city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ: തോൽക്കരുത് നാം

എ ജി ബഷീർ ഉടുമ്പുന്തല

(www.kasargodvartha.com 21.03.2020) ഭൂമിയിൽ ഇന്നുകാണുന്ന എല്ലാ മാറ്റങ്ങൾക്കും സൗകര്യങ്ങൾക്കും കാരണക്കാരായ ഒരു വിഭാഗമാണ് മനുഷ്യർ. മറ്റു ജീവികൾകളുടെ എണ്ണത്തിൽ കുറവ് വന്നപ്പോഴും മനുഷ്യരുടെ എണ്ണം നല്ലപോലെ ഭൂമിയിൽ കൂടുകയാണുണ്ടായത്. പല ആപത്ഘട്ടങ്ങളിലും മറ്റു ജീവികളുടെ നിലപ്പിൽപ്പിനും മനുഷ്യരുടെ ഇടപെടലുകൾ സഹായകരമായതായി കാണാം. അനവധി മഹാരോഗങ്ങളെ അതിജീവിച്ചാണ് മനുഷ്യ ജനസംഖ്യ 750 കോടിയിൽ അധികമായത്. ഭക്ഷണം, കുടിവെള്ളം, കാലാവസ്ഥ വ്യതിയാനങ്ങൾ, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ മറ്റു കാരണങ്ങളും മനുഷ്യർക്ക് ഭീഷണിയായി വന്നിട്ടുണ്ട്. ഒരു തലമുറ മാറുമ്പോൾ അടുത്ത തലമുറക്ക് ഭൂമിയിൽ ജീവിക്കാൻ അവർ അനുഭവിച്ചതിനേക്കാൾ നല്ല സൗകര്യം ഉണ്ടാക്കുന്നവരാണ് മനുഷ്യർ. പാരമ്പര്യ കാർഷിക മേഖലയെ അത്യുല്പാദന ശേഷിയിലേക്ക് കൈപിടിച്ചുയർത്തിയതുകൊണ്ടാണ് ഇന്ന് ലോകത്തു ജീവിക്കുന്ന മുഴുവൻ മനുഷ്യർക്കും ഭക്ഷണം കിട്ടുന്നത്. അതുപോലെ കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കി ദാഹം തീർക്കുന്നു. ശുദ്ധവായു ലഭ്യതക്കായുള്ള പരീക്ഷണങ്ങൾ നടക്കുന്നു.

മരണത്തെ അതിജീവിക്കാൻ ആവുമോ എന്ന പരീക്ഷണം വരെ ലോകത്തു നടന്നുകൊണ്ടിരിക്കുന്നു. ലാബുകളിൽ ജീവികളെ ഉണ്ടാക്കാമെന്ന് ഒരു വേള ക്ളോണിങ് വഴി തെളിയിക്കുകയും ചെയ്തവരാണ് മനുഷ്യർ. ഭരണതലത്തിലെ എതിർപ്പുകൾ കാരണം ക്ളോണിങ് വഴി മനുഷ്യരുടെ കോപ്പി ഉണ്ടാക്കുന്നത് ശാസ്ത്രം നിർത്തി. ഇന്ന് കോവിഡ് -19 മനുഷ്യരുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയാണ്. മനസ്സുറപ്പോടെ ശാസ്ത്രത്തിനു പിന്നിൽ അണിനിരന്നാൽ നമുക്ക് തോൽപ്പിക്കാൻ പറ്റുന്നതേയുള്ളൂ ഈ വൈറസിനെ. കോവിഡ് -19 എങ്ങനെ ഒരു മനുഷൃൽ മറ്റു മനുഷ്യരിൽ എത്തുന്നു എന്ന് മനസ്സിലാക്കി അത് തടയുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കൊറോണ ബാധിതരെ ചികിൽസിച്ചു പഴയ രൂപത്തിലേക്ക് കൊണ്ടുവരാനും നമുക്ക് ആവുന്നു. കോവിഡ് വരാതിരിക്കാനുള്ള വാക്സിനുകളുടെ പരീക്ഷണം ദ്രുതഗതിയിൽ നടക്കുന്നു. മൂന്ന് മാസത്തിനകം വികസിപ്പിച്ചെടുക്കാൻ ആവുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്രം.ചൈനയിൽ തുടങ്ങിയ മഹാമാരി ലോകത്തിലെ മിക്ക രാഷ്ട്രങ്ങളിലേക്കും പടർന്നു പിടിച്ചപ്പോൾ അതിന്റെ ഉദ്ഭവസ്ഥാനത്ത് പിടിച്ചു നിർത്താനായി എന്നത് ഏറെ ആശ്വാസകരമാണ്. തുടർവ്യാപനം തടയുന്നതിനായി ഡോക്ടർമാരും ആരോഗ്യവകുപ്പും നൽകുന്ന ആധികാരിക നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം. തളരില്ല, തകരില്ല മനുഷ്യകുലം, സ്നേഹം പകർന്നു പരസ്പരം ചേർത്തുനിർത്തി കോവിഡിനെ തോൽപ്പിക്കാൻ നമുക്കൊരുങ്ങാം. ഒപ്പം ഇതിനായി സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ ജീവനക്കാരെയും കോവിഡിനെ പൂർണമായി ഒതുക്കാൻ നിരന്തര പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞരെയും നമിക്കാം.

കൊറോണ: തോൽക്കരുത് നാം


Keywords:  Article, COVID-19, Trending, Top-Headlines, AG Basheer Udumbunthala, We Don't lose to Corona virus
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia