ഇവിടെന്ത് ആശുപത്രി? ഇവിടെന്ത് വിദ്യാഭ്യാസം; നെഞ്ചത്ത് കൈവെച്ച് ചോദിച്ചു നോക്കൂ... നമ്മള് തന്നെയല്ലേ കാരണക്കാര്‍?
Apr 7, 2020, 21:30 IST
അതീഖ് ബേവിഞ്ച
(www.kasargodvartha.com 07.04.2020) കര്‍ണാടക അതിര്‍ത്തിയടച്ചു, കാസര്‍കോട്ടെ രോഗികളെ പ്രവേശിപ്പിക്കുന്നില്ല എന്നതാണല്ലൊ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 150ലധികം കോവിഡ് 19 പോസറ്റീവ് ആയവര്‍ കാസര്‍കോട് ജില്ലയില്‍ ഉണ്ടെന്നത് അവരെ ഭയപ്പെടുത്തുന്നുണ്ടാവാം. കൂടാതെ മംഗലാപുരത്തെ പ്രദേശിക ഭരണപക്ഷ നേതാക്കള്‍ക്ക് ചില രാഷ്ട്രീയ അജണ്ടകളും ഇതിലുണ്ടെന്നത് പകല്‍ പോലെ വ്യക്തം.
എന്നാല്‍ മറ്റു ചില യാഥാര്‍ഥ്യങ്ങള്‍ കൂടിയുണ്ടിതില്‍. ഒരു കാസര്കോട്ടുകാരന് എന്ന നിലയില്‍ ആത്മ വിമര്‍ശനവും ആവശ്യമാണ്. കാസര്‍കോട്ട് മള്‍ട്ടി സ്പെഷ്യല്‍ ആശുപത്രികള്‍ വരാത്തതിന്റെ കുറെ കാരണങ്ങളില്‍ ചിലത് നാം കാസര്‍കോട്ടുകാര്‍ തന്നെയാണ്. കുറെ കാലമായി പ്രവാസികളടക്കമുള്ള ജില്ലയിലെ ഇടത്തരക്കാര്‍ പ്രസവചികിത്സയ്ക്ക് പോലും മംഗലാപുരത്തെ ആഢംബര ആശുപത്രികളെ അമിതമായി ആശ്രയിയുന്നത് കാണാറുണ്ട് .സാധാരണ ചികിത്സയ്ക്കായുള്ള പത്ത് ആശുപത്രികളെങ്കിലും നമ്മുടെ നഗരത്തില്‍ മാത്രമുള്ളപ്പോഴാണിത്.
മംഗലാപുരത്ത് ആശ്രയിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ പലതും കാസര്കോട്ടുകാരുടേതാണ്. എന്നതും വിരോധാഭാസം തന്നെ. കുമ്പള സ്വദേശികളുടേതാണ് മംഗലാപുരം പമ്പ് വെലിലുളള ആശുപത്രി. ഇവിടെത്തന്നെയുള്ള മറ്റൊരു ആശുപത്രിയാകട്ടെ കാസര്‍കോട്ടുകാരനായ ഹൃദ്രോഗ വിദഗ്ധന്റെതാണ്. ബോവിക്കാനവുമായി പൂര്വബന്ധമുള്ളവരുടേതാണ് ദേര്‍ലക്കട്ടയിലെ മെഡിക്കല്‍ കോളേജ്. ഇവരുടെ ഗ്രൂപ്പിന്റെത് തന്നെയാണ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളായി മംഗലാപുരത്ത് തന്നെയുള്ള മറ്റു രണ്ട് ആശുപത്രികളും.
മംഗലാപുരത്തെ എന്‍ജീനിയറിംഗ് കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും കണക്കില്ലാത്ത റിയല്‍ എസ്റ്റേറ്റ് ഭൂമികളും കാസര്കോട്ടുകാരുടേതാണ്. ഈ ആശുപത്രി ഉടമകള്കൊക്കെ ഇവിടുത്തെ ജനങ്ങളുടെ മനോഭാവം അറിയാം. ഇവരൊക്കെ ഈ സ്ഥാപനങ്ങള്‍ കാസര്‍കോട്ട് തുടങ്ങിയിരുന്നുവെങ്കില്‍ ആരും തിരിഞ്ഞുനോക്കില്ലെന്ന് അവര്‍ക്കറിയാം.
ഇവിടെന്ത് ആശുപത്രി? അതൊക്കെ മംഗലാപുരത്തല്ലെ? ഇവിടെന്ത് വിദ്യാഭ്യാസം? മികച്ചതൊക്കെ മംഗലാപുരത്തല്ലെ? അതാണ് ഒരു സാധാരണ കാസര്‍കോട്ടുകാരുടെ മനോഭാവം. വേറൊരു സത്യം കാസര്‍കോട്ടെ ആശുപത്രികളുടേതും മറ്റു സന്നദ്ധ സംഘടനകളുടേതുമായ ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ കുറച്ച് പേരെങ്കിലുമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രികള്‍ കമ്മീഷന് ബന്ധം സൂക്ഷിക്കുന്നുണ്ട്.
അതുകൊണ്ട് അപകട കേസുകളില്‍ ഈ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് മംഗലാപുരത്തേക്ക് തന്നെ രോഗികളെ കൊണ്ടുപോകാന്‍ പ്രേരിപ്പിക്കാറുള്ളത്. നല്ലവരായ ഭൂരിപക്ഷം ആംബുലന്‍സ് ഡ്രൈവര്‍മാരെ മറന്നുകൊണ്ടല്ലെ ഇതെഴുതുന്നത്.
കാസര്‍കോട്ട് ബിഗ് ബസാര്‍ അടക്കമുള്ള ഷോപ്പിംഗ് മാളുകളും നിരവധി സൂപ്പര്‍ മര്ക്കറ്റുകളുമുണ്ട് .എന്നിട്ടും ഇവിടുത്തെ ഇടത്തരക്കാരും ധനികരും (അത്ര ധനികരൊന്നുമല്ല.പക്ഷെ അവര്‍ അങ്ങനെ കരുതുന്നുണ്ട്) മംഗലാപുരത്തെ സിറ്റി സെന്ററുകളിലും ഫോറം മാളിലുമൊക്കെ ചുറ്റിതിരിയുന്നത് കാണാം. ഇരുപത് രൂപയുടെ ഒരു ബ്രഷ് വാങ്ങാന്‍ പോലും മംഗലാപുരത്ത് ഇന്നോവ കാറുകളില്‍ കറങ്ങുന്നത് കാണാം .കാരണം അമ്പതു കിലോമീറ്ററെ ഉള്ളു. പോയിട്ട് വരാന്‍ 500 രൂപയുടെ പെട്രോള്‍ ഉണ്ടായാല്‍ മതി.
നമ്മള് കാസര്‍കോട്ടുകാര്‍ തന്നെ നമ്മുടെ നാടിന്റെ കച്ചവടസാധ്യതകളെ അവഗണിക്കുന്നത് കാണുമ്പോഴുള്ള വിഷമം കൊണ്ടാണ് ഇതൊക്കെ എഴുതി പോകുന്നത്. എന്തുമാകട്ടെ, നിലവില്‍ നമുക്ക് സാധ്യകള്‍ ഉപയോഗപ്പെടുത്തുകയാണ് ഇനി വേണ്ടത്. അതിനുള്ള പരിശ്രമമാണ് ഉണ്ടാകേണ്ടതും.
Keywords: Kasaragod, Article, Top-Headlines, Kerala, hospital, Atheeq Bevinja, Who is responsible for these undevelopment
< !- START disable copy paste -->