city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹായിച്ചവരെ തിരിച്ചു സഹായിക്കണം: യു എസ് ബാലന്‍

വോട്ടോര്‍മ / പ്രതിഭാരാജന്‍

കാസര്‍കോട്: (www.kasargodvartha.com 13/05/2016) സഹായിച്ചവരെ തിരിച്ചു സഹായിക്കാന്‍, ഉപകാരസ്മരണയോടെ വേണം വരും തെരെഞ്ഞെടുപ്പിനെ കാണാനെന്നും നിലവിലേതു പോലുള്ള സര്‍ക്കാര്‍ തന്നെ വീണ്ടും വരണമെന്നും തീരദേശ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. യു എസ് ബാലന്‍.

ധീവരര്‍ക്കു പ്രത്യേകിച്ചുള്ള വിദ്യാഭ്യാസ പുരോഗതി, 2 ശതമാനം അധിക സംവരണം ലഭ്യമായതോടെ 40 ല്‍പരം പേര്‍ ഫീസില്ലാതെ പഠിച്ച് ഡോക്ടര്‍മാരായി മല്‍സ്യ മേഖലയില്‍ നിന്നുമെത്തി. ചന്ദ്രഗിരി, ബേക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ കെട്ടിടത്തിനുവേണ്ടി കോടികളാണ് മുന്നാം നിലവരെ പണിയാന്‍ ചിലവഴിച്ചത്.

കാസര്‍കോട് മീന്‍ ചന്ത പോലെ പലിടത്തും, ജില്ലയിലാകമാനം മത്സ്യഗ്രാമങ്ങള്‍, കുടിവെള്ള സംഭരണവും വിതരണവും, തൃക്കണ്ണാട് അടക്കം ഹൈമാസ് പ്രകാശ സ്തൂപങ്ങള്‍, വിവിധ കേന്ദ്രങ്ങളില്‍ തണല്‍പ്പന്തലുകള്‍, സ്റ്റോര്‍ റൂം, ശൗചാലയങ്ങള്‍ തുടങ്ങി ലൈബ്രറി സമുച്ചയം മുതല്‍ വിശ്രമ കേന്ദ്രം വരെ തീരദേശത്ത് കൊണ്ടുവരാനും മറ്റും കഴിഞ്ഞത് ഈ സര്‍ക്കാരിന്റെ ശ്രദ്ധയുള്ളതു കൊണ്ടാണ്. സഹായിച്ചവരെ തിരിച്ചുസഹായിക്കുന്നവരാണ് ധീവരസമൂഹമെന്ന് യു എസ് ബാലന്‍ പറയുന്നു.
സഹായിച്ചവരെ തിരിച്ചു സഹായിക്കണം: യു എസ് ബാലന്‍

Keywords:  Election 2016, Kasaragod, Article, Prathibha-Rajan, UDF, US Balan, Vottorma, Development. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia