city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ : ഇന്ത്യന്‍ റെയില്‍വേയ്‌ക്കൊരപവാദം!

-എ.എസ് മുഹമ്മദ്കുഞ്ഞി

കാ
സര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രയ്ക്കായി എത്തുന്നവര്‍ അല്‍പം പ്രഷറുള്ളവരാണെങ്കില്‍ സൂക്ഷിക്കണം എന്നറിയിക്കുന്നതിന് ഈ കുറിപ്പുപകാരപ്പെടുമെങ്കില്‍ സന്തോഷം. സത്യത്തില്‍ ഇവിടെ, ഇത് നിയന്ത്രിക്കാന്‍ ആരും ഇല്ലെ എന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു. അന്വേഷണത്തിന് ഇവിടെ ഒരു ഫോണുണ്ട്. അത് തൊണ്ണൂറ് ശതമാനവും ആരും അറ്റന്റ് ചെയ്യാറേയില്ല. ഇനി നേരിട്ട് ചെല്ലുന്നവര്‍ക്ക് എന്‍ക്വയറി എന്നെഴുതിവെച്ച ഒരു കൗണ്ടറുണ്ട്. അധികവും അത് വിജനമായിരിക്കും. ആളുണ്ടെങ്കില്‍ തന്നെ വ്യക്തമായ മറുപടി അവിടുന്ന് കിട്ടാറുമില്ല.

മിക്കവാറും റിസര്‍വ്വല്ലാത്ത ടിക്കറ്റ് നല്‍കാന്‍ ഒരു കൗണ്ടര്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. അവിടെ പീക്ക് സമയങ്ങളില്‍ പുറത്ത് റോഡ് വരെ ക്യൂവായിരിക്കും. പലരും ലൈനില്‍ നിന്ന് ഞെരിപിരി കൊള്ളുന്നത് കാണാവുന്നതാണ്. കാരണം അവര്‍ നീങ്ങിക്കൊണ്ടിരിക്കെ, അണൗണ്‍സ്‌മെന്റില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒന്നാം നമ്പര്‍ പ്ലാറ്റഫോമില്‍ എത്തിച്ചേരുന്ന വണ്ടി, പ്ലാറ്റഫോമില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന അറിയിപ്പും കഴിഞ്ഞു. വണ്ടി പുറപ്പെടാറായിരിക്കുന്നു എന്നും നിസ്സഹായനായി കേട്ട് വരിയില്‍ നില്‍ക്കെ, താന്‍ യാത്ര ചെയ്യേണ്ട വണ്ടി ഉരുണ്ട് നീങ്ങുന്നതും കാണേണ്ടി വരുന്നു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ : ഇന്ത്യന്‍ റെയില്‍വേയ്‌ക്കൊരപവാദം!

ചിലപ്പോള്‍ ആ സമയത്ത് ആ ദിക്കിലേയ്ക്ക് അവസാനത്തെ വണ്ടിയായിരിക്കും പോയത്. പിന്നീട് രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് വേണം വേറൊന്ന് വരാന്‍. ഇതികര്‍ത്തവ്യമൂഢനായ യാത്രക്കാരന്‍ ആരെയോ ശപിച്ചു കൊണ്ട് വരിയില്‍ നിന്ന് മാറി, മൂലയില്‍ വെച്ചിരിക്കുന്ന തന്റെ ബേഗും തൂക്കി തിരിച്ച് പുറത്തേയ്ക്ക് വേഗതയില്‍ നടന്ന് പോകുന്നത് കാണാം. ഇത് ഒറ്റപ്പെട്ട കേസല്ല. വല്ല ബസ്സോ മറ്റോ കിട്ടുമോന്ന് നോക്കാനാണ് ഇങ്ങനെ പുറത്തിറങ്ങി പോകുന്നവരിലധികവും. വണ്ടിയുടെ സമയം നോക്കി അല്‍പനേരം മുമ്പ് റിക്ഷയില്‍ വന്നിറങ്ങിയ ആളായിരിക്കും ആ തിരിച്ചു പോകുന്നത്. എന്തൊരു ഗതികേടാണെന്ന് നോക്കിയേ..


മാസങ്ങള്‍ക്ക് മുമ്പ്, മുന്‍ വശത്തെ റോഡിന്റെ ഇപ്പുറത്ത് ഒരു സ്വകാര്യ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തന നിരതമായിരുന്നു. അത് യാത്രക്കാര്‍ക്ക് സഹായകരവുമായിരുന്നു. പിന്നെന്താണാവോ നിര്‍ത്തിക്കളഞ്ഞത്? ഇവര്‍ക്കിത്രയൊക്കെ മതിയെന്നാവുമോ? ഇന്ത്യന്‍ റെയില്‍വേ, ലോക റെയില്‍വേ ഭൂപടത്തില്‍ തന്നെ ഒരത്ഭുതമാണ്. ഒരു ദിവസം ഇത്രയും യാത്രക്കാരെ ലക്ഷ്യത്തിലെത്തിച്ചു കൊണ്ടിരിക്കുന്ന, ഇങ്ങനെയൊരു സംവിധാനം ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യത കുറവാണ്. ആ റെയില്‍വെയുടെ കാസര്‍കോട് സ്റ്റേഷന്‍ ഇപ്പോഴും ഇരുപതാം നൂറ്റാണ്ടിന്റെ ആ ആദ്യ ദശകങ്ങളിലെവിടെയോ ആണെന്ന് ട്രെയിനില്‍ യാത്ര ചെയ്യാന്‍ സ്ഥിരം സംവിധാനമുള്ള ജനപ്രതിനിധികളെ, യാത്രക്കാരുടെ വിഷമം മനസിലാക്കിക്കൊടുക്കാന്‍ എന്താണൊരു വഴി!
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Article, Railway station, Train, A.S Mohammed Kunhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia