മന്ത്രിക്ക് കാസര്‍കോടിനെ വേണ്ടെങ്കില്‍ കാസര്‍കോടിന് മന്ത്രിയെ വേണോ?
Feb 24, 2012, 15:44 IST
പാനൂരിന്റെ സിംഹകുട്ടി നമ്മുടെ കൃഷിമന്ത്രി കെ.പി മോഹനന് ഉഗ്രപ്രതാപിയാണ്. ആരോടും എന്തും വെട്ടി തുറന്നു പറയും. വെട്ടൊന്ന് തുണ്ടം രണ്ട് എന്ന രീതിക്കാരനാണ്. നിയമസഭയെന്നോ മന്ത്രിയെന്നോ മറ്റോ പുള്ളിക്കാരന് ഭേദമില്ല. ദേഷ്യം വന്നാല്‍ ഇരിക്കുന്ന സ്ഥാനമാനങ്ങളും അപ്പടി അങ്ങ് മറക്കും. പാനൂരിലെ സിംഹകുട്ടിയായതിനാല് 18 അടവും പൂഴികടകനും മോഹനേട്ടനു വശമാണ്. ഈ അത്യപൂര്‍വ്വമായ മെയ്വഴക്കമുള്ള സംസ്ഥാന മന്ത്രി സഭയിലെ ഏക മന്ത്രിയാണ് അദ്ദേഹം. ഇത്രയും ചുമതലാബോധമുള്ള മന്ത്രി സംസ്ഥാനത്തില്ലെന്നാണ് പുതിയ സംസാരം.
ഈ ചുമതലാ ബോധത്തിന്റെ ദുരന്തമാണ് കാസര്‍കോട് ജില്ലാ ഇന്ന് നേരിടുന്നത്. സി.ടി അഹമ്മദലിയും ചെര്‍ക്കള അബ്ദുല്ലയും പയ്യന്നൂര്‍ക്കാരി ശ്രീമതി ടീച്ചറും കാസര്‍കോടിന്റെ ചുമതല സ്തുത്യര്‍ഹമായി നിറവേറ്റിയവരാണ്. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക്ക് ദിനത്തിനും സല്യൂട്ടടിക്കാനുണ്ടെന്നറിഞ്ഞാല് ടീച്ചര്‍ രണ്ടുദിവസം മുമ്പേ കാസര്‍കോട്ടെത്തും.
2011 നവംബറില്‍ കാഞ്ഞങ്ങാട്ട് നടന്ന സര്‍വ്വകക്ഷി സമാധാന കമ്മിറ്റി യോഗമാണ് മോഹനേട്ടന് ചെയ്തു തീര്‍ത്ത ജില്ലയിലെ അവസാനത്തെ ചുമതല. പിന്നെ പത്തോളം പരിപാടികളില്‍ മോഹന്‍ജി ജില്ലയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിലൊന്നിലും സംബന്ധിക്കാതെ ജില്ലയുടെ ചുമതല നിര്‍വഹിച്ച മന്ത്രി സഭയിലെ ഏക മന്ത്രിയെന്ന നിലയില്‍ മോഹനേട്ടന് ഇപ്പോള്‍ ഗിന്നസ് ബുക്കിലേക്ക് നടന്നുകയറുകയാണ്. അത്യുത്തര ദേശത്തെ പാമര ജനലക്ഷങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ ഇതിനപ്പുറം എന്തുവേണം. സ്വന്തം പാര്‍ട്ടി പരിപാടികള്‍ പോലും ബഹിഷ്കരിച്ചും മന്ത്രി ജില്ലയില്‍ ചുമതലാ ബോധത്തിന്റെ റിക്കാര്‍ഡിട്ടു കഴിഞ്ഞു.
മോഹനേട്ടന്റെ ഈ കാസര്‍കോട് വിരുദ്ധനയത്തിനെതിരെ യു.ഡി.എഫ് ജില്ലാ ലെയ്സണ്‍ സമിതിയില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മുറുമുറുപ്പുകളൊന്നും മോഹനക്കുറുപ്പിന് പ്രശ്നമേയല്ല. ജില്ലയിലെ യു.ഡി.എഫിനെയും മോഹനേട്ടന് പ്രശ്നമല്ലെന്നാണ് അടക്കിപ്പിടിച്ച സംസാരം. എന്നാല്‍ യു.ഡി.എഫും എല്‍.ഡി.എഫുമല്ലാത്ത പൊതുസമൂഹത്തിന് ഒരൊറ്റ വഴിയേയുള്ളൂ. ഔദ്യോഗിക ചുമതല നിര്‍വ്വഹിക്കാതെ ഭരണഘടന ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്ന കെ.പി മോഹനനെയും കാസര്‍കോട്ടെ ജനങ്ങള്‍ ബഹിഷ്കരിക്കേണ്ടതല്ലേ.....? ഇതല്ലാതെ മറ്റെന്തു വഴി.
-കെ.എസ്. ഗോപാലകൃഷ്ണന്

എന്നാല്‍ മോഹനേട്ടന് അങ്ങനെയല്ല. ഈ പൂമാന്‍ കാസര്‍കോടെന്ന് കേട്ടാല്‍ കലിയെന്നാണ് ചില ദോഷൈകദൃക്കുകള്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി സാര്‍ കാസര്‍കോടിന്റെ സ്ഥിതിഗതികള്‍ ഭദ്രമാക്കാന്‍ ചുമതലയേല്‍പ്പിച്ചത് മോഹനേട്ടനെയാണ്. ഇതോടെ കാസര്‍കോടിന്റെ സ്ഥിതി ഭദ്രമല്ല, സുഭദ്രമായെന്നേ പറയേണ്ടു. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ നമ്മുടെ വയനാടന്‍ വീരാംഗന മന്ത്രി കുമാരി ജയലക്ഷ്മിക്ക് സല്യൂട്ടടിക്കാന്‍ നിയോഗമുണ്ടായത് കണ്ണൂരിലാണ്. പക്ഷേ പാനൂര്‍ സിംഹകുട്ടി വിട്ടില്ല. എന്റെ കാട്ടില്‍ മറ്റൊരു സിംഹം വേണ്ടെന്നായി. ഉടന്‍ ഉത്തരവിറങ്ങി. മോഹനേട്ടന് കണ്ണൂരില്‍ സല്യൂട്ടടിക്കും. ജയലക്ഷ്മി കാസര്‍കോട്ടും സല്യൂട്ടടിക്കും. പോരേ പൂരം. സംഗതി മോഹനേട്ടന് ഇച്ഛിച്ചതുപോലെ നടന്നു.
2011 നവംബറില്‍ കാഞ്ഞങ്ങാട്ട് നടന്ന സര്‍വ്വകക്ഷി സമാധാന കമ്മിറ്റി യോഗമാണ് മോഹനേട്ടന് ചെയ്തു തീര്‍ത്ത ജില്ലയിലെ അവസാനത്തെ ചുമതല. പിന്നെ പത്തോളം പരിപാടികളില്‍ മോഹന്‍ജി ജില്ലയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിലൊന്നിലും സംബന്ധിക്കാതെ ജില്ലയുടെ ചുമതല നിര്‍വഹിച്ച മന്ത്രി സഭയിലെ ഏക മന്ത്രിയെന്ന നിലയില്‍ മോഹനേട്ടന് ഇപ്പോള്‍ ഗിന്നസ് ബുക്കിലേക്ക് നടന്നുകയറുകയാണ്. അത്യുത്തര ദേശത്തെ പാമര ജനലക്ഷങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ ഇതിനപ്പുറം എന്തുവേണം. സ്വന്തം പാര്‍ട്ടി പരിപാടികള്‍ പോലും ബഹിഷ്കരിച്ചും മന്ത്രി ജില്ലയില്‍ ചുമതലാ ബോധത്തിന്റെ റിക്കാര്‍ഡിട്ടു കഴിഞ്ഞു.
മോഹനേട്ടന്റെ ഈ കാസര്‍കോട് വിരുദ്ധനയത്തിനെതിരെ യു.ഡി.എഫ് ജില്ലാ ലെയ്സണ്‍ സമിതിയില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മുറുമുറുപ്പുകളൊന്നും മോഹനക്കുറുപ്പിന് പ്രശ്നമേയല്ല. ജില്ലയിലെ യു.ഡി.എഫിനെയും മോഹനേട്ടന് പ്രശ്നമല്ലെന്നാണ് അടക്കിപ്പിടിച്ച സംസാരം. എന്നാല്‍ യു.ഡി.എഫും എല്‍.ഡി.എഫുമല്ലാത്ത പൊതുസമൂഹത്തിന് ഒരൊറ്റ വഴിയേയുള്ളൂ. ഔദ്യോഗിക ചുമതല നിര്‍വ്വഹിക്കാതെ ഭരണഘടന ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്ന കെ.പി മോഹനനെയും കാസര്‍കോട്ടെ ജനങ്ങള്‍ ബഹിഷ്കരിക്കേണ്ടതല്ലേ.....? ഇതല്ലാതെ മറ്റെന്തു വഴി.
-കെ.എസ്. ഗോപാലകൃഷ്ണന്
Keywords: Maruvartha, Article, K.S.Gopalakrishnan