city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിന്റര്‍ ഡേ ഒഫ് മൈ ചൈല്‍ഡ്ഹുഡ്; കാസര്‍കോടന്‍ ഭാഷയില്‍ ജീവിതത്തിലെ ഒരു ഫ് ളാഷ്ബാക്ക്‌

(www.kasargodvartha.com 12.11.2016)  കാസര്‍കോട്ടെ നാടന്‍ ഭാഷയ്ക്ക് ഇപ്പോഴും നാട്ടില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കാസര്‍കോട്ടെ ജനങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജോലി ചെയ്തുവരുന്നുണ്ടെങ്കിലും കാസര്‍കോട്ടെത്തിയാല്‍ അവരുടെ ഭാഷയും രീതിയും പഴമയിലേക്കുമടങ്ങും. ഭാഷയുടെ ഏറ്റവും വലിയ സൗന്ദര്യമാണ് കേരളത്തിന്റെ വടക്കേ അറ്റത്തെ പ്രദേശത്ത് കണ്ടുവരുന്നത്.

പുറത്തെത്തിയാല്‍ പോലും നമ്മുടെ ഭാഷയുടെ രീതികള്‍ അറിയാതെ തികട്ടിവരും. അപ്പോള്‍ കേള്‍ക്കുന്നവര്‍ അന്തം വിട്ടുപോകും. മഴ നനഞ്ഞു പോകുന്ന ഒരാളെ കാസര്‍കോട്ടെ ഭാഷയില്‍ 'അയാള്‍ പറ്റെ ചണ്ടിപുണ്ടിയായി പോകുന്നു' എന്നാണ് പറയുക. പുറത്തുള്ള ഒരാള്‍ക്ക് ഇത് കേട്ടാല്‍ ചിലപ്പോള്‍ പേടിയായിരിക്കും തോന്നുക.

കാസര്‍കോട്ടുകാര്‍ക്ക് കേരളത്തിലെ എല്ലാ ഭാഷകളും വഴങ്ങുമെങ്കിലും പുറമേയുള്ളവര്‍ക്ക് കാസര്‍കോടന്‍ ഭാഷ അനുകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലേയും ഭാഷകള്‍ സിനിമകളില്‍ കഥകളും കഥാപാത്രങ്ങളുമായി വന്നതിനാല്‍ ഭാഷയുടെ ഏകദേശരൂപം പലര്‍ക്കും വഴങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കാസര്‍കോടിന്റെ തനിനാടന്‍ ഭാഷ അത്ര പെട്ടെന്ന് മറ്റുള്ളവര്‍ക്ക് പിടികിട്ടില്ല.

ഈയൊരു സാഹചര്യത്തില്‍ കാസര്‍കോട് ഭാഷയില്‍ തന്റെ ബാല്യകാലം ഓര്‍ത്തെടുക്കുകയാണ് കാസര്‍കോട് സ്വദേശിയും ഫെയ്‌സ്ബുക്കിലെ നിറസാനിധ്യവുമായ അബ്ദുല്ല കുഞ്ഞി. അബ്ദുല്ല കുഞ്ഞി കാസര്‍കോട് വാര്‍ത്തയുടെ വായനക്കാരുമായി ഇനിയും പലതരം വിഭവങ്ങളുമായി സംവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ സജീവമാകാറുള്ള അബ്ദുല്ല കുഞ്ഞിക്ക് വലിയ സുഹൃദ്ബന്ധം നാട്ടിലും വിദേശങ്ങളിലുമുണ്ട്. അബ്ദുല്ല കുഞ്ഞിയുടെ കുറിപ്പിലേക്ക്..


കുള്‍പന്‍കാറ്റ് അടിക്ക്‌ന്നെ നാള്‍ല് ഒര്‍ങ്ങീറ്റെണ്‍ചിറ്റ് പോയ്റ്റ് അട്പ്പിന്റെര്ത് ഇരിക്കും, ഉമ്മ എപ്പളും കാല്‍തെ കല്‍ത്തപ്പം ബീത്ത്‌ന്നെ നാളും അദന്നെ, എട്കല്‍ത്‌ലെ തണ്ണി ബീയം ചൂടാണാങ്ക് അടിക്കും മേക്കും തീ ഇട്ട്റ്റ് ചുട്‌ന്നെ കല്‍തപ്പൊന്നെ ചുടണം!!

അട്പ്പില്‌ട്ടെ ചെപ്പ്‌ന്് തീ പുട്ചിറ്റാമ്പൊ അയ്‌ന്റെട്ക്ക് ബെച്ചെ ചര്‍ട്ടിക്ക് തീ പുട്ചിറ്റ് ബുസു ബുസൂന്ന് കത്തും, അപ്പൊ ഉര്‍ളിച്ചട്ടി അട്പ്പില് ബെച്ചിറ്റ് ഒപ്പ്ഡീ തേങ്ങെണ്ണെ ബീത്തീറ്റ് ചൂടാക്കും. എണ്ണെ പാങ്ങലെ ചൂടാന്നെന്റെ എട്ക് ഒരി ചെറിയെ നീരുള്ളി പലെകത്തീല് ല്‍ര്‍ക്കീറ്റ് ഉര്‍ളിച്ചട്ടിക്ക് ഇടും, ഉള്ളി കാഞിറ്റ് നല്ലെ മണം ബെര്‌മ്പൊ കല്‍തപ്പത്തിന് അര്ചിറ്റ് ബെച്ചെ എളം പിട്ട് ഉര്‍ളിച്ചട്ടിക്ക് ബീത്ത്‌മ്പൊ ചിര്‍ചിര്‍ര്‍ര്‍ര്‍ന്ന് ഒരി കൂറ്റും അയ്‌ന്റൊക്കത്തെ കാഞെ ളള്ളിന്റെ മണൊഉം,

ആ മണം മൂക്ക്‌ലേക്ക് കേര്‍മ്പൊന്നെ ബായിത്തണ്ണിം ബിഡിയും!! അന്ന്റ്റായ്റ്റ് ഒരി  ദബ്ബിന്റെ ഓഡ് ഉര്‍ളിച്ചട്ടിന്റെ ബായ്ക് കംതും,!
അയ്‌ന്റെ മേക്ക് നഡൂല് ഒരി നല്ലെ നിര്പ്‌ള്ളെ ചര്‍ട്ടി ബെക്കും. പിന്നെ അയ്‌ന്റെ ചുറ്റും ചെപ്പ്‌ന്റെ നിര്പ് ഇടും, കല്‍തപ്പം പാങ്ങലെ ബേഅ്‌ന്നെ മണ്‍ത്‌ല് ചളി കായാന് ഇര്‌ന്നെ ഞാന് ബീയം എണ്‍ചിറ്റ് പോയ്റ്റ് എഡ്കല്‍ത്ന്ന് തണ്ണി എള്‍ക്കാന് തൊട്ങ്ങും, നീ അമ്പര്പാക്കീറ്റ് എട്കലം പൊള്‍ചിര്‍ണ്ടാന്ന് ഉമ്മ ചെല്ലുമ്പൊ ഓലങ്കം എട്‌തേര്തന്നെ ബയ്യോട്ട് ബെക്കും, അപ്പൊ ഉമ്മ കയ്തുണി കൂട്ടീറ്റ് എട്കലം പൊന്തിച്ചിറ്റ് ബാള്‍ദിക്ക് ചുട്ടാണ്ണി ഒയ്കും,

ആ ഒയ്കല്‍ല് ബാല്‍ദീന്ന് ഒരി പൊഗെ എണിക്കും, ആ പൊഗെക്ക് രണ്ട് ഉള്ളങ്കയ്യും കാട്ടീറ്റ് തമ്മല്‍ല് തിര്മ്പും, അയ്‌ന്റെട്ക് ഉമ്മ ചെമ്പോല്‍ത്ന്ന് കുള്‍താണ്ണി എള്‍കീറ്റ് ബാല്‍ദീലെ ചുട്ടാണ്ണിക്ക് ബീത്തീറ്റ് ബെര്‍ല്‌ല് ടെംപറേചര്‍ ചെക്കാക്കും, എനി കുള്‍തെ കൂട്ടണാന്ന് കേട്ട്റ്റ് ചുട്ടാണ്ണിന്റ ബാല്‍ദി മറേല് കൊണ്ട് ബെക്കും, അയ്‌ന്റെക്കത്തെ ഒരി കടയത്ത്‌ല് കൊര്‍ച് ചൂട്‌ണ്ടെങ്ക് കുള്‍തെ കൂട്ടാന്‍ ബെക്കും!.

നെരേല്‍തെ റേഡിയോല് കേക്ക്‌ന്നെ ലൈഫ് ബോയ് ഹെ ജഹാന്‍ തന്ത്രുസ്തിഹെ വഹാന്‍ ഞാല്‍ം പാഡീറ്റ് മറേന്ന് പൊര്‍ത് ബന്ന്റ്റാമ്പൊ ഉമ്മ പണീന്റെഡേന്ന് അമ്പര്പ്‌ലെ ബന്ന്റ്റ് തലെ ഒര്‍ക്കെ തോര്‍തും. ഹ്ഹ്ഹ്... ചള്‍ക്ക്ന്ന്മാന്ന് ഉമ്മാഡ് ചെല്ലുമ്പൊ അട്പ്ന്റര്ത് ബട്ടെല് കുറുമുറാന്ന് തുന്നാന് മുര്‍ചിറ്റ് ബെച്ചെ കെര്കണ്ടം കല്‍തപ്പം എന്നെ നോക്കീറ്റ് ചിരിക്കും. നീ ബീയം ചൂട് ചൂട് കെല്‍തപ്പം തുന്ന്ന്ന് ചെല്ലീറ്റ് ഉമ്മ എന്റെ തലെ തോര്‍ത്‌ന്നെ മദിയാക്കീറ്റ് തലെ തഡീറ്റ് അള്‍ക്കും. ആ തടല്‍ല് എങ്ങന്‍തെ കുള്‍പും പമ്പ കടക്കും!!!..

വിന്റര്‍ ഡേ ഒഫ് മൈ ചൈല്‍ഡ്ഹുഡ്; കാസര്‍കോടന്‍ ഭാഷയില്‍ ജീവിതത്തിലെ ഒരു ഫ് ളാഷ്ബാക്ക്‌

Keywords:  Article, Child, Story, Childhood, Mother, Winter day of my childhood, Abdulla Kunhi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia