city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്ട്‌സ് ആപ്പും ഒരു മരണവാര്‍ത്തയുടെ ആയുസ്സും പിന്നെ പോലീസും

മാഹിന്‍ കുന്നില്‍

റോഡരികിലെ സിമന്റ് കട്ട. ഏഴ് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായം വരുന്ന ആറോളം കൗമാരങ്ങള്‍ അതില്‍ ഇരിക്കുകയാണ്. എല്ലാവരുടെയും വിരലുകള്‍ മൊബൈലിന്റെ ടച്ച് സ്‌ക്രീനില്‍ സജീവമാണ്.

വാട്ട്‌സ്ആപ്പ് മെസേജുകള്‍ വായിക്കുന്ന തിരക്കിലാണ് ആ കുട്ടികള്‍.

മുന്നില്‍ രണ്ട് ആക്ടീവ സ്‌കൂട്ടറുകള്‍ നിര്‍ത്തിയിട്ടുണ്ട്...മഞ്ഞ...ചുവപ്പ് കളര്‍ ആക്ടീവ.

വാട്ട്‌സ്ആപ്പ് മെസേജുകള്‍ വന്നു കൊണ്ടേയിരിക്കുന്നു.

'' ത്‌റ'' റിയാസെ.... നെല്ലിക്കുന്നില്‍ ആക്‌സിഡണ്‌റ്റെല്ലാ.... മൂന്ന് പുള്ളൊ മരിച്ചല്ലോ....

ആക്ടീവയും കാറും കുത്തിയതാണല്ലൊ.... .സമദ് തന്റെ വാട്ട്‌സപ്പ് മെസേജ് കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തു....

കാസര്‍കോട് വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസിലെ ഇമേജുകളും ലിങ്കുകള്‍ വന്നു കൊണ്ടേയിരിക്കുന്നു. .. അത് വായിച്ചശേഷം പല ഗ്രൂപ്പിലേക്കും ഷെയര്‍ ചെയ്തു.

ഇതറ... മൂന്നാളില്‍ രണ്ട് പുള്ളൊ ഏട്ടനനിയന്മാരുടെ മക്കോലും....ഇതാ .... കാസര്‍കോട് വാര്‍ത്തയില്‍ വിശദമായിട്ടുണ്ട്... ആക്ടീവയില്‍ മൂന്നാള്‍ ഉണ്ടായിരുന്നല്ലോ..... മൂന്നാളും വിദ്യാര്‍ത്ഥികള്‍... ഓറ് ഓട്ടിയ സ്‌കൂട്ടറില്‍ കാറ് കുത്തിയതല്ലാ...

ഒരാള്‍ സ്‌പോട്ടിലും രണ്ടാള്‍ ആസ്പത്രിയിലും മരിച്ചതല്ലൊ...

''ഏറ'' മയ്യത്ത് ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടല്ലോ.... നമുക്ക് പൂവറാ....

അതും പറഞ്ഞു.
അവര്‍ ആറുപേര്‍ രണ്ട് ആക്ടീവയില്‍ കയറി കുതിച്ചു .... ജനറല്‍ ആശുപത്രിയിലേക്ക്...കടത്തിണ്ണയിലിരുന്ന ഒരു വയസന്‍ അവരുടെ പോക്ക് കണ്ടു പ്രാകുകയും ചെയ്തു. .

ആ രണ്ട് സ്‌കൂട്ടര്‍ റൂബി മെഡിക്കലിന് സമീപം നിര്‍ത്തി.... നിര്‍ത്തിയില്ല... എന്ന മട്ടില്‍ വെച്ച് അവര്‍ ആറ് പേരും ഓടി..

മോര്‍ച്ചറിക്ക് മുന്നിലെത്തിയപ്പോള്‍ വന്‍ ജനാവലിയാണ്... തള്ളിമാറ്റി എങ്ങനെയോ അകത്തു കടന്നു.

ചിന്നിചിതറിയ ശരീരം... കാഴ്ച കണ്ട അവര്‍ ഞെട്ടി. പിന്നെ മെല്ല പുറത്തിറങ്ങി.

പരസ്പരം ഒന്നും മിണ്ടാതെ സ്‌കൂട്ടര്‍ വെച്ച സ്ഥലത്തേക്ക് അവര്‍ നടന്നു.

സ്‌കൂട്ടറില്‍ ഇരുന്നപ്പോള്‍ മോര്‍ച്ചറിയിലെ കാഴ്ചകള്‍ അവര്‍ മറന്നു.

പിന്നെ രണ്ട് വണ്ടിയും കുതിച്ചു. ഹൈവെയിലൂടെ. റോഡരികില്‍ പോലീസ് പരിശോധന കണ്ടപ്പോള്‍ പേടിച്ച് മുന്നിലും പിന്നിലും നോക്കാതെ സ്‌കൂട്ടര്‍ ഒറ്റ തിരിക്കല്‍.

പിന്നിലുണ്ടായ മീന്‍ വണ്ടിയും മുമ്പിലൂടെ വരികയായിരുന്ന കെ.എസ്.ആര്‍.ട്ടി.സിയും ചവിട്ടി നിര്‍ത്തി.

മീന്‍വണ്ടിക്കാരന്‍ കുട്ടികളുടെ മാതാപിതാക്കളെയും അവരുടെ മരിച്ചവരെയും കണക്കിന് പറഞ്ഞു. ശപിച്ച് ആ ഡ്രൈവര്‍ വണ്ടിയെടുത്ത് നീങ്ങി. ''പോലീസിന്റേന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട്‌റ....''

നിന്റെ കട്ട് സൂപ്പറ്...റാ...... അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ കമന്റ്റ്‌സ്....ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടാണെന്നു അപ്പോഴും ആ കുട്ടികള്‍ തിരിച്ചറിഞ്ഞില്ല!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


വാട്ട്‌സ് ആപ്പും ഒരു മരണവാര്‍ത്തയുടെ ആയുസ്സും പിന്നെ പോലീസും

Also Read:
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ സ്വീകരിക്കണമെന്ന് അറബ് ലീഗ്

Keywords:  Article, Youth, Social networks, mobile, Mobile Phone, Bike, Mahin Kunnil, whatsapp, Accident.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia