city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു മരം മുറിക്കുമ്പോള്‍ പത്ത് മരം നടാമെന്ന് പറഞ്ഞ കെഎസ്ടിപി എവിടെ?: അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2016) ജനാധിപത്യ രാജ്യത്ത് പണാധിപത്യമാണ് നടക്കുന്നതെന്ന് പ്രശസ്ത പരിസിഥിതി പ്രവര്‍ത്തകനും, എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതാവുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍. തെരെഞ്ഞെടുപ്പിനോട് പുറം തിരിഞ്ഞു നിന്ന കാലമായിരുന്നു ചെറുപ്പം. ജനാധിപത്യ സമ്പ്രദായത്തിലെ ബാലറ്റിങ്ങ് യുദ്ധത്തോട് നീരസമായിരുന്നുവെങ്കിലും അതുകൊണ്ടൊന്നും കാര്യമില്ലെന്ന് വന്നപ്പോള്‍ ഒടുവില്‍ തന്റെ പ്രതിഷേധം അറിയിക്കാന്‍ മല്‍സര രംഗത്തു വന്നു. അങ്ങനെ കഴിഞ്ഞ ലോകസഭാതെരെഞ്ഞെടുപ്പില്‍ ആംആദ്മിയുടെ സ്ഥാനാര്‍ത്ഥിയായി.

ജനാധിപത്യത്തിലേക്ക് വലിയ തോതില്‍ ഫാസിസം കടന്നു വരുന്നതായി അമ്പലത്തറ വിശ്വസിക്കുന്നു. കേരളത്തിലും അതു പ്രകടമായി വരികയാണ്. ചെറുക്കാന്‍ ചുമതലപ്പെട്ടവര്‍ തങ്ങളുടെ രീതി, സ്വഭാവം മാറി ബൂര്‍ഷ്വാ സ്വഭാവം കൈകൊണ്ട് ജാതിമത പരിഗണനകള്‍ക്കെല്ലാം വേണ്ടതിലുമധികം പ്രാധാന്യം നല്‍കി തെരെഞ്ഞെടുപ്പ് ഒരു തന്ത്രം മാത്രമാക്കി പയറ്റുകയാണ്. ശത്രുവും മിത്രവും തമ്മിലുള്ള വിടവ് ഇല്ലാതാവുന്നു. ആരെ തെരെഞ്ഞെടുക്കണമെന്നല്ല, ആരെ തെരെഞ്ഞെടുത്താലാണ് കേരളം രക്ഷപ്പെടുക എന്ന ഉത്തരം മുട്ടലിലാണ് ജനം.

മാനവരാശിയില്‍ തുല്യ നീതി 'സ്ത്രീ പുരുഷന്മാര്‍ക്ക്' അനുവദിച്ചു കൊടുത്തിട്ടുള്ള ഭരണഘടനയില്‍ നിന്നും സാര്‍വത്രികമായി മാത്രമല്ല, തെരെഞ്ഞെടുപ്പ് രംഗത്തുനിന്നും ഈ വകഞ്ഞു മാറ്റല്‍ കാണാം. പുരുഷന്മാരേക്കാള്‍ ഭൂരിപക്ഷമുള്ള സ്ത്രീകളില്‍ നിന്നും കാഞ്ഞങ്ങാട് അവിചാരിതമായി കോണ്‍ഗ്രസില്‍ ഒരു സ്ഥാനാര്‍ത്ഥി വനിതയായി വന്നു എന്നതല്ലാതെ എവിടെയാണ്, ഏതു മുന്നണിയാണ് അവരെ കൈപിടിച്ചുയര്‍ത്താന്‍ മുമ്പോട്ടു വന്നിട്ടുള്ളത്. ജാതി തിരിച്ചു വരികയും സാമ്പത്തിക സമത്വത്തിനു പകരം സാമ്പത്തിക കേന്ദ്രീകരണം ആഢ്യത്ത്വത്തിന്റെ പഴയ മുഖം സ്വീകരിച്ചിരിക്കുകയാണ്. ഇതിനെതിരുനില്‍ക്കേണ്ടതും എതിരുനിന്നിട്ടുള്ളതും ഇടതുപക്ഷ പ്രസ്ഥാനമായിരുന്നു. ഇനി അതു പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു.

പരിസ്ഥിതി, പൗരാവകാശം എല്ലാ രംഗത്തു നിന്നും പാര്‍ട്ടി മാഞ്ഞു പോയിരിക്കുന്നു. അങ്ങനെയല്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ സമരം അവരുടേതായി മാറുമായിരുന്നല്ലോ. ഒരു മരം മുറിക്കുമ്പോള്‍ പത്ത് മരം നടുമെന്ന ഉറപ്പിന്മേലായിരുന്നു കാഞ്ഞങ്ങാട് മരം മുറിക്കാന്‍ അനുമതി നല്‍കിയിരുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അമ്പലത്തറ പറയുന്നു. 2007 ല്‍ കുട്ടികളെ അടക്കം ഇറക്കി നടത്തിയ സമരത്തില്‍ കെഎസ്ടിപിയുമായി നടത്തിയ ധാരണ അങ്ങനെയായിരുന്നു.

ഉറ്റുവെള്ളം വീഴും എന്ന കാരണം പറഞ്ഞ് എല്ലാ മരങ്ങളും അവര്‍ കടത്തിക്കൊണ്ടു പോയി. അതിനെ ചെറുക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിയാതെ പോയത് ജനപിന്തുണയുടെ അഭാവം നിമിത്തമാണ്. കാഞ്ഞങ്ങാട് നഗരം വെന്തുരുകുന്നു. വന്നുപോകുന്ന മനുഷ്യരേക്കാള്‍ ഏറെ പക്ഷികള്‍ താമസിച്ചിരുന്നു അവിടെ. അവരുടെ ആവാസ വ്യവസ്ഥ ആകമാനം തകര്‍ന്നു. ഈ ചുടുകാലത്ത് അവര്‍ എങ്ങോട്ടു പോയോ എന്തോ.
ഒരു മരം മുറിക്കുമ്പോള്‍ പത്ത് മരം നടാമെന്ന് പറഞ്ഞ കെഎസ്ടിപി എവിടെ?: അമ്പലത്തറ കുഞ്ഞികൃഷ്ണന്‍


Keywords:  Eection, Endosulfan, Article, Congress, Ambalathara, Ambalathara Kunhikrishnan, Vottorma, Prathibharajan, Environment, Tree.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia