫലേച്ചയുമില്ലാതെ, വാര്‍ത്താ മാധ്യമങ്ങളില്‍ തല കാണിക്കാനാഗ്രഹിക്കാതെ സന്നദ്ധ ഭടന്മാരായി ഇവര്‍ ചെയ്യുന്ന സേവനം മഹത്വ മേറിയതും അതിലേറെ പുതിയ തലമുറയ്ക്ക് മാതൃകാ പരവുമാണ്. കണി കണ്ടുണരാന് ഇനിയും നന്മ വറ്റിയിട്ടില്ലാത്ത കേരളം!

Keywords : Article, Hosangadi, Youth, Social networks, Youth and social commitment, Haneef Kalmatta, Article Kasargodvartha.