മഞ്ചേശ്വരത്തിന്റെ ഭാഷയേത്? മലയാളം മരണഭാഷയാവുന്ന എം എൽ എക്ക് മറുവാക്ക്
May 25, 2021, 20:11 IST
സൂപ്പി വാണിമേൽ
(www.kasargodvartha.com 25.04.2021) 15-ാം കേരള നിയമസഭയിൽ ഒന്നാം മണ്ഡലം പ്രതിനിധിയായി എ കെ എം അഷ്റഫ് കന്നട ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്തത് ഏഴാം നിയമസഭയിൽ ചെർക്കളം അബ്ദുല്ല വെടിയായി ഉതിർത്ത ആചാരത്തിന്റെ നനഞ്ഞ തുടർച്ച. മൂന്നര ദശകങ്ങൾക്കിടയിൽ മഞ്ചേശ്വരത്ത് സംഭവിച്ചതൊന്നും അറിയാതെയുള്ള ആ നടപടി മലയാളം മരണഭാഷയാവുന്ന മഞ്ചേശ്വരത്തിന്റെ ജനപ്രതിനിധിക്ക് ഒട്ടും ചേരാത്ത വരേണ്യ ഭാഷാ അടിമത്തം.
കേരളത്തിന്റെ ഭരണഭാഷ മലയാളം തന്നെ. ഭാഷാന്യൂനപക്ഷ മേഖലക്ക് ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് വിലക്കില്ല. എന്നാൽ കേരളത്തിന്റെ മാതൃഭാഷയെ അടിക്കാനും മലയാളം പഠിക്കാൻ വരുന്ന മക്കളെ അടിച്ചോടിക്കാനുമുള്ള അഹങ്കാരമായി ആ അവകാശം ഉപയോഗിക്കുന്നവരുടെ കൈയിൽ വടിയാവേണ്ടയാളല്ല മഞ്ചേശ്വരം എംഎൽഎ. കന്നടക്ക് മഞ്ചേശ്വരത്തിന്റെ ഭാഷകളിൽ കടുകുമണി സ്ഥാനമേയുള്ളൂ. മലയാളം, തുളു, ഉർദു, മറാഠി, ബ്യാരി, കൊങ്കിണി ഭാഷകൾ പിന്തുടരുന്നവർ അക്കാദമിക് കാര്യങ്ങൾക്ക് ആശ്രയിക്കുന്ന ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകളുടെ കൂട്ടത്തിലേയുള്ളൂ കന്നട. തുളു ലിപി ഇല്ലെന്ന് കരുതിപ്പോന്ന 1987ലെ സത്യപ്രതിജ്ഞക്കാണ് ചെർക്കളം അബ്ദുല്ല കന്നട അവലംബിച്ചത്. മലയാളത്തോട് സാദൃശ്യമുള്ള തുളു ലിപി ഓലയിൽ നിന്നെടുത്ത് പുറംലോകത്തിന് നൽകിയ ഗവേഷകൻ പി വെങ്കിടരാജ പുണിഞ്ചിത്തായ പ്രഥമ അദ്ധ്യക്ഷനായി വി എസ് അച്ചുതാനന്ദൻ സ്ഥാപിച്ച തുളു അക്കാദമി പ്രവർത്തിച്ചുവരുന്നുണ്ട്. തുളുവരാണ് മഞ്ചേശ്വരത്തെ ഭാഷാ ന്യൂനപക്ഷം.

ഭരണഭാഷയായ മലയാളം കേരളത്തിലുടനീളം വിദ്യാലയങ്ങളിൽ നിർബന്ധമാക്കി ഒന്നാം പിണറായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് (8445/എൽഇഡി/ഡി2/2017) മഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പാക്കാൻ കഴിയുന്നില്ല. മലയാളത്തോടുള്ള ശത്രുതാമനോഭാവം പൈതൃകസ്വത്തായി കൊണ്ടാടുന്നവരുടെ കാൽക്കീഴിൽ സ്വത്വം കാണിക്കവെക്കലായിപ്പോയി എംഎൽഎയുടെ നടപടിയെന്ന് ആരെങ്കിലും കരുതിയാൽ കുറ്റം പറയാനാവുമോ?. ഭാഷാ സംസ്ഥാന രൂപവത്കരണത്തിന്റെ ഗുണം ലഭിക്കാത്ത വിഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ കേരളം തുടരുകയാണെന്ന് മഞ്ചേശ്വരം താലൂക്ക് കേരള ഭരണ ഭാഷാ വികസന സമിതി പ്രസിഡണ്ട് എം കെ അലി മാസ്റ്റർ പറയുന്നു.
മഞ്ചേശ്വരത്ത് മലയാളം പഠിപ്പിക്കാത്ത 89 വിദ്യാലയങ്ങളുണ്ടെന്ന് സർക്കാർ സമ്മതിക്കുന്നു. മാനജ്മെന്റുകളുടെ ദുർവ്വാശിയാണ് തടസ്സം. താലൂക്കിൽ മുസ്ലിം, തിയ്യ, മുകുവ, വണ്ണാൻ, വാണിയ സമുദായങ്ങളുടെ മാതൃഭാഷയാണ് മലയാളം. ഇവരാണ് ജനസംഖ്യയിൽ 60 ശതമാനം. തുളുവാണ് 28 ശതമാനത്തിന്റെ മാതൃഭാഷ. ആറു ശതമാനമാണ് കന്നടികർ. ശേഷിക്കുന്ന വിഭാഗം ഉർദു, കൊങ്കണി, മറാഠി, ബ്യാരി ഭാഷകൾ സംസാരിക്കുന്നു. ഇവർക്കെല്ലാം അറിയാവുന്ന ഭാഷയാവട്ടെ മലയാളവും.
മലയാളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളായിരുന്നു മഞ്ചേശ്വരത്തിന്റെ കൊവിഡ് പൂർവ കാഴ്ച. പൈവളികയിൽ സമരം തീവ്രമായിരുന്നു. ആറ് ശതമാനം ആളുകളുടെ താല്പര്യങ്ങൾക്കൊപ്പം നിന്ന് പ്രതിജ്ഞ ചൊല്ലിയത് എംഎൽഎയുടെ പക്വതയില്ലായ്മയെന്ന് ജനങ്ങൾ കരുതി ക്ഷമിക്കട്ടെ. മലയാള മർദ്ദനം നടത്തുന്നവരോട് ഐക്യപ്പെടാതിരിക്കാനുള്ള ഉപദേശം ഐക്യജനാധിപത്യ മുന്നണിയിലെ മുതിർന്നവർ ഇളംപ്രായക്കാരന് നൽകുമെന്നും പ്രതീക്ഷിക്കാം. ഒപ്പം താൻ കേരളത്തിനൊപ്പമാണ് എന്ന് ഉറപ്പിക്കാൻ ശ്രമങ്ങൾ എംഎൽഎയും നടത്തുമെന്ന് കരുതാം. മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ആവശ്യമായ എണ്ണം ഉണ്ടെങ്കിൽ നിഷേധിക്കാൻ ഏത് കന്നടക്കൊമ്പത്തെ മാനജ്മെന്റായാലും സാധിക്കാത്ത അവസ്ഥ മഞ്ചേശ്വരത്ത് ഉണ്ടാവണം.
ഭാഷയുടെ മറവിൽ മഞ്ചേശ്വരത്തുകാർ ഏൽക്കേണ്ടി വന്ന പീഡനം ചരിത്രമായി അവശേഷിക്കണം. മഹാകവി സാംസ്കാരിക തലത്തിൽ എക്കാലവും വാഴ്ത്തപ്പെടേണ്ടതു തന്നെ. എന്നാൽ അത് മലയാളത്തോട് മുഹബ്ബത്ത് കാണിച്ച കുറ്റത്തിന് മേശപിടിപ്പിച്ച് പുറംതിരിച്ചുനിറുത്തി ആ കന്നട വാദ്ധ്യാർ കുട്ടികളുടെ മുട്ടിന് താഴെ തുരുതുരാ നടത്തിയ ചൂരൽപ്രയോഗം മറന്നാവരുത്. ആ കാലത്തിന്റെ കല മായാത്ത പൊതുപ്രവർത്തകരുടെ കൂടി വിജയമാണല്ലോ മഞ്ചേശ്വരത്ത് സംഭവിച്ചത്. ഭാഷയും കാസർക്കോട് - കർണ്ണാടക ലയനവാദവും രാഷ്ട്രീയ ശക്തിയായിരുന്ന ചരിത്രത്തിന്റെ അടയാളമായിരുന്നു 1957ൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എതിരില്ലാതെ വിജയിച്ച കർണ്ണാടക സമിതി നേതാവ് എം ഉമേശ് റാവു.
കാസർക്കോട് ലോക്സഭ മണ്ഡലത്തിൽ സമിതിയുടെ പിന്തുണ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്ന എകെജിക്ക് ലഭിച്ചത് ചരിത്രത്തിന്റെ മറ്റൊരേട്. 1970 ഓടെ മഞ്ചേശ്വരം മണ്ഡലത്തിൽ കന്നട ഭാഷ വലിയ ഘടകമല്ലാതായിത്തുടങ്ങിയിരുന്നുവെന്നതും ചരിത്രം. കർണ്ണാടക സമിതി നേതാവ് മുൻ എംഎൽഎ അഡ്വ. യു പി കുനിക്കുല്ലായയെ പരാജയപ്പെടുത്തി തുളുവനായ സിപിഐ സ്ഥാനാർത്ഥി എം രാമപ്പയാണ് ഐക്യജനാധിപത്യ സ്ഥാനാർത്ഥിയായി '70 ൽ വിജയിച്ചത്.
1980ൽ വിജയിച്ച ഡോ. എ സുബ്ബറാവുവും പരാജയപ്പെട്ട ചെർക്കളം അബ്ദുല്ലയും തമ്മിലുള്ള വോട്ടുവ്യത്യാസം 156. അവിഭക്ത കണ്ണൂർ ജില്ല കോൺഗ്രസ് പ്രസിഡണ്ട് എൻ രാമകൃഷ്ണൻ 1982ൽ സിറ്റിംഗ് എംഎൽഎയോട് തോറ്റത് വെറും163 വോട്ടുകൾക്ക്. തുടർന്ന് വിജയിച്ച ചെർക്കളം അബ്ദുല്ല, സി എച്ച് കുഞ്ഞമ്പു, പി ബി അബ്ദുറസാഖ്, എം സി ഖമറുദ്ദീൻ, രണ്ടു തവണ വിജയത്തിന്റെ വക്കോളം എത്തിയ കോഴിക്കോട് ഉള്ള്യേരി സ്വദേശി കെ സുരേന്ദ്രൻ എന്നിവർ കന്നഡികരായിരുന്നില്ല.
Keywords: Kerala, Article, Manjeshwaram, Malayalam, MLA, What is the language of Manjeshwar? Malayalam is the language of death.
< !- START disable copy paste -->