city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുറത്താക്കിയയാള്‍ സിപിഎം സെക്രട്ടറിയാകുമോ? സമ്മേളനം ഉറ്റുനോക്കുന്നവരില്‍ മറ്റു പാര്‍ട്ടിക്കാരും

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 28.09.2017) ഒക്ടോബര്‍ ഒന്നിനാണ് കാഞ്ഞങ്ങാട് അരയിലെ സിപിഎം ബ്രാഞ്ചു സമ്മേളനം. അരിവിതച്ച് അരയിയെ സമൃദ്ധമാക്കുന്ന കാര്‍ത്തിക ചാമുണ്ഡിയുടെയും, കാലിച്ചേകവന്റെയും അമരഭൂമി. നാട് കാക്കുന്ന ദേവതമാരുടെ ശക്തി കുടികൊള്ളുന്ന മനസുമായാണ് അരയിലെ ഉദയവും അസ്തമയവും കൊഴിഞ്ഞു പോവുക. ഈശ്വര സങ്കല്‍പ്പത്തെ പ്രകൃതിയുമായി ചേര്‍ത്തു കാണുന്ന വിശ്വാസമാണ് അരയിയുടേത്. അവിടെ വിതക്കുന്നതിനും കൊയ്യുന്നതിനും കൃഷിയും കൃഷിയിടങ്ങളും മാത്രമല്ല, കാലികളെ കാക്കാന്‍ കാലിച്ചാന്‍ അടക്കം അരയി ഗ്രാമത്തിന്റെ ഓരോ സിരകളിലും ഗ്രാമ സൗകുമാര്യം തുടിച്ചു കൊണ്ടിരിക്കുന്നു. നാനാവിധ ജാതികള്‍, വിവിധ സംഘടനകള്‍ വസിക്കുന്ന, അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവ നിലനിര്‍ത്തിക്കൊണ്ടു തന്നെ സാഹോദര്യം ഊട്ടിയുറപ്പിക്കുന്ന ഗ്രാമമാണ് അരയി. സി.പി.എമ്മിനു പുറമെ, സി.പി.ഐയും, കോണ്‍ഗ്രസും, ജനതാദളും, മുസ്ലിം ലീഗും ഇവിടെ അല്ലലില്ലാതെ ഒരുമിച്ചു കഴിയുന്നു.

ഈ പ്രശാന്ത ഭൂമിക്കെന്തു പറ്റിയെന്ന് അന്യേഷിച്ചപ്പോഴാണറിയുന്നത്. പ്രകൃതി സ്നേഹിച്ച് അനുഗ്രഹിച്ചു തന്ന പരിസ്ഥിതി ലോല പ്രദേശമായ സൗന്ദര്യത്തിന്റെ ഉറവിടങ്ങളായ ചില മേഖലകളുണ്ട് അരയില്‍. അത് ഇടിച്ചു നിരത്തി കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കാനൊരുമ്പെടുന്നു. 100 ഏക്കറാണ് അവര്‍ ലക്ഷ്യമിട്ടത്. അമ്പലത്തറയിലെ സോളാര്‍ പാനല്‍ വിവാദത്തില്‍ പെട്ടുഴലുകയാണ്. അരയി, വെള്ളൂട തുടങ്ങിയ സ്ഥലങ്ങളില്‍ പദ്ധതികള്‍ ഇതാ വരുന്നു എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു തന്ന ഇന്‍ക്യുബേഷന്‍ സെന്ററും കണ്ണൂരിലേക്ക് നാടു നീങ്ങുകയാണ്. ബഹുമുഖ രാഷ്ട്രീയത്താല്‍ സമ്പന്നമായ അരയിലെ പ്രവര്‍ത്തകരും, നേതാക്കളും നിര്‍നിമേഷരായി നോക്കി നല്‍ക്കുക മാത്രമാണ് ചെയ്യുന്നത്. രാഷ്ട്രീയ നിലപാടുകള്‍ക്ക് പഴയ വീര്യം നഷ്ടപ്പെടുകയാണ് ഇവിടെ. കിളികള്‍ വന്നിരുന്ന് കിന്നാരം പറയുന്ന ഗുരുവനത്തിനു കുറുകെ റോഡ് വെട്ടാന്‍ ഒത്താശ ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 22ന് പാലക്കാലില്‍ പാര്‍ട്ടിയുടെ വായനശാലക്ക് തീയിട്ടു. ഓഗസ്റ്റ് 18നാണ് പാലക്കാലിലെ ബി.ജെ.പി ഓഫീസായ ജയകൃഷ്ണന്‍ സ്മാരക സ്മൃതി മന്ദിരത്തിന് സാമൂഹ്യ ദ്രോഹികള്‍ കരി ഓയില്‍ ഒഴിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് സി.പി.എമ്മിന്റെ പതാകയും ബാനറും മറ്റും കത്തിച്ചു കളഞ്ഞത്. സമാധനത്തിന്റെ പര്യായമായ അരയില്‍ അക്രമങ്ങളുടെ നിര തന്നെ രൂപപ്പെടുന്നതിനു കാരണം അവിടെയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളാകണം.

 പുറത്താക്കിയയാള്‍ സിപിഎം സെക്രട്ടറിയാകുമോ? സമ്മേളനം ഉറ്റുനോക്കുന്നവരില്‍ മറ്റു പാര്‍ട്ടിക്കാരും

കഴിഞ്ഞ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ ഇടതു മുന്നണിയോട് കലഹിച്ചാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി നാരായണന്‍ ഇവിടെ മത്സരിച്ചത്. അരയി ബ്രാഞ്ച് സെക്രട്ടറി പി. രാജന്‍ റിബലായി മത്സരിച്ചു. വോട്ടര്‍മാര്‍ പി. രാജനോടൊപ്പം നിന്നു. 2015 ഒക്റ്റോബര്‍ 17ന് പി. രാജനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിപ്പു വന്നു. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് വേട്ടെണ്ണി നോക്കിയപ്പോള്‍ റിബല്‍ സ്ഥാനാര്‍ത്ഥി രാജന്‍ 290 ല്‍പ്പരം വോട്ടു പിടിച്ചെടുത്തിരിക്കുന്നു. മുന്നണി സ്ഥാനാര്‍ത്ഥി നാരായണന്‍ കുളിര്‍ക്കെ തോറ്റു. ബി.ജെ.പിയുടെ സി.കെ. വല്‍സലന്‍ പാട്ടും പാടി ജയിച്ചു. ആ തെരെഞ്ഞെടുപ്പോടെ സി.പി.എം എന്ന പ്രസ്ഥാനം തന്നെ അരയില്‍ മൂകമായി. പിന്നീടെന്തു സംഭവിച്ചു, അപ്പോഴാണ് ഈ സമ്മേളനക്കാലത്ത് അന്വേഷിച്ചപ്പോള്‍ പലതും അറിയാന്‍ കഴിഞ്ഞത്. പുറത്താക്കിയ രാജനെ പാര്‍ട്ടി വീണ്ടും തിരിച്ചെടുത്തിരിക്കുന്നു. അസാധാരണമായ വേഗതയും തിടുക്കവുമുണ്ടായിരുന്നു ഈ തിരിച്ചെടുക്കലിന്. രാജനെ ഇത്തവണ വീണ്ടും സെക്രട്ടറിയാക്കി അവരോധിക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യം. രാജന്‍ അതിനു സമ്മതിച്ചാല്‍ പാര്‍ട്ടിയുടെയും മുന്നണിയുടേയും വീണ്ടെടുപ്പ് സുഗമമാകുമെന്നാണ് നാടും പാര്‍ട്ടി അംഗങ്ങളും കരുതുന്നത്. നിലവിലെ സെക്രട്ടറി പവിത്രനാണ്. ഇത്തവണ ബ്രാഞ്ച് വിഭജിച്ച് രണ്ടാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. സമ്മേളനം മറ്റു പാര്‍ട്ടികളും ഉറ്റുനോക്കാനും കാരണം രാജന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, CPM, CPI, Congress, election, Will the Rajan elect as CPM Secretary?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia