city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് പാര്‍ട്ടി ഇല്ലാതായിക്കൊണ്ടിരിക്കുന്നു, പാലക്കാട്ടെ പതനം കാസര്‍കോടിനുള്ള പാഠം; സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമോ?

പ്രതിഭാരാജന്‍

(www.kasargodvartha.com 07.01.2017) സമ്പുര്‍ണ കേന്ദ്രകമ്മറ്റി യോഗം തിരുവനന്തപുരത്ത് വെച്ച് നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സിപിഎമ്മിനകത്ത് ഇനിയും അവസാനിക്കാത്ത വിഭാഗീയതേയേക്കുറിച്ചുള്ള ആലോചന ഇപ്പോള്‍ പ്രസക്തമാണ്. കാസര്‍കോട് ജില്ലയില്‍ അടക്കം അവസാനിക്കാതെ ഈ പ്രശ്‌നം നീളുന്നു. 2016 നവമ്പര്‍ 18 മുതല്‍ 20 വരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചേര്‍ന്നപ്പോള്‍ വിഭാഗീയത അവസാനിപ്പിക്കുക എന്ന വിഷയം സമയമെടുത്ത് ചര്‍ച്ച ചെയ്തിരുന്നു. എല്ലാ ജില്ലയിലും തുടര്‍ ചര്‍ച്ച യോഗം ആവശ്യപ്പെട്ടിരുന്നു.

കാസര്‍കോട് അടക്കം അതുണ്ടായില്ലെന്ന് ഇപ്പോള്‍ പിറകോട്ട് നോക്കുമ്പോള്‍ കാണാം. കുഞ്ഞിരാമന്‍ ഉദുമയിലേക്കും, എം രാജഗോപാലന്‍ തൃക്കരിപ്പൂരിലേക്കും മത്സരിക്കുന്ന കാര്യത്തില്‍ അടക്കം രാഷ്ട്രീയത്തില്‍ അതു പ്രകടമായിരുന്നു. കുറ്റിക്കോലില്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെടുന്നിടത്തേക്കു കൂടി ഇത്തരം വൈറസ് കടന്നു കുടി. മടിക്കൈയിലേയും, ബേഡകത്തേയും നിലേശ്വരത്തേയും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഒഴിയുന്നില്ല. എന്തു കൊണ്ട് മഞ്ചേശ്വരത്ത് പാര്‍ട്ടി ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന സമസ്യയ്ക്കും പരിഹാരം കാണാനാകാതെ ജില്ലാനേതൃത്വം കുഴയുന്നു. പാര്‍ട്ടിക്കിടയില്‍ തന്നെ പാര്‍ട്ടി ശത്രുക്കള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കാഴ്ച്ചക്ക് ഇനിയും ശമനമുണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ ജില്ലയിലേതു മാത്രമല്ല.

മഞ്ചേശ്വരത്ത് പാര്‍ട്ടി ഇല്ലാതായിക്കൊണ്ടിരിക്കുന്നു, പാലക്കാട്ടെ പതനം കാസര്‍കോടിനുള്ള പാഠം; സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമോ?

തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന കേന്ദ്ര കമ്മറ്റി നേതൃത്വം ഇതൊക്കെ പരിശോധിച്ചെന്നിരിക്കും. വ്യക്തിപരമായ ആഗ്രഹങ്ങള്‍, സ്വജന താല്‍പ്പര്യം, ഒപ്പം ഒരു വിഭാഗത്തെ കുട്ടത്തോടെ കുടെ നിര്‍ത്താന്‍ വഴിവിട്ട വേല തുടങ്ങി ഒട്ടേറെ പാടില്ലാത്ത വ്യാമോഹഹങ്ങള്‍ കടന്നു കയറിയ നേതാക്കളും ജനപ്രതിനിധികളും സംഘടനാ മര്യാദകള്‍ പോലും ലംഘിക്കുന്നു. ഇത് ആ പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ചവുടെ നിരസത്തിനും മനോധര്‍മ്മത്തിനും കോട്ടമുണ്ടാക്കുന്നു. ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ ഈ പാര്‍ട്ടിക്ക് എന്നെങ്കിലും കഴിയുമാറാകും എന്നു കരുതി ഇടതിനോടൊപ്പം നില്‍ക്കുന്നവര്‍ അസ്വസ്ഥരാണ്. നേതാക്കളുടെ പെരുമാറ്റത്തില്‍ പോലും കമ്മ്യൂണിസ്റ്റുകാരന് പാടില്ലാത്ത ധാര്‍ഷ്ട്യം.

ഇത് കാസര്‍കോട് ജില്ലയിലെ അണികള്‍ക്കെന്ന പോലെ സംസ്ഥാന വ്യാപകമായി പടര്‍ന്നു കിടക്കുന്നു. ഏരിയാ കമ്മിറ്റികളെ ഏകോപിപ്പിക്കാന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കു കഴിയുന്നില്ലെന്ന കാര്യത്തില്‍ ബേഡകം ഉദാഹരണത്തിനെടുക്കുമ്പോള്‍ ആലപ്പുഴയിലും കോഴിക്കോടും സമാന സംഭവങ്ങള്‍ കാണാം. മന്ത്രിമാരായ ജി സുധാകരനും, തോമസ് ഐസക്കും തമ്മിലുള്ള നീരസം ജനം ജയിപ്പിച്ചിട്ടും മന്ത്രിമാരാക്കിയിട്ടും അവരില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു.

ജില്ലയില്‍ കെ കുഞ്ഞിരാമനിലും, എം രാജഗോപാലനിലും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി മണികണ്ഠനിലും ബാലകൃഷ്ണന്‍ മാഷിലുമെല്ലാം തെരെഞ്ഞെടുപ്പു ഘട്ടത്തില്‍ ഉറവ പൊട്ടിയൊലിച്ച പാര്‍ലിമെന്ററി വ്യാമോഹം സംസ്ഥാനത്തൊട്ടാകെ പടര്‍ന്നതിനുള്ള തെളിവാണ് പത്തനംതിട്ടയും വയനാടും മറ്റും. കോഴിക്കോട്ടെ തര്‍ക്കങ്ങളും പരിഹരിക്കപ്പെടുന്നില്ല. പാലക്കാട്ടെ ജനങ്ങളുടെ ജീവിത രീതി തന്നെ കയ്യുരിലേതു പോലെ പാര്‍ട്ടി രീതിയാണ്. ഒരു ജീവിത രീതി തരപ്പെടുത്തിയ മാര്‍ക്‌സിയന്‍ ഗ്രാമങ്ങളില്‍ വരെ പാര്‍ട്ടി അയഞ്ഞു വരാന്‍ കാരണം നേതാക്കളുടെ പിടിപ്പുകേടാണ്. പൊന്‍മുട്ടിയിടുന്ന താറാവിന്റെ വയര്‍ പിളര്‍ക്കുകയാണവര്‍. അടുത്ത തലമുറക്കു വേണ്ടി ബാക്കി വെക്കില്ലെ ഈ പാര്‍ട്ടിയെ എന്ന ചോദ്യം സോഷ്യിലിസ്റ്റ് കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ഉന്നയിക്കുന്നു.

പാലക്കാട് പാര്‍ട്ടി മുന്നാം സ്ഥാനത്തേക്കെത്തിയത് കാസര്‍കോടിനുള്ള പാഠമാണ്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ പരാജയം ഇരന്നു വാങ്ങി. നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്വമാണ് അതിനുള്ള പ്രധാന കാരണം. കെപിഎസി ലളിതയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ടത് മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ഉണ്ടാക്കിയ നീരസം ചെറുതായിരുന്നില്ല. പൊട്ടിപ്പുറപ്പെട്ട, പിന്നീട് അടിച്ചമര്‍ത്തപെട്ട വിഭാഗീയത ഇനിയും ഒഴിഞ്ഞു പോകാതെ എറണാകുളമുണ്ട്. പാര്‍ട്ടി ദുര്‍ബലത വളമാക്കി ഇടുക്കിയില്‍ ബിജെഡിഎസ് വളര്‍ന്നത് കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യാതിരിക്കില്ല. തിരുവന്തപുരത്ത് വര്‍ഗബഹുജന സംഘടനകളുടെ വോട്ടുവരെ കൃത്യമായി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അത്യാര്‍ത്തി കൊണ്ടു സാധിച്ചില്ല. അതു ബിജെപിക്ക് അക്കൗണ്ടു തുറക്കാന്‍ ഇടയാക്കിയത് പാര്‍ട്ടി ചെറുതായി കാണില്ല.

ഇതൊക്കെ കാണിക്കുന്നത് വിശാഖ പട്ടണത്തും, കൊല്‍ക്കത്തയിലും മറ്റും ചേര്‍ന്ന് തെറ്റു തിരുത്തല്‍ നയരേഖ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടും അണികള്‍ക്കു വേണ്ട പാര്‍ട്ടിയെ നേതാക്കള്‍ക്ക് വേണ്ടാതായി വരുന്നുവെന്നാണ്. പാര്‍ട്ടി അച്ചടക്കം പാലിക്കുന്ന നേതാക്കളും അണികളും എന്ന കേളിയുള്ള കാസര്‍കോട് വരെ ഈ തീരുമാനങ്ങള്‍ ജലരേഖയെന്ന് വര്‍ത്തമാന രാഷ്ട്രീയം തെളിവു തരുന്നു. അതിനു ജില്ലാ സെക്രട്ടറിയെ പഴിക്കുന്ന ഒരു വിഭാഗവും മറുവിഭാഗവും ഇപ്പോഴും സജീവമാണ്.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസോടെ, കൊല്‍ക്കത്ത പ്ലീനത്തോടെ പാര്‍ട്ടി തികച്ചും മാര്‍ക്‌സിയം പ്രത്യശയാസ്ത്രം സ്വന്തം ജീവിതത്തിലെങ്കിലും പ്രയോഗിക്കും എന്നു കരുതിയ പാര്‍ട്ടിയുടെ അമിതാനുരാഗികളെ ഇതു നിരാശപ്പെടുത്തുന്നു. ഇതൊക്കെ പാര്‍ട്ടി കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ചക്കു വരാതിരിക്കില്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ വിലാപങ്ങള്‍ കേള്‍ക്കാതിരിക്കില്ല.

Keywords:  Kerala, kasaragod, Manjeshwaram, Article, Prathibha-Rajan, CPM, Politics, Political party, Palakkad, M Rajagopal, K Kunhiraman,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia