city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കുന്ന കേവലം കാട്ടുപുല്ലല്ല കാസര്‍കോട്ടുകാര്‍'; മാറേണ്ടത് നമ്മളാണ്

ഖലീല്‍ എരിയാല്‍

(www.kasargodvartha.com 25.07.2018) എന്തിനും ഏതിനും സമയമില്ലാതെ ഞാന്‍ എന്റെ കുടുംബം, എന്റെ ജോലി, എന്റെ ബിസിനസ്സ് എന്നതിനപ്പുറം സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാതെ ഒന്നിനോടും പ്രതികരണ ശേഷയില്ലാത്തവരായി നാം മാറിയിരിക്കുന്നു. അത്‌കൊണ്ട് തന്നെ ഭരണ വര്‍ഗ്ഗം നമ്മെ കണ്ടില്ലെന്നു നടിക്കുന്നു. ഈ മാനസ്ഥിതി എന്നു നമ്മള്‍ മാറ്റുന്നുവോ അന്ന് മാറി തുടങ്ങും കാസാര്‍കോടിന്റെ പിന്നോക്കാവസ്ഥയും വികസന മുരടിപ്പും.

പറഞ്ഞു വരുന്നത് അനുദിനം നിരവധി ജീവനെടുത്തുകൊണ്ടിരിക്കുന്ന റോഡിനെപ്പറ്റിത്തന്നെയാണ്. കുറച്ചാളുകളുടെ നിരന്തരമായുള്ള നിലവിളി കേള്‍ക്കാന്‍ രണ്ട് കുഞ്ഞു ജീവനുകള്‍ കൂടി ബലി കൊടുക്കേണ്ടിവന്നു. ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും സടകുടഞ്ഞെഴുന്നേറ്റ് ആദ്യം 130 കോടി കിട്ടിയെന്നു പറഞ്ഞ ജനപ്രതിനിധി തന്നെ പ്രഖ്യപിച്ചു 75 കോടി കിട്ടി പണി ഉടന്‍ തുടങ്ങുമെന്ന്. അടുത്ത ജീവനുകള്‍ റോഡില്‍ പൊലിയുംവരെ എല്ലാം ശുഭം...

'നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കുന്ന കേവലം കാട്ടുപുല്ലല്ല കാസര്‍കോട്ടുകാര്‍'; മാറേണ്ടത് നമ്മളാണ്

ആദ്യമായി നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥന്മാരുടെ കാര്യം തന്നെയെടുക്കാം, ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് നേരാംവണ്ണം ഒന്നിനും സമയമില്ല. ട്രെയിനിന്റെ സമയമനുസരിച്ച് ജേലിക്കെത്തുകയും ഓഫീസ്

സമയത്തിന് മുമ്പേ തിരിച്ചോടുകയും ചെയ്യുന്ന ഇതര ജീല്ലയിലെ ഉദ്യോഗസ്ഥരില്‍ നിന്ന് നാം എന്താണ് പ്രതീക്ഷിക്കേണ്ടത്. ഇതിനെതിരെ ഒന്നു പ്രതികരിക്കാന്‍ പോലും നമുക്ക് സാധിക്കുന്നില്ല. നമ്മുടെ ജനപ്രധികള്‍ക്ക് ഇതെന്നും കാണാന്‍ സമയവുമില്ല.

സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി അഴിമതി നടത്തി റോഡ് പണിയുന്ന ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തി ലാഭം കൊയ്യുന്ന കരാറുകാരും വോട്ട് വാങ്ങി ജയിച്ച് ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത ജനപ്രതിനിധികളില്‍ നിന്നും ഇത്രയെ പ്രതീക്ഷിക്കാവൂ...

മില്‍ഹാജിന്റെയും ഷാസിലിന്റെയും മാതാപിതാക്കളെ.. ഇത് കസര്‍കോടാണ്, പ്രതികരണ ശേഷിയില്ലാത്ത നമ്മുടെ സ്വന്തം നാട്.. മാപ്പ്...

എന്തിനധികം പറയണം, ഈ റോഡ് നിത്യേന ഉപയോക്കുന്ന ജനസമൂഹത്തിനും ഇതില്‍ ഒരു പ്രശ്‌നവുമില്ല. നിത്യേനയെന്നോണം എത്രയെത്ര അപകടങ്ങള്‍ കാണുന്നു, ഒരു കുലുക്കവുമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യതൊരു രാഷ്ട്രിയ പാര്‍ട്ടിയുടെയും സംഘടനകളുടെയും പിന്‍ബലമില്ലാതെ ഒരു കൂട്ടം ആള്‍ക്കാര്‍ സാമൂഹ്യ മാധ്യമ കൂട്ടായിമയിലൂടെ പിഡബ്ല്യൂഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലും കണ്ടില്ലെന്ന് നടിച്ച് തിരസ്‌ക്കരിച്ചത്.

നാഷണല്‍ ഹൈവേ കുണ്ടും കുഴികളും നിറഞ്ഞ് കുളമായി മാറിയിട്ടും ഈ കുഴികളില്‍ പതിച്ച് നിത്യേനയെന്നോണം ഒട്ടനവധി ജീവനുകള്‍ പൊലിയുകയും അതിലുമെത്രയോ ആളുകള്‍ ഒന്ന് ചലിക്കാന്‍ പോലുമാവതെ ജീവച്ഛവമായിട്ടും അനവധി മാതാപിതാക്കള്‍ക്ക് മക്കളെയും സഹോദരിമാര്‍ക്ക് ഭര്‍ത്താവിനെയും നഷ്ടപ്പെട്ടിട്ടും ഒട്ടനവധി കുഞ്ഞുങ്ങള്‍ അനാഥകളായിട്ടും ഇതെന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന് ധരിച്ച് പുറംതിരിഞ്ഞ് നടക്കുന്നവര്‍ സ്വന്തത്തിലോ ബന്ധത്തിലോ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പേള്‍ മാത്രമേ നിലവിളിച്ച് സടകുടഞ്ഞെഴുന്നേറ്റ് രൗദ്രഭാവം പുല്‍കയുള്ളൂ. ഈ മനോഭാവം എന്ന് അവസാനിപ്പിക്കുന്നുവോ അന്നേ നമ്മുടെ നാടും റോഡും മറ്റു പലതും നന്നാവുകയുള്ളു.

കാസര്‍കോട്ടുകാരുടെ ഏറ്റവും വലിയ മറ്റൊരു ശാപമാണ് കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് പറയുംപോലെ എന്തിനും എതിനും സമരം ചെയ്താലേ കിട്ടുകയുള്ളൂ എന്നത്. അത് റോഡായാലും, തോടായാലും, ട്രെയിനായാലും, ബസായാലും, ആരോഗ്യ കേന്ദ്രമായാലും, വിദ്യാഭ്യാസ സ്ഥാപനമായാലും, മെഡിക്കല്‍ കോളജയാലും എന്തിനും ഏതിനും തെരുവിലിറങ്ങേണ്ട ഗതികേട് കാസര്‍കോടിന് മാത്രം സ്വന്തം.

ഇതര ജില്ലയിലെ ജനപ്രതിനിതികളും മന്ത്രിമാരും മറ്റും അവരുടെ മേഖലകളിലെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ മിടുക്കുകാട്ടുമ്പോള്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ കാസര്‍കോടിന്റെ അവകാശം ചോദിച്ച് വാങ്ങാന്‍ കെല്‍പ്പില്ലാത്തവരായി മാറിയിട്ട് ജില്ലയോളം പഴക്കമുണ്ട്. അവര്‍ക്ക് പലരെയും തൃപ്തിപ്പെടുത്തേണ്ടതായിട്ടുള്ളത് കെണ്ട് ഇതെന്നും കാണാനുള്ള കണ്ണില്ല, കേള്‍ക്കാനുള്ള കാതില്ല, ഇതിനായി മാറ്റിവെക്കാനുള്ള സമയവുമില്ല. ജനകീയ സമരങ്ങള്‍ കൊണ്ട് വല്ലതും കിട്ടിയാല്‍ തന്നെ അതൊക്കെ തന്റെ നേട്ടങ്ങളാക്കാന്‍ തിടുക്കം കാട്ടി എട്ടുകാലി മമ്മുഞ്ഞിമാരാവാനും അവര്‍ക്കൊട്ടും മടിയില്ല.

കേരളവും കേന്ദ്രവും ആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിലെന്ന് പറയും പോലെ കാസര്‍കോട് എന്നും പിന്നാമ്പുറത്ത് തന്നെയാണ്. നമ്മുടെ നാട് പലര്‍ക്കും യാത്ര തുടാങ്ങാനും അവസാനിപ്പിക്കാനുമുള്ള ഇടമായി മാത്രം മാറിയിട്ട് കാലമെത്രയോ ആയി. എന്നിട്ടും നമുക്കെരു കുലുക്കവുമില്ലായെന്ന് മാത്രമല്ല മോണ കാട്ടി ഇളിക്കുകയും കൈയടിച്ച് പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒന്നിനോടും പ്രതികരണവും പ്രതിബദ്ധതയുമില്ലാത്ത സമൂഹമായി തീര്‍ന്ന നാം ഇനിയുമെത്ര കാലം ഇങ്ങനെ മുന്നോട്ടു പോകും? നാളത്തെ തലമുറയോട് നാം എന്തു പറയും? അവരെയും പ്രതികരണ ശേഷിയില്ലാത്തവരായി മാറ്റണോ?...

വരൂ.. നമുക്ക് ഒത്തൊരുമിക്കാം, നമോരോര്‍ത്തരും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലതെ നാടിന്റെ നന്മയോര്‍ത്ത് വികസനമെന്ന ഒരെറ്റ മുദ്രാവക്യമുയര്‍ത്തി ഒരു മെയ്യും മനസുമായി ഇടമുറിയാത്ത ആവേശവുമായി ഒന്നിച്ചു മുന്നേറാം. മാറ്റങ്ങള്‍ക്ക് തുടക്കമിടാം, നമുക്കൊരുമിച്ച് പറയാം.

ഞങ്ങളൊന്നാണ്. ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്. ഞങ്ങളും കേരളീയരാണ്. ഞങ്ങളും ഭാരതീയരാണ്.

'നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കുന്ന കേവലം കാട്ടു പുല്ലല്ല കസര്‍കോട്ടുകാര്‍'

'ശങ്കവേണ്ട ഒന്നായി പുണ്ണാര്‍ന്നാല്‍ പൊന്‍കതിര്‍ പൂക്കും - നിശ്ചയം '

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, kasaragod, Development project, Road, collapse, Political party, Strike, Protest, Why Kasargod always backward, Khaleel Eriyal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia