city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിനോട് എന്ന് അവസാനിക്കും ഈ അവഗണന?

ശ്രീജേഷ് കെ

(www.kasargodvartha.com 28.11.2021) മാറിമാറിവരുന്ന ഗവൺമെൻ്റുകളും തുടർ ഭരണം നടത്തുന്ന പിണറായി സർക്കാരും കാസർകോടിനെ അവഗണിക്കുകയാണോ?. ആരോഗ്യമേഖലയിലെ ശൂന്യത കാസർകോട്ടുകാർ ശരിക്കും അനുഭവിച്ചത് കോവിഡ് മഹാമാരി പിടിമുറുക്കിയകാലത്തായിരുന്നു. ഒരു ചെറിയ രോഗം വന്നാൽ പോലും കർണാടകയിലെ മംഗളൂറിനെയോ മറ്റു ജില്ലകളെയോ ആശ്രയിക്കേണ്ടി വരുന്ന നമ്മൾ കർണാടക അതിർത്തികളും ജില്ലാ അതിർത്തികളും അടച്ചപ്പോൾ പെട്ടുപോയി.
                       
കാസർകോടിനോട് എന്ന് അവസാനിക്കും ഈ അവഗണന?

കൃത്യസമയത്ത് ചികിത്സ കിട്ടാത്തതുകൊണ്ട് ജീവൻ പൊലിഞ്ഞുപോയ കാഴ്ച ഇന്നും നമ്മുടെ കൺമുമ്പിലുണ്ട്. കേരളത്തിന് എയിംസ് അനുവദിക്കുന്നു എന്ന് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം സന്തോഷത്തോടെയാണ് നമ്മൾ കണ്ടത്. എന്നാൽ കാസർകോട്ടല്ല കോഴിക്കോട്ടാണ് എയിംസ് വരുന്നതെന്ന സൂചന ലഭിക്കുമ്പോൾ വീണ്ടും നമ്മൾ അവഗണിക്കപ്പെടുകയാണ്.

മെഡിക്കൽ കോളേജ് ഉണ്ട്, പക്ഷേ ചികിത്സയില്ല. 'അമ്മയും കുഞ്ഞും' ആശുപത്രി ഉദ്ഘാടനം കഴിഞ്ഞിട്ടും പൂട്ടിക്കിടക്കുകയാണ്. ഇതാണ് കാസർകോടിന്റെ ആരോഗ്യമേഖല. ആരോഗ്യ രംഗത്ത് കേരളം പുതു വിപ്ലവം സൃഷ്ടിക്കുകയാണെന്ന് പറയുമ്പോഴും കാസർകോട് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.

കോഴിക്കോട് ജില്ലയിൽ നൂതന സംവിധാനങ്ങളുള്ള പല ആശുപത്രികളും നിലവിലുണ്ട്. നമുക്കാണെങ്കിൽ പേരിനുപോലും ഒരു നല്ല ആശുപത്രിയിലെന്നതാണ് സത്യം. എയിംസ് പോലൊരു ആശുപത്രി കാസർകോട്ടേക്ക് വരുകയാണെങ്കിൽ ദുരിതം പേറി ജീവിക്കുന്ന ഒരു ജനതയ്ക്ക് അത് ആശ്വാസം പകരും. എയിംസ് കാസർകോടിന്റെ ആവശ്യമല്ല മറിച്ച് അത്യാവശ്യമാണ്.

നമ്മുടെ സമരങ്ങൾ കാസർകോട് ജില്ലയിൽ മാത്രമായി ചുരുങ്ങാതെ സംസ്ഥാന വ്യാപകമായി വ്യാപിക്കേണ്ടതുണ്ട്. ഇവിടെ രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. നമുക്കുവേണ്ടി ... ഭാവിതലമുറയ്ക്ക് വേണ്ടി..


Keywords: News, Kerala, Kasaragod, Kozhikode, Hospital, Government, Article, Karnataka, Mangalore, District, Medical College, Will this neglect of Kasaragod end?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia